Page 448 of 448 FirstFirst ... 348398438446447448
Results 4,471 to 4,472 of 4472

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4471
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,915

    Default


    ധനവകുപ്പിന്റെ കടുംപിടിത്തം; ഡീസല്* ബസ് ഇലക്ട്രിക് ആക്കാനുള്ള കെ.എസ്.ആര്*.ടി.സി. നീക്കം പാളി

    കെ.എസ്.ആര്*.ടി.സി.ക്കും സ്വകാര്യമേഖലയ്ക്കും ഏറെ പ്രയോജനകരമായ പദ്ധതിയാണ് സര്*ക്കാര്* വകുപ്പുകളുടെ ഏകോപനത്തിലെ പാളിച്ചകാരണം തടസ്സപ്പെട്ടത്.





    കെ.എസ്.ആര്*.ടി.സി. ബസുകളിലെ ഡീസല്* എന്*ജിന്*മാറ്റി മോട്ടോറും ബാറ്ററിയും ഘടിപ്പിച്ച് ഇ- വാഹനങ്ങളാക്കാനുള്ള നീക്കം ധനവകുപ്പിന്റെ കടുംപിടിത്തതില്* മുടങ്ങി. മോട്ടോര്*വാഹനവകുപ്പിന്റെ കീഴിലുള്ള ശ്രീചിത്ര തിരുനാള്* കോളേജ് ഓഫ് എന്*ജിനിയറിങ്ങില്* പദ്ധതിക്കുള്ള അന്തിമരൂപരേഖ തയ്യാറായെങ്കിലും തുക അനുവദിച്ചതിലെ പിഴവ് പരിഹരിക്കാന്* കഴിയാത്തതാണ് തടസ്സമായത്.

    കോളേജിന് സര്*ക്കാര്* അനുവദിച്ച 90 ലക്ഷം രൂപയും മോട്ടോര്* വാഹനവകുപ്പിന്റെ ഇ-മൊബിലിറ്റിയില്*പ്പെട്ട 30 ലക്ഷം രൂപയുമാണ് ഇ-ബസ് പദ്ധതിക്കായി വകയിരുത്തിയത്. കെ.എസ്.ആര്*.ടി.സി. ഉപേക്ഷിച്ച ഒരു മിനിബസ് കോളേജിന് നല്*കാനും ധാരണയായി. 2021-ല്* ആരംഭിച്ച പദ്ധതിയില്* ബസില്* വരുത്തേണ്ട മാറ്റങ്ങളുടെ അന്തിമരൂപരേഖയും തയ്യാറാക്കി.

    ഇ-വാഹന രൂപകല്പനയ്ക്കുവേണ്ട അത്യാധുനിക സോഫ്റ്റ്വേറുകളും ലാബും ഇതിനിടെ സജ്ജമായി. യോജ്യമായ ബാറ്ററി, കണ്*ട്രോള്* യൂണിറ്റ്, മോട്ടോര്* എന്നിവ കണ്ടെത്തുകയും ചെയ്തു. ഇവ വാങ്ങുന്നതിന് ടെന്*ഡര്* വിളിക്കാന്* ഒരുങ്ങിയപ്പോഴാണ് ധനവകുപ്പ് എതിര്*പ്പുന്നയിച്ചത്. കോളേജിനും മോട്ടോര്*വാഹനവകുപ്പിനും അനുവദിച്ച തുക ഒരു പദ്ധതിക്ക് ഉപയോഗിക്കണമെങ്കില്* സര്*ക്കാരിന്റെ പ്രത്യേകാനുമതി വേണമെന്ന് ധനവകുപ്പ് നിര്*ദേശിച്ചു. ഒന്നരവര്*ഷം കഴിഞ്ഞിട്ടും ഇതില്* തുടര്*നടപടി ഉണ്ടായിട്ടില്ല.

    കെ.എസ്.ആര്*.ടി.സി.ക്കും സ്വകാര്യമേഖലയ്ക്കും ഏറെ പ്രയോജനകരമായ പദ്ധതിയാണ് സര്*ക്കാര്* വകുപ്പുകളുടെ ഏകോപനത്തിലെ പാളിച്ചകാരണം തടസ്സപ്പെട്ടത്. ഡീസല്*, പെട്രോള്* വാഹനങ്ങള്* ഇ-വാഹനങ്ങളാക്കി മാറ്റുന്നതിന് കേന്ദ്രസര്*ക്കാര്* പ്രത്യേകനയം പ്രഖ്യാപിച്ചിരുന്നു. എന്*ജിന്*മാറ്റി വാഹനത്തിന് യോജ്യമായ ബാറ്ററിയും മോട്ടോറും കണ്*ട്രോള്* യൂണിറ്റും ഘടിപ്പിച്ച് ഇ-വാഹനമാക്കി മാറ്റാം. പുതിയ ഇ-വാഹനങ്ങള്* വാങ്ങുന്നതിനെക്കാള്* ചെലവ് കുറവാണ്. മറ്റു പല സംസ്ഥാനങ്ങളും ഈ വഴിക്ക് വിജയം കണ്ടിട്ടുണ്ട്.

    2019-ല്* രാജ്യത്തെ ആദ്യ ഇ-വാഹന നയം പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ഈ മേഖലയില്* കാര്യമായ ഗവേഷണങ്ങളൊന്നും നടക്കുന്നില്ല. മൂന്നുവര്*ഷംമുന്*പ് പ്രഖ്യാപിച്ച ഇ-ബസ് പദ്ധതി മുടങ്ങിയത് ഇതിന്റെ തെളിവാണ്.

    ഗവേഷണകേന്ദ്രത്തിന് 95 ലക്ഷം

    ഒന്നരവര്*ഷത്തെ കാത്തിരിപ്പിനുശേഷം ശ്രീചിത്ര തിരുനാള്* കോളേജ് ഓഫ് എന്*ജിനിയറിങ്ങില്* ഇ-വാഹന ഗവേഷണ കേന്ദ്രത്തിന് 95 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇ-വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് സാങ്കേതികവിദഗ്ധരെ സജ്ജരാക്കുന്നതിനുള്ള കോഴ്സുകള്* തുടങ്ങാനാണ് നീക്കം. ഐ.ടി.ഐ., ഡിപ്ലോമ, ബിരുദതലത്തിലെ കോഴ്സുകള്* എന്നിവ ആരംഭിക്കും.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4472
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,915

    Default

    ഓള്*ഡായി; പലതിനും ഒരേതകരാര്*; വഴിയില്* കിടക്കുന്ന കെ.എസ്.ആര്*.ടി.സി ബസ്സുകള്* കൂടുന്നു

    കാലപ്പഴക്കംചെന്ന ബസുകള്*ക്കൊപ്പം കഴിഞ്ഞവര്*ഷം വാങ്ങിയ സ്വിഫ്റ്റ് ഡീലക്*സ് ബസുകളും പതിവായി കേടാകുന്നു.





    കെ.എസ്.ആര്*.ടി.സി. ബസുകളുടെ ബ്രേക്ക്ഡൗണ്* നിരക്ക് കുത്തനെ കൂടി. അഞ്ചുവര്*ഷം മുന്*പത്തേതിന്റെ ഇരട്ടിയിലേറെ ബസുകളാണിപ്പോള്* കേടായി വഴിയില്* കിടക്കുന്നത്. അന്തസ്സംസ്ഥാന സര്*വീസുകളുടെ ബ്രേക്ക്ഡൗണ്* നിരക്ക് പഴയതിനേക്കാള്* 60 ശതമാനം കൂടുതലാണ്.

    തിരുവനന്തപുരത്തുനിന്ന് ബെംഗളൂരു സര്*വീസ് നടത്തുന്ന സ്*കാനിയ ബസുകള്* പതിവായി വഴിയില്* വീഴുന്നുണ്ട്. ഇതോടെ പതിവ് യാത്രക്കാര്* സ്വകാര്യ ബസുകളെ ആശ്രയിക്കാന്* തുടങ്ങി. മന്ത്രി പങ്കെടുത്ത യോഗത്തില്* ബ്രേക്ക്ഡൗണ്* നിരക്കു സംബന്ധിച്ച ചര്*ച്ചവന്നതോടെ കണക്കുകള്* മറച്ചുവയ്ക്കാന്* ഉന്നതോദ്യോഗസ്ഥര്* നിര്*ദേശം നല്*കി.

    കാലപ്പഴക്കംചെന്ന ബസുകള്*ക്കൊപ്പം കഴിഞ്ഞവര്*ഷം വാങ്ങിയ സ്വിഫ്റ്റ് ഡീലക്*സ് ബസുകളും പതിവായി കേടാകുന്നു. ഇവയുടെ ഗുണനിലവാരം സംബന്ധിച്ച സംശയം ഉയര്*ത്തുന്ന രീതിയിലാണ് ബ്രേക്ക്ഡൗണ്* നിരക്ക്. മിക്ക ബസുകള്*ക്കും ഒരേ തകരാറാണുണ്ടാകുന്നത്. നന്നാക്കി പുറത്തിറക്കി ഒരാഴ്ച പിന്നിടുമ്പോള്* അതേ തകരാര്* വീണ്ടും ഉണ്ടാകുന്നതും തലവേദനയാണ്.

    അന്തസ്സംസ്ഥാന സര്*വീസ് നടത്തുന്ന മിക്ക ബസുകള്*ക്കും 12 വര്*ഷത്തിലേറെ പഴക്കമുണ്ട്. 2014-ല്* വാങ്ങിയ എ.സി.ലോഫ്*ലോര്* ബസുകളും സ്ഥിരമായി കേടാകുന്നു. ആവശ്യത്തിന് സ്*പെയര്*പാര്*ട്*സ് വാങ്ങിനല്*കുന്നില്ലെന്ന പരാതിയുമുണ്ട്. ഇതുമൂലം ഡിപ്പോകളില്* അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നില്ല.

    പത്തും പന്ത്രണ്ടും വര്*ഷം പഴക്കമുള്ള ബസുകള്*പോലും തുടര്*ച്ചയായി ഓടിക്കുന്നതാണ് മറ്റൊരു പ്രശ്*നം. ദീര്*ഘദൂര സര്*വീസ് കഴിഞ്ഞ് പുലര്*ച്ചെ തിരിച്ചെത്തുന്ന ബസുകള്* അരമണിക്കൂറിനകം അടുത്ത സര്*വീസ് നടത്തുന്നതിനാല്* അറ്റകുറ്റപ്പണിക്ക് സമയമില്ല. ഇത്തരം ചില ബസുകള്* രാവിലെ ബെംഗളൂരുവിലെത്തി വൈകീട്ടുവരെ അവിടെ വിശ്രമിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

    സ്*കാനിയ ബസുകള്*ക്ക് കേരളത്തില്* സര്*വീസ് സെന്ററില്ല എന്ന പ്രശ്*നവുമുണ്ട്. ഈ ബസുകള്* കെ.എസ്.ആര്*.ടി.സി.ക്ക് ബാധ്യതയാണെന്ന് ഉദ്യോഗസ്ഥര്* പറയുന്നു. വലിയ ലാഭമുണ്ടാക്കുന്ന സര്*വീസിനുപോലും പഴഞ്ചന്* ബസുകള്* ഉപയോഗിക്കുന്നതിനാല്* ബ്രേക്ക്ഡൗണാവുകയും വന്* നഷ്ടം കോര്*പ്പറേഷന് ഉണ്ടാവുകയും ചെയ്യുന്നു.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •