Page 445 of 448 FirstFirst ... 345395435443444445446447 ... LastLast
Results 4,441 to 4,450 of 4475

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4441
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,947

    Default


    കൈകാണിച്ചാല്* ബസ് നിര്*ത്തണം; മല്*സരയോട്ടം വേണ്ട; കെഎസ്ആര്*ടിസി ഡ്രൈവര്*മാരോട് മന്ത്രി

    കെ.എസ്.ആര്*.ടി.സി ഡ്രൈവര്*മാരോട് നിര്*ദേശങ്ങളുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്*. സ്വകാര്യ ബസുമായും ഇരുചക്രവാഹനയാത്രക്കാരുമായും മല്*സരയോട്ടം വേണ്ട. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയില്* ബസ് ഓടിക്കരുത്, അമിതവേഗവും വേണ്ട. റോഡിന്റെ ഇടത് വശത്ത് തന്നെ നിര്*ത്തണം. കൈകാണിച്ചാല്* ബസ് നിര്*ത്തണം. ബ്രെത്തലൈസര്* പരിശോധന തുടങ്ങിയതോടെ കെ.എസ്.ആര്*.ടി.സിയിലെ അപകടങ്ങള്* കുറഞ്ഞെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാര്* പറഞ്ഞു.


    ഒരാഴ്ച 7 അപകട മരണങ്ങൾ വരെയാണ് മുൻപു റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോഴത് ആഴ്ചയിൽ രണ്ടായി കുറഞ്ഞു. ചില ആഴ്ചകളിൽ അപകടമരണം ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആകെ അപകടങ്ങളുടെ എണ്ണവും വലിയ രീതിയിൽ കുറഞ്ഞു. 35 അപകടങ്ങൾ ആഴ്ചയിൽ ഉണ്ടായിരുന്നത് 25 ആയി കുറഞ്ഞു. സിഫ്റ്റ് ബസിൽ കഴിഞ്ഞ രണ്ടാഴ്ചയായി അപകട മരണമില്ല ജീവനക്കാരെ ഓൺലൈനിൽ അഭിസംബോധന ചെയ്തു മന്ത്രി പറഞ്ഞു.

    ബസുകൾ സമയക്രമം പാലിക്കണമെങ്കിലും അമിതവേഗം വേണ്ടെന്നു മന്ത്രി പറഞ്ഞു. ചെറിയ വാഹനങ്ങള്*ക്ക് പരിഗണന നൽകണം. വീടിന്റെ നാഥനായ ആൾ അപകടത്തിൽ മരിച്ചാൽ കുടുംബം താറുമാറാകും. ബസ് നിർത്തുമ്പോൾ ഇടതുവശം ചേർത്തു നിർത്തണം. സ്റ്റോപ്പാണെങ്കിലും ബസുകൾ സമാന്തരമായി നിർത്തരുത്. മറ്റ് വാഹനങ്ങൾക്ക് അത് ബുദ്ധിമുട്ടാകും. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന അകലം ഉണ്ടാകണം. സ്വകാര്യ ബസുകളും ഈ നിർദേശം പാലിക്കണം. അനാവശ്യമായി ഡീസൽ ഉപയോഗിക്കരുത്. ബസുകൾക്ക് തകരാർ കണ്ടാൽ ഉടൻ തന്നെ മെക്കാനിക്കൽ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4442
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,947

    Default

    പ്രൈവറ്റ് ബസുകളില്*നിന്ന് പിടിച്ചെടുത്ത റൂട്ടുകളിൽ പുതിയ ബസുകളുമായി കെഎസ്ആർടിസി






    കോട്ടയം: സ്വകാര്യബസുകാരില്*നിന്നും ഏറ്റെടുത്ത 241 ദേശസാത്കൃത പാതകളില്* ആവശ്യത്തിന് ബസ് ഓടിക്കാതെ യാത്രക്കാരെ വലയ്ക്കില്ലെന്ന് കെ.എസ്.ആര്*.ടി.സി. ഇതിനായി മാത്രം 200 പുതിയ ബസുകള്* വാങ്ങും. ആദ്യഘട്ടത്തിലെ 40 ബസുകള്* കോട്ടയം-കുമളി പാതയിലാകും ഇറക്കുക. 33 ലക്ഷം വിലയുള്ള 40 സീറ്റ് ബസുകളാണ് വാങ്ങുന്നത്. സ്വകാര്യബസുകളില്*നിന്നും ഏറ്റെടുത്ത പാതകളില്*നിന്നും കെ.എസ്.ആര്*.ടി.സി. പലതവണ പിന്*മാറിയിട്ടുണ്ട്. പലവിധ സമ്മര്*ദങ്ങള്*ക്ക് വഴങ്ങിയാണിത്. കോര്*പ്പറേഷന്* കൃത്യമായി ബസ് ഓടിക്കാത്തതിനാല്* സ്വകാര്യബസുകളെ തുടരാന്* മോട്ടോര്*വാഹനവകുപ്പ് അനുവദിക്കാറാണ് പതിവ്. ഇത്തവണ അതുണ്ടാകില്ലെന്നും പുതിയ ബസുകള്* ഇറക്കുമെന്നുമാണ് കെ.എസ്.ആര്*.ടി.സി. അവകാശപ്പെടുന്നത്.

    സുപ്രീംകോടതിവരെനീണ്ട നിയമപോരാട്ടങ്ങള്*ക്കൊടുവില്* ലഭിച്ച റൂട്ടുകളില്* ബസ് ഓടിക്കാന്* കെ.എസ്.ആര്*.ടി.സി.ക്ക് കഴിയാത്തത് ഏറെ വിമര്*ശനത്തിന് ഇടയാക്കിയിരുന്നു. നിലവിലുണ്ടായിരുന്ന സ്വകാര്യബസുകളെയും ഇതേ പാതയില്* 140 കിലോമീറ്ററിനുള്ളില്* ഓര്*ഡിനറി ബസുകളായി ഓടിക്കാന്* കോടതി അനുമതിനല്*കിയിരുന്നു. ഇവയുമായി മത്സരിച്ചോടുന്നത് ലാഭകരമല്ലാത്തതിനാല്* പലറൂട്ടുകളിലും കെ.എസ്.ആര്*.ടി.സി. പിന്*വാങ്ങി. 241 റൂട്ടുകളില്* 200-ല്* മാത്രമാണ് കെ.എസ്.ആര്*.ടി.സി. ബസുകളുള്ളത്. ബസ് ഇല്ലാത്ത പാതകളിലെ പരാതി തീര്*ക്കാന്* പുതിയ ബസുകളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഉള്*പ്രദേശങ്ങളിലേക്ക് മിനിബസുകള്* വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്.


  4. #4443
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,947

    Default

    ഗണേശ് കുമാറിന്റെ പരിഷ്കാരങ്ങൾ അവസാനിക്കുന്നില്ല, ലാഭം ഇരട്ടിക്കും: കെഎസ്ആർടിസി ബസുകൾക്ക് 'പുതിയ മുഖം'




    തിരുവനന്തപുരം: കനത്ത നഷ്ടം വരുത്തിവയ്ക്കുകയും പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത പഴയ മിനിബസ് പദ്ധതി വീണ്ടും കെ.എസ്.ആർ.ടി.സി പൊടിതട്ടിയെടുക്കുന്നു. പ്ലാൻ ഫണ്ടിലെ 95 കോടി രൂപ ഉപയോഗിച്ച് 400 മിനി ബസ് വാങ്ങും. ഇതിനായി ടെൻഡർ ഉടൻ വിളിക്കും.
    എ.സി, നോൺ​ എ.സി​ ബസുകളാണ് വാങ്ങുക. എ.സി​ ബസുകൾ പ്രിമിയം സൂപ്പർഫാസ്റ്റായി സർവീസ് നടത്താനാണ് പ്ലാൻ. 10 മീറ്റർ നീളമുള്ള ബസിൽ 32 സീറ്റുണ്ടാകും. നിരീക്ഷണ ക്യാമറകൾ, എൽ.ഇ.ഡി ടിവി, മ്യൂസിക് സിസ്റ്റം എന്നിവയുമുണ്ടാകും. വകുപ്പ് മന്ത്രി കെ ബി ഗണേശ്*കുമാറിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

    2001 - 03 ൽ ഗണേശ്*കുമാർ ഗതാഗതമന്ത്രിയായിരിക്കെയാണ് മിനി ബസുകൾ വാങ്ങിത്തുടങ്ങിയത്. ആദ്യ വർഷംതന്നെ 47 ലക്ഷം രൂപയുടെ ക്രമക്കേട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. അതോടെ വിവാദവും തലപൊക്കി. ആദ്യം നൂറു ബസും പിന്നീട് 350 ബസുമാണ് വാങ്ങിയത്.
    ഇപ്പോൾ സൂപ്പർഫാസ്റ്റായി മിനി ബസുകൾ ഓടുമ്പോൾ എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ കെ.എസ്.ആർ.ടി.സി തലപ്പത്തുള്ളവർക്കു ആശങ്കയുണ്ടെങ്കിലും മൗനം പാലിക്കുകയാണ്. സുഖകരമായ ദീർഘയാത്രയ്ക്ക് വലിയ ബസുകൾ തന്നെ വേണമെന്നിരിക്കെയാണ് മിനി ബസിനെ സൂപ്പർഫാസ്റ്റിന്റെ വേഷം കെട്ടിക്കുന്നത്.

    അന്ന് ആക്രിവിലയ്ക്ക് വിറ്റു
    ബസിന്റെ വലിപ്പക്കുറവും സുഖകരമല്ലാത്ത യാത്രയും കാരണം മിനി ബസുകളെ യാത്രക്കാർ കൈയൊഴിഞ്ഞിരുന്നു. സാധാരണ ബസുകൾ 15 വ*ർഷം വരെ കുഴപ്പമൊന്നുമില്ലാതെ സർവീസ് നടത്തുമ്പോൾ മിനി ബസ് 10 വർഷം ആകുംമുമ്പേ കട്ടപ്പുറത്തായി. വാർഷിക അറ്റക്കുറ്റപ്പണിക്ക് ചെലവായത് നാലുകോടിയോളം രൂപ. നിവൃത്തിയില്ലാതെ ലേലം ചെയ്തു വിൽക്കുകയായിരുന്നു. 12 ലക്ഷം രൂപയായിരുന്നു ഒന്നിന്റെ വില. വിറ്റത് അമ്പതിനായിരം രൂപയ്ക്ക്.

    സൂപ്പർഫാസ്റ്റാകുമ്പോൾ ലാഭം!
    23 മുതൽ 25 ലക്ഷം രൂപ വരെയാണ് മിനി ബസിന് ഇപ്പോൾ വില. പ്രിമിയം സൂപ്പർഫാസ്റ്റായി ഓടിക്കുമ്പോൾ വരുമാന വർദ്ധനയുണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. എല്ലാ സൂപ്പർഫാസ്റ്റുകളിലും ബസ് നിറയെ യാത്രക്കാരുണ്ടാകാറില്ല. പ്രിമിയം സർവീസ് നിരക്ക് കൂടുതലാണ്. അതിനാൽ കളക്ഷൻ കൂടും. സിലിണ്ടർ ബസുകൾക്ക് ഇന്ധനക്ഷമതയും കൂടുതലാണ്. മുമ്പ് മിനി ബസ് വാങ്ങിയപ്പോൾ സംഭവിച്ചതൊന്നും ഇപ്പോഴുണ്ടാകില്ലെന്നും മാനേജ്*മെന്റ് അവകാശപ്പെടുന്നു .

  5. #4444
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,947

    Default

    നമ്പർ നോക്കി കെഎസ്*ആർടിസി ബസിൽ കയറാം; ഡെസ്റ്റിനേഷൻ നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു




    തിരുവനന്തപുരം> അന്തർ സംസ്ഥാന യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ കെഎസ്*ആർടിസി ബസുകളിൽ ഡെസ്റ്റിനേഷൻ ബോർഡുകളിൽ സ്ഥലനാമ നമ്പർ ഉൾപ്പെടുത്തും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്* തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും. ഡെസ്റ്റിനേഷൻ ബോർഡുകൾ കൊമേഴ്സ്യൽ വിഭാഗം സ്പോൺസർഷിപ്പുകൾവഴി ലഭ്യമാക്കും.
    ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള ബസുകളിൽ മുപ്പതിനകം പുതുക്കിയ ഡെസ്റ്റിനേഷൻ ബോർഡുകൾ സ്ഥാപിക്കാനും ജൂലൈ 31നകം ഓർഡിനറി ബസുകളടക്കം എല്ലാ ബസുകളിലും നടപ്പാക്കാനും യൂണിറ്റ്, മേഖല, വർക്*ഷോപ്* അധികൃതർക്ക്* നിർദേശം നൽകി. ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് (രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങൾ ) ഉണ്ടായിരിക്കും. ഡെസ്റ്റിനേഷൻ നമ്പർ ഒന്ന് മുതൽ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്ആർടിസി ഡിപ്പോകൾക്കാണ് നൽകുക. 15 മുതൽ 99വരെ മറ്റ് കെഎസ്ആർടിസി ഡിപ്പോകൾ (പാറശാലയിൽനിന്ന് തുടങ്ങി കാഞ്ഞങ്ങാട് വരെ), 100 മുതൽ 199 വരെ ഓരോ ജില്ലയിലെയും സിവിൽ സ്റ്റേഷൻ, മെഡിക്കൽ കോളേജ്, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങൾക്കും നൽകും. ഒന്നിലധികം ജില്ലകളിൽ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളിൽ ഈ നമ്പരിനോടൊപ്പം ജില്ലാ കോഡും ചേർക്കണം.

    200 മുതൽ 399വരെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങൾ എന്നിവയ്ക്കാണ് മാറ്റിവച്ചിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങൾക്ക് സ്റ്റേറ്റ് കോഡ് കൂടെ ഉണ്ടായിരിക്കും, ഡെസ്റ്റിനേഷൻ നമ്പർ ആറ് ആയിരിക്കും.


    സ്ഥലപ്പേര് വായിക്കാൻ അറിയില്ലെങ്കിലും ടെൻഷൻ വേണ്ട; ഡെസ്റ്റിനേഷൻ കോഡുമായി കെഎസ്ആർടിസി, കോഡുകൾ അറിയാം


    ബസുകളിൽ സ്ഥലപ്പേര് മനസിലാക്കാൻ ഡെസ്റ്റിനേഷൻ കോഡുമായി കെഎസ്ആർടിസി. കർണാടക ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിലവിൽ ഈ രീതി ഉപയോഗിക്കുന്നുണ്ട്


    ഹൈലൈറ്റ്:


    • ഡെസ്റ്റിനേഷൻ കോഡുമായി കെഎസ്ആർടിസി
    • സ്ഥലപേരുകൾക്കൊപ്പം ഇനി കോഡുകൾ
    • കോഡുകൾ വിശദമായി അറിയാം






    തിരുവനന്തപുരം: ബസുകളിൽ ഡെസ്റ്റിനേഷൻ നമ്പറിങ് സിസ്റ്റം നടപ്പിലാക്കാൻ കെഎസ്ആർടിസി. ഭാഷാ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമായാണ് അക്കങ്ങൾ ഉൾപ്പെടുത്തിയ സ്ഥലനാമ ബോർഡുകൾ കെഎസ്ആർടിസി തയ്യാറാക്കുന്നത്. ഡെസ്റ്റിനേഷൻ ബോർഡുകൾ വായിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കും ഭാഷ അറിയാത്ത യാത്രക്കാർക്കും, മറ്റ് യാത്രക്കാർക്കും ഡെസ്റ്റിനേഷൻ ബോർഡുകൾ വായിച്ച് മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കുറക്കാൻ ഇത് ഉപകരിക്കും.

    അന്തർ സംസ്ഥാന യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും വളരെ എളുപ്പത്തിൽ സ്ഥലനാമങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്ന തരത്തിലാണ് ഡെസ്റ്റിനേഷൻ ബോർഡുകളിൽ സ്ഥലനാമ നമ്പർ ഉൾപ്പെടുത്തുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ 1 മുതൽ 14 വരെ ജില്ലാ അടിസ്ഥാനമാക്കിയുള്ള നമ്പറിങ് സംവിധാനവും, റെയിൽവേ സ്*റ്റേഷൻ, എയർപോർട്ട്, മെഡിക്കൽ കോളേജുകൾ, സിവിൽ സ്*റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് പ്രത്യേക നമ്പറുകളും നൽകും.


    ഓരോ ജില്ലയെയും സൂചിപ്പിക്കുന്നതിന് ഒരു ജില്ലാ കോഡ് നൽകും ഇതിനൊപ്പം രണ്ടക്ക ഇംഗ്ലീഷ് അക്ഷരങ്ങൾ ഉണ്ടായിരിക്കും. ഡെസ്റ്റിനേഷൻ നമ്പർ ഒന്നു മുതൽ 14 വരെ ജില്ലാ കേന്ദ്രങ്ങളായ കെഎസ്ആർടിസി ഡിപ്പോകൾക്കാണ് നൽകുന്നത്. ഡെസ്റ്റിനേഷൻ നമ്പർ 15 മുതൽ 99 വരെ മറ്റ് കെഎസ്ആർടിസി ഡിപ്പോകൾക്ക് നൽകും. 100 മുതൽ 199 വരെ നമ്പർ ഓരോ ജില്ലയിലെയും സിവിൽ സ്റ്റേഷൻ, മെഡിക്കൽ കോളേജ്, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങൾക്കാണ് നൽകുക.

    ജില്ലാ കോഡുകൾ



    • തിരുവനന്തപുരം - TV - 1
    • കൊല്ലം - KM - 2
    • പത്തനംതിട്ട - PT - 3
    • ആലപ്പുഴ - AL - 4
    • കോട്ടയം - KT -5
    • ഇടുക്കി /കട്ടപ്പന - ID -6
    • എറണാകുളം - EK -7
    • തൃശ്ശൂർ -TS -8
    • പാലക്കാട് -PL -9
    • മലപ്പുറം -ML -10
    • കോഴിക്കോട് -KK -11
    • വയനാട് -WN -12
    • കണ്ണൂർ -KN -13
    • കാസർകോട് -KG -14


    ഒരു ജില്ലയിൽ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകളിൽ നമ്പർ മാത്രം നൽകും. ഒന്നിലധികം ജില്ലകളിൽ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളിൽ നമ്പറിനോടൊപ്പം ജില്ലാ കോഡ് കൂടി ചേർക്കും. ഉദാഹരണമായി തിരുവനന്തപുരം ജില്ലയിൽ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകളിൽ തിരുവനന്തപുരം ഇന്*റർനാഷണൽ എയർപോർട്ടിനെ 103 എന്ന ഡെസ്റ്റിനേഷൻ നമ്പറും മറ്റു ജില്ലകളിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് വരുന്ന ബസുകളിൽ തിരുവനന്തപുരം ഇൻറർനാഷണൽ എയർപോർട്ടിന് TV 103 എന്ന ഡെസ്റ്റിനേഷൻ നമ്പറുമാണ് നൽകുക. TV : തിരുവനന്തപുരം ജില്ലാ കോഡ് 103:വിമാനത്താവളത്തിനുള്ള ഡെസ്റ്റിനേഷൻ നമ്പർ.


    ഒരു ജില്ലയിൽ തന്നെ ഇത്തരത്തിലുള്ള രണ്ട് സ്ഥലങ്ങൾ, ഉദാഹരണം രണ്ട് വിമാനത്താവളങ്ങൾ ഉണ്ടെങ്കിൽ A, B തുടങ്ങി ഇംഗ്ലീഷ് അക്ഷരങ്ങൾ ഉൾപ്പെടുത്തും. ഉദാഹരണമായി മറ്റ് ജില്ലകളിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലേക്ക് വരുന്ന ബസുകൾ.തിരുവനന്തപുരം ഇന്*റർനാഷണൽ എയർപോർട്ട് : TV 103 A, തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് : TV 103 B എന്നിങ്ങനെ.


    തിരുവനന്തപുരം ജില്ലയിൽ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന ബസുകൾക്ക്. തിരുവനന്തപുരം ഇന്*റർനാഷണൽ എയർപോർട്ട് : 103 A, തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് : 103 B എന്നിങ്ങനെയാണ് കോഡുകൾ. ഡെസ്റ്റിനേഷൻ നമ്പർ 200 മുതൽ 399 വരെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവയ്ക്കാണ് നൽകുക.

    സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങൾക്ക് സ്റ്റേറ്റ് കോഡ് രണ്ടക്ഷരം ഇംഗ്ലീഷ് ആൽഫബറ്റ് കൂടെ ഉണ്ടായിരിക്കും സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളുടെ ഡെസ്റ്റിനേഷൻ നമ്പർ ആയി ചേർക്കും. ബാംഗ്ലൂർ : KA 01, ചെന്നൈ : TN O1, കർണാടക സ്റ്റേറ്റ് കോഡ് : KA തമിഴ്നാട് സ്റ്റേറ്റ് കോഡ് : TN എന്നിങ്ങനെ.

    ഡിപ്പോയുടെ അടുത്ത് ബൈപ്പാസിൽ നിർത്തുന്ന സ്ഥലങ്ങൾക്ക് ഡിപ്പോ ഡെസ്റ്റിനേഷൻ നമ്പറിന്*റെ കൂടെ 1, 2, എന്ന് ചേർക്കും. കൊല്ലം ഡിപ്പോയുടെ അടുത്ത് അയത്തിൽ എന്ന സ്ഥലത്തിന് 2-1 എന്ന് ഡെസ്റ്റിനേഷൻ നമ്പർ നൽകുന്നു ഇതിൽ 2 എന്നത് കൊല്ലം ഡിപ്പോയുടെ ഡെസ്റ്റിനേഷൻ നമ്പർ ആണ്. 400 മുതൽ ഡെസ്റ്റിനേഷൻ നമ്പറുകൾ ഓരോ ജില്ലയിലെയും മുകളിൽ പറഞ്ഞവയിൽ ഉൾപ്പെടാത്ത സ്ഥലങ്ങൾക്ക് റൂട്ടുകൾ അനുസരിച്ച് നൽകുന്നു. പ്രധാന റൂട്ട് നമ്പറിന് താഴെയായി ബസ് കടന്നുപോകുന്ന വഴി മനസ്സിലാക്കുന്നതിനായി ഇടയിലുള്ള പ്രധാന സ്ഥലങ്ങളുടെ ഡെസ്റ്റിനേഷൻ നമ്പറും ഉൾപ്പെടുത്തും.


  6. #4445
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,947

    Default

    ചരിത്രത്തിൽനിന്ന് പഠിക്കാതെ ഗതാഗത മന്ത്രി; മിനി ബസുകൾ വാങ്ങി കുഴിയിലാകാൻ കെ.എസ്​.ആർ.ടി.സി





    ഫാസ്റ്റ്​​, സൂപ്പർഫാസ്റ്റ്​, സൂപ്പർ എക്സ്​പ്രസ്​ തുടങ്ങി ജീവനക്കാരുടെയും യാത്രക്കാരുടെയും വഴിപോക്കരുടേയും ജീവൻ കൈയ്യിലെടുത്തു പായുന്ന കെ.എസ്​.ആർ.ടി.സിയുടെ വരേണ്യ വിഭാഗം സർവിസുകൾക്ക്​ അഞ്ചുവർഷത്തിൽ താഴെ പഴക്കമെ ഉണ്ടാകാൻ പാടുള്ളൂവെന്നതായിരുന്നു നമ്മുടെ നാട്ടിലെ നിയമം. വളവുകൾ കൃത്യമായി തിരിയാനും ബ്രേക്ക്​ പിടിച്ചാൽ ഉദ്ദേശിച്ചിടത്തു നിൽക്കാനും ഈ യൗവ്വനം സൂപ്പർക്ലാസ്​ ബസുകളെ സഹായിച്ചിരുന്നു. സ്​പെയർപാർട്​സ്​ വാങ്ങാൻ പോലും ഗതിയില്ലാതാകുന്ന സമയത്തും യാത്രക്കാർക്ക്​ സുരക്ഷിതമായി യാത്രചെയ്യാനും പെട്ടെന്നു തകരാറിലാകാത്ത പുതിയ ബസുകൾ സഹായിക്കും.

    പക്ഷേ, സാമ്പത്തിക പ്രതിസന്ധി ഇരുമ്പിലെ തുരുമ്പുപോലെ കോർപറേഷനെ പൊതിഞ്ഞപ്പോൾ സർക്കാരിൽ നിന്നും ഇളവുകൾ വാങ്ങി പഴയവണ്ടികളും സൂപ്പർക്ലാസ്​ സർവിസുകൾ നടത്തിത്തുടങ്ങി. നിലവിൽ 12 വർഷം പഴക്കമുള്ള ബസുകൾവരെ വെട്ടിയും വിറച്ചും കുതിച്ചുപായുന്നുണ്ട്​. ഏതാണ്ട്​ 500 ഓളം ബസുകൾ ഇത്തരത്തിൽ ഓടുന്നുണ്ട്​​. ഇവ മാറ്റി വാങ്ങേണ്ടത്​ കെ.എസ്​.ആർ.ടി.സിയുടെ​ മാത്രമല്ല, വഴിപോക്കരുടെ ജീവന്*റെയും സ്വത്തിന്*റെയും മുതൽ റോഡരികിലെ വൈദ്യുതി തൂണുകളുടെ വരെ നിലനിൽപ്പിനു അത്യാവശ്യമാണ്​.
    ഔദ്യോഗിക രേഖകളനുസരിച്ച്​ കെ.എസ്​.ആർ.ടി.സിയിലെ മൊത്തം ബസുകളിൽ 80 ശതമാനവും അശോക്​ ലൈലാന്*റ്​ കമ്പനിയുടേതാണ്​. 2011 മുതൽ വാങ്ങുന്ന ബസുകളിൽ 95 ശതമാനവും ലൈലാന്*റാണ്​. കേരളത്തിന്*റെ ഭൂപ്രകൃതിയിൽ പ്രവർത്തിക്കുമ്പോഴുള്ള കാര്യക്ഷമത, അറ്റകുറ്റപണികൾ കുറവ്​, ഈട്​ എന്നിവയൊക്കെയാണ്​ മെക്കാനിക്കുകൾക്കും ഡ്രൈവർമാർക്കും ഈ ബസുകളെ പ്രീയപ്പെട്ടതാക്കിയത്​. 2010 മുതൽ ഇതുവരെ വാങ്ങിയ ബസുകളിൽ ഇലക്​ട്രിക്​ ബസുകൾ ഒഴികെയുള്ള മുഴുവൻ എണ്ണവും ലൈലാന്*റാണ്​. തമിഴ്​നാട്ടിലും 90 ശതമാനം സർക്കാർ ബസുകളും ലൈലാന്*റ്​ ​തന്നെയാണ്​. എന്നാൽ, പുതിയ ഗതാഗതമന്ത്രി ചുമതലയേറ്റതോടെ ഇൗ രീതിക്ക്​ മാറ്റം വരികയാണ്​.

    ടയറുകൾക്ക്​ വലിപ്പം കുറവ്, ദീർഘദൂര സർവീസുകൾക്ക്​ അനുയോജ്യമല്ല​

    നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന 53 സീറ്റുള്ള വലിയ ബസുകൾക്ക്​ പകരം 32 സീറ്റ്​ മാത്രമുള്ള ചെറിയ ബസുകൾ വാങ്ങാനുള്ള ഒരുക്കത്തിലാണ്​ കെ.എസ്​.ആർ.ടി.സി. ടയറുകൾക്ക്​ വലിപ്പം കുറഞ്ഞതും സ്കൂൾ ബസുകൾക്ക്​ അനുയോജ്യമായ രീതിയിൽ നിർമിച്ചിട്ടുള്ളതുമായ ബസുകളാണ്​ വാങ്ങുന്നത്​. ഇവ ദീർഘദൂര സർവീസുകൾക്ക്​ അനുയോജ്യമല്ലെന്ന്​ മെക്കാനിക്കൽ വിഭാഗം ​ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

    കുഞ്ഞു വണ്ടിയുടെ പരീക്ഷണയോട്ടം കൊട്ടാരക്കര - പത്തനാപുരം മേഖലയിൽ പുരോഗമിക്കുന്നുണ്ട്​. വലിയ വണ്ടികൾക്ക്​ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളയിടങ്ങളിൽ സർവിസ്​ നടത്താനെന്ന പേരിലാണ്​ വാങ്ങുന്നതെങ്കിലും ഓടുന്നതൊക്കെ ദേശസാൽകൃത റൂട്ടിലൂടെയായേക്കാമെന്ന്​ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്​.

    വലിയ ബസുകളുടെ 80 ശതമാനം വില വരുന്ന മിനിബസുകൾ കോർപറേഷന്​ ലാഭംനൽകാൻ സാധ്യത കുറവാണ്​. കഴിഞ്ഞ എട്ടു വർഷത്തിനിടെ സർക്കാരിൽ നിന്നും പതിനായിരം കോടിയുടെ സഹായം ലഭിച്ചിട്ടും വൻ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെ.എസ്​.ആർ.ടി.സിക്ക്​ കനത്ത ആഘാതമായിരിക്കും ഈ തീരുമാനം നൽകുക. ഇങ്ങനെ കരുതാനുള്ള സാഹചര്യം രണ്ടു പതിറ്റാണ്ടുമുമ്പ്​ കെ.എസ്​.ആർ.ടി.സിയിൽ ഉണ്ടായിട്ടുമുണ്ട്​. നിലവിലെ ഗതാഗത മ​​ന്ത്രി തന്നെയായിരുന്നു അന്നും ഗതാഗതം ഭരിച്ചിരുന്നത്​.

    അന്ന് വാങ്ങിയത് 365 മിനിബസുകൾ; ഒടുവിൽ നഷ്ടത്തിൽ കലാശിച്ചു

    2003 ലാണ്​ സംഭവങ്ങളുടെ തുടക്കം. അന്ന്​ എ.കെ. ആന്*റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്​ മന്ത്രിസഭാണ്​ കേരളം ഭരിച്ചിരുന്നത്​. കെ.ബി.ഗണേഷ്​കുമാർ ഗതാഗതമന്ത്രി. ആ വർഷം ഏപ്രിലിൽ നാറ്റ്​പാക്​ നടത്തിയ പഠനത്തിൽ തിരുവന്തപുരം ജില്ലയിൽ വ്യാപകമായിരുന്ന ടെമ്പോ, ട്രക്കർ പാരലൽ സർവിസ്​ നിയന്ത്രിക്കാൻ നടപടിവേണമെന്ന്​ ആവശ്യപ്പെട്ടു. തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗതത്തിൽ കെ.എസ്​.ആർ.ടി.സിയുടെ പങ്കു വർധിപ്പിക്കാൻ മിനിബസുകൾ വാങ്ങുന്നത്​ ഉചിതമായിരിക്കും എന്ന നിർദേശവും അവർ മുന്നോട്ടുവച്ചു. പിന്നൊന്നും നോക്കിയില്ല.



    പഠനത്തിന്*റെ ആധികാരികതയും വസ്തുതയുമൊന്നും പരിശോധിക്കാതെ 2003 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ 30.02 കോടി രൂപ മുടക്കി 365 മിനിബസുകൾ വാങ്ങി. എന്നാൽ, ഇവ ഉപയോഗിച്ച്​ പാരലൽ സർവിസുകൾ നിർത്തലാക്കുന്നതിനു പകരം സാധാരണ സർവിസുകളായി ഓടിച്ചു. മിനിബസുകളിൽ കയറാവുന്ന യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഈ സർവിസുകൾ പൊതുജനം സ്വീകരിച്ചില്ല. ഇതോടെ പദ്ധതി 8.46 കോടി രൂപയുടെ നഷ്ടത്തിൽ കലാശിച്ചു.



    2009 ആഗസ്റ്റിൽ വി.എസ്​. അച്യുതാനന്ദന്*റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ ഓഡിറ്റർ ജനറലിനോടു വിശദീകരിച്ചത്​ നാറ്റ്​പാക്​ പഠനം തെറ്റായിരുന്നുവെന്നും മിനി ബസുകളുടെ സർവിസുകൾ ഒരു കാലത്തും ലാഭകരമാവില്ലെന്നുമാണ്. കെ.എസ്​.ആർ.ടി.സി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും മിനി ബസുകൾക്കു പകരം 53 സീറ്റുകളുടെ സാധാരണ വലിയ ബസുകൾ വാങ്ങുന്നതായിരുന്നു കെ.എസ്​.ആർ.ടി.സിക്ക്​ ലാഭകരമെന്നുമാണ്​ 2009 മാർച്ച്​ 31ന്​ പുറത്തിറക്കിയ ഓഡിറ്റർ ജനറലിന്*റെ വാണിജ്യസ്ഥാപനങ്ങ​ളെപ്പറ്റിയുള്ള റിപ്പോർട്ടിന്*റെ 64,65 പേജുകളിൽ വിശദീകരിക്കുന്നു​.

    കിലോമീറ്ററിൽ എത്ര നഷ്ടം വരും?

    അന്ന്​ കെ.എസ്​.ആർ.ടി.സി സർവിസുകൾ ഇന്നത്തെയത്ര നഷ്ടക്കച്ചവടമായിരുന്നില്ലെന്ന്​ ഓർക്കണം. എന്നിട്ടും 365 കുട്ടിബസുകൾ 8.46 കോടി രൂപയുടെ അധിക നഷ്ടമുണ്ടാക്കി. 2004-05 ൽ ഒരു കിലോമീറ്ററിൽ നിന്നുള്ള വരുമാനം 17.77 രൂപയും പ്രവർത്തനചിലവ്​ 21.28 രൂപയുമായിരുന്നു. വരുമാന നഷ്ടം 3.51 രൂപയും ഒരു കിലോമീറ്റർ സർവിസ്​ നടത്തുമ്പോൾ ഉണ്ടാകുന്ന നഷ്ടം 2.56 രൂപയുമായിരുന്നു. 2005-06 ൽ ഇത്​ യഥാക്രമം 23.25, 18.89, 4.36, 3.36 എന്നിങ്ങനെയായി. 2006-07 ൽ 24.11, 20.75, 3.36, 2.34 ഉം 2007-08 ൽ 25.73, 21.13, 4.6, 3.48 ഉം 2008-09 ൽ 25.57, 22.44, 3.13, 1.61 എന്ന നിലയിലായിരുന്നു. ഇന്നത്തെപ്പോലെ ഭീമമായ നഷ്ടം ഇല്ലാതിരുന്നിട്ടും അന്നു മിനി ബസുകൾ നഷ്ടത്തിലായെങ്കിൽ ഇന്ന്​ സ്ഥിതി അതി ദയനീയമാകുമെന്ന്​ തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
    2024 ഏപ്രിൽ-മെയ്​ മാസത്തെ കണക്ക്​ നോക്കുമ്പോൾ കിലോമീറ്റർ വരുമാനം 50.77 രൂപയും ചിലവ്​ 80 രൂപയുമാണ്​. ഒരു കിലോമീറ്ററിൽ നിന്നുള്ള നഷ്ടം 29.23 രൂപ. വലിയ ബസുകൾ ഓടിക്കുമ്പോൾ ഇതാണ്​ സ്ഥിതിയെങ്കിൽ ചെറിയ ബസുകൾ ഉപയോഗിച്ചാൽ കിലോമീറ്ററിനു 30 രൂപയിൽ കൂടുതൽ വരുമാനം കിട്ടില്ലെന്നും തൊഴിലാളികൾ പറയുന്നു. ഓരോ കി​േലാമീറ്ററിലും 50 രൂപയുടെ വരുമാന നഷ്ടം സഹിക്കേണ്ടിയും വരും. 250 കിലോമീറ്റർ സർവിസ്​ നടത്തുന്ന മിനി ഓർഡിനറി ബസിന്*റെ പ്രതിദിന നഷ്ടം ഏകദേശം 12500 രൂപയായരിക്കും. പ്രതിമാസ നഷ്ടം 3.75 ലക്ഷവും.

    കട്ടപ്പുറത്ത് എണ്ണൂറോളം ബസുകൾ

    ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം കെ.എസ്​.ആർ.ടി.സിയുടെ 4070 ബസുകളാണ്​ സ്ഥിരമായി സർവിസ്​ നടത്തുന്നത്​. നല്ല നിലവാരമുണ്ടായിട്ടും ആവശ്യത്തിനു യാത്രക്കാരില്ല എന്ന പേരിൽ ഓടിക്കാതെ മാറ്റിയിട്ടിരിക്കുന്നത്​ 704 ബസുകളാണ്​. എണ്ണൂറോളം ബസുകൾ കട്ടപ്പുറത്തുമുണ്ട്​. ഇവയുടെ കാര്യത്തിൽ ഗുണപരമായ ഒരു തീരുമാനവുമെടുക്കാതെയാണ്​ മിനി ബസുകൾ വാങ്ങിക്കൂട്ടാൻ ശ്രമം നടക്കുന്നത്​.

  7. #4446
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,947

    Default



    എങ്ങനെ കാണും....
    തിരുവല്ലായിൽ നിന്ന് പത്തനംതിട്ടയ്ക്കുള്ള പാസഞ്ചർ കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിലെ ബോർഡാണിത്
    വെള്ളപ്പേപ്പറിൽ ചുവപ്പ് മഷി പേന കൊണ്ട് എഴുതിയ അക്ഷരങ്ങൾ കണ്ണിൽപ്പെടില്ല.

  8. #4447
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,947

    Default

    8 വർഷത്തിനിടെ കെഎസ്ആർടിസിക്ക് 6 ഇരട്ടി കടബാധ്യത; കുറഞ്ഞത് 13,440 സ്ഥിരം ജീവനക്കാർ



    മലപ്പുറം ∙ കെഎസ്ആർടിസിയിൽ 8 വർഷത്തിനിടെ 6 ഇരട്ടി കടബാധ്യത. ഇക്കാലയളവിൽ കുറഞ്ഞത് 13,440 സ്ഥിരം ജീവനക്കാർ. എന്നാൽ പ്രതിദിന വരുമാനത്തിലുണ്ടായ വർധന 2.61 കോടി രൂപ മാത്രം. നിയമസഭയിൽ എ.പി.അനിൽകുമാറിന്റെ ചോദ്യത്തിനു മന്ത്രി കെ.ബി.ഗണേഷ്കുമാർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 201516 കാലത്തു കടം 2519.77 കോടിയായിരുന്നു. ഇതാണ് ഏപ്രിൽ 30ലെ കണക്കുപ്രകാരം 15,281.92 കോടിയായി ഉയർന്നത്. ഇതിൽ 12,372.59 കോടിയും സർക്കാർ വായ്പയാണ്. 6 ബാങ്കുകൾ ഉൾപ്പെട്ട കൺസോർഷ്യം വായ്പയിൽ ഇനിയും ഒടുക്കാനുള്ളത് 2865.33 കോടി.


    എസ്ബിഐയിൽനിന്നുള്ള ഓവർഡ്രാഫ്റ്റ് 44 കോടി രൂപയുമുണ്ട്. 2016 മേയിലെ കണക്കുപ്രകാരം കെഎസ്ആർടിസിയിൽ 35,842 സ്ഥിരം ജീവനക്കാരുണ്ടായിരുന്നെങ്കിൽ നിലവിൽ 22,402 പേർ മാത്രമാണുള്ളത്. പ്രതിദിന വരുമാനം 4.89 കോടിയിൽനിന്ന് 7.50 കോടിയായി ഉയർന്നുവെന്നും മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കി. കെഎസ്ആർടിസിയിൽ ഈ സർക്കാരിന്റെ കാലത്ത് 319 ജീവനക്കാരെയാണു മദ്യപിച്ചതായി കണ്ടെത്തിയതെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാർ. ഇത്തരക്കാരെ കണ്ടെത്താൻ സ്ഥാപനം 20 ആൽക്കഹോൾ ബ്രെത്തലൈസർ വാങ്ങി. ഇതിന് 7.60 ലക്ഷം രൂപ ചെലവായെന്നും മന്ത്രി പറഞ്ഞു.

  9. #4448
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,947

    Default

    LS1: സൂപ്പര്* ഫാസ്റ്റുകളിലും ഇനി 'ലിമിറ്റഡ്'; സ്റ്റോപ്പുകള്* ചുരുക്കി സമയം ലാഭിക്കാന്* KSRTC

    കയറാത്ത ഡിപ്പോകള്*ക്കു സമീപത്തെ സ്റ്റോപ്പില്* യാത്രക്കാരെയിറക്കും. രാത്രിയില്* എല്ലാ ഡിപ്പോയിലും കയറും.



    കെ.എസ്.ആർ.ടി.സി. ബസുകളിൽ നൽകുന്ന കളർപ്ലേറ്റിന്റെ മാതൃക |

    സ്സുകളുടെ കൂട്ടയോട്ടം ഒഴിവാക്കി യാത്രാസൗകര്യം വര്*ധിപ്പിക്കാന്* ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്*ഫാസ്റ്റ് ബസ് സര്*വീസുമായി കെ.എസ്.ആര്*.ടി.സി. തിരുവനന്തപുരത്തുനിന്നു തൃശ്ശൂരിലേക്കോ അതിനപ്പുറത്തേക്കോ ഓടുന്നവയാകും ഇത്തരം ബസ്സുകള്*. ബൈപ്പാസ് റൈഡര്* സര്*വീസുകളുടെ മാതൃകയില്* വേഗത്തിലുള്ള സര്*വീസ് ലക്ഷ്യമിട്ടാണിത്.

    എല്ലാ ബസ്സുകളും എല്ലാ ഡിപ്പോയിലും കയറില്ലെന്നതാണു സവിശേഷത. ദേശീയപാത, എം.സി. റോഡുവഴിയുമുള്ള സര്*വീസുകള്*ക്ക് ബസ്സിന്റെ വാതിലിനുസമീപം പ്രത്യേക കളര്* പ്ലേറ്റുകള്* നല്*കി എല്*.എസ്. (ലിമിറ്റഡ് സ്റ്റോപ്പ്)- ഒന്ന്, രണ്ട് എന്നിങ്ങനെ രേഖപ്പെടുത്തും.

    എം.സി. റോഡുവഴിയുള്ള സര്*വീസിന് പച്ചപ്രതലത്തിലും ദേശീയപാത വഴിയുള്ളവയ്ക്ക് മഞ്ഞയിലുമാകും നമ്പര്* നല്*കുക. അതിനുതാഴെ കയറാത്ത ഡിപ്പോകള്* രേഖപ്പെടുത്തും. ബസ്സിനുള്ളിലും കയറാത്ത ഡിപ്പോകള്* വ്യക്തമാക്കും. ഇതുനോക്കി യാത്രക്കാര്*ക്ക് ബസ് തിരഞ്ഞെടുക്കാം.

    കയറാത്ത ഡിപ്പോകള്*ക്കു സമീപത്തെ സ്റ്റോപ്പില്* യാത്രക്കാരെയിറക്കും. ഈ സ്റ്റോപ്പുകളിലുള്ള കളര്*പ്ലേറ്റില്* എല്*.എസ്.- ഒന്നാണോ രണ്ടാണോ അവിടെ നിര്*ത്തുന്നതെന്നു സൂചിപ്പിക്കും. എന്നാല്*, രാത്രിയില്* എല്ലാ ഡിപ്പോയിലും കയറും. അധികംവൈകാതെ പരിഷ്*കാരം നടപ്പാക്കാനാണ് കെ.എസ്.ആര്*.ടി.സി. ലക്ഷ്യമിടുന്നത്.

    എം.സി. റോഡില്* ഒഴിവാക്കുന്ന ഡിപ്പോകള്*

    എല്*.എസ്.-1- കിളിമാനൂര്*, പന്തളം, ഏറ്റുമാനൂര്*, പുതുക്കാട്

    എല്*.എസ്-2- വെഞ്ഞാറമ്മൂട്, കൂത്താട്ടുകുളം, ചാലക്കുടി

    ദേശീയപാതയില്* ഒഴിവാക്കുന്ന ഡിപ്പോകള്*

    എല്*.എസ്.-1 - കണിയാപുരം, ചേര്*ത്തല, എറണാകുളം, ആലുവ, പുതുക്കാട്

    എല്*.എസ്-2- ചാത്തന്നൂര്*, ഹരിപ്പാട്, വൈറ്റില, ചാലക്കുടി

  10. #4449
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,947

    Default

    തീയേറ്റര്* ഉപേക്ഷിച്ചവരെ തിരികെയെത്തിച്ചതുപോലെ KSRTC യാത്രക്കാരെയും തിരിച്ചുകൊണ്ടുവരും- മന്ത്രി



    തിരുവനന്തപുരം: കെ.എസ്.ആര്*.ടി.സിയെ വിട്ടുപോയ യാത്രക്കാരെ തിരിച്ചുകൊണ്ടുവരുമെന്ന് ​ഗതാ​ഗതമന്ത്രി ​ഗണേഷ് കുമാർ. കേരളത്തിലെ യാത്രാസംസ്*കാരം മാറ്റുകയെന്നതാണ് സര്*ക്കാരിന്റെ ലക്ഷ്യം. തീയേറ്റർ ഉപേക്ഷിച്ച പ്രേക്ഷകരെ തിരികെ കൊണ്ടുവന്നതുപോലെ കെ.എസ്.ആർ.ടി.സി.യിലേക്ക് യാത്രക്കാരെ കൊണ്ടുവരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

    കെ.എസ്.ആര്*.ടി.യുടെ വ്യാപാരസമുച്ചയങ്ങളില്* 60 ശതമാനത്തോളം കടകള്* വാടകയ്ക്ക് കൊടുക്കാതെ ഒഴിഞ്ഞുകിടക്കുകയാണ്. അടിയന്തരമായി കെ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ആഴ്ചകള്*ക്കുള്ളില്* മുഴുവൻ കടകളും വാടകയ്ക്ക് കൊടുക്കും. അതിന് വേണ്ട വിട്ടുവീഴ്ചകള്* ചെയ്യും.

    കെ.എസ്.ആര്*.ടി.സിയെ വിട്ടുപോയ യാത്രക്കാരെ തിരിച്ചുകൊണ്ടുവരും. ശുചിമുറികള്* വൃത്തിയാക്കാനുള്ള നടപടികള്* സ്വീകരിച്ചിട്ടുണ്ട്. ഒന്ന് ശുചിമുറിയില്* പോവേണ്ടി വന്നാല്* ഇത്തരം ശുചിമുറികളില്* കേറേണ്ടി വരുമല്ലോ എന്ന ചിന്ത യാത്രക്കാരെ അകറ്റിയിട്ടുണ്ട്. ഹോട്ടലുകളും നവീകരിക്കും. കേരളത്തിലെ രണ്ട് ജില്ലകളിലെങ്കിലും ഹോട്ടലുകള്* നടത്തി പരിചയമുള്ളവര്*ക്ക് ടെന്*ഡര്* നല്*കും.

    പുതിയ ബസുകള്*ക്ക് ധനമന്ത്രി ഉടന്* അനുമതി നല്*കും. എ.സി. ബസുകള്* പത്തെണ്ണം ഓര്*ഡര്* ചെയ്തിട്ടുണ്ട്. പ്രീമിയം സൂപ്പര്*ഫാസ്റ്റ് നല്ല ലാഭമാണ്. ഒരു ദിവസം 10,000 രൂപ ലാഭമാണ്. അത്തരത്തിലുള്ള വാഹനങ്ങള്* ധാരാളം വരും. കേരളത്തിലെ യാത്രാസംസ്*കാരം മാറ്റുകയെന്നതാണ് സര്*ക്കാരിന്റെ ലക്ഷ്യം. സിനിമാ തിയേറ്റര്* ഉപേക്ഷിച്ച് ടി.വിയുടേയും സീരിയലിന്റേയും മുന്നിലേക്ക് പോയ പ്രേക്ഷകരെ തിയറ്ററിലേക്ക് തിരിച്ചുകൊണ്ടുവന്നതുപോലെ കെ.എസ്.ആര്*.ടി.സി ബസിലേക്ക് യാത്രക്കാരെ കൊണ്ടുവരും.

    ലൈറ്റ് മോട്ടോര്* ലൈസൻസിനും ഹെവി ലൈസൻസിനും ഒരേ ഫീസായതുമായി ബന്ധപ്പെട്ട ചോദ്യത്തിനും മന്ത്രി മറുപടി പറഞ്ഞു. ലൈറ്റ് മോട്ടോര്* വെഹിക്കിളിനാണ് പഠിക്കേണ്ടത്. ലൈറ്റ് മോട്ടോര്* വെഹിക്കില്* ലൈസന്*സ് ഉള്ള വ്യക്തിക്ക് മാത്രമാണ് ഹെവി ലൈസന്*സ് എടുക്കാന്* പറ്റുകയുള്ളൂ. ഹെവി എടുക്കാന്* വരുമ്പോള്* അദ്ദേഹത്തിന് വാഹനത്തിനെ പറ്റി പരിചയമുണ്ട്. ഡീസല്* ചിലവ് മാത്രമേ വരികയുള്ളൂ. റീ ടെസ്റ്റിന് മറ്റൊരു ഫീസുമില്ല. അനാവശ്യമായി ആളുകളെ ചൂഷണം ചെയ്യില്ല. ആറുമാസം കഴിയുമ്പോള്* ലാഭമാണോ നഷ്ടമാണോ എന്ന റിപ്പോര്*ട്ട് സമര്*പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



  11. #4450
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,947

    Default

    രാത്രികാലങ്ങളില്* യാത്രക്കാര്* ആവശ്യപ്പെടുന്ന സ്ഥലത്ത് ദീര്*ഘദൂര ബസുകള്* നിര്*ത്തുന്നത് പ്രായോഗികമല്ലെന്ന് കെ എസ് ആര്* ടി സി.

    പാലക്കാട് വാളയാര്* റൂട്ടില്* പതിനാലാംകല്ലില്* ബസുകള്* നിര്*ത്താറില്ലെന്ന് പരാതിപ്പെട്ട് സമര്*പ്പിച്ച പരാതിയിലാണ് കെ എസ് ആര്* ടി സിയുടെ വിശദീകരണം.

    പാലക്കാട് :രാത്രികാലങ്ങളില്* യാത്രക്കാര്* ആവശ്യപ്പെടുന്ന സ്ഥലത്ത് ദീര്*ഘദൂര ബസുകള്* നിര്*ത്തുന്നത് പ്രായോഗികമല്ലെന്ന് കെ എസ് ആര്* ടി സി.

    രാത്രി 8 മുതല്* രാവിലെ 6 വരെ സ്ത്രീകളും മുതിര്*ന്ന പൗരന്*മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്* ബസ് നിര്*ത്തണമെന്ന് സര്*ക്കുലര്* നിര്*ദ്ദേശമുണ്ടെങ്കിലും ദീര്*ഘദൂര മള്*ട്ടി ആക്*സില്* എ.സി സൂപ്പര്* ഡീലക്*സ്, സൂപ്പര്* എക്*സ്പ്രസ് ബസുകളില്* ഈ നിര്*ദ്ദേശം നടപ്പാക്കുക പ്രായോഗികമായി ബുദ്ധിമുട്ടാണ്. ഇക്കാര്യം വ്യക്തമാക്കി കെ.എസ്.ആര്*.ടി.സി മാനേജിംഗ് ഡയറക്ടര്* മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നല്*കി.
    ദീര്*ഘ ദൂര യാത്രക്കാര്*ക്ക് ഈ നിര്*ദ്ദേശം അസൗകര്യമാണെന്നും നിരവധി പരാതികള്* ഉയര്*ന്നു വന്നിട്ടുള്ളതാണെന്നും കെ.എസ്.ആര്*.ടി.സി മാനേജിംഗ് ഡയറക്ടര്* വിശദീകരണത്തില്* പറയുന്നു. ഇത്തരം സര്*വീസുകള്* തുടര്*ന്നും നിര്*ദ്ദിഷട സ്ഥലങ്ങളിലല്ലാതെ നിര്*ത്തുന്നതല്ല.

    പാലക്കാട് വാളയാര്* റൂട്ടില്* പതിനാലാംകല്ലില്* ബസുകള്* നിര്*ത്താറില്ലെന്ന് പരാതിപ്പെട്ട് സമര്*പ്പിച്ച പരാതിയിലാണ് കെ എസ് ആര്* ടി സിയുടെ വിശദീകരണം.വാളയാര്*-പാലക്കാട് റൂട്ടില്* രാത്രികാലങ്ങളില്* ഓര്*ഡിനറി ബസ് സര്*വീസുകള്* ഏര്*പ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് കമ്മീഷന്* ആവശ്യപ്പെട്ടു. കെ.എസ്.ആര്*.ടി.സി പാലക്കാട് ജില്ലാ ട്രാന്*സ്*പോര്*ട്ട് ഓഫീസര്*ക്കാണ് കമ്മീഷന്റെ നിര്*ദ്ദേശം.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •