Page 448 of 448 FirstFirst ... 348398438446447448
Results 4,471 to 4,480 of 4480

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4471
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default


    ധനവകുപ്പിന്റെ കടുംപിടിത്തം; ഡീസല്* ബസ് ഇലക്ട്രിക് ആക്കാനുള്ള കെ.എസ്.ആര്*.ടി.സി. നീക്കം പാളി

    കെ.എസ്.ആര്*.ടി.സി.ക്കും സ്വകാര്യമേഖലയ്ക്കും ഏറെ പ്രയോജനകരമായ പദ്ധതിയാണ് സര്*ക്കാര്* വകുപ്പുകളുടെ ഏകോപനത്തിലെ പാളിച്ചകാരണം തടസ്സപ്പെട്ടത്.





    കെ.എസ്.ആര്*.ടി.സി. ബസുകളിലെ ഡീസല്* എന്*ജിന്*മാറ്റി മോട്ടോറും ബാറ്ററിയും ഘടിപ്പിച്ച് ഇ- വാഹനങ്ങളാക്കാനുള്ള നീക്കം ധനവകുപ്പിന്റെ കടുംപിടിത്തതില്* മുടങ്ങി. മോട്ടോര്*വാഹനവകുപ്പിന്റെ കീഴിലുള്ള ശ്രീചിത്ര തിരുനാള്* കോളേജ് ഓഫ് എന്*ജിനിയറിങ്ങില്* പദ്ധതിക്കുള്ള അന്തിമരൂപരേഖ തയ്യാറായെങ്കിലും തുക അനുവദിച്ചതിലെ പിഴവ് പരിഹരിക്കാന്* കഴിയാത്തതാണ് തടസ്സമായത്.

    കോളേജിന് സര്*ക്കാര്* അനുവദിച്ച 90 ലക്ഷം രൂപയും മോട്ടോര്* വാഹനവകുപ്പിന്റെ ഇ-മൊബിലിറ്റിയില്*പ്പെട്ട 30 ലക്ഷം രൂപയുമാണ് ഇ-ബസ് പദ്ധതിക്കായി വകയിരുത്തിയത്. കെ.എസ്.ആര്*.ടി.സി. ഉപേക്ഷിച്ച ഒരു മിനിബസ് കോളേജിന് നല്*കാനും ധാരണയായി. 2021-ല്* ആരംഭിച്ച പദ്ധതിയില്* ബസില്* വരുത്തേണ്ട മാറ്റങ്ങളുടെ അന്തിമരൂപരേഖയും തയ്യാറാക്കി.

    ഇ-വാഹന രൂപകല്പനയ്ക്കുവേണ്ട അത്യാധുനിക സോഫ്റ്റ്വേറുകളും ലാബും ഇതിനിടെ സജ്ജമായി. യോജ്യമായ ബാറ്ററി, കണ്*ട്രോള്* യൂണിറ്റ്, മോട്ടോര്* എന്നിവ കണ്ടെത്തുകയും ചെയ്തു. ഇവ വാങ്ങുന്നതിന് ടെന്*ഡര്* വിളിക്കാന്* ഒരുങ്ങിയപ്പോഴാണ് ധനവകുപ്പ് എതിര്*പ്പുന്നയിച്ചത്. കോളേജിനും മോട്ടോര്*വാഹനവകുപ്പിനും അനുവദിച്ച തുക ഒരു പദ്ധതിക്ക് ഉപയോഗിക്കണമെങ്കില്* സര്*ക്കാരിന്റെ പ്രത്യേകാനുമതി വേണമെന്ന് ധനവകുപ്പ് നിര്*ദേശിച്ചു. ഒന്നരവര്*ഷം കഴിഞ്ഞിട്ടും ഇതില്* തുടര്*നടപടി ഉണ്ടായിട്ടില്ല.

    കെ.എസ്.ആര്*.ടി.സി.ക്കും സ്വകാര്യമേഖലയ്ക്കും ഏറെ പ്രയോജനകരമായ പദ്ധതിയാണ് സര്*ക്കാര്* വകുപ്പുകളുടെ ഏകോപനത്തിലെ പാളിച്ചകാരണം തടസ്സപ്പെട്ടത്. ഡീസല്*, പെട്രോള്* വാഹനങ്ങള്* ഇ-വാഹനങ്ങളാക്കി മാറ്റുന്നതിന് കേന്ദ്രസര്*ക്കാര്* പ്രത്യേകനയം പ്രഖ്യാപിച്ചിരുന്നു. എന്*ജിന്*മാറ്റി വാഹനത്തിന് യോജ്യമായ ബാറ്ററിയും മോട്ടോറും കണ്*ട്രോള്* യൂണിറ്റും ഘടിപ്പിച്ച് ഇ-വാഹനമാക്കി മാറ്റാം. പുതിയ ഇ-വാഹനങ്ങള്* വാങ്ങുന്നതിനെക്കാള്* ചെലവ് കുറവാണ്. മറ്റു പല സംസ്ഥാനങ്ങളും ഈ വഴിക്ക് വിജയം കണ്ടിട്ടുണ്ട്.

    2019-ല്* രാജ്യത്തെ ആദ്യ ഇ-വാഹന നയം പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ഈ മേഖലയില്* കാര്യമായ ഗവേഷണങ്ങളൊന്നും നടക്കുന്നില്ല. മൂന്നുവര്*ഷംമുന്*പ് പ്രഖ്യാപിച്ച ഇ-ബസ് പദ്ധതി മുടങ്ങിയത് ഇതിന്റെ തെളിവാണ്.

    ഗവേഷണകേന്ദ്രത്തിന് 95 ലക്ഷം

    ഒന്നരവര്*ഷത്തെ കാത്തിരിപ്പിനുശേഷം ശ്രീചിത്ര തിരുനാള്* കോളേജ് ഓഫ് എന്*ജിനിയറിങ്ങില്* ഇ-വാഹന ഗവേഷണ കേന്ദ്രത്തിന് 95 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇ-വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് സാങ്കേതികവിദഗ്ധരെ സജ്ജരാക്കുന്നതിനുള്ള കോഴ്സുകള്* തുടങ്ങാനാണ് നീക്കം. ഐ.ടി.ഐ., ഡിപ്ലോമ, ബിരുദതലത്തിലെ കോഴ്സുകള്* എന്നിവ ആരംഭിക്കും.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4472
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    ഓള്*ഡായി; പലതിനും ഒരേതകരാര്*; വഴിയില്* കിടക്കുന്ന കെ.എസ്.ആര്*.ടി.സി ബസ്സുകള്* കൂടുന്നു

    കാലപ്പഴക്കംചെന്ന ബസുകള്*ക്കൊപ്പം കഴിഞ്ഞവര്*ഷം വാങ്ങിയ സ്വിഫ്റ്റ് ഡീലക്*സ് ബസുകളും പതിവായി കേടാകുന്നു.





    കെ.എസ്.ആര്*.ടി.സി. ബസുകളുടെ ബ്രേക്ക്ഡൗണ്* നിരക്ക് കുത്തനെ കൂടി. അഞ്ചുവര്*ഷം മുന്*പത്തേതിന്റെ ഇരട്ടിയിലേറെ ബസുകളാണിപ്പോള്* കേടായി വഴിയില്* കിടക്കുന്നത്. അന്തസ്സംസ്ഥാന സര്*വീസുകളുടെ ബ്രേക്ക്ഡൗണ്* നിരക്ക് പഴയതിനേക്കാള്* 60 ശതമാനം കൂടുതലാണ്.

    തിരുവനന്തപുരത്തുനിന്ന് ബെംഗളൂരു സര്*വീസ് നടത്തുന്ന സ്*കാനിയ ബസുകള്* പതിവായി വഴിയില്* വീഴുന്നുണ്ട്. ഇതോടെ പതിവ് യാത്രക്കാര്* സ്വകാര്യ ബസുകളെ ആശ്രയിക്കാന്* തുടങ്ങി. മന്ത്രി പങ്കെടുത്ത യോഗത്തില്* ബ്രേക്ക്ഡൗണ്* നിരക്കു സംബന്ധിച്ച ചര്*ച്ചവന്നതോടെ കണക്കുകള്* മറച്ചുവയ്ക്കാന്* ഉന്നതോദ്യോഗസ്ഥര്* നിര്*ദേശം നല്*കി.

    കാലപ്പഴക്കംചെന്ന ബസുകള്*ക്കൊപ്പം കഴിഞ്ഞവര്*ഷം വാങ്ങിയ സ്വിഫ്റ്റ് ഡീലക്*സ് ബസുകളും പതിവായി കേടാകുന്നു. ഇവയുടെ ഗുണനിലവാരം സംബന്ധിച്ച സംശയം ഉയര്*ത്തുന്ന രീതിയിലാണ് ബ്രേക്ക്ഡൗണ്* നിരക്ക്. മിക്ക ബസുകള്*ക്കും ഒരേ തകരാറാണുണ്ടാകുന്നത്. നന്നാക്കി പുറത്തിറക്കി ഒരാഴ്ച പിന്നിടുമ്പോള്* അതേ തകരാര്* വീണ്ടും ഉണ്ടാകുന്നതും തലവേദനയാണ്.

    അന്തസ്സംസ്ഥാന സര്*വീസ് നടത്തുന്ന മിക്ക ബസുകള്*ക്കും 12 വര്*ഷത്തിലേറെ പഴക്കമുണ്ട്. 2014-ല്* വാങ്ങിയ എ.സി.ലോഫ്*ലോര്* ബസുകളും സ്ഥിരമായി കേടാകുന്നു. ആവശ്യത്തിന് സ്*പെയര്*പാര്*ട്*സ് വാങ്ങിനല്*കുന്നില്ലെന്ന പരാതിയുമുണ്ട്. ഇതുമൂലം ഡിപ്പോകളില്* അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നില്ല.

    പത്തും പന്ത്രണ്ടും വര്*ഷം പഴക്കമുള്ള ബസുകള്*പോലും തുടര്*ച്ചയായി ഓടിക്കുന്നതാണ് മറ്റൊരു പ്രശ്*നം. ദീര്*ഘദൂര സര്*വീസ് കഴിഞ്ഞ് പുലര്*ച്ചെ തിരിച്ചെത്തുന്ന ബസുകള്* അരമണിക്കൂറിനകം അടുത്ത സര്*വീസ് നടത്തുന്നതിനാല്* അറ്റകുറ്റപ്പണിക്ക് സമയമില്ല. ഇത്തരം ചില ബസുകള്* രാവിലെ ബെംഗളൂരുവിലെത്തി വൈകീട്ടുവരെ അവിടെ വിശ്രമിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

    സ്*കാനിയ ബസുകള്*ക്ക് കേരളത്തില്* സര്*വീസ് സെന്ററില്ല എന്ന പ്രശ്*നവുമുണ്ട്. ഈ ബസുകള്* കെ.എസ്.ആര്*.ടി.സി.ക്ക് ബാധ്യതയാണെന്ന് ഉദ്യോഗസ്ഥര്* പറയുന്നു. വലിയ ലാഭമുണ്ടാക്കുന്ന സര്*വീസിനുപോലും പഴഞ്ചന്* ബസുകള്* ഉപയോഗിക്കുന്നതിനാല്* ബ്രേക്ക്ഡൗണാവുകയും വന്* നഷ്ടം കോര്*പ്പറേഷന് ഉണ്ടാവുകയും ചെയ്യുന്നു.

  4. #4473
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    കെ.എസ്.ആർ.ടി.സി. പച്ചപിടിക്കുന്നതായി കണക്കുകൾ; ഡിപ്പോകൾക്ക് 4.6 ശതമാനം പ്രവർത്തന ലാഭം







    തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ഡിപ്പോകൾക്ക് 4.6 ശതമാനം പ്രവർത്തന ലാഭമെന്ന് വകുപ്പുതല റിപ്പോർട്ട്. ടിക്കറ്റ് വരുമാനം മാത്രം അടിസ്ഥാനമാക്കിയ കണക്കുകളാണിത്. ജൂലായ്*മുതൽ സെപ്റ്റംബർവരെയുള്ള കാലയളവിൽ 4.6 ശതമാനമാണ് പ്രവർത്തനലാഭം. ടിക്കറ്റേതര വരുമാനം കൂടി ഉൾപ്പെടുത്തിയാൽ ലാഭശതമാനം കൂടും.


    ദക്ഷിണമേഖലയാണ് ലാഭശതമാനത്തിൽ മുന്നിൽ. 7.6 ശതമാനം (2.67 കോടി രൂപ). മധ്യമേഖല- 2.6 (0.76 കോടി രൂപ), ഉത്തരമേഖല -2.7 (0.63 കോടി രൂപ). 70 യൂണിറ്റുകൾ ലാഭത്തിലും 23 യൂണിറ്റുകൾ നഷ്ടത്തിലുമാണ്. 19 യൂണിറ്റുകൾ നഷ്ടത്തിൽനിന്ന് ലാഭത്തിലേക്കെത്തി. ലാഭത്തിൽ പോയിരുന്ന ചെങ്ങന്നൂർ യൂണിറ്റ് നഷ്ടത്തിലേക്കു പോയെന്നും റിപ്പോർട്ടിൽ പറയുന്നു.

    പ്രവർത്തനം മെച്ചപ്പെടുത്തിനഷ്ടം കുറച്ചവയുടെ പട്ടികയിൽ 18 യൂണിറ്റുകൾ ഇടംപിടിച്ചു. കൊടുങ്ങല്ലൂർ യൂണിറ്റ് കഴിഞ്ഞ മാസത്തെക്കാൾ പ്രവർത്തനനഷ്ടം കൂടിയവയുടെ പട്ടികയിലായി. പൂവാർ(0.3), വെള്ളറട(0.6), കാട്ടാക്കട(0.8 ) , സിറ്റി(0.8 ), കണിയാപുരം(0.5), പത്തനംതിട്ട(1.0) എന്നീ യൂണിറ്റുകളാണ് പ്രവർത്തനലാഭം കുറഞ്ഞത്.

    നഷ്ടത്തിൽനിന്ന് ലാഭത്തിലായ യൂണിറ്റുകൾ

    * ചാലക്കുടി
    * മാവേലിക്കര
    * പൊന്നാനി
    * തൊട്ടിൽപാലം
    * ചിറ്റൂർ
    * എറണാകുളം
    * തിരുവനന്തപുരം സെൻട്രൽ
    * കൂത്താട്ടുകളം
    * വടക്കാഞ്ചേരി
    * കായംകുളം
    * കോട്ടയം
    * ആലപ്പുഴ
    * കാസർകോട്
    * വൈക്കം
    * ചങ്ങനാശ്ശേരി
    * താമരശ്ശേരി
    * റാന്നി
    * മല്ലപ്പള്ളി

  5. #4474
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    ഹോം ഡെലിവറിയുമായി കെ.എസ്.ആർ.ടി.സി
    ദൂരമനുസരിച്ച് നിരക്ക്






    കൊച്ചി: കൊറിയറുകൾ അതിവേഗത്തിലാക്കുന്ന കെ.എസ്.ആർ.ടി.സിയുടെ വാതിൽപ്പടി സേവന പദ്ധതി ഈവർഷം തുടങ്ങും. ഓരോ സ്ഥലത്തേക്കുമുള്ള ദൂരമനുസരിച്ചാകും നിരക്ക്. തൂക്കവും നിരക്കിന് ഘടകമാകും. നിരക്ക് അടുത്തഘട്ടത്തിൽ തീരുമാനിക്കും. മറ്റ് കൊറിയർ സ്ഥാപനങ്ങളെക്കാ*ൾ ലാഭകരമായ നിരക്കിലായിരിക്കും സേവനം.
    വീടുകളിൽ നിന്നുള്ള കൊറിയർ ഡെലിവറി ജീവനക്കാർ ശേഖരിച്ച് ഡിപ്പോകളിലെത്തിക്കും. തുടർന്ന് ലക്ഷ്യസ്ഥാനത്തേക്കയയ്ക്കും. ഹോം ഡെലിവറിക്കായി കരാർ ജീവനക്കാരെയും പരിഗണിച്ചേക്കും. ഗ്രാമങ്ങളിലടക്കം കെ.എസ്.ആർ.ടി.സി സർവീസുള്ളതിനാൽ ചെലവുകുറഞ്ഞ രീതിയിൽ സാധനങ്ങളെത്തിക്കാം.
    നിലവിൽ കെ.എസ്.ആർ.ടി.സിക്ക് കൊറിയർ സ*ർവീസുണ്ടെങ്കിലും ഡിപ്പോകളിലെത്തി വേണം വാങ്ങാൻ. നിലവിൽ ബംഗളൂരുവിൽ നിന്ന് കെ.എസ്.ആർ.ടി.സി കൊറിയർ സ*ർവീസുണ്ടെങ്കിലും കർണാടക ആർ.ടി.സിയുമായുള്ള എതിർപ്പുണ്ട്.

    ലക്ഷ്യം അഞ്ചുലക്ഷം
    ലോജിസ്റ്റിക്സ് സ*ർവീസിലൂടെ പ്രതിദിനം അഞ്ചുലക്ഷം രൂപ വരുമാനമുണ്ടാക്കലാണ് ലക്ഷ്യമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. നിലവിൽ കൊറിയർ സർവീസിലൂടെ പ്രതിദിനം രണ്ടുലക്ഷം രൂപ ലഭിക്കുന്നുണ്ട്. രണ്ടരലക്ഷം രൂപവരെയും ലഭിക്കുന്ന ദിവസവുമുണ്ട്. ഈ മാസം ലോജിസ്റ്റിക്സ് വരമാനം 50 ലക്ഷം രൂപയിലെത്തുമെന്നും അധികൃതർ പറഞ്ഞു.

  6. #4475
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    15 വര്*ഷക്കാലാവധി കഴിയുന്നു, 2200 എണ്ണം കണ്ടംചെയ്യും; ബസ്സില്ലാതെ KSRTC

    കണ്ടംചെയ്യാൻ 2200 ബസുകൾ




    തൃശ്ശൂർ: 1200 ഓർഡിനറി ബസുകളുടെ കാലാവധി അടുത്തമാസം അവസാനിക്കുന്നതോടെ പ്രതിസന്ധിയിലായി കെ.എസ്.ആർ.ടി.സി. 15 വർഷം കഴിഞ്ഞപ്പോഴാണ് ഓർഡിനറി സർവീസിന് ഉപയോഗിക്കുന്ന ഈ ബസുകളുടെ കാലാവധി ഒരു വർഷം കൂടി സർക്കാർ നീട്ടിനൽകിയത്. ഇതിനോടൊപ്പം അടുത്തമാസം ആയിരത്തിലധികം ബസുകൾ കൂടി 15 വർഷം പിന്നിടും. നഗരഗതാഗതത്തിന് 305 മിനിബസുകൾ വാങ്ങാൻ കരാർനടപടികളിലേക്ക് കടന്നെങ്കിലും സാമ്പത്തികപ്രതിസന്ധിയുള്ളതിനാൽ സർക്കാർ ഇക്കാര്യം നിർത്തിവയ്ക്കുമോ എന്ന് വ്യക്തമല്ല.

    ബസുകൾ നിരത്തൊഴിയുന്നതോടെ സർവീസുകളെ ബാധിക്കുമെന്നും ഫണ്ട് കുറയ്ക്കരുതെന്നും വ്യക്തമാക്കി ധനവകുപ്പിന് കെ.എസ്.ആർ.ടി.സി. കത്ത് നൽകിയിട്ടുണ്ട്. പ്ലാൻഫണ്ടിൽ 93 കോടിരൂപ സർക്കാർ അനുവദിക്കുമെന്നാണ് പ്രതീക്ഷ. നേരത്തേ ബസ് നൽകിയ കമ്പനിക്കും കോച്ച് നിർമിച്ച സ്ഥാപനത്തിനും കുടിശ്ശിക തീർക്കാനുണ്ട്.

    പുതിയ ബസുകൾ വാങ്ങാൻ അനുമതി ലഭിക്കാത്തതിനാൽ പ്രത്യേക ഉത്തരവിലൂടെ 280 ബസുകളുടെ കാലാവധി എട്ടുവർഷം ദീർഘിപ്പിച്ചിരുന്നു. പി.എം.ഇ. ബസ് സേവാ പദ്ധതിപ്രകാരം ഇലക്*ട്രിക് ബസുകൾ നൽകാൻ കേന്ദ്രം തയ്യാറാണെങ്കിലും കേരളം അതിനോട് പ്രതികരിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ കേന്ദ്രത്തിന്റെ ഇ-ബസുകൾ ലഭിക്കാൻ സംസ്ഥാന ധനവകുപ്പിന്റെ ഗാരന്റി നൽകാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ പിന്നീട് നടപടികൾ ഇഴഞ്ഞു.

  7. #4476
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    ഈ സര്*ക്കാര്* കെഎസ്ആര്*ടിസിക്ക് ഗ്രാന്*ഡുകള്* നല്*കിയിട്ടില്ല; നല്*കിയത് തിരിച്ചടക്കേണ്ട തുകകള്*



    തിരുവനന്തപുരം: പിണറായി സര്*ക്കാര്* അധികാരത്തിലെത്തിയതു മുതല്* കെ.എസ്.ആര്*.ടി.സിക്ക് സര്*ക്കാര്* ഗ്രാന്റുകളൊന്നും തന്നെ നല്*കിയിട്ടില്ലെന്ന് വിവരാവകാശ രേഖ. വയനാട് സുല്*ത്താന്*ബത്തേരി സ്വദേശി അജിത് ലാല്* പി.എസ്. തേടിയ ചോദ്യങ്ങളില്* വിവരാവകാശ നിയമപ്രകാരം നല്*കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

    ഒന്നാം പിണറായി സര്*ക്കാര്* അധികാരത്തില്* വന്നതിന് ശേഷവും രണ്ടാമതും സര്*ക്കാര്* അധികാരത്തില്* വന്നിട്ടും ഗ്രാന്റുകള്* ഒന്നും തന്നെ അനുവദിച്ചിട്ടില്ല എന്നാണ് കെ.എസ്.ആര്*.ടി.സി തന്നെ നല്*കിയ മറുപടിയില്* പറയുന്നത്. 01-06-2016 മുതല്* 31-07-2024 വരെയുള്ള കാലയളവില്* 11,213.54 കോടി രൂപയാണ് സര്*ക്കാരില്* നിന്ന് സാമ്പത്തിക സഹായമായി കെ.എസ്.ആര്*.ടി.സിക്ക് ലഭിച്ചത്. ഇത് മുഴുവന്* വായ്പയെടുത്ത് നല്*കിയതാണ്.

    എന്നാല്* ഇതില്* 10,988.37 കോടിരൂപയും കെ.എസ്.ആര്*.ടി.സി യുടെ അക്കൗണ്ടിലേക്ക് നല്*കിയ തുകയാണ്. അക്കൗണ്ടിലേക്കല്ലാതെ നേരിട്ട് നല്*കിയതാണ് ബാക്കി. ഇതും വായ്പയെടുത്ത തുകയാണ്. അതേസമയം കെ.എസ്.ആര്*.ടി.സിയുടെ ആകെ കടമെത്രയാണ് എന്ന ചോദ്യത്തിന് മറുപടി നല്*കിയിട്ടുമില്ല. ഇക്കാര്യത്തില്* വിവരങ്ങള്* ലഭ്യമാകുന്ന മുറയ്ക്ക് മറുപടി നല്*കുമെന്നാണ് പറയുന്നത്.

    കഴിഞ്ഞ യുഡിഎഫ് സര്*ക്കാരിന്റെ കാലത്ത് അതായത് 01-06-2011 മുതല്* 31-05-2016 വരെയുള്ള കാലത്ത് 1511.45 കോടിയാണ് സാമ്പത്തിക സഹായമായി നല്*കിയത്. അവിടെയും ഗ്രാന്റ് അനുവദിച്ചിട്ടില്ല. ഇതില്* 1247.81 കോടി രൂപയും കെ.എസ്.ആര്*.ടി.സിയുടെ അക്കൗണ്ടിലേക്ക് നല്*കിയ തുകയാണ്.



    കെ.എസ്.ആര്*.ടി.സിക്ക് സര്*ക്കാര്* സാമ്പത്തിക സഹായം നല്*കി എന്ന് മാധ്യമങ്ങളില്* നല്*കുന്ന വാര്*ത്തകളാണ് വിവരാവകാശ നടപടിക്ക് പ്രചോദനമായത്. സഹായം എന്നപേരില്* കടമെടുത്ത് പണം നല്*കുകയാണ് ചെയ്യുന്നത്. ഈ തുക കെ.എസ്.ആര്*.ടി.സി തിരികെ അടയ്ക്കേണ്ടതാണെന്ന് ജീവനക്കാര്* പറയുന്നു.


    ഇപ്പോള്* കെ.എസ്.ആര്*.ടി.സി നിലനില്*ക്കുന്നത് ജീവനക്കാരുടെ ആനുകൂല്യങ്ങള്* നിഷേധിച്ച് കൊണ്ടുള്ള തുക കൊണ്ടാണ്. പൂജ്യം ശതമാനമാണ് ജീവനക്കാരുടെ ഡിഎ. പെന്*ഷന്* പദ്ധതി, എല്*ഐസി, ജിഐഎസ്, പിഎഫ് എന്നിവയുടെയെല്ലാം വിഹിതം ജീവനക്കാരില്* നിന്ന് പിടിക്കുകയും അത് അടയ്ക്കാതിരിക്കുകയുമാണ് കെ.എസ്.ആര്*.ടി.സി മാനേജ്മെന്റ് ചെയ്യുന്നതെന്നും ഇവര്* ആരോപിക്കുന്നു.

  8. #4477
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    കെ.എസ്.ആർ.ടി.സി ഇ-വാഹനനയം മാറി; ബസുകൾ ചൈനയിൽ തന്നെ, വെട്ടിലായി സ്റ്റാർട്ടപ്പ്





    തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.ക്കുവേണ്ടി മിനി ഇ-ബസ് നിർമിക്കാനിറങ്ങിയ സ്റ്റാർട്ടപ്പിന് 50 ലക്ഷംരൂപ നഷ്ടമായി. ബസ് നിർമാണം പൂർത്തിയായപ്പോൾ മന്ത്രിയും സി.എം.ഡി.യും മാറി. ഇ-ബസ് ലാഭകരമല്ലെന്ന് പുതിയമന്ത്രി കെ.ബി. ഗണേഷ്*കുമാർ പ്രഖ്യാപിച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. കെ.എസ്.ആർ.ടി.സി.യുടെ ആവശ്യപ്രകാരം ചൈനയിൽ നിർമിച്ച ബസുകൾ എന്തുചെയ്യണമെന്നറിയാതെ അവിടത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്.


    മന്ത്രിമാറ്റത്തിനിടെ കെ.എസ്.ആർ.ടി.സി.യുടെ ഇ-വാഹന നയം മാറിയതാണ് വിനയായത്. ഉൾപ്രദേശങ്ങളിൽ നിന്നും പ്രധാന റോഡുകളിലേക്ക് യാത്രക്കാരെ എത്തിക്കാൻ മിനി ഇ-ബസുകൾ (ഫീഡർ സർവീസുകൾ) നിർമിക്കാനാണ് കഴിഞ്ഞ നവംബറിൽ ധാരണയായത്. അന്നത്തെ മന്ത്രി ആന്റണി രാജുവും സി.എം.ഡി. ബിജുപ്രഭാകറുമാണ് ചർച്ചകൾക്ക് മുൻകൈ എടുത്തത്. കെ.എസ്.ആർ.ടി.സി. നൽകിയ രൂപരേഖ അനുസരിച്ച് മിനി ഇ-ബസുകൾ നിർമിച്ച് ഇന്ത്യയിലെത്തിക്കാൻ കമ്പനിക്ക് നിർദേശം നൽകി. നിർമാണവേളയിലും അധികൃതർ പുരോഗതി വിലയിരുത്തിയിരുന്നു.

    കെ.എസ്.ആർ.ടി.സി.ക്ക് നേരിട്ട് മുതൽമുടക്കില്ലാത്ത പദ്ധതിയിൽ, ബസിന്റെ പ്രവർത്തനം വിലയിരുത്തിയശേഷം ധാരണാപത്രം ഒപ്പിടാനായിരുന്നു തീരുമാനം. എന്നാൽ കഴിഞ്ഞ ഡിസംബറിൽ എല്ലാം കീഴ്*മേൽ മറിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ വാങ്ങിക്കൊടുത്ത ഇ-ബസുകൾപോലും നഷ്ടമെന്ന് പറഞ്ഞ മന്ത്രി, ഗ്രാമപ്രദേശങ്ങളിലേക്ക് ചെറിയ ഡീസൽബസുകൾ വാങ്ങാൻ തീരുമാനിച്ചു.

    കെ.എസ്.ആർ.ടി.സി.യെ വിശ്വസിച്ച് പണം മുടക്കിയ സ്റ്റാർട്ടപ്പ് കബളിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. ബസുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻപോലും അധികൃതർ തയ്യാറാകുന്നില്ലെന്നാണ് അവരുടെ പരാതി.

    15 വർഷമായ കെ.എസ്.ആർ.ടി.സി.യുടെ 1200 ഡീസൽ ബസുകൾ പിൻവലിച്ച് ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് ഇ-വാഹനങ്ങളാക്കുന്ന പദ്ധതിയും സ്റ്റാർട്ടപ്പുമായി ധാരണയായിരുന്നു. ഇ-ബസിലേക്കുള്ള മാറ്റം നടക്കാത്തതിനാൽ പഴഞ്ചൻ ബസുകളുടെ കാലാവധി നിലവിൽ നീട്ടിയിരിക്കുകയാണ്.

    പാറശ്ശാലയിൽ വാഹന നിർമാണ യൂണിറ്റ്

    ചൈനയിൽനിന്ന് എത്തിക്കുന്ന ബസുകളുടെ പ്രവർത്തനം വിജയകരമായാൽ പാറശ്ശാലയിൽ കെ.എസ്.ആർ.ടി.സി.യു
    ടെ സ്ഥലത്ത് സംയുക്ത സംരംഭമായി ഇ-ബസ് നിർമാണ യൂണിറ്റ് ആരംഭിക്കാനും ധാരണയുണ്ടായിരുന്നു. പ്രതിഫലമായി കുറഞ്ഞ ചെലവിൽ ഇ-ബസു കൾ നൽകും. ഒരു ഇ-ബസിന് ഒരുകോടി രൂപ വിലവരുന്നുണ്ട്. സ്വന്തമായി നിർമിച്ചാൽ ചെലവ് ഗണ്യമായി കുറയ്ക്കാം.


    ഫീഡർ സർവീസ് പൊതുഗതാഗതത്തെ സഹായിക്കാൻ

    പൊതുഗതാഗത സംവിധാനത്തിന്റെ പരിമിതികൾ പൂർണമായും പരിഹരിക്കുന്നതായിരുന്നു ഫീഡർ സർവീസുകൾ. ഉൾപ്രദേശങ്ങളിൽ നിന്ന്* ഇ- വാഹനങ്ങളിൽ കുറഞ്ഞചെലവിൽ യാത്രക്കാരെ കെ.എസ്.ആർ.ടി.സി. ബസുകളിലേക്ക് എത്തിക്കാനാണ് വിഭാവനം ചെയ്തത്.

    ആന്റണി രാജു, മുൻഗതാഗത മന്ത്രി


  9. #4478
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    KSRTC-യുടെ പ്രീമിയം AC: സര്*വീസ് വിജയകരമെങ്കില്* കൂടുതല്* ബസുകള്* വരും, ടിക്കറ്റ് നിരക്ക് ഇങ്ങനെ ..



    പഴയ സൂപ്പര്* ഫാസ്റ്റുകള്*, ലോ ഫ്ളോര്* എസി ബസുകള്* എന്നിവയ്ക്കു പകരം ചെലവു കുറഞ്ഞ നാല് സിലിണ്ടര്* എന്*ജിനുള്ള, മൈലേജ് കൂടിയതും വിലകുറഞ്ഞതുമായ സൂപ്പര്* ഫാസ്റ്റ് പ്രീമിയം എസി ബസുകള്* ഓടിക്കാനാണ് കെഎസ്ആര്*ടിസിയുടെ പദ്ധതി.







    തിരുവനന്തപുരം: ദീര്*ഘദൂര യാത്രയ്ക്ക് പുതിയ പ്രീമിയം ബസ് അവതരിപ്പിച്ച് കെ.എസ്.ആര്*.ടി.സി. സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പത്ത് ബസുകളാണ് നിരത്തിലേക്കിറങ്ങുന്നത്. സുരക്ഷയ്ക്കും യാത്രാ സൗകര്യങ്ങള്*ക്കും മുന്*ഗണന നല്*കികൊണ്ടാണ് പുതിയ വാഹനം ഇറക്കിയിരിക്കുന്നത്. സൂപ്പര്* ഫാസ്റ്റ് ബസുകളേക്കാള്* അല്*പം കൂടുതലും മറ്റ് എ.സി. ബസുകളേക്കാള്* കുറവുമായിരിക്കും ഇതിലെ യാത്രാനിരക്ക്.

    പഴയ സൂപ്പര്* ഫാസ്റ്റുകള്*, ലോ ഫ്ളോര്* എസി ബസുകള്* എന്നിവയ്ക്കു പകരം ചെലവു കുറഞ്ഞ നാല് സിലിണ്ടര്* എന്*ജിനുള്ള, മൈലേജ് കൂടിയതും വിലകുറഞ്ഞതുമായ സൂപ്പര്* ഫാസ്റ്റ് പ്രീമിയം എസി ബസുകള്* ഓടിക്കാനാണ് കെഎസ്ആര്*ടിസിയുടെ പദ്ധതി.

    നിലവില്* ഉപയോഗിക്കുന്ന ഫാസ്റ്റ് പാസഞ്ചര്* ബസുകളും പ്രീമിയം എസി ബസുകളും കാലപ്പഴക്കത്താല്* നിരത്തില്* നിന്ന് ഒഴിവാക്കേണ്ട സാഹചര്യമാണ്. ഇതാണ് പുതിയ ബസുകള്* വാങ്ങാനുള്ള തീരുമാനത്തിന് പിന്നില്*. നിലവിലെ സര്*വീസുകള്* വിജയകരമായാല്* തുടര്*ന്നും കൂടുതല്* ബസുകള്* വരും.

    പ്രീമിയം സൂപ്പര്*ഫാസ്റ്റ് തിരുവനന്തപുരത്ത് നിന്നുള്ള നിരക്ക്

    (ലോ ഫ്*ളോറിനെക്കാള്* കുറവ്; സൂപ്പര്* ഫാസ്റ്റിനെക്കാള്* കൂടുതല്*)

    തൊടുപുഴ-350

    കോട്ടയം-240


    മൂവാറ്റുപുഴ-330

    അങ്കമാലി-380

    തൃശ്ശൂര്*-450

    പാലക്കാട്-550

    ചടയമംഗലം-100

    കൊട്ടാരക്കര-120

    പത്തനാപുരം-150

    പത്തനംതിട്ട-190

    എരുമേലി-240

    ഈരാറ്റുപേട്ട-290

    എ.സി. പ്രീമിയം സൂപ്പര്*ഫാസ്റ്റുകളുടെ ഉദ്ഘാടനം നിര്*വഹിച്ചു

    തിരുവനന്തപുരം: കെ.എസ്.ആര്*.ടി.സി.യില്* മാസം ആദ്യംതന്നെ ശമ്പളം നല്*കാനുള്ള നടപടി ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്* പറഞ്ഞു. കെ.എസ്.ആര്*.ടി.സി.യുടെ എ.സി. പ്രീമിയം സൂപ്പര്*ഫാസ്റ്റുകളുടെ ഉദ്ഘാടനം നിര്*വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 'ശമ്പളം മാസം ആദ്യം ലഭിക്കുക എന്നത് ജീവനക്കാരുടെ ആഗ്രഹമാണ്. അതിനും അടുത്തു തന്നെ ഇടയാക്കും' മുഖ്യമന്ത്രി വ്യക്തമാക്കി.

    നല്ല ഭാവിയിലേക്ക് കെ.എസ്.ആര്*.ടി.സി. കുതിക്കുകയാണ്. കടുത്ത പ്രതിസന്ധി നേരിട്ട സ്ഥാപനമാണ്. രക്ഷിക്കാന്* കാര്യമായ ഇടപെടലാണ് സര്*ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. - മുഖ്യമന്ത്രി പറഞ്ഞു.

    മന്ത്രി കെ.ബി.ഗണേഷ്*കുമാര്* അധ്യക്ഷനായി. 15 മാസമായി രണ്ട് തവണയായി ശമ്പളം നല്*കിയിരുന്നത് ഒഴിവാക്കി ഒറ്റത്തവണയായി ശമ്പളം കൊടുക്കാന്* കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ടത്തില്* മാസം ഒന്നിനോ രണ്ടിനോ ശമ്പളം നല്*കും. ഡ്രൈവര്* ഉറങ്ങാന്* തുടങ്ങിയാലോ, മൊബൈല്*ഫോണ്* ഉപയോഗിച്ചാലോ കണ്*ട്രോള്* റൂമില്* സന്ദേശം ലഭിക്കുന്ന ക്രമീകരണം ബസിലുണ്ട്. മെക്കാനിക്കല്* ജീവനക്കാര്*ക്കും ഇന്*സെന്റീവ് നല്*കുന്നത് പരിഗണനയിലുണ്ട്- മന്ത്രി പറഞ്ഞു.

    10 ബസുകളാണ് ആദ്യഘട്ടത്തില്* ഇറങ്ങിയത്. മികച്ച വരുമാനം നേടിയ യൂണിറ്റുകള്*ക്കുള്ള പുരസ്*കാരങ്ങള്* മന്ത്രി വിതരണം ചെയ്തു.


  10. #4479
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    യാത്രയ്ക്കിടയില്* ഭക്ഷണം; കെ.എസ്.ആര്*.ടി.സിയുടെ ദീര്*ഘദൂര ബസുകള്*ക്ക് 24 ഹോട്ടലുകളില്* സ്*റ്റോപ്പ്




    കെ.എസ്.ആര്*.ടി.സി. ദീര്*ഘദൂര ബസുകള്*ക്ക് 24 ഹോട്ടലുകളില്*ക്കൂടി സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാര്*ക്ക് നല്ല ഭക്ഷണം നല്*കുന്നതിന് ഹോട്ടലുകളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ശൗചാലയങ്ങള്* ഉള്*പ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഭക്ഷണഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്.

    എം.സി. റോഡ്, ദേശീയപാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ. ഭക്ഷണം കഴിക്കുന്നതിനായി ബസ് നിര്*ത്തുന്ന സമയവും സ്ഥലവും ഡ്രൈവര്*കാബിനുപിന്നില്* പ്രദര്*ശിപ്പിക്കും. ഭക്ഷണസ്റ്റോപ്പുകള്* യാത്രക്കാരെ ജീവനക്കാര്* നേരിട്ട് അറിയിക്കുകയും ചെയ്യും.

    7.30 മുതല്* 9.30 വരെയാണ് പ്രഭാതഭക്ഷണസമയം. 12.30 മുതല്* രണ്ടുവരെയാണ് ഊണിനുള്ള സമയം. നാലിനും ആറിനും ഇടയ്ക്ക് ചായയ്ക്കും രാത്രി പത്തിനും പതിനൊന്നിനും ഇടയ്ക്ക് അത്താഴത്തിനും സ്റ്റോപ്പുണ്ടാകും.

    ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് യാത്രക്കാര്* പരാതിപ്പെട്ടാല്* സ്റ്റോപ്പ് പുനഃപരിശോധിക്കും. വൃത്തിഹീനവും നിരക്കുകൂടിയതുമായ ഹോട്ടലുകളില്* ഭക്ഷണത്തിനായി നിര്*ത്തുന്നതിന്റെ പേരില്* കെ.എസ്.ആര്*.ടി.സി. പഴികേട്ടിരുന്നു.

    ജീവനക്കാര്*ക്ക് സൗകര്യമുള്ള ഹോട്ടലുകളില്* നിര്*ത്തുന്നതായും ആക്ഷേപമുണ്ടായിരുന്നു. ശൗചാലയം ഇല്ലാത്ത ഹോട്ടലുകള്* സ്ത്രീയാത്രികര്*ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിന് പരിഹാരം കാണാന്* മന്ത്രി കെ.ബി. ഗണേഷ്*കുമാറാണ് ഹോട്ടലുകള്* പരിശോധിച്ച് തിരഞ്ഞെടുക്കാന്* നിര്*ദേശിച്ചത്.

  11. #4480
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,986

    Default

    140 കിലോമീറ്റര്* കടന്നും സ്വകാര്യ ബസ്സുകള്*ക്ക് ഓടാം; KSRTCക്ക് വന്*തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്*



    സ്വകാര്യ ബസുകള്*ക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെര്*മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്* വെഹിക്കിള്* സ്*കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസുടമകള്* സമര്*പ്പിച്ച ഹര്*ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 140 കിലോമീറ്ററിലധികം സ്വകാര്യ ബസുകള്*ക്ക് പെര്*മിറ്റ് നല്*കാതിരിക്കുന്ന സ്*കീം നിയമപരമല്ലെന്ന സ്വകാര്യബസുടമകളുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 140 കിലോമീറ്ററിലധികമുള്ള റൂട്ടുകളില്* താത്കാലിക പെര്*മിറ്റ് നിലനിര്*ത്താന്* സിംഗിള്* ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.


    സ്വകാര്യ ബസുകള്*ക്ക് 140 കിലോമീറ്ററിന് മുകളില്* പെര്*മിറ്റ് അനുവദിക്കരുതെന്നായിരുന്നു കെ.എസ്.ആര്*.ടി.സിയുടെയും നിലപാട്. കോടതിയുടെ ഉത്തരവ് കെ.എസ്.ആര്*.ടി.സിക്കും തിരിച്ചടിയായിരിക്കുകയാണ്. 2023 മേയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈര്*ഘ്യമുള്ള സ്വകാര്യബസുകളുടെ സര്*വീസ് റദ്ദാക്കി സര്*ക്കാര്* ഉത്തരവിട്ടത്. പിന്നീടാണ് സ്വകാര്യ ബസുടമകള്* ഹൈക്കോടതിയെ സമീപിച്ചതും താത്കാലികമായി ഈ ഉത്തരവില്* ഇളവ് നേടുകയും ചെയ്തത്.

    റൂട്ട് ദേശസാല്*കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്* വാഹന വകുപ്പ് 2022 ഒക്ടോബറില്* ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. അന്തിമ വിജ്ഞാപനത്തിലെ കാലതാമസവും യാത്രാക്ലേശവും പരിഗണിച്ച് ഇത് നടപ്പാക്കുന്നത് നാലു മാസത്തേക്ക് നീട്ടുകയും സ്വകാര്യ ബസുകള്*ക്ക് താത്കാലിക പെര്*മിറ്റ് നല്*കുകയുമായിരുന്നു. ഇതിന്റെ കാലാവധി അവസാനിച്ച മുറയ്ക്കാണ് പെര്*മിറ്റുകള്* റദ്ദാക്കിയത്. തുടര്*ന്ന് താത്കാലിക പെര്*മിറ്റ് അനുവദിക്കാന്* സാധിക്കില്ലെന്നായിരുന്നു എം.വി.ഡിയുടെ നിലപാട്.

    പെര്*മിറ്റ് കാലാവധി അവസാനിച്ചതിന് പിന്നാലെ മോട്ടോര്* വാഹന വകുപ്പ് സംസ്ഥാനത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്* പാടില്ലായെന്ന് നോട്ടിഫിക്കേഷന്* നല്*കി. ഇതിനെതിരേ ചില ബസ് ഉടമകള്* കോടതിയെ സമീപിച്ച് താത്കാലിക സ്റ്റേ വാങ്ങിയിരുന്നു. ദീര്*ഘദൂര റൂട്ടുകളില്* സ്വകാര്യ ഓപ്പറേറ്റര്*മാര്*ക്ക് പെര്*മിറ്റ് നല്*കുന്നത് വന്*സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കെ.എസ്.ആര്*.ടി.സി. ഹൈക്കോടതിയില്* സമര്*പ്പിച്ച സത്യവാങ്മൂലത്തില്* അറിയിച്ചിരുന്നു.

    സ്വകാര്യബസുകള്* ഓടുന്ന റൂട്ടുകളില്* 2023 മാര്*ച്ച് മുതല്* കെ.എസ്.ആര്*.ടി.സി. 260-ല്* അധികം സര്*വീസുകള്* ഓടിച്ചിരുന്നു. ദീര്*ഘദൂരബസുകള്* ഓടിക്കാനുള്ള 'ഫ്ലീറ്റ് ഓണര്*' പദവി സംസ്ഥാനത്ത് കെ.എസ്.ആര്*.ടി.സി.ക്കുമാത്രമാണുള്ളത്. ഇതുപ്രകാരം സ്വകാര്യബസുകളുടെ കൈവശമുള്ള ദീര്*ഘദൂര പെര്*മിറ്റുകള്* കാലാവധി തീരുന്നതനുസരിച്ച് കെ.എസ്.ആര്*.ടി.സി.ക്ക് കൈമാറണം. ഓടിയിരുന്ന റൂട്ടില്* 140 കിലോമീറ്ററായി സ്വകാര്യബസുകളുടെ പെര്*മിറ്റ് ചുരുക്കും. പെര്*മിറ്റുകള്* റദ്ദാക്കി കെ.എസ്.ആര്*.ടി.സി.ക്ക് കൈമാറേണ്ട ചുമതല മോട്ടോര്*വാഹനവകുപ്പിനാണ്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •