Results 1 to 10 of 19

Thread: Google TV is here

Threaded View

  1. #1

    Default Google TV is here

    ഹോം » വെബ്ബ്*

    ഗൂഗിള്* ടി.വി. സോണി അവതരിപ്പിച്ചു
    Posted on: 15 Oct 2010

    -സ്വന്തം ലേഖകന്*




    ടെലിവിഷന്* എന്ന പരമ്പരാഗത മാധ്യമത്തെ ഒറ്റയടിക്ക് ഇന്റര്*നെറ്റുമായി സമ്മേളിപ്പിക്കുന്ന സങ്കേതമാണ് ഗൂഗിള്* ടിവി. ഈ സങ്കേതം ഉപയോഗിച്ചിട്ടുള്ള ആദ്യ ടെലിവിഷന്* സോണി കമ്പനി അവതരിപ്പിച്ചു. അമേരിക്കയിലാണ് ആദ്യം ഇത്തരം ടിവികള്* ലഭ്യമാവുക. ഡിസംബറോടെ ഇത് മറ്റ് രാജ്യങ്ങളിലും വില്*പ്പനയ്*ക്കെത്തുമെന്ന് റിപ്പോര്*ട്ടുകള്* പറയുന്നു.

    24 ഇഞ്ച്, 32 ഇഞ്ച്, 40 ഇഞ്ച്, 46 ഇഞ്ച് വലിപ്പങ്ങളില്* നാല് മോഡലുകളാണ് സോണി ഇറക്കുന്നത്. ഇവയുടെ വില യഥാക്രമം 600 ഡോളര്* (26000 രൂപ), 800 ഡോളര്* (35000 രൂപ), 1000 ഡോളര്* (44000 രൂപ), 1400 ഡോളര്* (61000 രൂപ) എന്നിങ്ങനെയാണ്.



    'ടെലിവിഷന്റെയും പൂര്*ണ ഇന്റര്*നെറ്റ് സെര്*ച്ചിന്റെയും അനുഭവം ഒരുമിച്ച് ലഭ്യമാകുന്ന ലോകത്തെ ആദ്യ എച്ച്ഡിടിവിയാണ് സോണി ഇന്റര്*നെറ്റ് ടിവി'യെന്ന് സോണിയുടെ സീനിയര്* വൈസ്​പ്രസിഡന്റ് മൈക്ക് അബാറി പറഞ്ഞു.

    ടെലിവിഷനെ ഇന്റര്*നെറ്റ് ബ്രൗസിങിനുള്ള ഉപകരണം കൂടിയാക്കി മാറ്റുകയാണ് ഗൂഗിള്* ടിവി ചെയ്യുക. യുടൂബ് വീഡിയോകള്* ഇനി തടസ്സമില്ലാതെ ടെലിവിഷനില്* തന്നെ ആസ്വദിക്കാം.

    ഇന്റല്* ആറ്റം പ്രോസസറും ഗൂഗിളിന്റെ മൊബൈല്* പ്ലാറ്റ്*ഫോമായ ആന്*ഡ്രോയിഡുമാണ് ഗൂഗിള്* ടിവിയുടെ കാതല്*. ഗൂഗിളിന്റെ തന്നെ ക്രോം ബ്രൗസറാണ് ഇതിലുള്ളത്.

    ലോഗിടെക്കാണ് ഗൂഗിള്* ടിവിക്കാവശ്യമായ വയര്*ലെസ് കീബോര്*ഡ് നിര്*മിക്കുന്നത്. ബില്*ട്ടിന്* ഓപ്ടിക്കല്* മൗസോടു കൂടിയ ക്യുവര്*ത്തി കീബോര്*ഡ് ഉപയോഗിച്ച് സുഗമമായി ഇന്റര്*നെറ്റ് ബ്രൗസ് ചെയ്യാന്* കഴിയും.
    Last edited by Baazigar; 10-16-2010 at 09:04 AM.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •