Page 448 of 448 FirstFirst ... 348398438446447448
Results 4,471 to 4,475 of 4475

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4471
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default


    ധനവകുപ്പിന്റെ കടുംപിടിത്തം; ഡീസല്* ബസ് ഇലക്ട്രിക് ആക്കാനുള്ള കെ.എസ്.ആര്*.ടി.സി. നീക്കം പാളി

    കെ.എസ്.ആര്*.ടി.സി.ക്കും സ്വകാര്യമേഖലയ്ക്കും ഏറെ പ്രയോജനകരമായ പദ്ധതിയാണ് സര്*ക്കാര്* വകുപ്പുകളുടെ ഏകോപനത്തിലെ പാളിച്ചകാരണം തടസ്സപ്പെട്ടത്.





    കെ.എസ്.ആര്*.ടി.സി. ബസുകളിലെ ഡീസല്* എന്*ജിന്*മാറ്റി മോട്ടോറും ബാറ്ററിയും ഘടിപ്പിച്ച് ഇ- വാഹനങ്ങളാക്കാനുള്ള നീക്കം ധനവകുപ്പിന്റെ കടുംപിടിത്തതില്* മുടങ്ങി. മോട്ടോര്*വാഹനവകുപ്പിന്റെ കീഴിലുള്ള ശ്രീചിത്ര തിരുനാള്* കോളേജ് ഓഫ് എന്*ജിനിയറിങ്ങില്* പദ്ധതിക്കുള്ള അന്തിമരൂപരേഖ തയ്യാറായെങ്കിലും തുക അനുവദിച്ചതിലെ പിഴവ് പരിഹരിക്കാന്* കഴിയാത്തതാണ് തടസ്സമായത്.

    കോളേജിന് സര്*ക്കാര്* അനുവദിച്ച 90 ലക്ഷം രൂപയും മോട്ടോര്* വാഹനവകുപ്പിന്റെ ഇ-മൊബിലിറ്റിയില്*പ്പെട്ട 30 ലക്ഷം രൂപയുമാണ് ഇ-ബസ് പദ്ധതിക്കായി വകയിരുത്തിയത്. കെ.എസ്.ആര്*.ടി.സി. ഉപേക്ഷിച്ച ഒരു മിനിബസ് കോളേജിന് നല്*കാനും ധാരണയായി. 2021-ല്* ആരംഭിച്ച പദ്ധതിയില്* ബസില്* വരുത്തേണ്ട മാറ്റങ്ങളുടെ അന്തിമരൂപരേഖയും തയ്യാറാക്കി.

    ഇ-വാഹന രൂപകല്പനയ്ക്കുവേണ്ട അത്യാധുനിക സോഫ്റ്റ്വേറുകളും ലാബും ഇതിനിടെ സജ്ജമായി. യോജ്യമായ ബാറ്ററി, കണ്*ട്രോള്* യൂണിറ്റ്, മോട്ടോര്* എന്നിവ കണ്ടെത്തുകയും ചെയ്തു. ഇവ വാങ്ങുന്നതിന് ടെന്*ഡര്* വിളിക്കാന്* ഒരുങ്ങിയപ്പോഴാണ് ധനവകുപ്പ് എതിര്*പ്പുന്നയിച്ചത്. കോളേജിനും മോട്ടോര്*വാഹനവകുപ്പിനും അനുവദിച്ച തുക ഒരു പദ്ധതിക്ക് ഉപയോഗിക്കണമെങ്കില്* സര്*ക്കാരിന്റെ പ്രത്യേകാനുമതി വേണമെന്ന് ധനവകുപ്പ് നിര്*ദേശിച്ചു. ഒന്നരവര്*ഷം കഴിഞ്ഞിട്ടും ഇതില്* തുടര്*നടപടി ഉണ്ടായിട്ടില്ല.

    കെ.എസ്.ആര്*.ടി.സി.ക്കും സ്വകാര്യമേഖലയ്ക്കും ഏറെ പ്രയോജനകരമായ പദ്ധതിയാണ് സര്*ക്കാര്* വകുപ്പുകളുടെ ഏകോപനത്തിലെ പാളിച്ചകാരണം തടസ്സപ്പെട്ടത്. ഡീസല്*, പെട്രോള്* വാഹനങ്ങള്* ഇ-വാഹനങ്ങളാക്കി മാറ്റുന്നതിന് കേന്ദ്രസര്*ക്കാര്* പ്രത്യേകനയം പ്രഖ്യാപിച്ചിരുന്നു. എന്*ജിന്*മാറ്റി വാഹനത്തിന് യോജ്യമായ ബാറ്ററിയും മോട്ടോറും കണ്*ട്രോള്* യൂണിറ്റും ഘടിപ്പിച്ച് ഇ-വാഹനമാക്കി മാറ്റാം. പുതിയ ഇ-വാഹനങ്ങള്* വാങ്ങുന്നതിനെക്കാള്* ചെലവ് കുറവാണ്. മറ്റു പല സംസ്ഥാനങ്ങളും ഈ വഴിക്ക് വിജയം കണ്ടിട്ടുണ്ട്.

    2019-ല്* രാജ്യത്തെ ആദ്യ ഇ-വാഹന നയം പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ഈ മേഖലയില്* കാര്യമായ ഗവേഷണങ്ങളൊന്നും നടക്കുന്നില്ല. മൂന്നുവര്*ഷംമുന്*പ് പ്രഖ്യാപിച്ച ഇ-ബസ് പദ്ധതി മുടങ്ങിയത് ഇതിന്റെ തെളിവാണ്.

    ഗവേഷണകേന്ദ്രത്തിന് 95 ലക്ഷം

    ഒന്നരവര്*ഷത്തെ കാത്തിരിപ്പിനുശേഷം ശ്രീചിത്ര തിരുനാള്* കോളേജ് ഓഫ് എന്*ജിനിയറിങ്ങില്* ഇ-വാഹന ഗവേഷണ കേന്ദ്രത്തിന് 95 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇ-വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് സാങ്കേതികവിദഗ്ധരെ സജ്ജരാക്കുന്നതിനുള്ള കോഴ്സുകള്* തുടങ്ങാനാണ് നീക്കം. ഐ.ടി.ഐ., ഡിപ്ലോമ, ബിരുദതലത്തിലെ കോഴ്സുകള്* എന്നിവ ആരംഭിക്കും.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4472
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default

    ഓള്*ഡായി; പലതിനും ഒരേതകരാര്*; വഴിയില്* കിടക്കുന്ന കെ.എസ്.ആര്*.ടി.സി ബസ്സുകള്* കൂടുന്നു

    കാലപ്പഴക്കംചെന്ന ബസുകള്*ക്കൊപ്പം കഴിഞ്ഞവര്*ഷം വാങ്ങിയ സ്വിഫ്റ്റ് ഡീലക്*സ് ബസുകളും പതിവായി കേടാകുന്നു.





    കെ.എസ്.ആര്*.ടി.സി. ബസുകളുടെ ബ്രേക്ക്ഡൗണ്* നിരക്ക് കുത്തനെ കൂടി. അഞ്ചുവര്*ഷം മുന്*പത്തേതിന്റെ ഇരട്ടിയിലേറെ ബസുകളാണിപ്പോള്* കേടായി വഴിയില്* കിടക്കുന്നത്. അന്തസ്സംസ്ഥാന സര്*വീസുകളുടെ ബ്രേക്ക്ഡൗണ്* നിരക്ക് പഴയതിനേക്കാള്* 60 ശതമാനം കൂടുതലാണ്.

    തിരുവനന്തപുരത്തുനിന്ന് ബെംഗളൂരു സര്*വീസ് നടത്തുന്ന സ്*കാനിയ ബസുകള്* പതിവായി വഴിയില്* വീഴുന്നുണ്ട്. ഇതോടെ പതിവ് യാത്രക്കാര്* സ്വകാര്യ ബസുകളെ ആശ്രയിക്കാന്* തുടങ്ങി. മന്ത്രി പങ്കെടുത്ത യോഗത്തില്* ബ്രേക്ക്ഡൗണ്* നിരക്കു സംബന്ധിച്ച ചര്*ച്ചവന്നതോടെ കണക്കുകള്* മറച്ചുവയ്ക്കാന്* ഉന്നതോദ്യോഗസ്ഥര്* നിര്*ദേശം നല്*കി.

    കാലപ്പഴക്കംചെന്ന ബസുകള്*ക്കൊപ്പം കഴിഞ്ഞവര്*ഷം വാങ്ങിയ സ്വിഫ്റ്റ് ഡീലക്*സ് ബസുകളും പതിവായി കേടാകുന്നു. ഇവയുടെ ഗുണനിലവാരം സംബന്ധിച്ച സംശയം ഉയര്*ത്തുന്ന രീതിയിലാണ് ബ്രേക്ക്ഡൗണ്* നിരക്ക്. മിക്ക ബസുകള്*ക്കും ഒരേ തകരാറാണുണ്ടാകുന്നത്. നന്നാക്കി പുറത്തിറക്കി ഒരാഴ്ച പിന്നിടുമ്പോള്* അതേ തകരാര്* വീണ്ടും ഉണ്ടാകുന്നതും തലവേദനയാണ്.

    അന്തസ്സംസ്ഥാന സര്*വീസ് നടത്തുന്ന മിക്ക ബസുകള്*ക്കും 12 വര്*ഷത്തിലേറെ പഴക്കമുണ്ട്. 2014-ല്* വാങ്ങിയ എ.സി.ലോഫ്*ലോര്* ബസുകളും സ്ഥിരമായി കേടാകുന്നു. ആവശ്യത്തിന് സ്*പെയര്*പാര്*ട്*സ് വാങ്ങിനല്*കുന്നില്ലെന്ന പരാതിയുമുണ്ട്. ഇതുമൂലം ഡിപ്പോകളില്* അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നില്ല.

    പത്തും പന്ത്രണ്ടും വര്*ഷം പഴക്കമുള്ള ബസുകള്*പോലും തുടര്*ച്ചയായി ഓടിക്കുന്നതാണ് മറ്റൊരു പ്രശ്*നം. ദീര്*ഘദൂര സര്*വീസ് കഴിഞ്ഞ് പുലര്*ച്ചെ തിരിച്ചെത്തുന്ന ബസുകള്* അരമണിക്കൂറിനകം അടുത്ത സര്*വീസ് നടത്തുന്നതിനാല്* അറ്റകുറ്റപ്പണിക്ക് സമയമില്ല. ഇത്തരം ചില ബസുകള്* രാവിലെ ബെംഗളൂരുവിലെത്തി വൈകീട്ടുവരെ അവിടെ വിശ്രമിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

    സ്*കാനിയ ബസുകള്*ക്ക് കേരളത്തില്* സര്*വീസ് സെന്ററില്ല എന്ന പ്രശ്*നവുമുണ്ട്. ഈ ബസുകള്* കെ.എസ്.ആര്*.ടി.സി.ക്ക് ബാധ്യതയാണെന്ന് ഉദ്യോഗസ്ഥര്* പറയുന്നു. വലിയ ലാഭമുണ്ടാക്കുന്ന സര്*വീസിനുപോലും പഴഞ്ചന്* ബസുകള്* ഉപയോഗിക്കുന്നതിനാല്* ബ്രേക്ക്ഡൗണാവുകയും വന്* നഷ്ടം കോര്*പ്പറേഷന് ഉണ്ടാവുകയും ചെയ്യുന്നു.

  4. #4473
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default

    കെ.എസ്.ആർ.ടി.സി. പച്ചപിടിക്കുന്നതായി കണക്കുകൾ; ഡിപ്പോകൾക്ക് 4.6 ശതമാനം പ്രവർത്തന ലാഭം







    തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ഡിപ്പോകൾക്ക് 4.6 ശതമാനം പ്രവർത്തന ലാഭമെന്ന് വകുപ്പുതല റിപ്പോർട്ട്. ടിക്കറ്റ് വരുമാനം മാത്രം അടിസ്ഥാനമാക്കിയ കണക്കുകളാണിത്. ജൂലായ്*മുതൽ സെപ്റ്റംബർവരെയുള്ള കാലയളവിൽ 4.6 ശതമാനമാണ് പ്രവർത്തനലാഭം. ടിക്കറ്റേതര വരുമാനം കൂടി ഉൾപ്പെടുത്തിയാൽ ലാഭശതമാനം കൂടും.


    ദക്ഷിണമേഖലയാണ് ലാഭശതമാനത്തിൽ മുന്നിൽ. 7.6 ശതമാനം (2.67 കോടി രൂപ). മധ്യമേഖല- 2.6 (0.76 കോടി രൂപ), ഉത്തരമേഖല -2.7 (0.63 കോടി രൂപ). 70 യൂണിറ്റുകൾ ലാഭത്തിലും 23 യൂണിറ്റുകൾ നഷ്ടത്തിലുമാണ്. 19 യൂണിറ്റുകൾ നഷ്ടത്തിൽനിന്ന് ലാഭത്തിലേക്കെത്തി. ലാഭത്തിൽ പോയിരുന്ന ചെങ്ങന്നൂർ യൂണിറ്റ് നഷ്ടത്തിലേക്കു പോയെന്നും റിപ്പോർട്ടിൽ പറയുന്നു.

    പ്രവർത്തനം മെച്ചപ്പെടുത്തിനഷ്ടം കുറച്ചവയുടെ പട്ടികയിൽ 18 യൂണിറ്റുകൾ ഇടംപിടിച്ചു. കൊടുങ്ങല്ലൂർ യൂണിറ്റ് കഴിഞ്ഞ മാസത്തെക്കാൾ പ്രവർത്തനനഷ്ടം കൂടിയവയുടെ പട്ടികയിലായി. പൂവാർ(0.3), വെള്ളറട(0.6), കാട്ടാക്കട(0.8 ) , സിറ്റി(0.8 ), കണിയാപുരം(0.5), പത്തനംതിട്ട(1.0) എന്നീ യൂണിറ്റുകളാണ് പ്രവർത്തനലാഭം കുറഞ്ഞത്.

    നഷ്ടത്തിൽനിന്ന് ലാഭത്തിലായ യൂണിറ്റുകൾ

    * ചാലക്കുടി
    * മാവേലിക്കര
    * പൊന്നാനി
    * തൊട്ടിൽപാലം
    * ചിറ്റൂർ
    * എറണാകുളം
    * തിരുവനന്തപുരം സെൻട്രൽ
    * കൂത്താട്ടുകളം
    * വടക്കാഞ്ചേരി
    * കായംകുളം
    * കോട്ടയം
    * ആലപ്പുഴ
    * കാസർകോട്
    * വൈക്കം
    * ചങ്ങനാശ്ശേരി
    * താമരശ്ശേരി
    * റാന്നി
    * മല്ലപ്പള്ളി

  5. #4474
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default

    ഹോം ഡെലിവറിയുമായി കെ.എസ്.ആർ.ടി.സി
    ദൂരമനുസരിച്ച് നിരക്ക്






    കൊച്ചി: കൊറിയറുകൾ അതിവേഗത്തിലാക്കുന്ന കെ.എസ്.ആർ.ടി.സിയുടെ വാതിൽപ്പടി സേവന പദ്ധതി ഈവർഷം തുടങ്ങും. ഓരോ സ്ഥലത്തേക്കുമുള്ള ദൂരമനുസരിച്ചാകും നിരക്ക്. തൂക്കവും നിരക്കിന് ഘടകമാകും. നിരക്ക് അടുത്തഘട്ടത്തിൽ തീരുമാനിക്കും. മറ്റ് കൊറിയർ സ്ഥാപനങ്ങളെക്കാ*ൾ ലാഭകരമായ നിരക്കിലായിരിക്കും സേവനം.
    വീടുകളിൽ നിന്നുള്ള കൊറിയർ ഡെലിവറി ജീവനക്കാർ ശേഖരിച്ച് ഡിപ്പോകളിലെത്തിക്കും. തുടർന്ന് ലക്ഷ്യസ്ഥാനത്തേക്കയയ്ക്കും. ഹോം ഡെലിവറിക്കായി കരാർ ജീവനക്കാരെയും പരിഗണിച്ചേക്കും. ഗ്രാമങ്ങളിലടക്കം കെ.എസ്.ആർ.ടി.സി സർവീസുള്ളതിനാൽ ചെലവുകുറഞ്ഞ രീതിയിൽ സാധനങ്ങളെത്തിക്കാം.
    നിലവിൽ കെ.എസ്.ആർ.ടി.സിക്ക് കൊറിയർ സ*ർവീസുണ്ടെങ്കിലും ഡിപ്പോകളിലെത്തി വേണം വാങ്ങാൻ. നിലവിൽ ബംഗളൂരുവിൽ നിന്ന് കെ.എസ്.ആർ.ടി.സി കൊറിയർ സ*ർവീസുണ്ടെങ്കിലും കർണാടക ആർ.ടി.സിയുമായുള്ള എതിർപ്പുണ്ട്.

    ലക്ഷ്യം അഞ്ചുലക്ഷം
    ലോജിസ്റ്റിക്സ് സ*ർവീസിലൂടെ പ്രതിദിനം അഞ്ചുലക്ഷം രൂപ വരുമാനമുണ്ടാക്കലാണ് ലക്ഷ്യമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. നിലവിൽ കൊറിയർ സർവീസിലൂടെ പ്രതിദിനം രണ്ടുലക്ഷം രൂപ ലഭിക്കുന്നുണ്ട്. രണ്ടരലക്ഷം രൂപവരെയും ലഭിക്കുന്ന ദിവസവുമുണ്ട്. ഈ മാസം ലോജിസ്റ്റിക്സ് വരമാനം 50 ലക്ഷം രൂപയിലെത്തുമെന്നും അധികൃതർ പറഞ്ഞു.

  6. #4475
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,935

    Default

    15 വര്*ഷക്കാലാവധി കഴിയുന്നു, 2200 എണ്ണം കണ്ടംചെയ്യും; ബസ്സില്ലാതെ KSRTC

    കണ്ടംചെയ്യാൻ 2200 ബസുകൾ




    തൃശ്ശൂർ: 1200 ഓർഡിനറി ബസുകളുടെ കാലാവധി അടുത്തമാസം അവസാനിക്കുന്നതോടെ പ്രതിസന്ധിയിലായി കെ.എസ്.ആർ.ടി.സി. 15 വർഷം കഴിഞ്ഞപ്പോഴാണ് ഓർഡിനറി സർവീസിന് ഉപയോഗിക്കുന്ന ഈ ബസുകളുടെ കാലാവധി ഒരു വർഷം കൂടി സർക്കാർ നീട്ടിനൽകിയത്. ഇതിനോടൊപ്പം അടുത്തമാസം ആയിരത്തിലധികം ബസുകൾ കൂടി 15 വർഷം പിന്നിടും. നഗരഗതാഗതത്തിന് 305 മിനിബസുകൾ വാങ്ങാൻ കരാർനടപടികളിലേക്ക് കടന്നെങ്കിലും സാമ്പത്തികപ്രതിസന്ധിയുള്ളതിനാൽ സർക്കാർ ഇക്കാര്യം നിർത്തിവയ്ക്കുമോ എന്ന് വ്യക്തമല്ല.

    ബസുകൾ നിരത്തൊഴിയുന്നതോടെ സർവീസുകളെ ബാധിക്കുമെന്നും ഫണ്ട് കുറയ്ക്കരുതെന്നും വ്യക്തമാക്കി ധനവകുപ്പിന് കെ.എസ്.ആർ.ടി.സി. കത്ത് നൽകിയിട്ടുണ്ട്. പ്ലാൻഫണ്ടിൽ 93 കോടിരൂപ സർക്കാർ അനുവദിക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ ബസ് നൽകിയ കമ്പനിക്കും കോച്ച് നിർമിച്ച സ്ഥാപനത്തിനും കുടിശ്ശിക തീർക്കാനുണ്ട്.

    പുതിയ ബസുകൾ വാങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ പ്രത്യേക ഉത്തരവിലൂടെ 280 ബസുകളുടെ കാലാവധി എട്ടുവർഷം ദീർഘിപ്പിച്ചിരുന്നു. പി.എം.ഇ. ബസ് സേവാ പദ്ധതിപ്രകാരം ഇലക്*ട്രിക് ബസുകൾ നൽകാൻ കേന്ദ്രം തയ്യാറാണെങ്കിലും കേരളം അതിനോട് പ്രതികരിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ കേന്ദ്രത്തിന്റെ ഇ-ബസുകൾ ലഭിക്കാൻ സംസ്ഥാന ധനവകുപ്പിന്റെ ഗാരന്റി നൽകാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ പിന്നീട് നടപടികൾ ഇഴഞ്ഞു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •