ഓള്*ഡായി; പലതിനും ഒരേതകരാര്*; വഴിയില്* കിടക്കുന്ന കെ.എസ്.ആര്*.ടി.സി ബസ്സുകള്* കൂടുന്നു
കാലപ്പഴക്കംചെന്ന ബസുകള്*ക്കൊപ്പം കഴിഞ്ഞവര്*ഷം വാങ്ങിയ സ്വിഫ്റ്റ് ഡീലക്*സ് ബസുകളും പതിവായി കേടാകുന്നു.
കെ.എസ്.ആര്*.ടി.സി. ബസുകളുടെ ബ്രേക്ക്ഡൗണ്* നിരക്ക് കുത്തനെ കൂടി. അഞ്ചുവര്*ഷം മുന്*പത്തേതിന്റെ ഇരട്ടിയിലേറെ ബസുകളാണിപ്പോള്* കേടായി വഴിയില്* കിടക്കുന്നത്. അന്തസ്സംസ്ഥാന സര്*വീസുകളുടെ ബ്രേക്ക്ഡൗണ്* നിരക്ക് പഴയതിനേക്കാള്* 60 ശതമാനം കൂടുതലാണ്.
തിരുവനന്തപുരത്തുനിന്ന് ബെംഗളൂരു സര്*വീസ് നടത്തുന്ന സ്*കാനിയ ബസുകള്* പതിവായി വഴിയില്* വീഴുന്നുണ്ട്. ഇതോടെ പതിവ് യാത്രക്കാര്* സ്വകാര്യ ബസുകളെ ആശ്രയിക്കാന്* തുടങ്ങി. മന്ത്രി പങ്കെടുത്ത യോഗത്തില്* ബ്രേക്ക്ഡൗണ്* നിരക്കു സംബന്ധിച്ച ചര്*ച്ചവന്നതോടെ കണക്കുകള്* മറച്ചുവയ്ക്കാന്* ഉന്നതോദ്യോഗസ്ഥര്* നിര്*ദേശം നല്*കി.
കാലപ്പഴക്കംചെന്ന ബസുകള്*ക്കൊപ്പം കഴിഞ്ഞവര്*ഷം വാങ്ങിയ സ്വിഫ്റ്റ് ഡീലക്*സ് ബസുകളും പതിവായി കേടാകുന്നു. ഇവയുടെ ഗുണനിലവാരം സംബന്ധിച്ച സംശയം ഉയര്*ത്തുന്ന രീതിയിലാണ് ബ്രേക്ക്ഡൗണ്* നിരക്ക്. മിക്ക ബസുകള്*ക്കും ഒരേ തകരാറാണുണ്ടാകുന്നത്. നന്നാക്കി പുറത്തിറക്കി ഒരാഴ്ച പിന്നിടുമ്പോള്* അതേ തകരാര്* വീണ്ടും ഉണ്ടാകുന്നതും തലവേദനയാണ്.
അന്തസ്സംസ്ഥാന സര്*വീസ് നടത്തുന്ന മിക്ക ബസുകള്*ക്കും 12 വര്*ഷത്തിലേറെ പഴക്കമുണ്ട്. 2014-ല്* വാങ്ങിയ എ.സി.ലോഫ്*ലോര്* ബസുകളും സ്ഥിരമായി കേടാകുന്നു. ആവശ്യത്തിന് സ്*പെയര്*പാര്*ട്*സ് വാങ്ങിനല്*കുന്നില്ലെന്ന പരാതിയുമുണ്ട്. ഇതുമൂലം ഡിപ്പോകളില്* അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നില്ല.
പത്തും പന്ത്രണ്ടും വര്*ഷം പഴക്കമുള്ള ബസുകള്*പോലും തുടര്*ച്ചയായി ഓടിക്കുന്നതാണ് മറ്റൊരു പ്രശ്*നം. ദീര്*ഘദൂര സര്*വീസ് കഴിഞ്ഞ് പുലര്*ച്ചെ തിരിച്ചെത്തുന്ന ബസുകള്* അരമണിക്കൂറിനകം അടുത്ത സര്*വീസ് നടത്തുന്നതിനാല്* അറ്റകുറ്റപ്പണിക്ക് സമയമില്ല. ഇത്തരം ചില ബസുകള്* രാവിലെ ബെംഗളൂരുവിലെത്തി വൈകീട്ടുവരെ അവിടെ വിശ്രമിക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
സ്*കാനിയ ബസുകള്*ക്ക് കേരളത്തില്* സര്*വീസ് സെന്ററില്ല എന്ന പ്രശ്*നവുമുണ്ട്. ഈ ബസുകള്* കെ.എസ്.ആര്*.ടി.സി.ക്ക് ബാധ്യതയാണെന്ന് ഉദ്യോഗസ്ഥര്* പറയുന്നു. വലിയ ലാഭമുണ്ടാക്കുന്ന സര്*വീസിനുപോലും പഴഞ്ചന്* ബസുകള്* ഉപയോഗിക്കുന്നതിനാല്* ബ്രേക്ക്ഡൗണാവുകയും വന്* നഷ്ടം കോര്*പ്പറേഷന് ഉണ്ടാവുകയും ചെയ്യുന്നു.