ഇന്‍*റര്*നെറ്റ് വേണ്ടാത്ത രജനി സൈറ്റ്!
Posted on: 22 Jan 2012
ചെന്നൈ: ഇന്‍*റര്*നെറ്റ് ബന്ധമില്ലാതെ പ്രവര്*ത്തിക്കുന്ന വെബ്*സൈറ്റോ? അവിശ്വസനീയമെന്ന് തീര്*ത്തുപറയും മുന്‍*പ് ഇത്രകൂടി അറിയുക. അഭ്രപാളിയില്‍* അമാനുഷികതയുടെ പര്യായമായി മാറിയ സ്റ്റൈല്‍*മന്നന്* രജനീകാന്തിനെക്കുറിച്ചുള്ള വെബ്*സൈറ്റാണിത്. അസാധ്യതകളുടെ അവസാനവാക്കെന്ന നിലയില്‍* ഇന്ത്യന്‍* ചലച്ചിത്രലോകം നെഞ്ചേറ്റിയ സൂപ്പര്‍*സ്റ്റാര്‍* രജനീകാന്തിന് സൈബര്‍*ലോകമേകുന്ന അത്യപൂര്*വമായ സ്*നേഹോപഹാരം.
ലോകമെങ്ങുമുള്ള രജനി ആരാധകര്‍*ക്കായി സമര്*പ്പിച്ച www.allaboutrajini.com എന്ന വെബ്*സൈറ്റിനെ നിര്*മാണ സംരംഭകരായ ദേശിമാര്*ട്ടിനി ഡോട്ട് കോം വിശേഷിപ്പിക്കുന്നത് ഇങ്ങനെ: ഇന്‍*റര്*നെറ്റിന്റെ സഹായമില്ലാതെ സാക്ഷാല്‍* 'രജനിശക്തി'കൊണ്ട് പ്രവര്*ത്തിക്കുന്ന വെബ്*സൈറ്റ്. അതെ All About Rajni ലേക്ക് ലോഗ്ഓണ്‍* ചെയ്ത് നോക്കൂ, ആദ്യം വരുന്ന നിര്*ദേശം ഇന്‍*റര്*നെറ്റ് കണക്ഷന്* ഓഫാക്കൂ എന്നായിരിക്കും. ഇന്‍*റര്*നെറ്റ് ബന്ധം വിച്ഛേദിക്കുന്ന ഉടനെ തനി രജനിസ്റ്റൈലില്‍* 'എയ് മച്ചാ, വണക്ക'മെന്ന സ്വാഗതവാക്യത്തോടെ വൈബ്*സൈറ്റിന്റെ ഹോം പേജ് മുന്നില്‍* തെളിയും. സൂപ്പര്‍*താരത്തിന്റെ ജീവിതരേഖ അടങ്ങുന്ന ദ മാന്‍*, ചലച്ചിത്ര ചരിത്രം പറയുന്ന ദ സ്റ്റാര്‍*, അവിശ്വസനീയതയുടെ മേമ്പൊടിചേര്*ത്ത് പ്രചാരംനേടിയ രജനി തമാശകളുടെ ശേഖരമായ ദ ലജന്*ഡ് എന്നിങ്ങനെയാണ് സൈറ്റിന്റെ സംവിധാനം.
''ചലച്ചിത്ര ജീവിതത്തിലുടനീളം അമാനുഷികതയുടെ പരിവേഷം ചൂഴ്ന്നു നില്*ക്കുന്ന രജനീകാന്തിനെക്കുറിച്ചുള്ള വെബ്*സൈറ്റ് ഇങ്ങനെ അസാധാരണമാകാതിരുന്നലല്ലേ അത്ഭുതപ്പടേണ്ടത്''? ദേശിമാര്*ട്ടിനി ഡോട്ട് കോമിനുവേണ്ടി 'ഓള്* ഏബൗട്ട് രജനി'യുടെ രൂപകല്പന നിര്*വഹിച്ച 'വെബ്ചട്*നി'യുടെ ക്രിയേറ്റീവ് ഡയറക്ടര്‍* ഗുര്*ബക്ഷ് സിങ്ങിന്*േറതാണ് ചോദ്യം. ഉത്തരമെന്തായാലും ശരി, ലോഞ്ച് ചെയ്ത് ദിവസങ്ങള്‍*ക്കകം ആയിരക്കണക്കിന് സന്ദര്*ശകര്* കൗതുകത്തോടെ പരതിക്കഴിഞ്ഞ 'ഓള്* ഏബൗട്ട് രജനി' സൈബര്‍*ലോകത്തെ സൂപ്പര്‍* ഡ്യൂപ്പര്‍* രജനി ഹിറ്റാകുമെന്ന് തീര്*ച്ച. ഒപ്പം ഇന്‍*റര്*നെറ്റിന്റെ തുണയില്ലാത്ത വെബ്*സൈറ്റിനു പിന്നിലുള്ള 'ഗുട്ടന്*സ്' എന്തെന്നറിയാനുള്ള ചൂടുപിടിച്ച അന്വേഷണവും മുറുകുന്നുണ്ട്. സൈറ്റിലേക്ക് ലോഗ്ഓണ്‍* ചെയ്ത് പ്രവേശിച്ച ശേഷം ഇന്‍*ര്‍*നെറ്റ് ബന്ധം വിച്ഛേദിക്കും മുന്‍*പേ സൈറ്റ് പൂര്*ണമായും കംപ്യുട്ടറിലേക്ക് ഡൗണ്‍*ലോഡ് ചെയ്യപ്പെടുന്നുവെന്നതാണ് 'ഓള്* ഏബൗട്ട് രജനി'യുടെ വിസ്മയരഹസ്യമെന്ന് അനുരാഗ് ഭടേജ വിശദീകരിക്കുന്നു. അതിവേഗത്തില്‍* ഡൗണ്‍*ലോഡ് ചെയ്യുന്ന വെബ് ഉള്ളടക്കമാണ് ഇന്‍*റര്*നെറ്റ് കണക്ഷന്* ഇല്ലാതെ പിന്നീട് സന്ദര്*ശകനുമുന്നില്* തുറന്നുവരുന്നത്.