Page 449 of 450 FirstFirst ... 349399439447448449450 LastLast
Results 4,481 to 4,490 of 4499

Thread: 🚍🚍🚍 KSRTC (AANA Vandi) 🚌🚌 Discussions, Updates 🚏

  1. #4481
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,536

    Default


    കെ.എസ്.ആര്*.ടി.സി.യുടെ പദ്ധതിവിഹിതം വെട്ടി; ബസ് വാങ്ങല്* കട്ടപ്പുറത്തായി




    തിരുവനന്തപുരം: സര്*ക്കാര്* സഹായധനം പ്രതീക്ഷിച്ച് ബസ് വാങ്ങാനിറങ്ങിയ കെ.എസ്.ആര്*.ടി.സി. കുടുങ്ങി. 370 ഡീസല്* ബസുകള്* വാങ്ങാന്* ടെന്*ഡര്* ക്ഷണിച്ചെങ്കിലും തുക അനുവദിക്കാത്തതിനാല്* നടപടി മരവിപ്പിച്ചു. പുതിയ ബസുകള്* വാങ്ങാന്* സര്*ക്കാര്* 92 കോടി വാഗ്ദാനംചെയ്തിരുന്നെങ്കിലും സാമ്പത്തികപ്രതിസന്ധി കാരണം 46 കോടിയാക്കി. ഇതും ലഭിച്ചിട്ടില്ല.

    കൈവശമുള്ള 4500 ബസുകളില്* 90 ശതമാനവും പത്തുവര്*ഷത്തിലേറെ പഴക്കമുള്ളവയാണ്. ശബരിമല പ്രത്യേക സര്*വീസിനായി 500 ബസുകള്* മാറ്റേണ്ടിവന്നതോടെ മറ്റുപാതകളില്*നിന്നും ബസുകള്* പിന്*വലിച്ചിരിക്കുകയാണ്.

    സാമ്പത്തികപ്രതിസന്ധികാരണം ശമ്പളവിതരണത്തിനുള്ള മാസസഹായധനമായ 50 കോടിയും കൃത്യമായി നല്*കാന്* സര്*ക്കാരിന് കഴിയുന്നില്ല. പുതിയ ബസുകള്* വാങ്ങുന്നതില്* എട്ടുവര്*ഷത്തിനിടെ വരുത്തിയ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. 2006-'16 കാലയളവില്* 5488 പുതിയ ബസുകള്* നിരത്തിലിറക്കിയപ്പോള്* കഴിഞ്ഞ എട്ടുവര്*ഷത്തിനിടെ 534 ബസുകള്* മാത്രമാണ് വാങ്ങിയത്.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4482
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,536

    Default

    ബസുകളിൽ മാലിന്യപ്പെട്ടി, ഡിപ്പോകളിൽ ട്രീറ്റ്*മെന്റ് പ്ലാന്റ്; ശുദ്ധീകരണത്തിന് കെ.എസ്.ആർ.ടി.സി



    തിരുവനന്തപുരം: മാലിന്യമുക്തമാകാൻ കെ.എസ്.ആർ.ടി.സി. ഡിപ്പോകളും ബസുകളും. ഡിപ്പോകളിൽ മാലിന്യസംസ്കരണത്തിനും മലിനജലശുദ്ധീകരണത്തിനും പ്ലാന്റ് സ്ഥാപിക്കും. മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായാണ് നടപടി. മന്ത്രിമാരായ എം.ബി. രാജേഷിന്റെയും കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

    കെ.എസ്.ആർ.ടി.സി. ബസുകളിൽ മാലിന്യമിടാൻ പെട്ടി സ്ഥാപിക്കും. മാലിന്യം വലിച്ചെറിയരുത് എന്ന ബോർഡും വെക്കും. ഡിപ്പോകളിലും മാലിന്യപ്പെട്ടികളും മാലിന്യസംസ്കരണ സംവിധാനങ്ങളും സജ്ജമാക്കും. തദ്ദേശസ്വയംഭരണവകുപ്പിന്റെ സംവിധാനങ്ങളും പ്രയോജനപ്പെടുത്തും.

    തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന ഡിപ്പോകളിൽ ഇ.ടി.പി.കൾ (എഫ്ളുവന്റ് ട്രീറ്റ്*മെന്റ് പ്ലാന്റ്) തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കും. മൊബൈൽ ഇ.ടി.പി.യുടെ ലഭ്യതയും തേടും. വാഹനം കഴുകുന്ന വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സാധ്യതതേടാനും മന്ത്രിമാർ നിർദേശിച്ചു. ഡിപ്പോകളിലെ ശൗചാലയങ്ങളുടെ സ്ഥിതിയും യോഗം ചർച്ചചെയ്തു.

    കെ.എസ്.ആർ.ടി.സി. നിർദേശിക്കുന്ന സ്ഥലത്ത് തദ്ദേശസ്ഥാപനങ്ങൾ ശൗചാലയങ്ങൾ നിർമിച്ചുനൽകും. ഡിപ്പോകളിലെ മലിനജലം ശുദ്ധീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ഭൂഗർഭ എസ്.ടി.പി.കളും മൊബൈൽ എസ്.ടി.പി.കളും ലഭ്യമാക്കും.

    ഡിപ്പോകൾക്ക് മാലിന്യസംസ്കരണ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ശുചിത്വമിഷൻ ഗ്രീൻ ലീഫ് റേറ്റിങ് നൽകും. 93 ഡിപ്പോകളിൽ 69 ഇടത്ത് കെ.എസ്.ആർ.ടി.സി.യും ശുചിത്വമിഷനും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. ബാക്കി ഡിപ്പോകളിലും ഉടൻ പരിശോധന പൂർത്തിയാക്കും. ഡിസംബർ 20-നകം ഓരോ ഡിപ്പോയിലും നടപ്പാക്കാനാവുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാൻ കെ.എസ്.ആർ.ടി.സി.യെയും ശുചിത്വമിഷനെയും മന്ത്രിമാർ ചുമതലപ്പെടുത്തി.

  4. #4483
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,536

    Default

    ദീര്*ഘദൂര ബസുകളുടെ സമയം ഓര്*ഡിനറിയില്* അറിയാം; 500 ബസുകളില്* വീഡിയോ സ്*ക്രീനുമായി KSRTC



    മീപപാതകളിലെയും അടുത്ത ഡിപ്പോകളിലെയും ദീര്*ഘദൂരബസുകളുടെ സമയപട്ടിക ഓര്*ഡിനറി ബസുകള്*ക്കുള്ളില്* പ്രദര്*ശിപ്പിക്കാന്* കെ.എസ്.ആര്*.ടി.സി. ഒരുങ്ങുന്നു. തുടര്*യാത്രയ്ക്ക് സഹായകരമായ വിവരങ്ങള്* ബസ്സിനുള്ളിലെ സ്*ക്രീനില്* തെളിയും. അന്വേഷണ കൗണ്ടറില്* തിരയേണ്ടതില്ല.

    ആദ്യഘട്ടത്തില്* 500 ബസുകളിലാണ് വീഡിയോ സ്*ക്രീനുകള്* സ്ഥാപിക്കുക. ഘട്ടംഘട്ടമായി മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും. തലസ്ഥാനനഗരത്തില്* പരീക്ഷണത്തിലുള്ള ഓണ്*ലൈന്* ടിക്കറ്റിങ് സംവിധാനമായ 'ചലോ ആപ്' സംസ്ഥാനവ്യാപകമാകുമ്പോള്* ബസുകളുടെ തത്സമയ യാത്രാവിവരങ്ങള്* ഈ സ്*ക്രീനുകളിലേക്കെത്തും. അതുവരെ റെക്കോഡഡ് സന്ദേശങ്ങളാകും നല്*കുക.

    400 ഓര്*ഡിനറി ബസുകളിലും 100 സൂപ്പര്*ഫാസ്റ്റ് ബസുകളിലുമാകും ആദ്യം പദ്ധതി നടപ്പാക്കുക. ഇതിനായി സ്വകാര്യപങ്കാളിത്തം തേടി. അടിസ്ഥാനസൗകര്യങ്ങളെല്ലാം കരാര്* കമ്പനി ഒരുക്കണം. അറിയിപ്പുകള്*ക്കിടയില്* നിശ്ചിതസമയം പരസ്യം പ്രദര്*ശിപ്പിക്കാന്* അനുമതി നല്*കും.

    ഒരു ബസിന് മാസം 2000 രൂപ കെ.എസ്.ആര്*.ടി.സി.ക്ക് പ്രതിഫലം നല്*കണം. പരസ്യവരുമാനം കമ്പനിക്ക് ലഭിക്കും.

    ലാഭമില്ലാത്ത പാതകളില്* കടുംവെട്ട്

    വരുമാനം കുറഞ്ഞ യാത്രകള്* വെട്ടിച്ചുരുക്കാന്* നിര്*ദേശം. കിലോമീറ്ററിന് 35 രൂപയില്* താഴെ വരുമാനമുള്ള ട്രിപ്പുകള്* നിര്*ത്തും. സാമൂഹികപ്രതിബദ്ധതയുടെ പേരില്* ഒഴിവാക്കാന്* പറ്റാത്തവയുണ്ടെങ്കില്* മേഖലാ ഓഫീസര്*മാര്* ചീഫ് ഓഫീസില്* അറിയിക്കണം. സ്വകാര്യബസുകളുള്ള പാതകളില്* സാമൂഹികപ്രതിബദ്ധതയുടെ പേരില്* നഷ്ടം സഹിച്ച് കെ.എസ്.ആര്*.ടി.സി. ബസ് ഓടിക്കേണ്ടതില്ലെന്നാണ് നിലപാട്.

  5. #4484
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,536

    Default

    മൂന്നാറില്* കണ്ണാടി ഡബിള്*ഡക്കര്* ബസുമായി കെ.എസ്.ആര്*.ടി.സി.



    തിരുവനന്തപുരം: മൂന്നാറിലെ വിനോദസഞ്ചാരികള്*ക്ക് പുറംകാഴ്ചകള്* കാണാന്*പാകത്തില്* കെ.എസ്.ആര്*.ടി.സി.യുടെ റോയല്* വ്യൂ ഡബിള്*ഡക്കര്* പുറത്തിറങ്ങി. ബസിന്റെ മുകള്*വശത്തും, വശങ്ങളിലും സുതാര്യമായ ഗ്ലാസ് പാനലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.


    മുകള്* നിലയില്* 38 പേര്*ക്കും താഴെ 12 പേര്*ക്കും സീറ്റുണ്ട്. മ്യൂസിക് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. കുടിവെള്ളം, ലഘുപാനീയങ്ങള്* എന്നിവ ബസില്* ലഭിക്കും. തിരുവനന്തപുരത്ത് ബസ് അനാവരണം ചെയ്തു. പത്തുദിവസത്തിനുശേഷം മൂന്നാറിലേക്കു കൊണ്ടുപോകും. തുടര്*ന്ന് മൂന്നാറിലാകും ബസ് ഓടിക്കുക. മന്ത്രി കെ.ബി.ഗണേഷ്*കുമാര്* ബസ് ഉദ്ഘാടനം ചെയ്തു.

    സ്വിഫ്റ്റ് ഡ്രൈവര്*മാര്*ക്ക് വീണ്ടും താക്കീത്

    തിരുവനന്തപുരം: ഡീസല്* ചെലവ് കൂട്ടുന്ന ഡ്രൈവര്*മാരെ സ്വിഫ്റ്റില്* നിലനിര്*ത്തില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ്*കുമാര്* പറഞ്ഞു. മൈലേജ് കുറഞ്ഞാല്* ഡ്രൈവറുടെ പണി പോകും. ഒരോ ഡ്രൈവറും എത്ര ഇന്ധനക്ഷമത നല്*കുന്നൂവെന്ന് കണ്ടെത്താന്* സോഫ്റ്റ്വേര്* തയ്യാറാക്കും.

    പ്രതികാരബുദ്ധിയോടെ വാഹനം ഓടിക്കരുത്. വാഹനം നശിപ്പിക്കുന്നവരെ നിലനിര്*ത്തില്ല. സ്വിഫ്റ്റിന്റെ സൂപ്പര്*ഫാസ്റ്റ് പ്രീമിയം ബസുകളില്* കെ.എസ്.ആര്*.ടി.സി. സ്വിഫ്റ്റ് ജീവനക്കാരെ നിയോഗിച്ചപ്പോള്* ഇന്ധനക്ഷമത കൂടിയതായും മന്ത്രി പറഞ്ഞു. സ്വിഫ്റ്റ് ഡ്രൈവര്*മാര്* അപകടം കൂട്ടുന്നതായി നേരത്തേയും മന്ത്രി പരാതിപ്പെട്ടിരുന്നു.

    ഡ്രൈവര്*മാര്* മര്യാദയ്ക്കു വണ്ടിയോടിക്കണമെന്നും മന്ത്രി പറഞ്ഞു. സ്വിഫ്റ്റിലെ ഡ്രൈവര്*മാര്* അലക്ഷ്യമായി ബസ് ഓടിക്കുന്നുണ്ട്. ബസുമായി റോഡില്* അഭ്യാസം കാണിക്കരുത്. ചെറിയ വാഹനങ്ങളില്* യാത്ര ചെയ്യുന്നവരും റോഡിലുണ്ട്. അപകടമുണ്ടാക്കിയാല്* കെ.എസ്.ആര്*.ടി.സി. ജീവനക്കാരുടെയും ലൈസന്*സ് സസ്*പെന്*ഡ് ചെയ്യും. കെ.എസ്.ആര്*.ടി.സി. ജീവനക്കാര്*ക്ക് കാരുണ്യപദ്ധതിയല്* ചികിത്സാസഹായം നല്*കും. ഫെബ്രുവരി മാസംമുതല്* എല്ലാവര്*ക്കും ഒന്നാംതീയതി ശമ്പളംനല്*കുമെന്നും മന്ത്രി പറഞ്ഞു.

  6. #4485
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,536

    Default

    പുതിയ ബസ് വാങ്ങാന്* മാര്*ഗമില്ല, KSRTC പഴയ ബസുകള്* ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്*



    കെ.എസ്.ആര്*.ടി.സി. പഴയ ബസുകള്* ഉപയോഗിക്കുന്നുവെന്ന ആരോപണം ശരിവെച്ച് മന്ത്രി കെ.ബി. ഗണേഷ്*കുമാര്*. പുതിയ ബസ് വാങ്ങാന്* മാര്*ഗമില്ല. വേറെ വഴിയില്ലാത്തതുകൊണ്ടാണ് പഴയ ബസ് ഓടിക്കുന്നത്. ഏറ്റവും നല്ല ബസ് കൊടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. റൂട്ടില്* ഓടാന്*പോലും നല്ല ബസില്ലാത്ത സ്ഥിതിയാണ് -ഇടുക്കി പുല്ലുപാറ ബസ്സപകടത്തില്* മരിച്ചവര്*ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം.

    കൊട്ടാരക്കര ഡിപ്പോയിലെ ബസാണ് അപകടത്തില്*പ്പെട്ടത്. അടുത്തിടെ അറ്റകുറ്റപ്പണി ചെയ്ത ബസ് ഉല്ലാസയാത്രകള്*ക്ക് പതിവായി ഉപയോഗിച്ചിരുന്നു. വാഹനത്തിന്റെ തകരാറാണോ, മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിനിടയാക്കിയതെന്ന് അന്വേഷിക്കേണ്ടതുണ്ട്. വിശദാന്വേഷണത്തിന് എന്*ഫോഴ്സ്മെന്റ് വിഭാഗം ജോയിന്റ് ട്രാന്*സ്*പോര്*ട്ട് കമ്മിഷണര്* ആര്*. രാജീവിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

    അപകടകാരണം പരിശോധിച്ച് റിപ്പോര്*ട്ട് തയ്യാറാക്കാന്* ഗതാഗതമന്ത്രി കെ.ബി. ഗണേഷ്*കുമാര്* ജോയിന്റ് ട്രാന്*സ്*പോര്*ട്ട് കമ്മിഷണര്* ആര്*. രാജീവിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ആര്*.ടി.സി. ആക്*സിഡന്റ് മോണിറ്ററിങ് സെല്* ഉള്*പ്പെടുന്ന മെക്കാനിക്കല്* വിഭാഗവും അന്വേഷിക്കും.

    ബസിന്റെ ഇന്*ഷുറന്*സും അനുബന്ധരേഖകളും കൃത്യമാണെന്ന് കോര്*പ്പറേഷന്* ചീഫ് ട്രാഫിക് മാനേജര്* അറിയിച്ചു. മാര്*ച്ച് 15 വരെ ഫിറ്റ്നസ് കാലാവധിയും 17 വരെ ഇന്*ഷുറന്*സ് പരിരക്ഷയുമുണ്ട്. ബസിന് തേര്*ഡ് പാര്*ട്ടി ഇന്*ഷുറന്*സുള്ളതിനാല്* അപകടത്തില്*പ്പെട്ടവര്*ക്കെല്ലാം ആനുകൂല്യം ലഭിക്കും. പാസഞ്ചര്* സെസ് ഇന്*ഷുറന്*സ് പരിരക്ഷയുടെ ഭാഗമായി, മരിച്ചവരുടെ ആശ്രിതര്*ക്ക് അഞ്ചുലക്ഷം രൂപവീതവും പരിക്കേറ്റവര്*ക്ക് അനുപാതികമായും നഷ്ടപരിഹാരം ലഭിക്കും.

    കെ.എസ്.ആര്*.ടി.സി. സൂപ്പര്*ക്ലാസ് സര്*വീസുകള്* അഞ്ചുവര്*ഷം ഓടിച്ചാല്* മതിയെന്നായിരുന്നു ആദ്യം സര്*ക്കാര്* തീരുമാനം. ഏറ്റവുംനല്ല ബസുകള്* അതിവേഗ സര്*വീസായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് പുതിയ ബസുകള്* വാങ്ങാത്തതുകൊണ്ട് കെ.എസ്.ആര്*.ആര്*.ടി.സി. ഇളവ് നേടി അത് പത്ത് വര്*ഷമാക്കി. തിങ്കളാഴ്ച പുല്ലുപാറയില്* അപകടത്തില്*പ്പെട്ട ബസ് 2016-ലാണ് രജിസ്റ്റര്*ചെയ്തിരിക്കുന്നത്.

  7. #4486
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,536

    Default

    കുടിശിക ഭാരം പേറി ആനവണ്ടി; വിരമിക്കൽ ആനുകൂല്യം; ജീവനക്കാർക്ക് KSRTC കൊടുക്കാനുള്ളത് 134 കോടിയിലേറെ




    വിരമിക്കൽ ആനുകൂല്യമായി ജീവനക്കാർക്ക് കെഎസ്ആർടിസി കൊടുത്തുതീർക്കാനുള്ളത് 134 കോടിയിലേറെ രൂപ. ഗ്രാറ്റുവിറ്റി, പെൻഷൻ കമ്മ്യൂട്ടേഷൻ വകയിൽ 91 കോടിയിലധികം രൂപയാണ് കുടിശ്ശികയുള്ളത്. ഇന്ധനം വാങ്ങിയ വകയിൽ ഓയിൽ കമ്പനികൾക്ക് 112 കോടിയോളം രൂപയാണ് കൊടുത്തു തീർക്കാനുള്ളത്.
    കെഎസ്ആർടിസിയിൽ ശമ്പളവും, പെൻഷനും വൈകിയെന്നത് പുതുമയുള്ള വാർത്തയല്ല. എന്നാൽ അതിനുമപ്പുറമുള്ള കുടിശ്ശികയുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നവംബർ 25 വരെയുള്ള കാലയളവിനുള്ളിൽ വിരമിച്ച ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങളുടെ കുടിശ്ശിക 134.38 കോടി രൂപയാണ്.



    ഗ്രാറ്റുവിറ്റി, പെൻഷൻ കമ്മ്യൂട്ടേഷൻ വകയിൽ 91 കോടിയിലധികം രൂപയാണ് കൊടുത്ത് തീർക്കാനുള്ളത്. പ്രൊവിഡന്റ് ഫണ്ടിനത്തിൽ നൽകാനുള്ളത് 43 കോടിയിലേറെ രൂപയും. തൊഴിലാളികളിൽ നിന്നും പിടിച്ച പിഎഫ് വിഹിതം പോലും കൃത്യമായി നൽകാൻ കഴിയുന്നില്ല എന്നത് തൊഴിൽ ചൂഷണമാണെന്നാണ് വിമർശനമുയരുന്നത്
    തൊഴിലാളികൾക്കുള്ളതിൽ മാത്രമല്ല വൻ തുക കുടിശികയുള്ളത്. ഇന്ധനം വാങ്ങിയ വകയിൽ ഓയിൽ കമ്പനികൾക്ക് 111.84 കോടി രൂപയാണ് നൽകാനുള്ളത്. സ്പെയർ പാർട്സ് വാങ്ങിയ വകയിൽ കുടിശികയുള്ളത് ഏഴു കോടി അറുപത്തി ഏഴ് ലക്ഷം രൂപയിലേറെയാണ്.
    ടയർ വാങ്ങിയതിലും നൽകാനുണ്ട് രണ്ടുകോടി 18 ലക്ഷത്തിലേറെ രൂപ. അതായത് കൊടുത്ത തീർക്കാനുള്ള തുക കണക്കുകൂട്ടി തുടങ്ങിയാൽ അത്ര പെട്ടെന്നൊന്നും തീരില്ല എന്നതാണ് വസ്തുത.

  8. #4487
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,536

    Default

    ഇനി മിന്നല്* വേഗത്തില്*; തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസി മിന്നൽ ബസ് സർവീസ് ഉടൻ



    തിരുവനന്തപുരം: തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ മിന്നൽ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കേരള ആർടിസി. നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിർത്തി, മറ്റു ബസുകളേക്കാളും, ട്രെയിനുകളേക്കാളും കുറഞ്ഞ സമയത്തിൽ സഞ്ചരിക്കുന്ന കെഎസ്ആർടിസിയുടെ മിന്നൽ സർവീസുകളാണിത്.

    കേരളത്തിനുള്ളിൽ പല റൂട്ടുകളിലും മിന്നൽ സർവീസുകൾ നേരത്തെയുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്ക് ഇത്തരം സർവീസ് തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയതേയുള്ളൂ. പാലക്കാട് നിന്ന് കൊല്ലൂർ മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് ആരംഭിച്ച അന്തർസംസ്ഥാന മിന്നല്* ബസുകൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് കൂടുതൽ നഗരങ്ങളിലേക്ക്* സർവീസുകൾ ആംരഭിക്കുവാൻ കെഎസ്ആർടിസി പദ്ധതിയിടുന്നത്.

    ജില്ലകളിൽ ഒരു സ്റ്റോപ്പ് എന്ന രീതിയിലാണ് മിന്നൽ ബസ് നിർത്തുന്നത്. ഇതല്ലാതെ മറ്റൊരു സ്റ്റോപ്പുകളും മിന്നൽ ബസിന് ഇല്ല. തിരുവനന്തപുരം- ബെംഗളൂരു യാത്രയിലും കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമായിരിക്കും. വേഗപരിധിയും മിന്നലിന് ബാധകമല്ല. നേരത്തെ കെഎസ്ആർടിസി മിന്നലിന്റെ വേഗപരിധി സംബന്ധിച്ച് കോടതിയിൽ നിന്ന് പ്രത്യേക അനുമതിയും നേടിയിരുന്നു.

  9. #4488
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,536

    Default

    8 വർഷത്തിനിടെ കെഎസ്ആർടിസി ആക്രി വിലയ്ക്കു വിറ്റത് 2089 പഴകിയ ബസുകൾ, നേടിയത് 39 കോടി

    അപകടത്തിൽ തകർന്നതും കാലാവധി കഴിഞ്ഞതുമായ ബസുകൾ തൂക്കി വിറ്റ് കെഎസ്ആർടിസി. നേടിയത് കോടികൾ




    ആലപ്പുഴ: എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. ആക്രിവിലയ്ക്കു വിറ്റത് 2,089 പഴകിയ ബസുകൾ. ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണിത്. ഇതിലൂടെ ലഭിച്ചത് 39.78 കോടി രൂപ. 1998 മുതൽ 2017 വരെ വാങ്ങിയ വാഹനങ്ങളാണു വിറ്റത്. ഇതിൽ 2007-നു ശേഷമുള്ളവ അപകടത്തിലും മറ്റും തകർന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയിൽ മിക്കതും കാലാവധി കഴിഞ്ഞതാണ്.

    ഇവ കെ. എസ്. ആർ. ടി. സി. പൊളിച്ചു വിൽക്കാറില്ല. പകരം കേന്ദ്ര സ്ഥാപനമായ മെറ്റൽ സ്റ്റീൽ ട്രേഡിങ് കോർപ്പറേഷൻ മുഖേന ഓൺലൈനായാണു വ്യാപാരം. ആക്രിവിലയ്ക്ക് ഏറ്റവും കൂടുതൽ വിറ്റത് 2004-ൽ വാങ്ങിയ ബസുകളാണ്-461 എണ്ണം. കൂടുതൽ പണം കിട്ടിയത് 2022-23 കാലയളവിലാണ്. 14.53 കോടി രൂപ. 2016-17 ല്* 1.77, കോടി, 2017-18 ല്* 8.07 കോടി, 2018-19 ല്* 5.09 കോടി, 2019-20 ല്* 1.36 കോടി, 2020-21 ല്* 75.25 ലക്ഷം, 2021-22 ല്* 1.85 കോടി, 2023-24 ല്* ആറു കോടി എന്നിങ്ങനെയാണ് മറ്റ് വര്*ഷങ്ങളില്* ബസ് വിറ്റതിലൂടെ ലഭിച്ച തുക.

  10. #4489
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,536

    Default

    കിലോമീറ്ററിന് 35 രൂപ കളക്ഷനുണ്ടെങ്കില്* ഓടിയാല്* മതി; KSRTC കുത്തക റൂട്ടുകളില്* സ്വകാര്യ ബസ്സുകള്*



    കെ.എസ്.ആര്*.ടി.സി.യുടെ കുത്തക റൂട്ടുകളില്* സ്വകാര്യബസുകള്*ക്ക് അനുമതി. ഒരു കിലോമീറ്ററില്*നിന്നുള്ള വരുമാനം (ഏണിങ് പെര്* കിലോമീറ്റര്*) 35 രൂപയില്* കുറവുള്ള സര്*വീസുകള്* അയയ്*ക്കേണ്ടതില്ലെന്ന നിര്*ദേശത്തെ തുടര്*ന്ന് കെ.എസ്.ആര്*.ടി.സി. ട്രിപ്പുകള്* നിര്*ത്തലാക്കിയ റൂട്ടുകളിലാണ് സ്വകാര്യമേഖലയ്ക്ക് അനുമതി നല്*കുന്നത്. ആലപ്പുഴ ജില്ലയില്* മാത്രം 32 സ്വകാര്യബസുകള്*ക്ക് പുതുതായി പെര്*മിറ്റ് നല്*കി.

    കെ.എസ്.ആര്*.ടി.സി.യുടെ കുത്തകയായിരുന്ന തോട്ടപ്പള്ളി-കരുനാഗപ്പള്ളി ചെയിന്* സര്*വീസിന്റെ സ്ഥാനത്ത് ഇനിമുതല്* സ്വകാര്യബസുകള്* ഓടിക്കും. ഈ തീരദേശപാതയില്* ഒട്ടേറെ സ്വകാര്യബസുകള്*ക്ക് പുതിയ പെര്*മിറ്റുകള്* അനുവദിക്കുമെന്നാണ് അറിയുന്നത്. ഇവിടെ സ്വകാര്യബസുകള്* ഹ്രസ്വദൂര സര്*വീസുകളേ നടത്തിയിരുന്നുള്ളൂ. കരുനാഗപ്പള്ളി-തോട്ടപ്പള്ളി റൂട്ടിലെ കെ.എസ്.ആര്*.ടി.സി. ചെയിന്* സര്*വീസിന്റെ കണ്ണി മുറിച്ചതിനു പിന്നാലെയാണ് സ്വകാര്യബസുകള്*ക്ക് കൂട്ടത്തോടെ അനുമതികൊടുക്കുന്നത്.

    വര്*ഷങ്ങളായി ചെയിനായി കെ.എസ്.ആര്*.ടി.സി. സര്*വീസ് നടത്തിയിരുന്ന ചെങ്ങന്നൂര്*-കൊല്ലം, പുനലൂര്*-കായംകുളം തുടങ്ങിയ റൂട്ടുകളിലും സ്വകാര്യ ബസുകള്*ക്ക് അനുമതിനല്*കാന്* നീക്കമുണ്ട്. ഇവിടങ്ങളില്* സ്വകാര്യബസുകള്* അനുമതിക്ക് അപേക്ഷിച്ചതായാണ് വിവരം. കെ.എസ്.ആര്*.ടി.സി. മാത്രം സര്*വീസ് നടത്തിയിരുന്ന കുട്ടനാട്ടില്* ആദ്യമായി സ്വകാര്യബസിന് അനുമതി നല്*കി. പുന്നപ്രയില്*നിന്ന് കൈനകരിയിലേക്കുള്ള സര്*വീസിനാണ് ആലപ്പുഴ ജില്ലാ ആര്*.ടി.എ. ബോര്*ഡ് യോഗം അനുമതിനല്*കിയത്.

    വിവിധ ജില്ലകളില്* ഗ്രാമീണമേഖലയിലെ കെ.എസ്.ആര്*.ടി.സി. റൂട്ടുകളില്* സ്വകാര്യ ബസുകള്*ക്ക് പെര്*മിറ്റ് നല്*കാന്* നീക്കമുണ്ട്. കെ.എസ്.ആര്*.ടി.സി. ട്രിപ്പുകള്* മുടക്കുന്നതിനാല്*, ആര്*.ടി.എ. ബോര്*ഡ് യോഗങ്ങളില്* സ്വകാര്യ പെര്*മിറ്റിനെ എതിര്*ക്കാന്* കെ.എസ്.ആര്*.ടി.സി. പ്രതിനിധികള്*ക്ക് സാധിക്കാത്ത സ്ഥിതിയാണ്.

    ലാഭകരമായി ഓടുന്ന ചെയിന്* സര്*വീസുകളില്* പലതിന്റെയും ഉച്ചസമയങ്ങളിലെ ട്രിപ്പ് മുടക്കാന്* കെ.എസ്.ആര്*.ടി.സി. മാനേജ്*മെന്റ് അടുത്തിടെ നിര്*ദേശിച്ചിരുന്നു. ഒരു കിലോമീറ്ററില്*നിന്നുള്ള വരുമാനം 35 രൂപയില്* കുറവുള്ള ട്രിപ്പുകളാണ് മുടക്കിയത്. ഒരുദിവസത്തെ വരുമാനം കണക്കാക്കിയാല്* ഈ സര്*വീസുകളില്* പലതും വലിയ ലാഭമായിട്ടും ചെയിന്* സര്*വീസുകള്* മുടക്കുന്നതില്* പ്രതിഷേധം ഉയര്*ന്നിരുന്നു.

  11. #4490
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,536

    Default

    കെ.എസ്.ആർ.ടി.സി; 1000 റൂട്ടുകൾ സ്വകാര്യമേഖലക്ക്


    തിരുവനന്തപുരം: ജനകീയ സദസ്സിന്*റെ പേരിൽ കെ.എസ്.ആർ.ടി.സിയുടെ 1000ത്തോളം റൂട്ടുകൾ സ്വകാര്യമേഖലക്ക് തീറെഴുതാനൊരുങ്ങുന്നു. കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അവകാശമുള്ള റൂട്ടുകളിലടക്കം സ്വകാര്യ ബസുകൾക്ക്​ കയറാൻ അവസരം നൽകുംവിധത്തിലാണ് ഗതാഗത വകുപ്പിന്*റെ കുറുക്കുവഴി നീക്കം. കിലോമീറ്ററിൽ 35 രൂപ വരുമാനം കിട്ടാത്ത സർവിസുകളെല്ലാം നിർത്തലാക്കാൻ ഡിപ്പോകൾക്ക് കെ.എസ്.ആർ.ടി.സി കർശന നിർദേശം നൽകിയിരുന്നു. ഇതോടെ ഗ്രാമീണ റൂട്ടുകളിലടക്കം സാമൂഹികപ്രതിബന്ധതയുടെ പേരിൽ നടത്തിയിരുന്ന സർവിസുകളെല്ലാം നിലച്ചു. ഫലത്തിൽ യാത്രാക്ലേശം രൂക്ഷമായി. ഇതിന്*റെ മറവിലാണ് നിയോജകമണ്ഡലാടിസ്ഥാനത്തിൽ ജനകീയ സദസ്സുകൾ സംഘടിപ്പിക്കുകയും റൂട്ട് ശിപാർശകൾ ജനങ്ങളിൽനിന്ന് സ്വീകരിക്കുകയും ചെയ്തത്. ഇതിൽ പലതും കെ.എസ്.ആർ.ടി.സി നേരത്തെ ഓടിയിരുന്നതാണ്.

    മറ്റുചിലതാകട്ടെ കെ.എസ്.ആർ.ടി.സിക്ക് ഓടാൻ കഴിയുന്നതായിട്ടും പെർമിറ്റ് തയാറാക്കി സ്വകാര്യ ബസുകൾക്ക് നൽകാനാണ് നീക്കം. ജനകീയ സദസ്സിൽ ഉയർന്ന റൂട്ടുകളല്ല പലയിടങ്ങളിലും പെർമിറ്റായി മാറിയത്. പലറൂട്ടുകൾ നിന്നും കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കി സ്വകാര്യ ബസുകൾക്ക് നൽകുന്ന നിലയുമുണ്ട്.
    ഇതിനോടകം എല്ലാ ജില്ലകളിലും സ്വകാര്യ ബസുകൾക്ക് നൽകാനായി റൂട്ടുകളും തയാറായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർമാരെ പങ്കെടുപ്പിച്ച് ജില്ലകളിൽ യോഗം ചേർന്നിരുന്നു. പുതിയ പെർമിറ്റുകൾ വായിച്ചതല്ലാതെ, കെ.എസ്.ആർ.ടി.സിക്ക് ഇതിന്*റെ പകർപ്പ് നൽകാൻ അധികൃതർ തയാറായില്ല. കെ.എസ്.ആർ.ടി.സിയിൽനിന്ന് എതിർപ്പുയരുമെന്നതാണ് റൂട്ട് രഹസ്യമാക്കി വെക്കാൻ കാരണം.

    എൻ.എച്ചും എം.സിയുമടക്കം കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അധികാരമുള്ള ദേശസാത്കൃത റൂട്ടുകളിൽ അഞ്ച്​ കിലോമീറ്റർ മാത്രമാണ് സ്വകാര്യ ബസുകൾക്ക് ഓടാൻ അനുവാദമുള്ളത്. കോട്ടയത്ത് ജനകീയ സദസ്സിന്*റെ പേരിൽ തയാറാക്കിയ 92 റൂട്ടുകളിലൊന്ന് കെ.എസ്.ആർ.ടി.സിക്ക് മാത്രം ഓടാൻ അധികാരമുള്ള നോട്ടിഫൈഡ് റൂട്ടിൽ സ്വകാര്യ ഓപറേറ്റർക്ക് 17 കിലോമീറ്ററിൽ കൂടുതൽ ഓടാൻ അനുവാദം നൽകുംവിധത്തിലാണ്.

    കെ.എസ്.ആർ.ടി.സി ലാഭകരമായി ഓടിയിരുന്ന ചെയിൻ സർവിസുകളായ കുളത്തൂപ്പുഴ-പുനലൂർ, പുനലൂർ-കായംകുളം റൂട്ടുകളിലടക്കം സ്വകാര്യ ബസുകൾ ഓടിത്തുടങ്ങിയിരുന്നു. 2021 വരെ സ്വകാര്യ ബസുകൾക്ക് 100 മീറ്റർ പോലും പ്രവേശനമില്ലാതിരുന്ന ഈ റൂട്ടിലാണ് വരുമാനം കുറഞ്ഞ ബസുകൾ കെ.എസ്.ആർ.ടി.സി പിൻവലിച്ച വിടവിൽ സ്വകാര്യ ബസുകൾ കടന്നുകയറിയത്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •