നമോ ഭാരത് റാപിഡ് റെയില്‍*; ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് വന്ദേ മെട്രോയുടെ പേര് മാറ്റി
ഫ്*ളാഗ് ഓഫിനായി ഭുജ് റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന നമോ ഭാരത് റാപിഡ് റെയിൽ
ന്യൂഡല്*ഹി: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍* ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി പേര് മാറ്റി. നമോ ഭാരത് റാപിഡ് റെയില്‍* എന്ന പേരിലാകും വന്ദേ മെട്രോ ഇനി അറിയപ്പെടുക. ഗുജറാത്തിലെ ഭുജില്‍* നിന്ന് അഹമ്മദാബാദിലേക്ക് ഇതിന്റെ ആദ്യ സര്*വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്*ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേര് മാറ്റം. ആറ് വന്ദേഭാരത് സര്*വീസുകള്*ക്ക് കൂടി പ്രധാനമന്ത്രി ഇന്ന് ഫ്*ളാഗ് ഓഫ് ചെയ്യുന്നുണ്ട്.
ഭുജ് റെയില്‍*വേ സ്റ്റേഷനില്‍* വൈകീട്ട് 4.15-നാണ് ചടങ്ങ്. അഹമ്മദാബാദില്‍* വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്*ച്വലായിട്ടായിരിക്കും നമോ ഭാരത് റാപിഡ് റെയിലിന് ഫ്*ളാഗ് ഓഫ് ചെയ്യുക.
ഭുജ് മുതല്‍* അഹമ്മദാബാദ് വരെയുള്ള 359 കിലോ മീറ്റര്‍* ദൂരം 5.45 മണിക്കൂറകള്‍* കൊണ്ട് നമോ ഭാരത് റാപിഡ് റെയില്‍* താണ്ടും. ഒമ്പത് സ്റ്റേഷനുകളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. ബുധനാഴ്ചയോടെയാകും ട്രെയിന്‍* സ്ഥിര സര്*വീസ് ആരംഭിക്കുക.
455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്. അത്യാധുനിക സൗകര്യങ്ങളുള്ള പൂര്*ണ്ണമായും ശീതീകരിച്ച ട്രെയിനാണിത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. 1,150 യാത്രക്കാര്‍*ക്ക് ഇരിക്കാവുന്ന 12 കോച്ചുകള്‍* ഉള്*ക്കൊള്ളുന്ന നമോ ഭാരത് റാപിഡില്‍* റിസര്*വേഷന്റെ ആവശ്യമില്ല. മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്ക്.
20 കോച്ചുകളുള്ള ആദ്യ വന്ദേ ഭാരത് ട്രെയിനായ വാരാണസി-ഡല്*ഹി പാതയിലെ സര്*വീസിനും പ്രധാനമന്ത്രി മോദി ഇന്ന് ഫ്*ളാഗ് ഓഫ് ചെയ്യും.