Form is temperory
Class is permanent
Athukondu Dravid kurachu koodi kalikkatte,ippol Dravid-ne replace cheyyaan pattiya aarum illa,Pinne fitness vechu nokkiyaalum Sachin,Lekshman ennivarekaal better Dravid aanu.Varunna Australlia series-il Dravid thirichu varum ennu pratheekshikkaam.
ദ്രാവിഡിനെ തിരിച്ചെടുക്കൂ, ടീമിനെ രക്ഷിക്കൂ...
ഏകദിനത്തില്* ബാറ്റിംഗ് തകര്*ച്ച നേരിട്ടുക്കൊണ്ടിരിക്കുന്ന ഇന്ത്യന്* ടീമിനെ രക്ഷിക്കാന്* മുന്* പാക് പേസ് ബൌളര്* വസീം അക്രമത്തിന്റെ ഉപദേശം. ബാറ്റിംഗ് മികച്ചതാക്കാന്* ബാറ്റിംഗിലെ വന്**മതിലെന്ന് അറിയപ്പെടുന്ന രാഹുല്* ദ്രാവിഡിനെ ഏകദിന ടീമില്* തിരിച്ചെടുക്കണമെന്നാണ് വസീം അക്രം പറയുന്നത്.
നിലവിലെ ബാറ്റിംഗ് നിര ദുര്*ബലമാണ്. അവസരത്തിനൊത്ത് ബാറ്റ് ചെയ്യാന്* നിലവിലെ താരങ്ങള്*ക്ക് സാധിക്കുന്നില്ലെന്നും ദ്രാവിഡിന് ഏകദിന ഫോര്*മാറ്റില്* ഇനിയും ഇന്ത്യയ്ക്കായി ഏറെ നല്*കാന്* ശേഷിയുണ്ടെന്നും അക്രം പറഞ്ഞു. ഇന്ത്യന്* ഉപഭൂഖണ്ഡത്തില്* ദ്രാവിഡില്ലാതെ കളിക്കാന്* സാധിച്ചേക്കാം.
എന്നാല്*, വിദേശ പര്യടനങ്ങളില്* പരിചയസമ്പത്തും ബാറ്റിംഗ് തന്ത്രവുമുള്ള ദ്രാവിഡിനെപ്പോലൊരു താരം ടീമിലുണ്ടാകേണ്ടത് നല്ലതായിരിക്കും. ഇന്ത്യയുടെ ബൌളിംഗ് നിരയും സ്ഥിരതയാര്*ന്ന പ്രകടനം കാഴ്ചവയ്ക്കുന്നില്ല. മുനാഫ് പട്ടേല്*, എസ് ശ്രീശാന്ത്, ഇര്*ഫാന്* പഠാന്*, ആര്* പി സിംഗ് തുടങ്ങിയ ബൗളര്*മാര്* ഏറെ പ്രതീക്ഷ നല്*കിയവരാണെന്നും അവര്*ക്ക് ഇപ്പോള്* ടീമില്* തന്നെ സ്ഥാനമില്ലെന്നും അക്രം പറഞ്ഞു.
ലോകകപ്പ് അടുത്ത ഈ അവസരത്തില്* ഫോം നിലനിര്*ത്തി പിടിച്ചു നില്*ക്കുന്ന ബൗളര്*മാരുണ്ടായാലേ ഇന്ത്യയ്ക്ക് സ്ഥിരത നിലനിര്*ത്താനാകൂയെന്നും അക്രം സൂചിപ്പിച്ചു. അതേസമയം, ഇന്ത്യന്* താരങ്ങള്* വേണ്ടത്ര ഉത്സാഹമില്ലാതെയാണ്* രാജ്യത്തിനു വേണ്ടി കളിക്കുന്നതെന്നും വസീം അക്രം കുറ്റപ്പെടുത്തി.