Page 261 of 261 FirstFirst ... 161211251259260261
Results 2,601 to 2,603 of 2603

Thread: 🚉🚇🛥️ ErnakulaM / Kochi Updates 🏭🏢🚢

  1. #2601
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,950

    Default


    വികസനക്കുതിപ്പിൽ കൊച്ചി: മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് വരെ



    കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കലൂർ ജവഹർലാൽ നെഹ്*റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയാണ് രണ്ടാം ഘട്ടത്തിൽ മെട്രോ പാത ഒരുങ്ങുന്നത്. കുന്നുംപുറത്ത് ബുധനാഴ്ച രാവിലെയാണ് പൈലിങ് ജോലികൾ ആരംഭിച്ചത്.

    നീണ്ടകാലത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് കാക്കനാട് റൂട്ടിൽ മെട്രോയുടെ നിർമാണത്തിന് തുടക്കമാകുന്നത്. കലൂർ സ്റ്റേഡിയം മുതൽ 11.2 കിലോമീറ്റർ നീളമാണ് പുതിയ റൂട്ടിനുള്ളത്. 2026 മാർച്ചിനകം നിർമാണം പൂർത്തിയാക്കുമെന്നാണ് കെ.എം.ആർ.എൽ. വ്യക്തമാക്കുന്നത്. 1957 കോടി രൂപയാണ് രണ്ടാംഘട്ടത്തിന്റെ നിർമാണച്ചെലവ് കണക്കാക്കിയിട്ടുള്ളത്.

    അഫ്*കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നിർമാണം. ടെസ്റ്റ് പൈലിങ്ങാണ് ആദ്യം നടക്കുന്നത്. ഇത് വിലയിരുത്തിയതിനു ശേഷമായിരിക്കും തുടർ പൈലിങ്.

    ഇത് മെട്രോയുടെ പ്രധാനപ്പെട്ട ലൈനുകളിൽ ഒന്നാണ്. പണിപൂർത്തിയാക്കുന്നതിന് ചില വെല്ലുവിളികൾ ഉണ്ട്. ജനങ്ങൾ തിങ്ങിനിറഞ്ഞു പാർക്കുന്ന ഇടമാണ്. ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കാനായി തയ്യാറാവുകയാണെന്ന് കെഎംആർഎൽ എംഡി ലോക് നാഥ് ബഹ്റ പറഞ്ഞു.

    ബാരിക്കേഡ് ചെയ്തശേഷം അതിനുള്ളിലായിരിക്കും നിർമാണം. നിർമാണ സമയത്ത് ഗതാഗതം വഴി തിരിച്ചുവിടുന്നതിനാവശ്യമായ ഇടറോഡുകളും നിശ്ചയിച്ചിട്ടുണ്ട്. റോഡ് വീതികൂട്ടുന്നത് ഉൾപ്പെടെയുള്ള മുന്നൊരുക്ക ജോലികൾ ഇവിടെ നേരത്തേതന്നെ തുടങ്ങിയിരുന്നു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2602
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,950

    Default

    കേരളം ആസ്ഥാനമാക്കി വിമാന കമ്പനിയുമായി അൽഹിന്ദ്*; കേന്ദ്രാനുമതി ലഭിച്ചതായി റിപ്പോര്*ട്ട്


    കേരളം ആസ്ഥാനമാക്കി വിമാന കമ്പനി സ്ഥാപിക്കാനൊരുങ്ങി അല്*ഹിന്ദ് ഗ്രൂപ്പ്. അല്*ഹിന്ദ് എയര്* എന്ന പേരിലാണ് കമ്പനി സ്ഥാപിതമാകുക. അല്* ഹിന്ദ് എയറിന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്*ത്തനാനുമതി ലഭിച്ചതായി ദേശീയ മാധ്യമമായ CNBC-TV 18 റിപ്പോര്*ട്ട് ചെയ്തു. ഈ വര്*ഷം അവസാനത്തോടെ എയര്*ലൈന്*സ് പ്രവര്*ത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്*ട്ടില്* പറയുന്നു.




    മൂന്ന്* എടിആര്* 72 വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര ആഭ്യന്തര പ്രാദേശിക കമ്യൂട്ടര്* എയര്*ലൈനായി കമ്പനി ആരംഭിക്കാനാണ് പദ്ധതി. ആഭ്യന്തര രംഗത്ത് ചുവടുറപ്പിച്ച ശേഷം അന്താരാഷ്ട്ര സര്*വീസിലേക്കും കടക്കാനും ലക്ഷ്യമിടുന്നുണ്ട്. രണ്ട് വര്*ഷങ്ങള്*ക്ക് ശേഷം ഇരുപതോളം വിമാനങ്ങള്* കമ്പനി വാങ്ങുമെന്നും റിപ്പോര്*ട്ടില്* പറയുന്നു.

    കൊച്ചി വിമാനത്താവളം വഴിയായിരിക്കും സര്*വീസുകള്* പ്രവര്*ത്തിക്കുക. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്കായിരിക്കും തുടക്കത്തില്* സര്*വീസുണ്ടാവുക. 30 വര്*ഷത്തിലധികമായി ഇന്ത്യയിലും വിദേശത്തും ട്രാവല്* ടൂറിസം രംഗത്ത് പ്രവര്*ത്തിക്കുന്ന കമ്പനിയാണ് അല്*ഹിന്ദ്. ഇരുപതിനായിരം കോടിയില്* പരം വിറ്റുവരവും ഇന്ത്യയിലും വിദേശത്തുമായി 130-ല്* കൂടുതല്* ഓഫീസുകളും കമ്പനിക്കുണ്ട്. നിരവധി എയര്*ലൈനുകളുടെ ജനറല്* സെയില്*സ് ഏജന്റ് കൂടിയാണ് അല്*ഹിന്ദ് ഗ്രൂപ്പ്.


  4. #2603

    Default

    airline is a risky business.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •