യാത്രക്കാരാണോ നിങ്ങള്‍*?; ജൂസ് ജാക്കിങ് മുന്നറിയിപ്പുമായി കേന്ദ്രസര്*ക്കാര്*
പൊതുസ്ഥലങ്ങളിലെ ചാര്*ജിങ് പോയിന്റുകള്‍* ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസര്*ക്കാര്*. വിമാനത്താവളങ്ങള്‍*, കഫേകള്‍*, ഹോട്ടലുകള്‍*, ബസ് സ്റ്റാന്‍*ഡുകള്* എന്നിവിടങ്ങളിലെ ചാര്*ജിങ് പോര്*ട്ടലുകള്‍* ഉപയോഗിക്കരുതെന്നാണ് സര്*ക്കാര്* നിര്*ദേശം. യുഎസ്ബി ചാര്*ജര്* തട്ടിപ്പുകള്‍* വ്യാപകമായതിനെ തുടര്‍*ന്നുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് കേന്ദ്ര സൈബര്‍* സുരക്ഷാ ഏജന്*സിയായ സേര്‍*ട്ട്ഇനിന്റെ മുന്നറിയിപ്പ്.
ചാര്*ജിങ് പോയിന്റുകള്‍* വഴിയുള്ള സൈബറാക്രമണത്തെ ജ്യൂസ് ജാക്കിങ് എന്നാണ് വിളിക്കുന്നത്. പൊതുസ്ഥലങ്ങളില്‍* ലഭ്യമാക്കിയിട്ടുള്ള സൗജന്യ ചാര്*ജിങ് പോയിന്റുകള്‍* വഴി ഉപകരണങ്ങളില്‍* നിന്ന് ഹാക്കര്‍*മാര്‍* ഡാറ്റ ചോര്‍*ത്തുന്ന രീതിയാണിത്. വിമാനത്താവളങ്ങള്‍*, ബസ് സ്റ്റേഷനുകള്‍*, റെയില്‍*വേ സ്റ്റേഷനുകള്‍*, പാര്*ക്കുകള്*, മാളുകള്‍* എന്നിവിടങ്ങളിലെ സൗജന്യ ചാര്*ജിംഗ് പോയിന്റുകള്‍* ഹാക്കര്‍*മാര്‍* ലക്ഷ്യമിടുന്നു. ചാര്*ജിംഗിനായുള്ള യുഎസ്ബി പോര്*ട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങള്‍* ചോര്‍*ത്തുന്നതിനായി ഇവര്‍* ഉപയോഗിക്കും.
ചാര്*ജിങിന് വേണ്ടി നല്*കുന്ന യുഎസ്ബി പ്ലഗുകളില്‍* ഇതിനായി കൃത്രിമത്വം വരുത്തിയിട്ടുണ്ടാവാം. പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിള്‍* മറ്റാരോ മറന്നുവെച്ച രീതിയില്‍* ചാര്*ജിങ് പോയിന്റുകളില്‍* വെച്ച് ഇവര്‍* മാറിയിരിക്കുന്നുണ്ടാവാം. ഈ ചാര്*ജര്* കേബിളില്‍* ഉപകരണം ബന്ധിപ്പിച്ചാല്‍* ഹാക്കര്‍*മാര്‍*ക്ക് ഒരു ഇരയെ ലഭിക്കും. ചാര്*ജിങിനും ഡാറ്റാ കൈമാറ്റത്തിനുമായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് ഒരേ കേബിള്‍* തന്നെയാണ്. ഈ സാധ്യതയാണ് കുറ്റവാളികള്‍* മുതലെടുക്കുന്നത്.
ഇതൊന്നും ഇല്ലാതെ തന്നെ ചാര്*ജിങ് ബോര്*ഡുകളിലെ ടൈപ്പ് എ ഫീമേല്‍* കണക്ടറുകളില്‍* യുഎസ്ബി കേബിള്‍* കണക്ട് ചെയ്ത് ഉപയോഗിക്കുമ്പോഴും സമാനമായ ഭീഷണിയുണ്ട്. കൃത്രിമം വരുത്തിയ അത്തരം കണക്ടറുകളില്‍* ഫോണ്‍* യുഎസ്ബി കേബിള്‍* വഴി ബന്ധിപ്പിക്കുന്നതും ഫോണ്‍* ഒരു കംപ്യൂട്ടറില്‍* ബന്ധിപ്പിക്കുന്നതും ഒരു പോലെയാവും. ഫോണിലേക്ക് കടന്നുകയറാന്‍* ഹാക്കര്‍*ക്ക് ആ വഴി മാത്രം മതി.
അപകടങ്ങള്‍* എന്ത്?
- യുഎസ്ബി കേബിള്‍* വഴി ബന്ധിപ്പിക്കുന്ന ഉപകരണത്തില്‍* അപകടകരമായ ആപ്പുകള്‍* ഇന്‍*സ്റ്റാള്‍* ചെയ്*തേക്കാം
- ഫോണ്‍* എന്‍*ക്രിപ്റ്റ് ചെയ്ത് നിങ്ങളെ ഉപയോഗിക്കാന്‍* അനുവദിക്കാതെ കയ്യടക്കുകയും. തിരികെ ലഭിക്കാന്‍* പണം ചോദിക്കുകയും ചെയ്*തേക്കാം.
- ഉപകരണത്തിലെ ഡാറ്റ ചോര്‍*ത്തിയേക്കാം.
എങ്ങനെ മുന്‍*കരുതലെടുക്കാം?
- പൊതുചാര്*ജിങ് സ്റ്റേഷനുകളില്‍* നിന്ന് ചാര്*ജ്ജ് ചെയ്യുമ്പോള്‍* ഡിവൈസുകള്‍* സ്വിച്ച് ഓഫ് ചെയ്യുക.
- കഴിവതും പവര്‍* ബാങ്ക് ഉപയോഗിച്ച് ചാര്*ജ്ജ് ചെയ്യുക.
- നിങ്ങളുടെ എസി ചാര്*ജിങ് അഡാപ്റ്റര്‍* എപ്പോഴും കയ്യില്‍*കരുതുക. അഡാപ്റ്റര്‍* ഉപയോഗിച്ച് സാധാരണ ഇലക്ട്രിക്ക് പ്ലഗ്ഗില്‍* ബന്ധിപ്പിച്ച് മാത്രം ഉപകരണങ്ങള്‍* ചാര്*ജ് ചെയ്യുക.
- പൊതുസ്ഥലങ്ങളിലെ ചാര്*ജിങിനായി യുഎസ്ബി സ്ലോട്ടുകളില്‍* നേരിട്ട് കേബിള്‍* കണക്ട് ചെയ്ത് ഫോണ്‍* ചാര്*ജ് ചെയ്യരുത്.
- പൊതുസ്ഥലങ്ങളിലെ യുഎസ്ബി പോര്*ട്ടില്* ചാര്*ജ് ചെയ്യാന്‍* ഡാറ്റാ കൈമാറ്റം സാധ്യമല്ലാത്ത ചാര്*ജിങ് കേബിള്‍* മാത്രം ഉപയോഗിക്കുക.
- ഫോണ്‍* ചാര്*ജ് ചെയ്യുന്നതിനിടെ പാറ്റേണ്‍* ലോക്ക്, വിരലടയാളം, പാസ്സ് വേര്*ഡ് തുടങ്ങിയ സുരക്ഷാ മാര്‍*ഗ്ഗങ്ങള്* ഉപയോഗിക്കരുത്.
- കേബിള്‍* വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാന്‍* യുഎസ്ബി ഡാറ്റ ബ്ലോക്കര്‍* ഉപയോഗിക്കാം.
- ഏതെങ്കിലും വിധത്തില്‍* സൈബര്‍* തട്ടിപ്പോ സംശയാസ്പദമായ ഇടപെടലുകളോ ശ്രദ്ധയില്‍* പെട്ടാല്‍* www.cybercrime.gov.in എന്ന യുആര്‍*എല്‍* വഴി അധികൃതരെ ബന്ധപ്പെടാം. ഇതിന് പുറമെ 1930 എന്ന നമ്പറിലും ബന്ധപ്പെടാം.