Page 46 of 46 FirstFirst ... 36444546
Results 451 to 460 of 460

Thread: 🏆⚽️🏆 Kerala Football 🏆⚽️🏆

  1. #451
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,013

    Default


    ഗോൾഡൻ ത്രെഡ്സ് കെപിഎൽ ജേതാക്കൾ




    കേരള പ്രിമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ചാംപ്യൻമാരായ ഗോൾഡൻ ത്രെഡ്സ് ടീമിനു മന്ത്രി അഹമ്മദ് ദേവർകോവിൽ ട്രോഫി നൽകിയപ്പോൾ. കോഴിക്കോട് ∙ അധികസമയത്തേക്കു നീണ്ട കലാശപ്പോരാട്ടത്തിൽ കെഎസ്ഇബിയെ 2–0നു തോൽപിച്ച ഗോൾ*ഡൻ ത്രെഡ്സ് എഫ്സിക്കു കേരള പ്രിമിയർ ലീഗ് ഫുട്ബോൾ കിരീടം. ക്യാപ്റ്റൻ അജയ് അലക്സ്, ഘാന താരം ഇസഹാക് നുഹു എന്നിവരാണ് ഗോൾഡൻ ത്രെഡ്സിനായി ഗോൾ നേടിയത്. ഇതാദ്യമായാണ് കൊച്ചി ആസ്ഥാനമായ ഗോൾഡൻ ത്രെഡ്സ് കെപിഎൽ കിരീടം നേടുന്നത്. ഇതോടെ ഐ ലീഗ് രണ്ടാം ഡിവിഷനിൽ കളിക്കാനും ത്രെഡ്സ് അർഹത നേടി.

    പന്ത് കൈവശം വച്ചും അവസരങ്ങൾ സൃഷ്ടിച്ചും ഗോൾഡൻ ത്രെഡ്സ് കളിയിൽ ആധിപത്യം പുലർത്തിയെങ്കിലും നിശ്ചിതസമയത്ത് കെഎസ്ഇബിയുടെ പ്രതിരോധം ഭേദിക്കാനായില്ല. പ്രത്യാക്രമണങ്ങളിലൂടെ കെഎസ്ഇബിയും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളാക്കാനായില്ല. ഒടുവിൽ അധികസമയത്തിന്റെ രണ്ടാം പകുതിയിലാണ് ഗോൾഡൻ ത്രെഡ്സ് സമനിലപ്പൂട്ട് പൊട്ടിച്ചത്. 109–ാം മിനിറ്റിൽ ബോക്സിന് പുറത്ത് ഇടതു പാർശ്വത്തിൽ കിട്ടിയ ഫ്രീകിക്ക് അജയ് അലക്സ് ഗോളിക്ക് അവസരമൊന്നും നൽകാതെ വലയിലെത്തിച്ചു. കളി അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ ഇസഹാക് നുഹു ഗോൾപട്ടിക പൂർത്തിയാക്കി. 12 ഗോളുകളോടെ ഇസഹാക് ടൂർണമെന്റിലെ ടോപ് സ്കോററായി.


  2. #452
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,013

    Default

    Santosh Trophy: A triumph to cherish for Kerala



    Kerala emerged winners in the Santosh Trophy National Football Championship at Manjeri on Monday night after a pulsating shootout win over heavyweights West Bengal. The team led by Jijo Joseph and coached by Bino George played an attractive brand of football to win the title on home soil after a long gap of 29 years. The hosts showed tremendous fighting spirit to come back after conceding a goal early in the extra time in the summit clash.
    It was the perfect end to Kerala’s campaign, which began with a 5-0 thrashing of Rajasthan. Kerala had scored a 2-0 win over Bengal in the group stage before being held to a 2-2 draw by Meghalaya. A 2-1 win over Punjab sealed their place in the semifinals as group toppers.
    Kerala steamrollered Karnataka 7-3 in the semifinals, with T K Jesin running riot. The striker pumped in five goals after coming on as a substitute with Kerala trailing 0-1.


    Kerala were the favourites going into the final, but Bengal were worthy opponents. The hosts, egged on by a full house, were kept at bay by Priyank Kumar Singh who was quite brilliant under the Bengal bar. Muhammed Safnad's late equaliser shifted the momentum in Kerala's favour and they held their nerve in the shootout.
    The victory, seventh overall in the tournament, also meant Kerala have made it 2-2 in head-to-head record against Bengal in the finals. The triumph was a fitting tribute to B Devanand, a member of Kerala's maiden Santosh Trophy-winning squad in 1973, who passed away in Kochi last week.
    T K Jesin is the toast his teammates after scoring five goals against Karnataka in the semifinal. Barring Jijo and goalkeeper V Midhun, the Kerala team consisted of youngsters mostly. The tournament was a perfect opportunity for them to showcase their skills and they grabbed the chance gleefully. Bino, who is no stranger to the Santosh Trophy, needs to be applauded for sticking with the young players. Jijo also deserves praise for leading the team from the front. The midfielder, who missed the South Zone qualifiers with a groin injury, started off with a hat-trick in the opener against Rajasthan and netted a brace in the crucial tie against Punjab.
    Kerala's brilliant run in the tournament has caught the attention of the Indian football fraternity and players like Jijo, Jesin, Ajay Alex, and P N Noufal, are well on the radar of top Indian Super League sides.
    The tournament proved to be a great success on the organisational front as well with almost all the matches being played in front of packed stadiums both at Manjeri and at Malappuram. However, the All India Football Federation needs to have a serious look at the cramped schedule with most of the teams being forced to play on alternate days.


  3. #453
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,013

    Default

    Triumphant Gokulam Kerala become first team to defend title in I-League era



    Kolkata:Gokulam Kerala FC created history by becoming the first team in the I-League era to defend its title with a 2-1 victory over Mohammedan Sporting in a fitting finale here on Sunday.Rishad PP, who plays as a defensive midfielder, put defending champions Gokulam Kerala ahead with his 49th minute strike to stun the partisan crowd of over 35,000 at the Salt Lake Stadium.
    However, the home team was soon celebrating as it found the equaliser in the 56th minute, when Marcus Joseph's terrific free kick deflected off Azharuddin Mallick and got into the net.


    The home fans' joy, though, was short-lived as the Malabarians regained the lead when Emil Benny, running into the final third after receiving a pass from Majcen and with no defenders in sight, found the back of the opponents' net in the 61st minute.No club in the I-League era has defended its title. Kolkata side East Bengal had achieved the feat in the time of the National Football League, the predecessor of I-League, by winning title in 2002-03 and 2003-04 seasons.
    Chasing a maiden I-League title, local heavyweights Mohammedan Sporting entered the match optimistic of getting the better of the in-form side from Kerala, especially with plenty of fans backing them from the stands.


  4. #454
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,013

    Default

    പയ്യനാട്ട് പുതിയ സ്റ്റേഡിയം; 50,000 പേർക്ക് കളി കാണാം





    മ​ല​പ്പു​റം: മ​ഞ്ചേ​രി പ​യ്യ​നാ​ട് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത് ഒ​രേ​സ​മ​യം 50,000 പേ​ർ​ക്ക് ക​ളി​കാ​ണാ​ൻ ക​ഴി​യു​ന്ന സ്റ്റേ​ഡി​യം. സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്റെ പ്രാ​ഥ​മി​ക ഫീ​ൽ​ഡ് സ​ർ​വേ പ്ര​കാ​ര​മാ​ണി​ത്. ഫി​ഫ​യു​ടെ എ​ല്ല മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​യി​രി​ക്കും നി​ർ​മാ​ണം. പു​ൽ​ത്ത​കി​ടി, ഘ​ട​ന, വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം, ടീ​മു​ക​ൾ​ക്കു​ള്ള ഡ്ര​സ്സി​ങ് റൂം, ​മൈ​താ​ന​ത്തി​ന്റെ വ​ലി​പ്പം, കാ​ണി​ക​ളു​ടെ ഇ​രി​പ്പി​ടം, സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, പാ​ർ​ക്കി​ങ് അ​ട​ക്കം അ​ന്താ​രാ​ഷ്ട്ര മൈ​താ​ന​ത്തി​ന്റെ നി​ല​വാ​ര​മു​ണ്ടാ​കും. റെ​ക്റ്റാ​ംഗു​ല​ർ (ച​തു​രാ​കൃ​തി) മാ​തൃ​ക​യി​ൽ നി​ർ​മി​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം നി​ല​വി​ൽ പ​യ്യ​നാ​ട് ല​ഭ്യ​മാ​ണെ​ന്ന് സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ല​വി​ലെ മൈ​താ​നം പ​രി​ശീ​ല​ന​ത്തി​ന് വേ​ണ്ടി മാ​റ്റി​വെ​ക്കാ​നാ​ണ് തീ​രു​മാ​നം.


    നി​ല​വി​ലു​ള്ള മൈ​താ​നം സൗ​ക​ര്യ​ങ്ങ​ൾ പു​തു​ക്കി നി​ർ​മി​ക്കാ​നാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. 2022 മേ​യ് ര​ണ്ടി​ന് കേ​ര​ളം-​ബം​ഗാ​ള്* ഫൈ​ന​ല്* മ​ത്സ​രം വീ​ക്ഷി​ക്കാ​ന്* കൂ​ടു​ത​ൽ ആ​ളു​ക​ൾ വ​രി​ക​യും സ്റ്റേ​ഡി​യ​ത്തി​ൽ സ്ഥ​മി​ല്ലാ​താ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി 2023 ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് വ​ന്ന നി​ർ​ദേ​ശ​പ്ര​കാ​രം പു​തി​യ സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യും ഒ​ക്ടോ​ബ​ർ-​ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ഫീ​ൽ​ഡ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. ഡി​സം​ബ​ർ പ​കു​തി​യോ​ടെ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന് മു​ന്നി​ൽ പ​ദ്ധ​തി​യു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ച്ച് അ​വ​ത​രി​പ്പി​ച്ചു. പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് കാ​യി​ക വ​കു​പ്പി​ന്റെ തീ​രു​മാ​നം. 75 കോ​ടി​യോ​ളം രൂ​പ​യാ​ണ് പ​ദ്ധ​തി ചെ​ല​വ്. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

  5. #455
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,013

    Default

    കേരള പ്രീമിയര്* ലീഗ്; കേരള യുണൈറ്റഡ് എഫ്.സി.ക്ക് കിരീടം; സാറ്റ് തിരൂരിനെ 3-1ന് തോല്*പ്പിച്ചു







    കണ്ണൂര്*: കേരള പ്രിമീയര്*ലീഗ് ഫുട്ബോളില്* കേരള യുണൈറ്റഡ് എഫ്.സി. കിരീടം നിലനിര്*ത്തി. ഫൈനലില്* സാറ്റ് തിരൂരിനെ 3-1-ന് തോല്*പ്പിച്ചു. ഇഞ്ചുറി ടൈമിലെ ആറുമിനിറ്റില്* തുടരെ മൂന്നുഗോള്* സ്*കോര്* ചെയ്താണ് വിജയം.


    ആദ്യപകുതി ഗോള്*രഹിതമായിരുന്നു. 50-ാം മിനിറ്റില്* യദുകൃഷ്ണയുടെ ഗോളിലൂടെ സാറ്റ് തിരൂര്* മുന്നിലെത്തി. പിന്നീട് യുണൈറ്റഡ് ആക്രമണം കടുപ്പിച്ചു. ഒട്ടേറെ ഫ്രീകിക്കുകള്* ലഭിച്ചിട്ടും അവ ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇഞ്ചുറിടൈമിന്റെ തുടക്കത്തില്* സാറ്റിന്റെ പെനാല്*ട്ടി ഏരിയയില്*വെച്ച് ഹാന്*ഡ്ബോളായതിനെത്തുടര്*ന്ന് ലഭിച്ച പെനാല്*ട്ടി യുണൈറ്റഡിന്റെ ലാല്*സീം ഗോളാക്കിയതോടെ തുല്യനിലയിലായി. തുടര്*ന്ന് ലിന്*ങ്കായുടെ (90+8 ) ഗോള്* യുണൈറ്റഡിനെ മുന്നിലെത്തിച്ചു. മുഹീബിന്റെ (90+9) ഗോള്* ജയമുറപ്പിച്ചു.

    യുണൈറ്റഡിന്റെ മുഹമ്മദ് മെഹദി കളിയിലെ താരമായി. മുത്തൂറ്റ് അക്കാദമിയുടെ സലാഹുദ്ദീന്* അദിനാന്* ടോപ് സ്*കോററായി. മികച്ച പ്രതിരോധതാരമായി കേരള പോലീസിന്റെ ജി. സഞ്ജുവിനെയും ഗോള്*കീപ്പറായി കേരള പോലീസിന്റെ മുഹമ്മദ് അസ്ഹാസാറിനെയും തിരഞ്ഞെടുത്തു. മേയര്* മുസ്ലിഹ് മഠത്തില്* ട്രോഫി സമ്മാനിച്ചു. ക്യാപ്റ്റന്* കെ. മുഹമ്മദ് നൗഫലും കോച്ച് സഹീദ് റമോണും ചേര്*ന്ന് ഏറ്റുവാങ്ങി. റണ്ണേഴ്പ്പിന് മുന്* മേയര്* ടി.ഒ. മോഹനന്* ട്രോഫി സമ്മാനിച്ചു.

  6. #456
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,013

    Default

    കേരള ഫുട്ബാൾ: ഒരു റിയാലിറ്റി ചെക്ക്




    കേരള പ്രീമിയർ ലീഗിൽ റണ്ണറപ്പായ സാറ്റ് തിരൂർ ടീം


    ടീമുകളുടെ എണ്ണത്തില്* അഭൂതപൂര്*വമായ മാറ്റങ്ങളോടെ നടന്ന ഈ വര്*ഷത്തെ കേരള പ്രീമിയര്* ലീഗില്* സാറ്റ് തിരൂരിനെ പരാജയപ്പെടുത്തി കേരള യുനൈറ്റഡ് എഫ്.സി തുടര്*ച്ചയായ രണ്ടാം കെ.പി.എല്*. ചാമ്പ്യന്*ഷിപ് സ്വന്തമാക്കി. ആദ്യമായി കെ.പി.എല്ലിന് വേദിയായ കണ്ണൂര്* ജവഹര്* സ്റ്റേഡിയത്തിലെ കാണികളുടെ അകമഴിഞ്ഞ പിന്തുണയില്* തീര്*ത്തും ജീവസ്സുറ്റ പോരാട്ടവീര്യമാണ് കേരള യുനൈറ്റഡ് സാറ്റിനെതിരെ ഉയര്*ത്തിയത്. വിഭവശേഷിയില്* വലിയ അന്തരങ്ങളില്ലാത്ത ഇരു ടീമുകള്*ക്കിടയില്* കളിയെ അധീശപ്പെടുത്താനും ഗതി നിര്*ണയിക്കാനും മേന്മയുള്ള ' ടീം ക്യാരെക്റ്റെറിസ്റ്റിക്സ് ' നന്നായി പ്രകടിപ്പിച്ചതാണ് കേരള യുനൈറ്റഡിന് ഫൈനലില്* ചെറിയ മേല്*ക്കൈ നല്*കിയത്.

    ഒരുപിടി പുതുപ്രതിഭകളുടെ കളിയരങ്ങായിരുന്നു ഈ കെ.പി.എല്*. ഗതകാലഗരിമയുടെ നിറപ്പൊലിമ ഇത്തിരി കുറഞ്ഞെങ്കിലും ടൂര്*ണമെന്*റിലുടനീളം കേരള പൊലീസ്, കെ.എസ്.ഇ.ബി. തുടങ്ങിയ വകുപ്പ്തല ടീമുകളുടെ അപ്രമാദിത്വത്തിനും ടൂര്*ണമെന്*റ് വേദിയായി.



    കേരള ഫുട്ബാളിന്*റെ നിലവാരവ്യതിയാനങ്ങളുടെ ഒരു അളവ്കോലായി കണക്കാക്കാവുന്ന കേരള പ്രീമിയര്* ലീഗിന്*റെ കഴിഞ്ഞ ഒരാറേഴ് വര്*ഷത്തെ മൊത്തത്തില്* പരിഗണിക്കുമ്പോള്* സാറ്റ് തിരൂര്* എന്ന ക്ലബിനെ നമുക്കതിന്*റെയൊരു പരിഛേദമായെടുക്കാമെന്ന് വിചാരിക്കുന്നു. വമ്പന്* താരങ്ങളുടെ സാന്നിധ്യമില്ലാതെ, തിരൂരിന്*റെ പരിസരങ്ങളിലെ പ്രാദേശികപ്രതിഭകളെ പരമാവധി ഉള്*പ്പെടുത്തി ഒരു ടീമാക്കി ചിട്ടപ്പെടുത്താറുള്ള സാറ്റ് ഈ കാലയളവില്* ഏറ്റവും സ്ഥിരതയുള്ള പ്രകടനം കാഴ്ച വെച്ചിട്ടുമുണ്ട്. ഈ റണ്ണേഴ്സ് അപ് ആണവരുടെ ഏറ്റവും മികച്ച നേട്ടമെങ്കിലും സെമിഫൈനല്* ബര്*ത്തെങ്കിലും ഇല്ലാത്ത സീസണുകള്* ഇല്ലെന്ന് തന്നെ പറയാം. എന്നിട്ടും എന്തുകൊണ്ടാണ് കളിനിലവാരത്തിലും, ഒരു കംപ്ലീറ്റ് പ്രൊഫഷനല്* പ്രൊജക്റ്റ് ആയും സാറ്റ് തിരൂര്* ' അടുത്ത തല'ത്തിലേക്ക് വളരാത്തത് ?

    ഫുട്ബാള്* ഡെവലപ്മെന്*റ് പ്രൊസസിന്*റെ എല്ലാ ഘടകങ്ങളേയും സാമ്പത്തികസിദ്ധാന്തത്തിലേക്ക് മാത്രം സമീകരിച്ച് അതിജീവിക്കേണ്ടതാണോ ഈ ചോദ്യങ്ങളെ? അല്ലെന്നാണ് വ്യക്തിപരമായി കരുതുന്നത്. രണ്ട് മൂന്ന് വര്*ഷം മുമ്പ് ' അജ്മല്* ബിസ്മി ഗ്രൂപ്പി'ന്*റെ കീഴില്* വളരെ പ്രതീക്ഷ നല്*കിയ ഒരു പ്രൊജക്റ്റ് അവര്* മുമ്പോട്ട് വെച്ചതുമാണ്. അതിന് പിന്നീടെന്ത് സംഭവിച്ചു എന്നറിവില്ല. കേരളത്തില്* ഏറ്റവും ജൈവികമായി താരതമ്യേന കുറഞ്ഞ ചിലവില്* പ്രവര്*ത്തിക്കുന്ന സാറ്റ് തിരൂര്* പോലൊരു ക്ലബിന് പോലും മികച്ച കോര്*പറേറ്റ് പിന്തുണയുണ്ടായിട്ടും മുമ്പോട്ട് പോവാനാവാതിരുന്നതെന്ത് കൊണ്ടാവും ? ഒരു ഫുട്ബാള്* പ്രേമിയെന്ന നിലയില്* പലപ്പോഴും ഉയര്*ന്ന് വന്ന ചോദ്യമാണിത്..




    ഈ കെ.പി.എല്ലിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട സാറ്റ് തിരൂരിന്*റെ പുതിയ 'വണ്ടര്*ബോയ് ' മെഹ്ദി സെമിയില്* കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്* ' എന്തായിരുന്നു ടീമിന്*റെ ഇന്നത്തെ ഗെയിംപ്ലാന്* ' എന്ന ചോദ്യത്തിന് അവന്* നല്*കിയ ഉത്തരത്തിലും ശരീരഭാഷയിലും ഉണ്ടായിരുന്നു കേരള ഫുട്ബാളിലെ പ്ലെയര്* ഡെവലപ്മെന്*റ് പ്രൊസസിന്*റെ ആകെത്തുക. എന്തുകൊണ്ട് ദേശീയടീമില്* സ്ഥിരസാന്നിധ്യമാവാന്* സാധ്യതയുള്ള ഒറ്റ താരവും കഴിഞ്ഞ നാലഞ്ച് വര്*ഷമായി ഇത്രയധികം പന്തുകളിസംസ്കാരമുള്ള കേരളത്തില്* നിന്ന് ഉല്*പാദിപ്പിക്കപ്പെടുന്നില്ല എന്നതിന്*റെ നേര്*ചിത്രമാണ് വ്യക്തിപരമായി ആ പോസ്റ്റ് മാച് ടോകില്* കണ്ടത്. മെഹ്ദിയെന്ന കളിക്കാരനെ കുറ്റപ്പെടുത്തുകയല്ല, അവനെ ഒരു സ്പെസിമെനായി പരിഗണിക്കുകയാണെന്ന് മാത്രം. ഇന്ത്യന്* സൂപ്പര്* ലീഗിന്*റെ വരവോടെ ഫുട്ബാള്* പരിശീലനം അക്കാദമികളില്* നിന്ന് തന്നെ നേടുന്നത് വളരെ സാധാരണമായ നമ്മുടെ നാട്ടില്* അത് യഥാര്*ഥത്തില്* ഉണ്ടാക്കേണ്ട ഗുണപരമായ മാറ്റം ഇതുവരെ ഉണ്ടായിട്ടുണ്ടോ? രാഹുല്* കെ.പി.ക്ക് ശേഷം നമ്മളൊരു ദേശീയതാരത്തെ കണ്ടിട്ടില്ല, പ്രതീക്ഷ നല്*കുന്ന ആരും വന്നിട്ടുമില്ല. ഇത്രയൊന്നും അക്കാദമികളില്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങള്* നമ്മളേക്കാള്* എത്രയോ മുമ്പോട്ട് പോയിക്കഴിഞ്ഞു എന്നത് കൂടെ ഇതിനോട് ചേര്*ത്ത് വായിക്കണം.


    ക്ലബുകളുടെ ലക്ഷ്യങ്ങള്* വല്ലാതെ പരിമിതപ്പെടുന്നു എന്നതാണ് ഈ വളര്*ച്ചാനിശ്ചലതക്ക് കാരണമായി കരുതേണ്ടത്. ക്ലബുകളുടെ എല്ലാ വികസനപദ്ധതികള്*ക്കും സാമ്പത്തികം ഒരു പ്രധാനഘടകമാണെങ്കിലും കൈവശമുള്ള ഉറവിടങ്ങളെ എത്രത്തോളം ക്രിയാത്മകമായും സൃഷ്ടിപരമായും ഉപയോഗിക്കുന്നു എന്നതാണ് പ്രസക്തം. അക്കാദമിയിലെത്തുന്ന പ്രതിഭകളെ ടീമിനുതകും വിധം ചൂഷണം ചെയ്യുക, അതിലൂടെ ചെറുകിടനേട്ടങ്ങളുണ്ടാക്കുക എന്നതിനപ്പുറം ദീര്*ഘവീക്ഷണത്തോടെ പ്രതിഭകളെ വളര്*ത്തിയെടുക്കുന്ന ലോങ് ടേം പ്രൊജക്റ്റുകള്*ക്ക് ഇപ്പോഴും ക്ലബുകളും കളിക്കാരുടെ മാതാപിതാക്കളും തയാറാവുന്നില്ല. തങ്ങളിലെത്തുന്ന കുട്ടികളെ അവരവരുടെ ശക്തി-ദൗര്*ബല്യങ്ങളെ വകതിരിച്ച് വ്യക്തിഗത പരിശീലനപ്രോഗ്രാമുകളുള്ള അക്കാദമികള്* ഇപ്പോഴും ഇവിടെയില്ലെന്നാണ് കരുതുന്നത്. പകരം എല്ലാവര്*ക്കും ഒരു ഏകീകൃതപരിശീലനപദ്ധതികളേയുള്ളൂ.


    കെ.പി.എല്ലിൽ ചാമ്പ്യന്മാരായ കേരള യുനൈറ്റഡ് എഫ്.സി ടീം

    ചില കുട്ടികള്* കളിയില്* അസാമാന്യവേഗത്തില്* തീരുമാനമെടുക്കുന്നവരാവും, ചിലര്*ക്ക് പന്തില്* നൈസര്*ഗികമായ സ്പര്*ശമുണ്ടാവും, ചിലര്*ക്ക് വേഗതയാവാം, അങ്ങനെ വിവിധങ്ങളായ കഴിവുള്ളവര്*ക്ക് അവരുടെ കുറവുകളെ അടിസ്ഥാനപ്പെടുത്തിയ വ്യക്തിഗതപരിശീലനപദ്ധതികളാണുണ്ടാവേണ്ടത്. അതിന് കൃത്യമായ ഫില്*ട്രേഷന്* പ്രൊസസുകളിലൂടെ കടന്ന് പോവുന്ന ' സ്കൂള്* ഓഫ് എക്സലന്*സ് ' സംവിധാനങ്ങളുണ്ടാവണം. അങ്ങനെ വര്*ഷത്തില്* രണ്ടോ മൂന്നോ പ്രതിഭകളെ പ്രത്യേകമായ പ്രോഗ്രാമുകളിലൂടെ ഒരു ടോപ് ക്ലാസ് അത്ലീറ്റുകളായി പരിണാമപ്പെടുത്തുന്ന തലത്തിലേക്ക് ഇത്തരം ക്ലബുകളും അക്കാദമികളും ഉയരേണ്ടതുണ്ട്. അല്ലാത്തപക്ഷം പരിമിതസാഹചര്യങ്ങളും പരിമിതലക്ഷ്യങ്ങളുമായി നമ്മുടെ സിസ്റ്റങ്ങള്* ഒതുങ്ങിപ്പോവും.

    സ്പോര്*ട്സ് കള്*ചറെന്നത് നിമിഷംപ്രതി ശാസ്ത്രീയമായും പുരോഗമനപരമായും മുമ്പോട്ട് നീങ്ങിക്കൊണ്ടേയിരിക്കണം. ഏത് മേഖലയേയും പോലെ കാണികളാണ് അതിന്*റെ കമ്പോളം നിശ്ചയിക്കുന്നത്. ആ ഇക്കോ സിസ്റ്റത്തില്* മീഡിയയും, മാതാപിതാക്കളും കോര്*പറേറ്റുകളും കായിക അധികൃതരുമെല്ലാം തുല്യപ്രസക്തരാണ്. അവരാഗ്രഹിക്കുന്നത് ഏറ്റവും മത്സരക്ഷമതയും ഗുണമേന്മയുമുള്ള ഉല്*പന്നങ്ങളും (കളിക്കാര്*) ഉപോല്*പന്നങ്ങളും (ക്ലബുകള്*/ടീമുകള്*) ആണ്. മികച്ച കളിക്കാരുണ്ടാവുമ്പോഴേ മികച്ച പരിശീലകര്* പോലും ഉണ്ടാവൂ എന്നതാണ് യാഥാര്*ഥ്യം.




    പ്രൊഫഷനല്* സ്പോര്*ട്സ് ട്രെയ്നിങ് എന്നത് വെറും കായികപരിശീലനമായി പരിമിതപ്പെടരുത്, മറിച്ച് വ്യക്തിവികാസവും, പ്രതിഭാവികാസവും, സാമൂഹികമൂല്യങ്ങളും പരിശീലിക്കപ്പെടേണ്ട സമഗ്രപദ്ധതിയായി വിഭാവനം ചെയ്യപ്പെടണം. തങ്ങള്* ഏര്*പ്പെടുന്ന കളിയെ ആഴത്തിലറിഞ്ഞ് കൂടുതല്* സ്വയം പര്യവേക്ഷണത്വരയുള്ളവരായി കുട്ടികള്* മാറണം. അപ്പോഴാണ് എതിരിടുന്ന ചോദ്യങ്ങളോട് ഏറ്റവും നല്ല പ്രൊഫഷനലായി പ്രതികരിക്കാനാവൂ. വെറുമൊരു സാറ്റ് തിരൂരിലൊതുങ്ങേണ്ടതല്ല ഇതൊന്നും. കോര്*പറേറ്റ് പിന്തുണയുള്ള കേരള യുനൈറ്റഡ് എഫ്.സി, കോവളം എഫ്.സി, ലൂക്ക സോക്കര്* ക്ലബ്, എഫ്.സി കേരള, മുത്തൂറ്റ് എഫ്.സി എന്നിവരെല്ലാം ഇത്തരം ദീര്*ഘകാലപദ്ധതികളില്* കൂടുതല്* ശ്രദ്ധയൂന്നേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അല്ലാത്തപക്ഷം നന്നായി കളിക്കുന്നവരുടെ ഒരു കൂട്ടമായി വന്ന് കെ.പി.എല്ലോ ചെറുകിട ടൂര്*ണമെന്*റുകളോ കളിച്ച് പോവുന്ന ക്ലബുകളായി ചുരുങ്ങിപോവും.

    നമുക്ക് വേണ്ടത് ഇനി അനുനിമിഷം മാറുന്ന കളിസാഹചര്യങ്ങളെ ഏറ്റവും നന്നായി പരിചരിക്കാനാവും വിധം പ്രതിഭകളെ മൂര്*ച്ച കൂട്ടുന്ന ഫൈന്* ട്യൂണിങ് പ്രൊസസുകളാണ്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരള സൂപ്പര്* ലീഗ് ഒക്കെ വരുമ്പോ ടീമുകള്*ക്കാവശ്യം ഏറ്റവും പ്രൊഫഷനലായ കളിക്കാരെയാണ്. പ്രാദേശികതാരങ്ങള്* സൂപ്പര്* ലീഗ് ടീമുകളുടെ ആവശ്യകതകളെ പൂര്*ത്തീകരിക്കുന്നവരാവുമ്പോഴാണ് അതിന്*റെ ഗുണം നമ്മുടെ സ്പോര്*ട്സ് ഇകണോമിക്ക് കൂടി ലഭിക്കുന്നത്. ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് പോലുള്ള കായിക-സാമ്പത്തിക പരിപോഷണ പരിപാടികളൊക്കെ സര്*ക്കാറും അനുബന്ധസംഘടനകളും മുമ്പോട്ട് വെക്കുമ്പോഴും അതൊക്കെ നടപ്പിലാവേണ്ടത് ഈ പ്രതലത്തിലാണെന്ന യാഥാര്*ഥ്യം ഇനിയെങ്കിലും ഈ ക്ലബുകളും അക്കാദമികളും തിരിച്ചറിയണം. എല്ലാ സ്വപ്നപദ്ധതികളും നടപ്പിലാവുന്ന ഇക്കോസിസ്റ്റത്തിന്*റെ നട്ടെല്ല് നിരന്തരമായി വളര്*ന്നുവരുന്ന കളിക്കാരാണ്. ആ വിളവുകളെ നന്നായി പോഷിപ്പിച്ചെടുത്താല്* ബാക്കിയെല്ലാ ഘടകങ്ങളും സമയബന്ധിതമായി അതിനോട് ചേര്*ന്ന് നില്*ക്കും.

  7. #457
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,013

    Default

    സൂപ്പര്* ലീഗ് കേരള ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചു; സെപ്റ്റംബറില്* കിക്കോഫ്




    സൂപ്പർ ലീഗ് കേരള സീസൺ ഒന്നിലെ ആറ് ഫ്രാഞ്ചൈസികളെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്*ബോൾ ക്യാപ്റ്റൻ ബെയ്ചിങ് ബൂട്ടിയക്കൊപ്പം കേരള ഫുട്*ബോളിന്റെ ഇതിഹാസ താരങ്ങൾ.

    കൊച്ചി: സൂപ്പര്* ലീഗ് കേരള ഫുട്ബോളിന് സെപ്റ്റംബര്* ആദ്യവാരം കിക്കോഫാകും. 45 ദിവസം നീണ്ടുനില്*ക്കുന്ന പ്രഥമ സൂപ്പര്* ലീഗ് കേരളയില്* കൊച്ചി പൈപ്പേഴ്സ്, കണ്ണൂര്* സ്*ക്വാഡ്, കാലിക്കറ്റ് എഫ്.സി., മലപ്പുറം എഫ്.സി., തൃശ്ശൂര്* റോര്*, തിരുവനന്തപുരം കൊമ്പന്*സ് എന്നീ ആറുടീമുകള്* മത്സരിക്കും. ഫ്രാഞ്ചൈസികളെ വെള്ളിയാഴ്ച കൊച്ചിയില്* പ്രഖ്യാപിച്ചു.


    ടെന്നീസ് താരവും എസ്.ജി. സ്*പോര്*ട്*സ് ആന്*ഡ് എന്റര്*ടെയ്ന്*മെന്റ് സി.ഇ.ഒ.യുമായ മഹേഷ് ഭൂപതിയാണ് കൊച്ചി പൈപ്പേഴ്*സിന്റെ ഫ്രാഞ്ചൈസി ഉടമ. ടെക് സംരംഭകനും ഐ.ബി.എസ്. ഗ്രൂപ്പ് ചെയര്*മാനുമായ വി.കെ. മാത്യൂസാണ് കാലിക്കറ്റ് ടീമിന്റെ ഉടമ. ബ്രിസ്*ബേന്* റോര്* എഫ്.സി. ചെയര്*മാനും സി.ഇ.ഒ.യുമായ കാസ് പടാഫ്ത, മാഗ്*നസ് സ്*പോര്*ട്*സിന്റെ ബിനോയിറ്റ് ജോസഫ്, നുസിം ടെക്*നോളജീസിന്റെ മുഹമ്മദ് റഫീഖ് എന്നിവരാണ് തൃശ്ശൂര്* ടീമിനുപിന്നിലുള്ളത്. കണ്ണൂര്* ഇന്റര്*നാഷണല്* എയര്*പോര്*ട്ട് ലിമിറ്റഡ് ഡയറക്ടര്* എം.പി. ഹസ്സന്* കുഞ്ഞി, ദോഹയിലെ കാസില്* ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്* മിബു ജോസ് നെറ്റിക്കാടന്*, അസറ്റ് ഹോംസ് ഡയറക്ടര്* പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്.സി. പ്രമോട്ടര്* ഷമീം ബക്കര്* എന്നിവരാണ് കണ്ണൂര്* സ്*ക്വാഡിനെ ഒരുക്കുന്നത്. കിംസ് സി.എം.ഡി. ഡോ. മുഹമ്മദ് ഇല്യാസ് സഹദുള്ള, കേരള ട്രാവല്*സ് എം.ഡി. കെ.സി. ചന്ദ്രഹാസന്*, കോവളം എഫ്.സി. സഹ ഉടമ ടി.ജെ. മാത്യൂസ്, ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി എന്നിവരാണ് തിരുവനന്തപുരം കൊമ്പന്*സിന്റെ അമരക്കാര്*. ബിസ്മി ഗ്രൂപ്പ് എം.ഡി. വി.എ. അജ്മല്* ബിസ്മി, തിരൂര്* എസ്.എ.ടി. ഉടമ അന്*വര്* അമീന്* ചേലാട്ട്, സൗദി ഇന്ത്യന്* ഫുട്ബോള്* ഫോറം പ്രസിഡന്റ് ബേബി നീലാംബ്ര എന്നിവരാണ് മലപ്പുറം ടീമിനുപിന്നില്*.

    കേരള ഫുട്ബോള്* അസോസിയേഷനും സ്*കോര്*ലൈനും സംയുക്തമായാണ് ലീഗ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്* ഇങ്ങനെയൊരു ടൂര്*ണമെന്റ് ആദ്യമാണെന്ന് കായികമന്ത്രി വി.എ. അബ്ദുറഹ്*മാന്* പറഞ്ഞു. അഖിലേന്ത്യാ ഫുട്*ബോള്* ഫെഡറേഷന്* വൈസ് പ്രസിഡന്റ് എന്*.എ. ഹാരിസ്, കേരള ഫുട്*ബോള്* അസോസിയേഷന്* പ്രസിഡന്റ് നവാസ് മീരാന്*, സെക്രട്ടറി പി. അനില്*കുമാര്*, ഹൈബി ഈഡന്* എം.പി., എം.എല്*.എ.മാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജന്*, ഓസ്ട്രേലിയന്* കൗണ്*സല്* ജനറല്* (ചെന്നൈ) സിലായ് സാക്കി, കായികതാരവും പ്രോ കബഡി സഹസ്ഥാപകനുമായ ചാരു ശര്*മ, കേരള സ്*പോര്*ട്*സ് കൗണ്*സില്* പ്രസിഡന്റ് യു. ഷറഫലി, മുന്* താരങ്ങളായ ഐ.എം. വിജയന്*, ഷബീര്* അലി, ബൈച്ചുങ് ബൂട്ടിയ, സി.വി. പാപ്പച്ചന്*, സി.സി. ജേക്കബ്, വിക്ടര്* മഞ്ഞില, എം.എം. ജേക്കബ്, ജോപോള്* അഞ്ചേരി, എന്*.പി. പ്രദീപ്, കെ.കെ. രഞ്ജിത്ത്, പരിശീലകരായ ടി.ജി. പുരുഷോത്തമന്*, സതീവന്* ബാലന്*, വി.എ. നാരായണമേനോന്* തുടങ്ങിയവരും ചടങ്ങില്* പങ്കെടുത്തു.

    ലോക നിലവാരത്തിലേക്ക് ഉയരാന്* കഴിയുന്ന മികച്ച ഫുട്*ബോള്* താരങ്ങള്* കേരളത്തില്* ഉണ്ട്. അവസരവും പ്രോത്സാഹനവും മികച്ച സൗകര്യങ്ങളും നല്*കി അവരെ ദേശീയ, അന്തര്*ദേശീയ നിലവാരത്തിലേക്ക് ഉയര്*ത്തുക എന്നതാണ് സൂപ്പര്* ലീഗ് കേരള ലക്ഷ്യമിടുന്നത്. വിദേശത്ത് നിന്നുള്ള മികച്ച കളിക്കാര്*, പരിശീലകര്*, സാങ്കേതിക വിദഗ്ധര്* എന്നിവരുടെ സഹായം ലീഗിലെ ടീമുകള്*ക്ക് ഉണ്ടാകും. കേരളത്തില്* നിന്ന് വളരെ ചുരുക്കം കളിക്കാര്*ക്ക് മാത്രമാണ് നിലവില്* ഇത്തരത്തില്* വിദേശ താരങ്ങള്*ക്കൊപ്പം കളിക്കാന്* സാധിക്കുന്നത്. എന്നാല്*, സൂപ്പര്* ലീഗ് കേരള വരുന്നതോടെ നമ്മുടെ സംസ്ഥാനത്തെ മികച്ച താരങ്ങള്*ക്ക് വിദേശ പ്രതിഭകളോടൊപ്പം കളിച്ചു തങ്ങളുടെ കഴിവ് മികച്ചതാക്കാന്* കഴിയും. ഏഷ്യന്* താരങ്ങള്*ക്കൊപ്പം മധ്യേഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിന്* അമേരിക്ക തുടങ്ങിയ ഇടങ്ങളില്* നിന്നുള്ള കളിക്കാരുടെയും പരിശീലകരുടെയും സേവനം ഉണ്ടാകും.



    സൂപ്പര്* ലീഗ് കേരളയില്* പണംവാരിയെറിഞ്ഞ് ബിസിനസ് ഗ്രൂപ്പുകള്*; വരുമാനം കണ്ടെത്താന്* യൂറോപ്യന്* മാതൃക

    സ്റ്റാര്* സ്*പോര്*ട്*സും ഹോട്ട്*സ്റ്റാറും ആണ് സൂപ്പര്* ലീഗ് കേരളയുടെ ചാനല്* പാര്*ട്ണര്*മാര്*





    കേരളത്തില്* ഫുട്*ബോളിന് വലിയ വേരോട്ടമുണ്ടെന്നതില്* ആര്*ക്കും സംശയമില്ലാത്ത കാര്യമാണ്. എന്നാല്* യൂറോപ്യന്* സ്റ്റൈലില്* കോടികള്* മുടക്കി കോര്*പറേറ്റുകള്* ടീമിനെ സ്വന്തമാക്കുന്ന പ്രെഫഷണല്* ലീഗ് എത്രത്തോളം ലാഭകരമാകുമെന്നതില്* ആശങ്കയുള്ളവരാണ് ഏറെയും. നവാസ് മീരാന്* എന്ന തൊട്ടതെല്ലാം വിജയത്തിലെത്തിച്ച സംരംഭകന്* കേരള ഫുട്*ബോള്* അസോസിയേഷന്റെ തലപ്പത്തേക്ക് എത്തിയതോടെ സംശയങ്ങളും ആശങ്കകളും വഴിമാറിയിരിക്കുകയാണ്.

    കഴിഞ്ഞ ദിവസം കൊച്ചിയില്* നടന്ന ചടങ്ങില്* ലീഗില്* പങ്കെടുക്കുന്ന ടീമുകളെയും ഉടമകളെയും അവതരിപ്പിച്ച് സൂപ്പര്* ലീഗ് കേരള അതിന്റെ വരവറിയിച്ചിരിക്കുന്നു. 45 ദിവസം നീളുന്ന ലീഗ് ഇതുവരെ കാണാത്ത താരപ്പൊലിമയോടെ നടത്താനാണ് സംഘാടകരായ സ്*കോര്*ലൈനിന്റെയും കെ.എഫ്.എയുടെയും പദ്ധതി.


    ബിസിനസ് ലോകത്തെ പ്രമുഖരാണ് പല ടീമുകളുടെയും ഉടമകളായി വരുന്നത്. ഐ.ബി.എസ് ഗ്രൂപ്പിന്റെ വി.കെ മാത്യൂസ്, അസറ്റ് ഹോംസ് ഡയറക്ടര്* പ്രവീഷ് കുഴുപ്പിള്ളി, കിംസ് സി.എം.ഡി ഡോ. മുഹമ്മദ് ഇല്യാസ് സഹദുള്ള, കേരള ട്രാവല്*സ് എം.ഡി കെ.സി ചന്ദ്രഹാസന്*, ബിസ്മി ഗ്രൂപ്പ് എം.ഡി വി.എ അജ്മല്* ബിസ്മി എന്നിവരെല്ലാം ഫുട്*ബോള്* ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്.

    പണംവാരിയെറിയും

    ഓരോ ടീമിനെയും സ്വന്തമാക്കിയവര്* നിശ്ചിത തുക ഫ്രാഞ്ചൈസി ഫീസായി നല്*കണം. 2 കോടി രൂപയ്ക്ക് അടുത്തു വരും ഈ തുക. ഒരു സീസണില്* 5 കോടി രൂപയെങ്കിലും ഫ്രാഞ്ചൈസികള്* മുടക്കേണ്ടിവരും. കളിക്കാരുടെയും സപ്പോര്*ട്ടിംഗ് സ്റ്റാഫുകളുടെയും പ്രതിഫലം, മാര്*ക്കീ താരങ്ങള്*ക്ക് നല്*കേണ്ട ഭീമമായ തുകയെല്ലാം ഇതില്* പെടും. പ്രധാന ബിസിനസ് ഗ്രൂപ്പുകളാണ് ഓരോ ടീമിന്റെയും ഉടമകളായി വരുന്നതെന്നതിനാല്* മുടക്കിയ പണം തിരിച്ചു പിടിക്കുന്ന കാര്യത്തില്* വ്യക്തമായ ധാരണ ഇവര്*ക്കുണ്ടാകും.

    ഗള്*ഫ് മാര്*ക്കറ്റും ലക്ഷ്യം

    മലയാളികള്* ഏറെയുള്ള ഗള്*ഫ് രാജ്യങ്ങളിലേക്കും ലീഗിനെ പറിച്ചുനടാന്* സംഘാടകര്*ക്ക് താല്പര്യമുണ്ട്. ആദ്യ സീസണില്* ഇതു സംഭവിച്ചില്ലെങ്കിലും രണ്ടാം സീസണ്* മുതല്* കുറച്ചു മല്*സരങ്ങള്*ക്ക് സൗദി അറേബ്യയും ഖത്തറും യു.എ.ഇയും വേദിയാകുമെന്നാണ് സൂചന. ഗള്*ഫ് രാജ്യങ്ങളിലേക്ക് ലീഗിനെ എത്തിച്ചാല്* സാമ്പത്തികമായുണ്ടാകുന്ന നേട്ടം വളരെ വലുതാണ്.

    കൂടുതല്* സ്*പോണ്*സര്*മാരെ ലഭിക്കുമെന്ന് മാത്രമല്ല ഗേറ്റ് കളക്ഷനിലൂടെയുള്ള വരുമാനവും ടി.വി സംപ്രേക്ഷണ അവകാശവും കൂടുതല്* തുകയ്ക്ക് നല്*കാന്* സാധിക്കും. ഇതുവഴി ലഭിക്കുന്ന വരുമാനം ടീമുകള്*ക്കും ലഭിക്കും. മുമ്പ് കേരള ബ്ലാസ്റ്റേഴ്*സ് ഇത്തരത്തില്* ഗള്*ഫ് ടൂറുകള്* നടത്തിയിരുന്നു. ഇതുവഴി ബ്ലാസ്റ്റേഴ്*സിന് സാമ്പത്തികനേട്ടവും ഉണ്ടായിരുന്നു.


    കഴിഞ്ഞ വര്*ഷം സന്തോഷ് ട്രോഫി ടൂര്*ണമെന്റിന്റെ സെമിയും ഫൈനലും സൗദി അറേബ്യയില്* നടന്നപ്പോള്* വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇത്തരത്തില്* പകുതി മല്*സരങ്ങള്* കേരളത്തിലും ബാക്കി ഗള്*ഫ് രാജ്യങ്ങളിലുമായി നടത്തിയാല്* ചുരുങ്ങിയ വര്*ഷങ്ങള്*ക്കുള്ളില്* ലീഗിനെ ലാഭത്തിലെത്തിക്കാന്* സാധിക്കുമെന്നാണ് കരുതുന്നത്.

    ഫ്രാഞ്ചൈസികളുടെ വരുമാനമാര്*ഗം ഇങ്ങനെ

    കോടികള്* മുടക്കി ടീമിനെ എടുക്കുന്ന ഫ്രാഞ്ചൈസികള്*ക്ക് വരുമാനം പ്രധാനമായും വരുന്നത് സ്*പോണ്*സര്*ഷിപ്പ്, ഗേറ്റ് കളക്ഷന്*, സെന്*ട്രല്* റവന്യു, ടി.വി സംപ്രേക്ഷണ കരാറിലെ വരുമാനം എന്നിവയിലൂടെയാണ്. സ്റ്റാര്* സ്*പോര്*ട്*സും ഹോട്ട്*സ്റ്റാറും ആണ് സൂപ്പര്* ലീഗ് കേരളയുടെ ചാനല്* പാര്*ട്ണര്*മാര്*. തുടക്കത്തില്* പക്ഷേ ടി.വി കരാറിലൂടെ വലിയ വരുമാനം കിട്ടില്ല.


    സ്*പോണ്*സര്*പ്പിലൂടെ കൂടുതല്* വരുമാനം കണ്ടെത്തുകയെന്നത് തന്നെയാകും ടീമുകളുടെ പ്രധാന മാര്*ക്കറ്റിംഗ് തന്ത്രം. ഗേറ്റ് കളക്ഷനിലൂടെ ലഭിക്കുന്ന വരുമാനം ഒരുപരിധിയില്* കൂടുതല്* ഉണ്ടാകില്ലെന്നത് തന്നെ കാരണം. ചുരുങ്ങിയത് 10 വര്*ഷമെങ്കിലും വേണ്ടിവരും ഓരോ ടീമും ലാഭത്തിലെത്താന്*.

    ടീമുകള്* ഇതൊക്കെ

    കൊച്ചി പൈപ്പേഴ്സ് എഫ്.സി, കാലിക്കറ്റ് എഫ്.സി, തൃശ്ശൂര്* റോര്* എഫ്.സി, കണ്ണൂര്* സ്*ക്വാഡ് എഫ്.സി, തിരുവനന്തപുരം കൊമ്പന്*സ് എഫ്.സി, മലപ്പുറം എഫ്.സി
    എന്നീ ആറു ടീമുകള്* മാറ്റുരക്കും. 45 ദിവസം നീണ്ടു നില്*ക്കുന്നതാണ് സൂപ്പര്* ലീഗ് കേരള.

    ഫ്രാഞ്ചൈസി ഉടമകളെ വെളളിയാഴ്ച്ച കൊച്ചി ഗ്രാന്*ഡ് ഹയാത്ത് ഹോട്ടലില്* നടന്ന ചടങ്ങില്* പരിചയപ്പെടുത്തി. കൊച്ചി പൈപ്പേഴ്*സ് എഫ്*സിയുടെ ഉടമസ്ഥര്* മുന്* ഇന്ത്യന്* ടെന്നീസ് താരം മഹേഷ് ഭൂപതിയും എപിഎല്* അപ്പോളോ ഗ്രൂപ്പുമാണ്. ഓസ്*ട്രേലിയന്* ഫുട്*ബോള്* ക്ലബായ ബ്രിസ്*ബേന്* റോര്* എഫ്*സി ചെയര്*മാനും സി.ഇ.ഒയുമായ കാസ് പടാഫ്ത, മാഗ്*നസ് സ്*പോര്*ട്*സിന്റെ ബിനോയിറ്റ് ജോസഫ്, നുസിം ടെക്*നോളജീസിന്റെ മുഹമ്മദ് റഫീഖ് എന്നിവരാണ് തൃശൂര്* റോര്* എഫ്.സിയെ സ്വന്തമാക്കിയത്.

    കണ്ണൂര്* ഇന്റര്*നാഷണല്* എയര്*പോര്*ട്ട് ലിമിറ്റഡ് ഡയറക്ടര്* എം.പി ഹസന്* കുഞ്ഞി, ദോഹയിലെ കാസില്* ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്* മിബു ജോസ് നെറ്റിക്കാടന്*, അസറ്റ് ഹോംസ് ഡയറക്ടര്* പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്സി പ്രമോട്ടര്* ഷമീം ബക്കര്* എന്നിവര്*ക്കാണ് കണ്ണൂര്* സ്*ക്വാഡ് ടീമിനെ ലഭിച്ചത്. കിംസ് സി.എം.ഡി ഡോ. മുഹമ്മദ് ഇല്യാസ് സഹദുള്ള, കേരള ട്രാവല്*സ് എം.ഡി കെ.സി ചന്ദ്രഹാസന്*, ടി.ജെ മാത്യൂസ്, പ്രിന്*സ് ഗൗരി ലക്ഷ്മി ഭായി എന്നിവര്* തലസ്ഥാനത്തെ ടീമായ തിരുവനന്തപുരം കൊമ്പന്*സ് എഫ്*സിയുടെ ഉടമകളായി.

    ബിസ്മി ഗ്രൂപ്പ് എം.ഡി വി.എ അജ്മല്* ബിസ്മി, തിരൂര്* എസ്.എ.ടി എഫ്സി ആന്*ഡ് ഗ്രാന്*ഡ് ഹൈപ്പര്*മാര്*ക്കറ്റ്സ് ഉടമ ഡോ അന്*വര്* അമീന്* ചേലാട്ട്, സൗദി ഇന്ത്യന്* ഫുട്ബോള്* ഫോറം പ്രസിഡന്റ് ബേബി നീലാംബ്ര എന്നിവരാണ് മലപ്പുറം എഫ്*സിയുടെ സാരഥികള്*. ഐ.ബി.എസ് ഗ്രൂപ്പ് സാരഥി വി.കെ മാത്യൂസ് കാലിക്കറ്റ് എഫ്.സിയെ സ്വന്തമാക്കി.

    സൂപ്പര്* ലീഗ് കേരള വരുന്നതോടെ കേരളത്തിലെ മികച്ച താരങ്ങള്*ക്ക് വിദേശ പ്രതിഭകളോടൊപ്പം കളിച്ചു തങ്ങളുടെ കഴിവ് മികച്ചതാക്കാന്* കഴിയും. ഏഷ്യന്* താരങ്ങള്*ക്കൊപ്പം മധ്യേഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിന്* അമേരിക്ക തുടങ്ങിയ ഇടങ്ങളില്* നിന്നുള്ള കളിക്കാരുടെയും പരിശീലകരുടെയും സേവനം ഉണ്ടാകുമെന്ന് കേരള ഫുട്ബോള്* അസോസിയേഷന്* പ്രസിഡന്റ് നവാസ് മീരാന്* പറഞ്ഞു.

  8. #458
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,013

    Default

    With six teams in fray, Super League Kerala to commence in September


    The six clubs, representing the cities of Thiruvananthapuram, Ernakulam, Thrissur, Kozhikode, Malappuram, and Kannur are Thiruvananthapuram Kombans FC, Kochi Pipers FC, Thrissur Roar FC, Calicut FC, Malappuram FC, and Kannur Squad FC.

    Organised jointly by the Kerala Football Association and Scoreline Sports Private Limited, the SLK is set to commence in September this year and will run for 45 days. The matches will be held at Jawaharlal Nehru Stadium, Kochi, EMS Corporation Stadium, Kozhikode, and Sports Council Stadium, Manjeri.

  9. #459
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,013

    Default

    വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​യി​ല്ല; നി​ർ​മാ​ണം ആ​രം​ഭി​ക്കാ​തെ പ​യ്യ​നാ​ട്ടെ പു​തി​യ സ്റ്റേ​ഡി​യം..മി​സ്സാ​കു​മോ, മെ​സ്സി​യെ



    2025 ഒ​ക്ടോ​ബ​റി​ൽ സൗ​ഹൃ​ദ മ​ത്സ​രം ന​ട​ക്കു​മെ​ന്നാ​ണ് മ​ന്ത്രി അ​റി​യി​ച്ചി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ മെ​സ്സി​യും സം​ഘ​വും ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​ന്ന​തി​ൽ ഒ​ന്ന് പ​യ്യ​നാ​ട് പു​തു​താ​യി നി​ർ​മി​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ലാ​കു​മെ​ന്ന മ​ല​പ്പു​റ​ത്തു​കാ​ര​നാ​യ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ആ​വേ​ശം ഇ​ര​ട്ടി​യാ​ക്കി
    മ​ല​പ്പു​റം: മ​ഞ്ചേ​രി പ​യ്യ​നാ​ട്ടി​ൽ ഫി​ഫ നി​ല​വാ​ര​ത്തി​ൽ പു​തു​താ​യി നി​ർ​മി​ക്കു​മെ​ന്ന് പ​റ​ഞ്ഞ സ്റ്റേ​ഡി​യ​ത്തി​ന്*റെ നി​ർ​മാ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. ഫു​ട്ബാ​ളി​ലെ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ൻ​റീ​ന​യും മെ​സ്സി​യും കാ​ൽ​പ​ന്തു​ക​ളി​യു​ടെ ഈ​റ്റി​ല്ല​മാ​യ മ​ല​പ്പു​റ​ത്ത് പ​ന്തു​ത​ട്ടു​മെ​ന്ന കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്*റെ പ്ര​സ്താ​വ​ന പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി​യ നി​ല​യി​ലാ​ണ്.

    2025 ഒ​ക്ടോ​ബ​റി​ൽ സൗ​ഹൃ​ദ മ​ത്സ​രം ന​ട​ക്കു​മെ​ന്നാ​ണ് മ​ന്ത്രി അ​റി​യി​ച്ചി​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ മെ​സ്സി​യും സം​ഘ​വും ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​ന്ന​തി​ൽ ഒ​ന്ന് പ​യ്യ​നാ​ട് പു​തു​താ​യി നി​ർ​മി​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ലാ​കു​മെ​ന്ന മ​ല​പ്പു​റ​ത്തു​കാ​ര​നാ​യ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ആ​വേ​ശം ഇ​ര​ട്ടി​യാ​ക്കി. ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന് കീ​ഴി​ൽ 25 ഏ​ക്ക​ർ ഭൂ​മി​യാ​ണ് പ​യ്യ​നാ​ട് ഉ​ള്ള​ത്. പു​തി​യ സ്റ്റേ​ഡി​യ​ത്തി​ന്*റെ നി​ർ​മാ​ണം ഊ​രാ​ളു​ങ്ക​ൽ സ​ർ​വി​സ് സൊ​സൈ​റ്റി​യെ ഏ​ൽ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, മൈ​താ​ന​ത്ത് ഇ​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല.

    മ​തി​യാ​വി​ല്ല സീ​റ്റി​ങ് ക​പ്പാ​സി​റ്റി

    പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ 2022ൽ ​ന​ട​ന്ന സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ ഫൈ​ന​ൽ കാ​ണാ​നെ​ത്തി​യ ആ​രാ​ധ​ക​ർ പി​ടി​ച്ച പോ​സ്റ്റ​റി​ലെ വാ​ക്കു​ക​ളാ​ണി​ത്. സം​ഘാ​ട​ക​രെ പോ​ലും ഞെ​ട്ടി​ച്ച് കേ​ര​ള​ത്തി​ന്റെ ഓ​രോ മ​ത്സ​ര​ത്തി​നും കാ​ൽ​ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഗാ​ല​റി​യി​ലെ​ത്തി​യ​ത്. സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ന​മ്മു​ടെ കൊ​ച്ചു​കേ​ര​ളം പ​ന്തു​ത​ട്ടി​യ​പ്പോ​ൾ ഉ​ള്ള സ്ഥി​തി ഇ​താ​യി​രു​ന്നെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള അ​ർ​ജ​ൻ​റീ​ന​യും മെ​സ്സി​യും എ​ത്തു​മ്പോ​ൾ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന് ക​ണ്ട​റി​യ​ണം.

    പ​യ്യ​നാ​ടി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ൽ ഒ​രേ സ​മ​യം 50,000 പേ​ർ​ക്ക് ക​ളി​കാ​ണാ​ൻ ക​ഴി​യു​മെ​ന്നാ​ണ് കാ​യി​ക വ​കു​പ്പ് പ​റ​യു​ന്ന​ത്.
    സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്റെ പ്രാ​ഥ​മി​ക ഫീ​ൽ​ഡ്ത​ല സ​ർ​വേ പ്ര​കാ​ര​മാ​ണി​ത്. ഫി​ഫ​യു​ടെ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​യി​രി​ക്കും സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ക​യെ​ന്നും പ​റ​യു​ന്നു. ഒ​ക്ടോ​ബ​ർ-​ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ഫീ​ൽ​ഡ്ത​ല പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഡി​സം​ബ​ർ പ​കു​തി​യോ​ടെ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന് മു​ന്നി​ൽ പ​ദ്ധ​തി​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ച്ച് അ​വ​ത​രി​പ്പി​ച്ചു. 75 കോ​ടി​യോ​ളം രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് കാ​യി​ക വ​കു​പ്പി​ന്റെ തീ​രു​മാ​ന​മെ​ങ്കി​ലും ന​ട​പ​ടി എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ൽ.


    15 മാ​സം, ക​ട​മ്പ​ക​ളേ​റെ

    മെ​സ്സി​യും സം​ഘ​വും കേ​ര​ള​ത്തി​ൽ പ​ന്തു​ത​ട്ടാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തു​പ്രാ​വ​ർ​ത്തി​ക​മാ​കാ​ൻ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് കാ​യി​ക വ​കു​പ്പി​ന് മു​ന്നി​ലു​ള്ള​ത്. 2025 ഒ​ക്ടോ​ബ​റി​ൽ സൗ​ഹൃ​ദ മ​ത്സ​രം ന​ട​ക്കു​മെ​ന്നാ​ണ് മ​ന്ത്രി അ​റി​യി​ച്ചി​രു​ന്ന​ത്. അ​തി​ന് മു​മ്പ് മ​ഞ്ചേ​രി​യി​ലെ സ്റ്റേ​ഡി​യ​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ ക​ട​മ്പ​ക​ളേ​റെ​യു​ണ്ട്.
    15 മാ​സം കൊ​ണ്ട് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ക എ​ന്ന​താ​ണ് വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന കാ​ര്യം. നി​ല​വി​ലു​ള്ള സ്റ്റേ​ഡി​യ​ത്തി​ന്റെ ര​ണ്ടാം​ഘ​ട്ടം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് പു​തി​യ സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

  10. #460
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,013

    Default

    'ഫോഴ്*സാ കൊച്ചി എഫ്.സി.'; സൂപ്പര്* ലീഗ് കേരളയിൽ പൃഥ്വിരാജിന്റെ ഫുട്*ബോള്* ടീമിന് പേരായി


    സൂപ്പർ ലീഗ് കേരള കൊച്ചി ടീമിന്റെ പേര് പങ്കുവെച്ച് പൃഥ്വിരാജ് ഫെയ്*സ്ബുക്കിൽ പങ്കുവെച്ച ചിത്രം, പൃഥ്വിരാജ് |

    കൊച്ചി: കേരളത്തിലെ പ്രഥമ ഫുട്*ബോള്* ലീഗായ സൂപ്പര്* ലീഗ് കേരളയില്* കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ച് ടീം ഉടമയും നടനുമായ പൃഥ്വിരാജ്. ഫോഴ്*സാ കൊച്ചി എഫ്.സി. എന്നാണ് ടീമിന് പേര് നല്*കിയത്. പൃഥ്വിരാജും ഭാര്യ സുപ്രിയയും കൊച്ചിയുടെ പേരില്* ഇറക്കുന്ന ടീമിന് നേരത്തേ നല്ല പേര് നിര്*ദേശിക്കാന്* ആവശ്യപ്പെട്ട് സാമൂഹിക മാധ്യമത്തില്* പോസ്റ്റ് പങ്കുവെച്ചിരുന്നു.

    'ഒരു പുതിയ അധ്യായം കുറിക്കാന്* ''ഫോഴ്*സാ കൊച്ചി'' കാല്*പന്തിന്റെ ലോകത്തിലേക്ക് വിജയം നേടാന്* ഞങ്ങള്* കളത്തില്* ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാന്*, ഒരു പുത്തന്* ചരിത്രം തുടങ്ങാന്*!', പൃഥ്വിരാജ് ഫെയ്*സ്ബുക്കില്* കുറിച്ചു.

    ഇതിഹാസതാരങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തില്* തുടക്കമാകുന്ന പുതിയ ഫുട്*ബോള്* ലീഗില്* നിക്ഷേപവുമായി നേരത്തേ പൃഥ്വിരാജ് എത്തിയിരുന്നു. സൂപ്പര്* ലീഗ് കേരള (എസ്എല്*കെ) ഫുട്ബോള്* ക്ലബ്ബായ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നത്. ഇതോടെ കേരളത്തിലെ പ്രൊഫഷണല്* ഫുട്ബോള്* ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായും പൃഥ്വിരാജ് മാറി. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്*, കണ്ണൂര്*, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്* സൂപ്പര്* ലീഗില്* മാറ്റുരയ്ക്കുക. 45 ദിവസം നീണ്ടുനില്*ക്കുന്ന പ്രഥമ സൂപ്പര്* ലീഗ് കേരളയ്ക്ക് സെപ്റ്റംബര്* ആദ്യവാരം കിക്കോഫാകും.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •