സ്വന്തം ബസ്സില്ല; കെഎസ്ആര്*ടിസിക്കായി ഓടാന്* അഞ്ച് സ്വകാര്യ ബസ് കമ്പനികള്*, നികുതി ഒഴിവും നല്*കും
കെ.എസ്.ആര്*.ടി.സി.ക്കു പുതിയ ബസുകള്* ഇല്ലാത്തതുകൊണ്ടാണ് ഈ വഴി തേടുന്നത്. ബസും ജീവനക്കാരുമെല്ലാം സംരംഭകരുടേതായിരിക്കും.
അന്തസ്സംസ്ഥാന പാതകളില്* കെ.എസ്.ആര്*.ടി.സി.ക്കു വാടക നല്*കി ബസ് ഓടിക്കാന്* അഞ്ച് സ്വകാര്യ ബസ് നടത്തിപ്പുകാര്* സന്നദ്ധത അറിയിച്ചു. ഇവയ്ക്ക് സംസ്ഥാനത്തെ റോഡ് നികുതി ഒഴിവാക്കാനും സര്*ക്കാര്* തലത്തില്* ധാരണയായി. 45 സീറ്റിന്റെ പുഷ്ബാക്ക് സീറ്റ് ബസുകള്*ക്ക് മൂന്നുമാസത്തേക്ക് 45,000 രൂപയാണ് നികുതി. സെമി സ്ലീപ്പറിന് സീറ്റൊന്നിന് 2000 രൂപയും സ്ലീപ്പറിന് 3000 രൂപയും നല്*കണം.
അനധികൃത സ്വകാര്യ ബസുകള്* സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നികുതി അടച്ചാണ് ഓടുന്നത്. ഓള്* ഇന്ത്യ പെര്*മിറ്റ് എടുക്കുന്നവയ്ക്ക് ഒരുവര്*ഷത്തേക്ക് മൂന്നുലക്ഷവും മൂന്നുമാസത്തേക്ക് 90,000 രൂപയും അടയ്ക്കണം. ഇതില്* സംസ്ഥാന വിഹിതമാണ് ഒഴിവാക്കുന്നത്. അന്തസ്സംസ്ഥാന പാതകളിലെ അനധികൃത സ്വകാര്യ ബസുകള്* ഒഴിവാക്കി പകരം സര്*ക്കാര്* ടിക്കറ്റ് നിരക്കില്* കൂടുതല്* ബസുകള്* ഏര്*പ്പെടുത്തുകയാണ് ലക്ഷ്യം.
കെ.എസ്.ആര്*.ടി.സി.ക്കു പുതിയ ബസുകള്* ഇല്ലാത്തതുകൊണ്ടാണ് ഈ വഴി തേടുന്നത്. ബസും ജീവനക്കാരുമെല്ലാം സംരംഭകരുടേതായിരിക്കും. സംസ്ഥാനത്തിനുള്ളില്*നിന്നു പുറത്തേയ്ക്കുള്ള ഓരോ റൂട്ടിലും ഓടുന്നതിനു നിശ്ചിത വിഹിതം കെ.എസ്.ആര്*.ടി.സി.ക്കു നല്*കണം. പാലക്കാട്-ബെംഗളൂരു പാതയില്* ആദ്യ ബസ് ഓടിക്കുന്നതിനുള്ള ചര്*ച്ചകള്* അന്തിമഘട്ടത്തിലാണ്. ആഘോഷവേളകളില്* അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകാര്*ക്ക് കെ.എസ്.ആര്*.ടി.സി.യുടെ നീക്കം തിരിച്ചടിയാണ്.
സ്വകാര്യബസുകാരെത്തന്നെ കൂട്ടുപിടിച്ച് സ്വന്തം കുത്തക തകര്*ക്കാനുള്ള നീക്കത്തിനെതിരേ അന്തസ്സംസ്ഥാന ബസ് ലോബി രംഗത്തെത്തിയിട്ടുണ്ട്. കെ.എസ്.ആര്*.ടി.സി.യുമായി സഹകരിക്കരുതെന്ന നിര്*ദേശം ചില സംഘടനകള്* അംഗങ്ങള്*ക്കു നല്*കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്* സ്വന്തമായി ബസില്ലാത്ത വ്യക്തികള്*ക്കും ഏജന്*സികള്*ക്കും പരിഗണന നല്*കാന്* തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്* 50 ബസുകളാണ് വേണ്ടത്.സ്ലീപ്പര്*, സെമി സ്ലീപ്പര്* വിഭാഗങ്ങളിലെ ഏതു ബസും കെ.എസ്.ആര്*.ടി.സി. സ്വീകരിക്കും. മുതല്*മുടക്കില്ലാത്ത വരുമാനമാണ് കെ.എസ്.ആര്*.ടി.സി.ക്ക് ഇതിലൂടെ ഉണ്ടാകുക.