thanxx crtic machaa...
Drishyam
Memories
Amen
ABCD
Mumbai Police
Neram
Honey Bee
Shutter
Left Right Left
Celluloid
THANXXXXXXXXXXXXXXXXXXXXX critic
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
Thanks @critic... Silma Nadan kandittum oru review parayoo :)
Aaha review in Malayalam for the 1st time?
@sethuramaiyer athe veruthe oru change @Engineers sure kanditt abhiprayam pm idam
Thanks all for reading and comments
Thanks bhai....
Uske Kathl par mein bhi chup tha meri baari ab aayi
Mere Kathl par aap bhi chup ho Agla number AApka hein....
'എന്നും ഇപ്പോഴും' റിവ്യൂ
27/03/15 @ PVR Lulu
----------------------------------------------------------------
ആദ്യമേ കുറിക്കട്ടെ, 'എന്നും ഇപ്പോഴും' എന്ന പുതിയ സിനിമയെ കുറിച് എഴുതാൻ ഇരിക്കുമ്പോൾ ഒരു നിരുപകന്റെ മനസ്സ് ഇല്ല. അതൊക്കെ എവിടെയോ പോയി എന്ന് വേണം പറയാൻ. ആകെ ഉള്ളത് വളരെ നാളുകൾ കൊണ്ട് കാണാൻ ആഗ്രഹിച്ചത്, കണ്ടു മനസ്സ് നിറഞ്ഞ അവസ്ഥ മാത്രം. അതിലേക്ക് പിന്നീട് വരാം. ആദ്യം സിനിമയിലേക്ക്.
'എന്നും ഇപ്പോഴും' എന്ന സിനിമയിൽ സാധാരണ കാണുന്ന സിനിമയിൽ ഉള്ള പലതും ഇല്ല. ഇന്റെർവൽ പഞ്ച്, ക്ലൈമാക്സ്* ബില്ഡ് അപ്പ്*, ഫ്ലാഷ് ബാക്ക് മുതലായവ യാതൊന്നും ഇല്ല. അതിഭാവുകത്വവും, അസാധാരണ സംഭവങ്ങൾ പോലും ഇല്ല. എന്നാൽ ഇതൊന്നും ഇല്ലാതെയും 'എന്നും ഇപ്പോഴും' ഓർമ്മിക്കാൻ കൊള്ളാവുന്ന ഒന്നായി മാറിയിട്ടുണ്ട്.
ആദ്യ പകുതിയുടെ തുടക്കം സിനിയർ റിപ്പോർട്ടർ വിനീത്.എൻ. പിള്ളയുടെ (മോഹൻലാൽ) ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ ആണ്. സ്വാഭാവികമായി സംഭവിക്കുന്ന കോമഡി ആണ് പലതും. വിനീതിന്റെ ജീവിതത്തിലേക്ക് അഡ്വക്കേറ്റ് ദീപ (മഞ്ജു വാര്യർ) കടന്നു വരുമ്പോൾ സിനിമ കുറച് കൂടി താല്പര്യം കൂട്ടുന്നു. ലെനയുടെ കഥാപാത്രം എത്തുമ്പോൾ തെല്ലൊന്നു ബ്രേക്ക് പിടിക്കുന്ന തിരകഥ, ദീപയുടെ ജീവിത്തിലെ എടുകളും, വിനീതിന്റെ അറസ്റ്റ്ഉം ചേർന്ന് വീണ്ടും ട്രാക്കിൽ ആകുന്നു. തൃപ്തി നല്കുന്ന ഒന്നാം പകുതി.
രണ്ടാം പകുതി പ്രതീക്ഷിക്കുന്ന ക്ലിഷേകളിൽ ഒന്നും വീഴുന്നില്ല എന്ന ഇടതാണ് ഒരു 'സത്യൻ അന്തികാട് സിനിമ' എന്നുള്ള നിലയിൽ 'എന്നും ഇപ്പോഴും' ഫ്രെഷ്നെസ്സ് തോന്നിപ്പിക്കുന്നത്. വിനീതിന്റെയും ദീപയുടെയും മുന്നോട്ടുള്ള കുറച് നാളുകൾ ആണ് പിന്നീട്. സിനിമ അവസാനിക്കുമ്പോൾ നേരിയ പ്രതിസന്ധികൾ ഒക്കെ അതിജീവിച് അവർ ചെന്നെത്തുന്ന ആത്മ ബന്ധം മനസിനെ സ്പര്ശിക്കുന്നു. രണ്ടാം പകുതിയും കുഴപ്പമില്ല.
സത്യൻ അന്തികാട് സിനിമ തന്നെ ആണ് 'എന്നും ഇപ്പോഴും'. പക്ഷെ സ്ഥിരം കഥാപാത്രങ്ങളും (ഇന്നസെന്റ്ഉം ഭാര്യയും ഒഴിച്), ട്രാക്കും ഉപേക്ഷിച്ത് ആശ്വാസകരം. പക്വതയും, വൃത്തിയും ഉള്ള രസകരമായ ഒരു സിനിമ തന്നതിന് നന്ദി. രഞ്ജൻ പ്രമോദ്ന്റെ തിരകഥ ചില ഇടങ്ങളിൽ നന്നായി, ചില ഇടങ്ങളിൽ ഇഴഞ്ഞു.നീൽ ന്റെ ദ്രിശ്യങ്ങൾ കൊള്ളാം. വിദ്യാസാഗറിന്റെ സംഗീതം ശരാശരി.
മഞ്ജു വാര്യർ തന്റെ കഥാപാത്രം തനതു ശൈലിയിൽ നന്നാക്കി. വിനീത്നു ദീപയോടു തോന്നുന്ന ബഹുമാനം പ്രേക്ഷകരിലേക്കും എത്തുന്നു. വിനീത് - ദീപ ബന്ധം ഹൃദ്യം ആയതിൽ ദീപയുടെ പങ്കും ചെറുതല്ല.
ഇനി തുടക്കത്തിൽ പറഞ്ഞ കാര്യത്തിലേക്ക്. ഹൃദയം നിറച്ച ആ കാഴ്ച ലാലേട്ടൻ ആണ്. 'വിനീതൻ പിള്ള' ആയി ലാലേട്ടൻ മനസ്സ് കീഴടക്കി. നമ്മുടെ ഓർമകളുടെ ഭാഗമായ പല സിനിമകളിലും കണ്ട 'ഒരു സാധാരണകാരന്റെ' അസാധ്യ പെർഫോർമൻസ്. മെലോഡ്രാമയും, അതിഭാവുകത്വവും ഒന്നും ഇല്ലാതെ ലളിതമായ മിക്ക സീനുകളും ലാലേട്ടൻ മികവുറ്റതാക്കി. ഒരു സത്യം കൂടി പറയാതെ വയ്യ. സിനിമയുടെ രണ്ടര മണിക്കൂർ അറിയാതെ കടന്നു പോയി, ലാലേട്ടനോടൊപ്പം.
'എന്നും ഇപ്പോഴും' സിനിമയിൽ പലർക്കും ദഹിക്കാത്ത കാര്യങ്ങൾ ഉണ്ട്. 'കഥയുടെ' കുറവ്, ഇടക്കുള്ള ഇഴച്ചിൽ, പ്രതീക്ഷിക്കാത്ത ഏൻഡ്, സങ്കീർണതകളുടെ അഭാവം അങ്ങനെ പോകുന്നു അതിന്റെ നിര. പക്ഷെ അതിനെ ഒക്കെ മറി കടക്കാൻ വിനീതിനും, ദീപയ്ക്കും സത്യനും സാധിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കാൻ ആണ് മനസ്സ് പറയുന്നത്. ഇനിയും ഉണ്ടാവട്ടെ മുൻവിധികൾ ഇല്ലാത്ത ഇത്തരം സിനിമകൾ.
'എന്നും ഇപ്പോഴും' തുറന്ന മനസ്സോടെ സമിപിക്കേണ്ട ഒരു സാധാരണ, നല്ല സിനിമയാണ്, പക്ഷെ അതിൽ പത്തര മാറ്റോടെ മികവുറ്റു നില്ക്കുന്നത് ലാലേട്ടൻ ആണ്. 'വിനീതൻ പിള്ളക്കായി' മാത്രം കാണാം. ഒരിക്കൽ കൂടി.
അഭിപ്രായം - കൊള്ളാം
Rating - 3.5/5
Last edited by critic; 03-28-2015 at 08:43 AM.