-
03-02-2024, 06:15 PM
#471
Last edited by Jaisonjyothi; 03-14-2024 at 05:01 PM.
-
-
07-13-2024, 11:51 AM
#472
ആത്*മഹത്യ
എഴുത്തുകാരന്റെ ഭ്രാന്തുകൾക്കും വായനക്കാരന്റെ മുൻവിധികൾക്കും പിടികൊടുക്കാതെ ഒരു കഥ ആത്*മഹത്യ ചെയ്യാൻ തീരുമാനിച്ചു..പേജ് No 167 ൽ വെച്ചത് സംഭവിക്കും..ബാക്കി പേജുകൾ കഥയുടെ ബാക്കി അന്വേഷിച്ചു നടക്കും..നാശം പോയി തുലയ് എന്ന് എഴുത്തുകാരനും ഞങ്ങൾ കാശു കൊടുത്തു വാങ്ങിച്ച പുസ്തകത്തിന്റെ കഥ ഞങ്ങൾ ഇഷ്ടത്തിനു എഴുതിച്ചേർക്കുമെന്നു വായനകാരനും തീർത്ത് പറയും....പിന്നെന്തിനാണ് ആത്*മഹത്യ?
-
-
എന്റെ വീട്ടിലെ ചെമ്പകമരത്തോട്.
മുറിക്കണം
വീടിനു മുകളിൽ വളർന്നു നിൽക്കുന്ന ചെമ്പകം..അത് വീട്ടിലെ കാരണവന്മാരുടെ മരണത്തിന് കാരണമാവുമെന്ന അമ്മയുടെ വിശ്വാസം..
നട്ടു നനച്ചു വളർത്തിയ മരത്തെ... ഇഷ്ടം പോലെ പൂക്കൾ തന്നു എന്നെ സ്നേഹിച്ച മരത്തെ..കിളികൾക്കു കൂടായ മരത്തെ....
മുറിക്കണം
ആരുടെയെല്ലാം ശരികൾ
നന്നായി വളരേണ്ടതെങ്ങെനെ എന്ന പാഠങ്ങൾ
എവിടെയാണ് ആ മരത്തിന്റെ സ്വാതന്ത്ര്യം?ചങ്ങലക്കൂടുകൾ കെട്ടി പൊക്കി അതിനെയും നമ്മുടെ ശരിക്കൂടുകളിൽ കെട്ടിയിടുന്ന അവസ്ഥ..
മരിക്കട്ടെ ചെമ്പകമരത്താൽ കൊല്ലപ്പെടുന്ന കാരണവന്മാരും അവരുടെ വിശ്വാസങ്ങളും...വീടിനുള്ളിൽ പോലും അടങ്ങിയിരിക്കാൻ എല്ലാവരോടും കല്പിച്ചവർ വീട്ടിനു മുന്നിലെ സർവ സ്വാതന്ത്രയായ ചെമ്പകമരത്തെ ഇങ്ങനെ പേടിച്ചത് എന്തുകൊണ്ടാവും..അതില്ലാതാക്കാൻ ഒരു കഥ സൃഷ്ടിച്ചതോ?
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules