മൃതാനന്ദം
സത്നാം , തഥാഗതന്*റെ ബോധ ഗയയില്* നിന്നും
നീ വെളിച്ചം തേടി വന്നതീ ഭ്രാന്താലയത്തില്* .
ആത്മീയതയുടെ ആഗോള വിതരണക്കാരാണ് ഞങ്ങള്*
ഇവിടെ ചില്ലറ വില്*പ്പനയില്ല മകനെ .
കൂട്ടം തെറ്റി അലയുന്നവനെ സ്നേഹിക്കുന്നതിലും
കൂട്ടം കൂടുന്നവരെ ആശ്ലേഷിക്കുന്നതിലാണ് മെച്ചം ,
മോക്ഷം തേടിയ ആദ്യ ഇര നീയല്ല
മുമ്പേ ഉത്തരം നേടിയ എത്രയോ അന്വേഷികള്*
നിന്നെ കുറിച്ചുള്ള ചാനല്* ചര്*ച്ചയില്*
അമ്രതാനന്ദത്തിന്റെ തനി സ്വരൂപം കണ്ടു ഞെട്ടിയതു ഞങ്ങള്* .
ഞെട്ടല്* മാറും മുമ്പേ അന്*പിന്റെ ചാനലില്*
പ്രപഞ്ച സ്നേഹ ഗിരി പ്രഭാഷണം കേട്ട് ഞെട്ടാന്* മറന്നതും ഞങ്ങള്*
സത്നാം ,ഉണങ്ങാത്ത മുറിവുമായ്*
നീ അമ്മയെ കാത്തിരിക്കുന്നുണ്ടാവും .
എന്നോട് എന്തിനിത് ചെയ്തു എന്ന് ചോദിക്കരുത്
മോക്ഷം തന്നതിന് ദക്ഷിണ നല്*കേണ്ടിവരും .
എല്ലാം അമൃതം ആനന്ദം മായാ മയം .
MKM.SALIM....
കഥാവശേഷം
ഗോഡ്സേക്ക് മാപ്പ് നല്*കിയിട്ടുണ്ടാവും മാഹാത്മജി
മരണത്തിനും മഹത്വം നല്*കിയതിന് .
ജീസസ് പിലാതോസ്സിന് നന്ദി പറയുന്നുണ്ടാവും
ജീവിതം കുരിശ്ശു കൊണ്ട് അനശ്വരമാക്കിയതിന് .
ആദിശങ്കരന്* സാക്ഷാല്* ബുദ്ധനേയും
സംവാദത്തിന് ക്ഷണിക്കുന്നുണ്ടാവും .
ഗോള്*വാള്*ക്കര്*ക്ക് നാരായണഗുരു
ക്ലാസ്സെടുക്കുന്നുണ്ടാവും ,
വിജയന്* മാഷാവും പരിഭാഷകന്* .
ഹിറ്റ്*ലറും സ്റ്റാലിനും ചതുരംഗം കളിക്കുമ്പോള്*
ചര്*ച്ചിലാവും നിരീക്ഷകന്* .
തിയോ വിന്*സെന്റിനെ അവിടെയെങ്കിലും
ജീവിക്കാന്* പഠിപ്പിക്കുകയാവും .
സത്നാം അമ്മയെ കാത്തിരിക്കുന്നുണ്ടാവും
അമൃതാനന്ദത്തിന്*റെ അര്*ത്ഥമറിയാന്* .
രാമചന്ദ്രന്*നായാരെ വര്*ഗീസ്
സ്വന്തം രക്തമായ് തിരിച്ചറിയുന്നുണ്ടാകും
മുറിവേറ്റ ഒരു വിരല്* അവിടെയും
ഗുരുവിന്*റെ ഉറക്കം കെടുത്തുന്നുണ്ടാവും .
സൂര്യപുത്രനെ നേരിടാനാവാതെ കുന്തി
നരകത്തില്*അഭയം തേടിയിരിക്കും
കര്*ണ്ണന്* അര്*ജുനനെ എന്തുചൊല്ലി വിളിക്കും
അനിയനെന്നോ ..ചതിയനെന്നോ ?