പാകിസ്താനെ തോല്*പിച്ചു; ഇന്ത്യക്ക് ഏഷ്യന്* ചാമ്പ്യന്*സ് ട്രോഫി
രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ ഉജ്വല ജയം.
Published: Oct 30, 2016, 07:52 PM IST
T- T T+
ക്വന്റണ്* (മലേഷ്യ): ഇന്ത്യയ്ക്ക് ഹോക്കി ടീമിന്റെ വക ഒന്നാന്തരമൊരു ദീപാവലി സമ്മാനം. ചിരവൈരികളായ പാകിസ്താനെ കീഴടക്കി ഇന്ത്യ നാലാമത് ഏഷ്യന്* ചാമ്പ്യന്*സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ ഉജ്വല ജയം. ടൂർണമെന്റിന്റെ ലീഗ് റൗണ്ടിലും ഇന്ത്യ പാകിസ്താനെ തോൽപിച്ചിരുന്നു.
മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നശേഷം സമനില വഴങ്ങിയശേഷമാണ് ഇന്ത്യ വിജയിച്ചത്. പകുതി സമയത്ത് ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലായിരുന്നു ഇന്ത്യ. ഇത് രണ്ടാം തവണയാണ് ഇന്ത്യ ചാമ്പ്യന്*സ് ട്രോഫി സ്വന്തമാക്കുന്നത്.
പതിനെട്ടാം മിനറ്റില്* രൂപീന്ദര്*പാല്* സിങ്ങിലൂടെയാണ് ഇന്ത്യ ആദ്യം മുന്നിലെത്തിയത്. പെനാല്*റ്റി കോര്*ണറാണ് ഗോളിന് വഴി തുറന്നത്. മത്സരത്തില്* ഇന്ത്യയ്ക്ക് കിട്ടിയ രണ്ടാം പെനാല്*റ്റി കോര്*ണറായിരുന്നു ഇത്.
23-ാം മിനിറ്റില്* അഫന്* യൂസഫ് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. സര്*ദാര്* സിങ് കൊടുത്ത ഒരു നെടുനീളന്* ആസ് രമണ്*ദീപ് പിടിച്ചെടുത്ത് സര്*ക്കിളിനുള്ളില്* അഫന്* യൂസഫിന് നല്*കി. യൂസഫ് അത് നന്നായി പോസ്റ്റിലേയ്ക്ക് ഡിഫഌക്റ്റ് ചെയ്തു വിടുകയും ചെയ്തു.
എന്നാല്*, മൂന്ന് മിനിറ്റിനുള്ളില്* പാകിസ്താന്* മുഹമ്മദ് അലീം ബിലാലിലൂടെ ഒരു ഗോള്* മടക്കി. ബിലാലിന്റെ താഴ്ന്നുപറന്ന ഫഌക്കിന്റെ വഴി മുടക്കാന്* ഇന്ത്യന്* ഗോളി ആകാശിന് കഴിഞ്ഞില്ല. 38-ാം മിനിറ്റില്* അലി ഷാന്* ഇന്ത്യയെ ഞെട്ടിച്ച് സ്*കോര്* തുല്ല്യമാക്കി. ടൂര്*ണമെന്റില്* അലി ഷായുടെ രണ്ടാം ഗോള്*. എന്നാല്*, 51-ാം മിനിറ്റില്* നിഖിന്* തിമ്മയ്യ ഇന്ത്യയ്ക്ക് വിലപ്പെട്ട വിജയഗോള്* വലയിലെത്തിച്ചു. ജസ്ജിത് നല്*കിയ ഒരു ഏരിയല്* പന്ത് രമണ്*ദീപ് ഒന്നാന്തരമായി പിടിച്ചെടുത്ത് നിഖിന്* തിമ്മയ്യക്ക് നല്*കി. നേരത്തെ ഒരവസം നഷ്ടപ്പെടുത്തിയ തിമ്മയ്യയ്ക്ക് ഇക്കുറി പിഴച്ചില്ല. ഗോളിയെ കബളിപ്പിച്ച് ഒന്നാന്തരമായി തന്നെ പന്ത് വലയില്*. കളിയുടെ അന്ത്യ നിമിഷത്തില്* ഇന്ത്യ മുന്നില്*. അമ്പത്തിമൂന്നാം മിനിറ്റില്* ഇന്ത്യയെ വിറപ്പിച്ച് പാകിസ്താന് ഒരു പെനാല്*റ്റി കോര്*ണര്* ലഭിച്ചെങ്കിലും അവര്*ക്ക് പന്ത് നിയന്ത്രിക്കാനായില്ല.
Superb Diwali gift by our Men's team @TheHockeyIndia to d nation by defeating Pakistan in the finals & winning Asian Champions Trophy title
Rani Rampal (@imranirampal) October 30, 2016
Congratulations to Indian hockey team, management & fans on winning the second Asian Champions Trophy by beating Pakistan. Well done!
Arun Jaitley (@arunjaitley) October 30, 2016
Awesome Diwali gift by the Men in Blue!#asianchampionstrophy2016 #IndVsPak #hockey
https://t.co/ZK0jZP3NfE
Amish Tripathi (@authoramish) October 30, 2016