-
'ഫ്രാന്*സിസ് ഇട്ടിക്കോര'
ഉമ്പര്*ട്ടോ എക്കോ-യുടെ കൃതികളിലും സമീപകാലത്തിറങ്ങിയ ഡാവിന്ചി കോഡ് പോലെയുള്ള ജനപ്രിയ നോവലുകളിലും കണ്ടെത്താവുന്ന ചില സൌന്ദര്യ ശിക്ഷണങ്ങളില്* നിന്നും ആര്*ജിച്ചു എന്ന് കരുതാവുന്ന ഒരു മാതൃകയെ പിന്*പറ്റുന്ന 'ഫ്രാന്*സിസ് ഇട്ടിക്കോര' എന്ന നോവല്* വര്*ത്തമാന കാലത്തിന്റെ ഹിംസാത്മകതയെ പ്രമേയമാക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്നു. യുക്തിചിന്തയുടെ സോപാനങ്ങളില്* നിന്നും അക്രമോല്*സുകമായ ലൈംഗികതയിലേക്കും നരമാംസഭോജനത്തിലേക്കും അനായാസം ചാഞ്ചാടുന്ന ഹിംസാത്മകതയുടെ ബീഭല്*സമായ ദംഷ്*ട്രകള്*!
സൈബര്* ലോകം-
മലയാളത്തിന്റെ പശ്ചാത്തലത്തില്* ഒതുങ്ങി നില്ക്കുന്ന ഒരു അഖ്യാനമല്ല,വിരല്*തുമ്പിലേക്ക് ദേശഭേദങ്ങള്* മറികടന്ന് ഒഴുകി വന്നെത്തുന്ന ഒരു സൈബര്* സ്പേസിന്റെ മാതൃകയാണ്* നോവല്* പിന്തുടരുന്നത്.ലോകം ഇനിയൊരിക്കലും ഒറ്റപ്പെട്ട ഒരിടമല്ല!ദൂരങ്ങളെ ഭേദിക്കുന്ന വിധം അനുഭവങ്ങള്* ഐക്യരൂപം പ്രാപിക്കുന്നത് നാം കാണുന്നു.തൊട്ടടുത്ത് നടക്കുന്ന സംഭവങ്ങളും ജപ്പാനിലും ,പെറുവിലും ,ന്യൂയോര്*ക്കിലുമായി വികസിക്കുന്ന ഗതിവിഗതികളും ഒരു പോലെ സ്വാഭാവികവും സ്വകീയവുമാകുന്നു.
ചരിത്രം,ഗണിതം,സംഗീതം-
ഇവയാണ്* നോവലിന്റെ അന്തര്*ധാരയായി വര്*ത്തിക്കുന്നത്.
ചരിത്രമെന്നാല്* ഇത് ചരിത്രമല്ല.ചരിത്ര നോവലുമല്ല!ചരിത്രത്തെ ഭാവന ചെയ്യുന്ന, യുക്തിപൂര്*ണമായ വിധം കെട്ട്കഥകളോട് കൂട്ടിച്ചേര്*ക്കുന്ന അപനിര്*മാണം.യഥാര്*ത്ഥ ചരിത്രം തന്നെ ഭാവനാവിലാസങ്ങളുടെ അധികാരത്തിന്റെ ഉപോല്*പ്പന്നമാണെന്ന് കരുതുന്ന ഉത്തരാധുനികതയുടെ അവിശ്വാസത്തിന്* അപനിര്*മ്മാണം ഒരു അന്വേഷണ ഉപാധിയാണെന്ന് ചിന്തകര്* പറഞ്ഞു വച്ചിട്ടുണ്ടല്ലോ?ആരാണ്* ഇട്ടിക്കോര?നോവല്* പറയുന്ന ചരിത്രം അതാണ്*!ഇട്ടിക്കോരയുടെ ചരിത്രം ,കുന്നംകുളത്തിന്റെയും ,ഫ്ളോറന്സിന്റെയും ,യൂറോപ്യന്* നവോത്ഥാനത്തിന്റെയും,മൈക്കളാഞ്ചലോയുടെ 'പിയാത്ത'യുടേയും ചരിത്രമാണ്*!ഈ രസകരമായ നിഗൂഢതകളുടെ വൈവിധ്യപൂര്*ണമായ സമ്മേളനമാണ്* നോവലിന്റെ ഉദ്വേഗത്തെ നിലനിര്*ത്തുന്നത്.
എല്ലാ ശാസ്ത്രവും പരമമായ സത്യത്തെ തൊടുന്നത് ഗണിതത്തിലൂടെയാണ്*.അതേ പൊലെ സംഗീതം കലകളില്* ഗണിതത്തെ പിന്തുടരുന്നു.പക്ഷെ നോവലില്* ഇവ രണ്ടും പ്രത്യക്ഷപ്പെടുന്നത് മനുഷ്യ മഹത്വത്തിന്റെ വിപര്യയങ്ങളെ കൂടി സൂചിപ്പിക്കാനാണ്*.സംഗീതത്തിന്* അക്രമോല്*സുകതയുടെ ഉത്തേജക ശ്രോതസ്സാവാന്* കഴിയുന്നത് ലളിത വ്യാഖ്യാനങ്ങള്*ക്ക് വഴങ്ങുന്നതല്ല!റിസര്*വോയര്* ഡോഗ്സ് എന്ന ചിത്രത്തില്* സംഗീതം ഓണ്* ചെയ്ത ആസ്വദിച്ച് ആ താളത്തിനൊത്ത് ഇരയുടെ ചെവി മുറിച്ച് രസിക്കുന്ന ഒരു കഥാപാത്രമുണ്ട്.അത്തരം ഭാവങ്ങള്* നോവലിലും കണ്ടെത്താന്* കഴിയും.
ഗണിതമാവട്ടെ അനന്തതയെ എത്തി പിടിക്കാനുള്ള ത്വരയോടൊപ്പം ലാഭനഷ്*ടങ്ങളുടെ കണക്കുകളിലൂടെ മുതലാളിത്തശക്തികളുടെ നിയന്ത്രണത്തിന്റെ ഉപാധിയുമാകുന്നു.ഇട്ടിക്കോര ഗണിതം വ്യാപാരത്തിന്റെ ഫലപ്രാപ്തിക്ക് പ്രയോജനപ്പെടുത്താനാണ്* ഉപദേശിക്കുന്നത്.ആ തത്ത്വചിന്ത വിവരിക്കുന്നിടത്ത് സമീപകാല കമ്പോള വ്യവസ്ഥയെ കുറിച്ച ചില ഉള്*കാഴ്ചകളിലേക്കും നോവലിസ്റ്റ് നമ്മെ കൊണ്ട് പോവുന്നു.പുതിയ ഒരു സുവിശേഷത്തിന്റെ കാലം.ആ കഥ കൂടിയാണ്* ഫ്രാന്സിസ് ഇട്ടിക്കോര
മലയാള നോവലിന്റെ ആവര്*ത്തനവിരസമായ പ്രമേയ പശ്ചാത്തലത്തിലൂടെ നിരാശനായി ഉഴലുന്ന ഒരു പഥികന്* 'ഫ്രാന്സിസ് ഇട്ടിക്കൊര' തീര്*ച്ചയായും മാറ്റത്തിന്റെ ഭാവുകത്വം പ്രദാനം ചെയ്യും.ആത്മാന്വേഷണങ്ങളുടെയോ അനുഭവ കഥകളുടെയോ ഗൃഹാതുരത്വത്തിന്റെയൊ നാട്യങ്ങളും ഭാരങ്ങളുമില്ലാതെ വായിച്ച് രസിക്കാവുന്ന പൊലിപ്പിച്ചെടുത്ത കഥ എന്ന്പരിചയപ്പെടാവുന്ന ഈ നോവല്* ആരിലും താത്പര്യം ഉണര്*ത്തുന്നതാണ്*. ആദ്യാവസാനം രസകരമായി തന്നെ വായിച്ച് പോകാവുന്നതാണ്*.
ഫ്രാന്*സിസ് ഇട്ടിക്കോര
Novel by T D Ramakrishnan
DC BOOKS.
price-150Rs
അക്ഷരപ്പെരുമ: 'ഫ്രാന്*സിസ് ഇട്ടിക്കോര' -
-
-
another terrific novel..
a must read for all book lovers.
ee review anu novel vayikkan eniku prachodanam ayatu, thanks cb
-
Thanks CB and veecee.......
Onninum samayam kittunilla.....
vaayikkanullavyude list neelunnu.............
-
Latest ethu Novel anu ettavum nallathu???
-
Welcome Veecee ,Clubans..
Ponkunnamkaara-njan sameepa kalathu vayichathil ettavum ishtapettathu ee novel aanu...
-
Thanks CB... theerchayayum vayikkum! udane thanne vanganam
-
thanks cb..........kurenalayi onnum vayikkan time kittunilla
kittukayanegil ee book vangenam
-
Welcome Sameer,Nasrani...vayichu nokkoo..interesting aanu..
-
thanks for the review and info.
-
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules