നെഹ്*റുട്രോഫി ജലോത്സവത്തിന്* തുഴയെറിയാന്‍* സൈനികരും
ആലപ്പുഴ പുന്നമടക്കായലില്‍* പതിമൂന്നിന്* നടക്കുന്ന നെഹ്*റുട്രോഫി ജലോത്സവത്തിന്* തുഴയെറിയാന്‍* എന്‍*സിസി കേഡറ്റുകള്‍*ക്കും നേവല്‍* കേഡറ്റുകള്‍*ക്കും പിന്നാലെ സൈനികരും. ഓളപ്പരപ്പിലെ ഒളിമ്പിക്*സിന്* തുഴയെറിയാന്‍* എത്തുന്നത്* മദ്രാസ്* എന്‍*ജിനിയറിംഗ്* ഗ്രൂപ്പിലെ 65 ഓളം സൈനികരാണ്*. എട്ടുതവണ റോവിംഗില്‍* ദേശീയ ചാമ്പ്യനായിരുന്ന മാവേലിക്കര സ്വദേശി ആര്*.കെ. പിള്ളയുടെ നേതൃത്വത്തിലാണ്* യുബിസിയുടെ മുട്ടേല്‍* കൈനകരി ചുണ്ടനില്‍* തുഴയെറിയാനിവര്* എത്തിയിരിക്കുന്നത്*. കഴിഞ്ഞ 17 ദിവസമായി ആലപ്പുഴ നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍* താമസിച്ചാണ്* ഇവര്‍* പരിശീലനം നടത്തുന്നത്*. രാവിലെ 6.30 മുതല്‍* വൈകുന്നേരം ആറുവരെയാണ്* ഇവരുടെ പരിശീലനം. മുട്ടേല്‍*ചുണ്ടന്* നീറ്റിലിറക്കുന്നതിനുമുമ്പ്* ഉരുക്ക്* ചുണ്ടനിലായിരുന്നു ഇവരുടെ പരിശീലനം. ആന്ധ്രപ്രദേശ്*, മണിപ്പൂര്‍*, ബിഹാര്‍*, തമിഴ്*നാട്*, ആസാം എന്നീ സംസ്ഥാനങ്ങളില്‍*നിന്നുള്ളവരാണ്* ഇവര്‍*.
e thread main section ilekku maattavo for 2 months...
aarenkilum e time nehru trophy kaanaan pokunnundo??
Water le olympics nu ini 8 naal koodi maathram