
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ സമഗ്ര പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ ഓഫീസ് സമുച്ചയത്തിന്റെ കമ്മിഷനിംഗ് മേയിൽ നടക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്*ട്രേറ്റീവ് ഓഫീസർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഉന്നതല അവലോകന യോഗത്തിലാണ് ധാരണയായത്.
കമ്മിഷനിംഗിന് ശേഷം യാത്രക്കാർക്ക് നേരിട്ട് സേവനം നൽകുന്ന ഓഫീസുകൾ ഒഴികെയുള്ള എല്ലാ ഓഫീസുകളും പുതിയ ഓഫീസ് സമുച്ചയത്തിലേയ്ക്ക് മാറ്റും. ഇതിനുശേഷം ഒന്നാം പ്രവേശന കവാടത്തിലെ പ്രധാന കെട്ടിടത്തിന്റെ പണികൾ ആരംഭിക്കും. ഗാംഗ് റൂം, എസ്.എം.പി മാർക്കറ്റിന് സമീപം 65 കാറുകളും 610 ബൈക്കുകളും പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് ഏരിയ എന്നിവ പൂർത്തിയായി. എം.പിയുടെ ആവശ്യപ്രകാരം തെക്കും വടക്കമുള്ള പ്രവേശന കവാടങ്ങളിൽ ഓട്ടോ ടാക്*സി പാർക്കിംഗ് സൗകര്യം ഒരുക്കുന്ന തരത്തിൽ നിർമ്മാണം പൂനർക്രമീച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
തെക്കുവശത്തെ പ്രധാന കെട്ടിടത്തിന്റെ ആകെ വിസ്തീർണം 22655 ചതുർശ്ര മീറ്ററാണ്. 4780 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിമാനത്താവളങ്ങളിലേതിന് സമാനമായ സൗകര്യങ്ങളോടെയുള്ള കോൺകോഴ്*സാണ് നിർമ്മാണത്തിന്റെ സവിശേഷത.
ആർ.എം.എസ് സേവനം ഉൾപ്പെടെ നൽകാൻ എല്ലാ പ്ലാറ്റ്* ഫോമുകളെയും ബന്ധിപ്പിക്കുന്ന എലിവേറ്റഡ് ട്രോളി പാത്താണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വടക്കുവശം രണ്ടാം പ്രവേശന കവാടത്തിൽ 146 നാലുചക്ര വാഹനങ്ങളും 252 ഇരുചക്ര വാഹനങ്ങളും ടാക്*സി ഓട്ടോ പാർക്കിംഗ് സൗകര്യവുമുണ്ടാകും. തെക്കുവശം മൾട്ടിലെവൽ കാർ പാർക്കിംഗിൽ 138 കാറുകളും 239 ബൈക്കുകളും പാർക്ക് ചെയ്യാം. ഇവിടെ രണ്ട് ലിഫ്ടുകളുണ്ടാകും. എസ്.എം.പി മാർക്കറ്റിന് സമീപമുള്ള പാർക്കിംഗിന് പുറമെയാണ് മൾട്ടി ലെവൽ പാർക്കിംഗ്. റെയിൽ യാത്രക്കാർക്ക് പുറമേ നഗരത്തിൽ എത്തുന്നവർക്കും വാഹനം പാർക്ക് ചെയ്യാം.
യാത്രക്കാർ കുട്ടിമുട്ടില്ല
യാത്ര കഴിഞ്ഞ് മടങ്ങുന്നവരും യാത്രയ്ക്ക് എത്തുന്നവരും ഒരേ വഴിയിൽ ഇരു ദിശയിലും പോകുമ്പോഴുള്ള അസൗകര്യം ഒഴിവാക്കാൻ വിമാനത്താവളങ്ങളിലേത് പോലെ പ്രത്യേക സംവിധാനം സജ്ജമാക്കും. ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്*ട്രേറ്റീവ് ഓഫീസറുടെ കാര്യാലയത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, ചീഫ് അഡ്മിനിസ്*ട്രേറ്റീവ് ഓഫീസർ, കൺസ്ട്രക്ഷൻ ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ ഷാജി സക്കറിയ, കൺസ്ട്രക്ഷൻ ചീഫ് എൻജിനിയർ മുരാരി ലാൽ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ ചന്ദ്രുപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
നിർമ്മാണം പൂർത്തിയാക്കേണ്ടത് 2026 ജനുവരി 21ന്
നിർമ്മാണ പരോഗതി പ്രകാരം 2025 നവംബറിൽ പൂർത്തിയാകും
ഓഫീസ് സമുച്ചയ നിർമ്മാണം 90% പിന്നിട്ടു
പാഴ്*സൽ സർവീസിന് എലിവേറ്റഡ് ട്രോളി പാത്ത്
പ്രധാന കെട്ടിടത്തിന് പുതിയ മുഖം
പ്രധാന കെട്ടിടത്തിന്റെ ഫ്രണ്ട് എലിവേഷൻ കേരളത്തിന്റെ തനത് ശൈലികൾ കൂടി ഉൾപ്പെടുത്തി വലിയ മാറ്റം വരുത്തിയിട്ടുണ്ട്. എം.പിയുടെ ആവശ്യപ്രകാരമാണ് ഫ്രണ്ട് എലിവേഷനിൽ വലിയ മാറ്റം വരുത്തിയത്.
'കൊല്ലം റെയിൽവേ സ്റ്റേഷന്റെ അത്യാധുനിക നിലവാരത്തിലുള്ള വികസനം അതിവേഗം മുന്നോട്ടുപോവുകയാണ്. ചുമതലക്കാർ ഇക്കാര്യത്തിൽ കാട്ടുന്ന ആത്മാർത്ഥത അഭിനന്ദനാർഹമാണ്.'
എൻ.കെ. പ്രേമചന്ദ്രൻ എം.പി