മലയാള സിനിമയില്* ചാക്കോച്ചന്റെ നാളുകള്*
ഒരുകാലത്ത്* ചെറുപ്പക്കാരുടെ ഹരമായി മാറിയ താരം. മോഹന്*ലാലിനും മമ്മൂട്ടിക്കൊമൊപ്പം ആരാധകരെ നേടിയ താരം. കേരളത്തിലെ ക്യാംപസ്* യുവത്വത്തിന്റെ ബിംബമായി മാറിയ താരം. ഇതൊക്കെയാണ്* കുഞ്ചാക്കോ ബോബന്* അഥവാ ചാക്കോച്ചന്*. അനിയത്തിപ്രാവും, നിറവും പോലെ മലയാള സിനിമയിലെ ഏറ്റവും മികച്ച ഹിറ്റുകള്*. ഹിറ്റുകള്* പലതുണ്ടായിട്ടും ചാക്കോച്ചനും ഒരു മോശം കാലം വന്നു മലയാള സിനിമയില്*.
നിര്*മ്മാതാക്കളുടെയോ, സംവിധായകരുടെയോ ഒരു ഫോണ്* കോള്* പോലും തേടി വരാത്ത ദിവസങ്ങള്*. ഏതാണ്ട്* നാല്* വര്*ഷത്തോളം. വെറുതെ വീട്ടിലിരിക്കുകയായിരുന്നില്ല ചാക്കോച്ചന്*. ചാക്കോച്ചന്* എവിടെയെന്ന്* പ്രേക്ഷകര്*ക്ക്* അറിയുമായിരുന്നില്ലെങ്കിലും ചാക്കോച്ചന്* ഇവിടെ തന്നെയുണ്ടായിരുന്നു. സ്വന്തമായി ബിസ്*നസ്സ്* നടത്തി നഷ്*ടങ്ങളുടെ ആഴങ്ങളിലേക്ക്* പോകാതെ ചാക്കോച്ചന്* പിടിച്ചു നിന്നു. പിന്നീട്* ശ്രമകരമായ ഒരു തിരിച്ചു വരവ്* മലയാള സിനിമയിലേക്ക്*.
പക്ഷെ രണ്ടാം വരവില്* ഭാഗ്യം ചാക്കോച്ചനൊപ്പം നിന്നു. കൈനിറയെ ഹിറ്റ്* ചിത്രങ്ങള്*.
മമ്മി ആന്*ഡ്* മീ, എല്*സമ്മ എന്ന ആണ്*കുട്ടി, സകുടുംബം ശ്യാമള, ട്രാഫിക്* തുടങ്ങി ഹിറ്റുകളുടെ നീണ്ട നിര. ചോക്ലേറ്റ്* പയ്യനെന്ന ഇമേജും മാറിയിരിക്കുന്നു. പാല്*വില്*പ്പനക്കാരാനായും, ഡോക്*ടറായുമൊക്കെ ചാക്കോച്ചനും വ്യത്യസ്*തമായ വേഷങ്ങളിലേക്ക്* എത്തിയിരിക്കുന്നു. ഒരു കോടി രൂപ സാറ്റ്*ലൈറ്റ്* വാല്യുവുള്ള നടനായി മാറിയിരിക്കുന്നു ഇപ്പോള്* ചാക്കോച്ചന്*.
ചാക്കോച്ചന്* ഇപ്പോള്* നല്ല കാലമാണെന്നാണ്* എല്ലാവരും പറയുന്നത്*?
ഇപ്പോള്* സമയം ശരിയായി വന്നിരിക്കുന്നു. നല്ല വേഷങ്ങള്* ലഭിക്കുന്നുണ്ട്*. ഇതിനൊക്കെ എന്റെ സുഹൃത്തുക്കളായ സംവിധായകരോടാണ്* നന്ദി പറയേണ്ടത്*. എന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ്* ട്രാഫിക്ക്* എന്ന ചിത്രത്തിലേത്*. ചിത്രം കണ്ട്* എല്ലാവരും വളരെ നല്ല അഭിപ്രായമാണ്* പറയുന്നത്*.
ട്രാഫിക്കിലെ ഡോക്*ടറുടെ വേഷം ചാക്കോച്ചനില്* നിന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല?
അത്* ശരിയായിരിക്കാം. പക്ഷെ ആ വേഷം എന്നെ ഏല്*പ്പിക്കാന്* അതിന്റെ സംവിധായകന്* ധൈര്യം കാണിച്ചതാണ്* എന്റെ ഭാഗ്യമായത്*. മുമ്പായിരുന്നെങ്കില്* ഇത്രത്തോളം സെന്*സിറ്റീവായ അഭിനയ സാഹചര്യങ്ങളുള്ള ഒരു കഥാപാത്രം എന്നെ തേടി വരുമായിരിക്കില്ല.
ഹിറ്റുകള്* കൂടിയപ്പോള്* ചാക്കോച്ചനും വലിയ സന്തോഷത്തിലാണോ?
എന്നെക്കാള്* സന്തോഷം ഭാര്യ പ്രീയക്കാണ്*. എന്നാല്* പരാജയങ്ങളുണ്ടായപ്പോഴും സിനിമയില്* ഒരു ഇടവേള സ്വീകരിച്ചപ്പോഴും ഞങ്ങള്* തളര്*ന്നു പോയിട്ടില്ല. അന്നെല്ലാം എനിക്ക്* താങ്ങായി നിന്നത്* പ്രീയയാണ്*.
റൊമാന്റിക്* നായകനായ ചാക്കോച്ചനെയാണോ, ഗൗരവക്കാരന്* ഭര്*ത്താവായ ചാക്കോച്ചനെയാണ്* പ്രീയക്ക്* കുടുതല്* ഇഷ്*ടം?
ഞാന്* ഗൗരവക്കാരനായ ഭര്*ത്താവേയല്ല. ഞങ്ങള്* അടുത്ത സുഹൃത്തുക്കളാണ്*. പരസ്*പരം മനസിലാക്കിയതിനു ശേഷമാണ്* പ്രണയവും വിവാഹവുമൊക്കെ. അല്ലാതെ ഒരു ക്യാംപസ്* പ്രണയമൊന്നുമായിരുന്നില്ല ഞങ്ങളുടേത്*. പഠിക്കുന്ന കാലത്ത്* ഞാന്* വായിച്ചിട്ടുണ്ട്*, വിവാഹം കഴിക്കുമ്പോള്* സൗന്ദര്യം നോക്കി ഭാര്യയെ തിരഞ്ഞെടുക്കരുതെന്ന്*. നന്നായി സംസാരിക്കാന്* കഴിയുന്ന നമ്മളെ മനസിലാക്കുന്ന ഒരാളിയിരിക്കണം ഭാര്യയായി വരുന്നത്*. എന്റെ കാര്യത്തില്* പ്രീയ എന്നെ പൂര്*ണ്ണമായും മനസിലാക്കുന്ന സുഹൃത്തും ഭാര്യയുമാണ്*. പിന്നെ പ്രീയയുടെ ഹ്യൂമര്* സെന്*സ്* പലപ്പോഴും എന്നെ ഹാപ്പിയായി ഇരിക്കാന്* സഹിയിക്കാറുണ്ട്*.
എങ്ങനെയാണ്* അത്തരമൊരു സാഹചര്യത്തില്* പിടിച്ചു നിന്നത്*?
ബിസ്*നസ്സ്* ചെയ്യാനാണ്* തീരുമാനിച്ചത്*. വലിയ ഇന്*വെസ്റ്റുമെന്റിന്* കൈയ്യില്* പണമുണ്ടായിരുന്നില്ല. എന്നിട്ടും ബിസ്*നസ്സില്* ഞാന്* രക്ഷപെട്ടു. അപ്പോഴൊക്കെ സിനിമയില്* നിന്നും മാറി നില്*ക്കരുതെന്ന്* എല്ലാവരും പറയുമായിരുന്നു. അതില്* ഏറ്റവും പ്രധാനപ്പെട്ടയാളാണ്* ലാല്* ജോസ്*. ലാലുവിന്റെ പ്രേരണയാണ്* ഞാന്* വീണ്ടും സിനിമയിലേക്കെത്തിയത്*.
ലാല്*ജോസും ചാക്കോച്ചനും തമ്മില്* ചില അഭിപ്രായ വിത്യാസങ്ങളുണ്ടായിരുന്നുവെന്ന്* കേട്ടിട്ടുണ്ടല്ലോ?
ക്ലാസ്*മേറ്റ്*സില്* ലാലു എനിക്കൊരു കഥാപാത്രം ഓഫര്* ചെയ്*തിരുന്നു. പക്ഷെ അന്നത്* എനിക്ക്* സ്വീകരിക്കാന്* പറ്റിയില്ല. ഞാന്* സിനിമയില്* നിന്നും വിട്ടു നിന്ന സമയമാണത്*. പക്ഷെ എന്തുകൊണ്ടാണ്* അന്ന്* ആ സിനിമ വേണ്ടെന്നു പറഞ്ഞത്* എന്നെനിക്ക്* ലാലുവിനെ അന്ന്* പറഞ്ഞു മനസിലാക്കാന്* പറ്റിയിരുന്നില്ല. എന്നാല്* പിന്നീട്* ഞാന്* കാര്യങ്ങള്* പറഞ്ഞപ്പോള്* ലാലുവിന്* മനസിലായി. അവസാനം ലാലുവിന്റെ തന്നെ എല്*സമ്മയിലൂടെയാണ്* എന്റെ ഇമേജ്* മാറ്റിയ വേഷം ലഭിക്കുന്നത്*. എല്*സമ്മയിലെ പാലുണ്ണി എന്ന കഥാപാത്രം എനിക്കു വേണ്ടി ലാലു ഒരുക്കിയതാണ്*. ഞാന്* തന്നെ ആ വേഷം ചെയ്യണമെന്ന്* ലാലുവിന്* നിര്*ബന്ധമുണ്ടായിരുന്നു.
വീണ്ടും ക്യാംപസ്* വേഷം അഭിനയിക്കാന്* തയാറാണോ?
ഞാന്* ക്യാംപസ്* വേഷങ്ങള്* ചെയ്*തിരുന്ന കാലത്ത്* അത്തരം വേഷങ്ങള്* ചെയ്യാന്* ഞാനും ദിലീപും മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണ്* ക്യാംപസ്* വേഷങ്ങള്* കൂടുതലായി ചെയ്യേണ്ടി വന്നത്*. ഇന്ന്* ഇഷ്*ടം പോലെ താരങ്ങളുണ്ട്* ക്യാംപസ്* വേഷങ്ങള്* അവതരിപ്പിക്കുന്നതിന്*. എനിക്കിപ്പോള്* കുറച്ചു കൂടി ഗൗരവമുള്ള വേഷങ്ങള്* ലഭിക്കുന്നുമുണ്ട്*. ക്യാംപസ്* ഇമേജില്* കുരുങ്ങിക്കിടക്കണമെന്ന്* എനിക്ക്* അല്*പം പോലും ആഗ്രഹമില്ല.
ആദ്യ സിനിമയെക്കുറിച്ചുള്ള ഓര്*മ്മകള്*?
ധന്യ എന്നുള്ളതാണ്* ആദ്യ സിനിമ. മൂന്ന്* വയസുള്ളപ്പോഴാണ്* ആ സിനിമയില്* അഭിനയിക്കുന്നത്*. ശ്രീവിദ്യാമ്മയുടെ മടിയിലിരിക്കുന്ന കൊച്ചുകുട്ടിയായിട്ടാണ്* ഞാനാ സിനിമയില്*. ഒരു ഗാനരംഗത്തില്* മാത്രമേഞാനുള്ളു. ഇടയ്*ക്ക്* ആ പാട്ട്* ടിവിയില്* വരാറുണ്ട്*. ഉദയയുടെ പടം തന്നെയായിരുന്നത്*. പാച്ചിക്ക (ഫാസില്*)സംവിധാനം ചെയ്*ത ചിത്രം. അനിയത്തിപ്രാവിലൂടെ ഞാന്* സിനിമയിലെത്തിയപ്പോഴു സംവിധായകന്* പാച്ചിക്ക തന്നെ. അമ്മയായി അഭിനയിച്ചത്* ശ്രീവിദ്യാമ്മയും.
സിനിമ പാരമ്പര്യമുള്ള കുടുംബത്തില്* നിന്നുള്ള ആളായതാണോ ചാക്കോച്ചനെ സിനിമയിലേക്ക്* അടുപ്പിച്ചത്*?
ചെറുപ്പത്തില്* നടനാകണമെന്ന്* ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്റെ വീട്ടില്* ഒരുപാട്* ആര്*ട്ടിസ്റ്റുകള്* വരുമായിരുന്നു. പക്ഷെ ഒരു ഓട്ടോഗ്രാഫ്* വാങ്ങാന്* പോലും എനിക്ക്* താത്*പര്യം തോന്നിയിട്ടില്ല. പിന്നെ അനിയത്തിപ്രാവിലൂടെ സിനിമയിലെത്തിയപ്പോഴും ക്യാംപസുകളില്* ഞാനൊരു താരമായി മാറിയപ്പോഴും സിനിമയോട്* എനിക്ക്* വലിയ താത്*പര്യം തോന്നിയിട്ടില്ല എന്നതാണ്* സത്യം. ഞാനിത്* പറയുമ്പോള്* വെറുതെ ജാഡ പറയുന്നതാണെന്ന്* ആളുകള്* കരുതും. പക്ഷെ അതാണ്* സത്യം.
പക്ഷെ ഈ രണ്ടാം വരവില്* ഞാന്* സിനിമയെ ആത്മാര്*ഥമായി സ്*നേഹിക്കുന്നു. സിനിമ എനിക്കെന്താണ്* നേടിത്തന്നത്* എന്ന്* ഞാന്* മനസിലാക്കുന്നുണ്ട്*.
ഇനി എന്നാണ്* ചാക്കോച്ചന്* പൃഥ്വിയെയും നരേനെയുമൊക്കെ പോലെ തമിഴിലേക്ക്* കടക്കുന്നത്*?
മലയാളം വിട്ടുപോകണമെന്ന്* അന്നും ഇന്നും വലിയ ആഗ്രഹമില്ല. ഞാന്* സിനിമയില്* തുടങ്ങിയ കാലത്ത്* അനിയത്തിപ്രാവും നിറവുമൊക്കെ ഹിറ്റായപ്പോള്* തമിഴിലെ മികച്ച സംവിധായകരുടെ ഓഫറുകള്* വന്നിരുന്നു. അന്നൊന്നും ഞാനത്* ഗൗരവമായി എടുത്തുമില്ല, പോയതുമില്ല. എന്നാല്* ഇനിയൊരു പക്ഷെ അങ്ങനെയാവില്ല. കരിയറിന്* നല്ലതെന്ന്* തോന്നിയാല്* തമിഴിലും അഭിനയിച്ചേക്കാം.