Page 43 of 44 FirstFirst ... 3341424344 LastLast
Results 421 to 430 of 431

Thread: 🚈 🚆 🚅 Indian Railways 🚂 🚂 🚉

  1. #421
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default


    ഇനി ആ കളി നടക്കില്ല..; എല്ലാ ട്രെയിനുകളിലും കാമറ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവെ




    ഇന്ത്യൻ റെയിൽവെയുടെ എല്ലാ ട്രെയിനുകളും കാമറ നിരീക്ഷണത്തിലാക്കുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രാക്കും പരിസരങ്ങളും നിരീക്ഷിക്കാൻ എല്ലാ തീവണ്ടികളിലും ഒന്നിലധികം കാമറകൾ സ്ഥാപിക്കും. ട്രെയിൻ അട്ടിമറിയുമായി ബന്ധപ്പെട്ട് തുടർ ശ്രമങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് നടപടി. എൻജിൻ്റെയും ഗാർഡ് കോച്ചിൻ്റെയും മുൻവശത്തും പിൻഭാഗത്തും വശങ്ങളിലും കാമറകൾ സ്ഥാപിക്കും. 75 ലക്ഷം എഐ കാമറകളാണ് സ്ഥാപിക്കുക.

    മൂന്ന് മാസത്തിനുള്ളിൽ എല്ലാ ട്രെയിനുകളിലും കാമറകൾ സ്ഥാപിക്കാനുള്ള ടെണ്ടർ വിളിക്കുമെന്ന് റെയിൽവെ അറിയിച്ചു. കാമറ സ്ഥാപിക്കുന്നതിനൊപ്പം ദൃശ്യങ്ങൾ സൂക്ഷിക്കാനും പരിശോധിക്കാനും സെൻട്രൽ ഡാറ്റ സെൻറർ ഉണ്ടാക്കും. 40,000 കോച്ചുകൾ, 14,000 ലോക്കോമോട്ടീവുകൾ, 6,000 ഇഎംയു എന്നിവയിലാണ് സിസിടിവി ക്യാമറകൾ സജ്ജീകരിക്കുക.

    സമീപകാലത്തായി തുടർച്ചയായി റിപ്പോർട്ട് ചെയ്ത ട്രെയിൻ അട്ടിമറി ശ്രമങ്ങൾ ഗൗരവകരമാണെന്നും സംസ്ഥാന പൊലീസ് മേധാവികളുമായി ചേർന്ന് റെയിൽവെ പാളങ്ങളുടെ ജാഗ്രത വർധിപ്പിക്കുമെന്നും റെയിൽവെ മന്ത്രി അറിയിച്ചു.

    കാൺപുരിലും രാജസ്ഥാനിലെ അജ്മീറിലും കഴിഞ്ഞ ദിവസം ട്രെയിൻ അട്ടിമറി ശ്രമം നടന്നിരുന്നു. കാൺപൂരിൽ റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടറും അജ്മീറിൽ 70 കിലോ വീതം ഭാരമുള്ള സിമൻറുകട്ടകളാണ് പാളത്തിലുണ്ടായിരുന്നത്. ഫുലേര– അഹമ്മദാബാദ് പാതയിലൂടെ പോയ ചരക്ക് തീവണ്ടിയാണ് സിമൻറുകട്ടകൾ ഇടിച്ച് തെറിപ്പിച്ചത്. കാൺപുരിൽ റെയിൽവേ ട്രാക്കിൽ പാചക വാതക സിലിണ്ടറിന് പുറമെ സമീപത്ത് നിന്നും ഒരു കുപ്പി പെട്രോളും തീപ്പെട്ടിയും ആർപിഎഫ് കണ്ടെടുത്തിരുന്നു.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #422
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    നമോ ഭാരത് റാപിഡ് റെയില്*; ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് വന്ദേ മെട്രോയുടെ പേര് മാറ്റി


    ഫ്*ളാഗ് ഓഫിനായി ഭുജ് റെയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്ന നമോ ഭാരത് റാപിഡ് റെയിൽ

    ന്യൂഡല്*ഹി: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്* ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി പേര് മാറ്റി. നമോ ഭാരത് റാപിഡ് റെയില്* എന്ന പേരിലാകും വന്ദേ മെട്രോ ഇനി അറിയപ്പെടുക. ഗുജറാത്തിലെ ഭുജില്* നിന്ന് അഹമ്മദാബാദിലേക്ക് ഇതിന്റെ ആദ്യ സര്*വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്*ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേര് മാറ്റം. ആറ് വന്ദേഭാരത് സര്*വീസുകള്*ക്ക് കൂടി പ്രധാനമന്ത്രി ഇന്ന് ഫ്*ളാഗ് ഓഫ് ചെയ്യുന്നുണ്ട്.

    ഭുജ് റെയില്*വേ സ്റ്റേഷനില്* വൈകീട്ട് 4.15-നാണ് ചടങ്ങ്. അഹമ്മദാബാദില്* വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്*ച്വലായിട്ടായിരിക്കും നമോ ഭാരത് റാപിഡ് റെയിലിന് ഫ്*ളാഗ് ഓഫ് ചെയ്യുക.

    ഭുജ് മുതല്* അഹമ്മദാബാദ് വരെയുള്ള 359 കിലോ മീറ്റര്* ദൂരം 5.45 മണിക്കൂറകള്* കൊണ്ട് നമോ ഭാരത് റാപിഡ് റെയില്* താണ്ടും. ഒമ്പത് സ്റ്റേഷനുകളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. ബുധനാഴ്ചയോടെയാകും ട്രെയിന്* സ്ഥിര സര്*വീസ് ആരംഭിക്കുക.

    455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്. അത്യാധുനിക സൗകര്യങ്ങളുള്ള പൂര്*ണ്ണമായും ശീതീകരിച്ച ട്രെയിനാണിത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. 1,150 യാത്രക്കാര്*ക്ക് ഇരിക്കാവുന്ന 12 കോച്ചുകള്* ഉള്*ക്കൊള്ളുന്ന നമോ ഭാരത് റാപിഡില്* റിസര്*വേഷന്റെ ആവശ്യമില്ല. മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്ക്.

    20 കോച്ചുകളുള്ള ആദ്യ വന്ദേ ഭാരത് ട്രെയിനായ വാരാണസി-ഡല്*ഹി പാതയിലെ സര്*വീസിനും പ്രധാനമന്ത്രി മോദി ഇന്ന് ഫ്*ളാഗ് ഓഫ് ചെയ്യും.

  4. #423
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    റെയില്*വേ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലേക്ക്; 'സൂപ്പര്* ആപ്പ്' തയ്യാറാകുന്നുവെന്ന് അശ്വിനി വൈഷ്ണവ്





    ന്യൂഡല്*ഹി: റെയില്*വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്* കാര്യക്ഷമമാക്കാന്* ലക്ഷ്യമിട്ട് കേന്ദ്ര സര്*ക്കാര്* ഒരു 'സൂപ്പര്* ആപ്പ്' തയ്യാറാക്കിവരികയാണെന്ന് റെയില്*വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്* വിവരങ്ങള്* കൈമാറാന്* മന്ത്രി തയ്യാറായില്ലെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യല്*, പിഎന്*ആര്* സ്റ്റാറ്റസ്, ട്രെയിനുകളുടെ തത്സമയ വിവരങ്ങള്* അറിയല്* തുടങ്ങിയ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്* വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

    'ഒരു ട്രെയിന്* യാത്രികനെന്ന നിലയില്*, ഒരാള്*ക്ക് വേണ്ട എല്ലാ സേവനങ്ങളും സൂപ്പര്* ആപ്പില്* ലഭ്യമാകും', അശ്വിനി വൈഷ്ണവ് പറഞ്ഞു.

    ഐആര്*സിടിസി തയ്യാറാക്കിവരുന്ന പുതിയ ആപ്പില്* രണ്ട് ഭാഗങ്ങളുണ്ടെന്നാണ് വിരം. ഒന്ന് യാത്രക്കാര്*ക്കുള്ളതും മറ്റൊന്ന് ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ടതുമാണ്. യാത്രക്കാര്*ക്കായി ടൂര്* പാക്കേജുകള്*, ക്യാബുകള്*, ഫ്*ളൈറ്റ്, ഹോട്ടല്* ബുക്കിങ്, ഭക്ഷണം ഓര്*ഡർ ചെയ്യൽ തുടങ്ങിയ സേവനങ്ങളും ആപ്പിലുണ്ടാകും. ചരക്ക് ഉപഭോക്താക്കള്*ക്ക് പാഴ്*സല്* ബുക്കിങ്ങിനും ചരക്കുകളുടെ നീക്കങ്ങള്* സംബന്ധിച്ച ട്രാക്കിങിനും രേഖകളുടെ കൈമാറ്റങ്ങള്*ക്കും പേയ്*മെന്റിനുമടക്കം ആപ്പ് ഉപയോഗിക്കാന്* കഴിയും.

    നിലവില്* റെയില്*വേയുടെ പല സേവനങ്ങളും പല ആപ്പുകളിലൂടെയാണ് ലഭ്യമാകുന്നത്.

    സ്വിറ്റ്സര്*ലന്*ഡിന്റെ മുഴുവന്* റെയില്* ശൃംഖലയുമായി താരതമ്യപ്പെടുത്താവുന്ന ദൂരത്തില്* കഴിഞ്ഞ വര്*ഷം ഇന്ത്യയില്* 5,300 കിലോമീറ്ററിലധികം റെയില്*വേ ട്രാക്ക് സ്ഥാപിച്ചതായും റെയില്*വേ മന്ത്രി കൂട്ടിച്ചേര്*ത്തു. പത്തുവര്*ഷം മുമ്പ് പ്രതിവര്*ഷം 171 റെയില്* അപകടങ്ങള്* റിപ്പോര്*ട്ട് ചെയ്തിരുന്നു. ഇപ്പോഴത് 40 ആയി ചുരുങ്ങിയെന്നും അത് ഇനിയും കുറയ്ക്കുന്നതിന് ഘടനാപരമായ മാറ്റങ്ങള്* കൊണ്ടുവരാന്* സര്*ക്കാര്* പ്രതിജ്ഞാബദ്ധമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

  5. #424
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    നൂറിൽ നൂറുമായി 17 വന്ദേഭാരതുകൾ; പകുതി സീറ്റും ഒഴിഞ്ഞ്* 13, 'അധികനിരക്ക് ' തിരിച്ചടി



    കണ്ണൂർ: നൂറിൽ നൂറുസീറ്റും നിറച്ച് കേരളത്തിലെ രണ്ടുവണ്ടികളടക്കം 17 വന്ദേഭാരതുകൾ രാജ്യത്ത്* കുതിക്കുന്നു. എന്നാൽ 59 വന്ദേഭാരതുകളിൽ 13 എണ്ണത്തിൽ പകുതിസീറ്റും കാലിയായാണ് ഓടുന്നത്*.

    59-ൽ 18 എണ്ണം 16 കോച്ചുമായാണ്* ഓടുന്നത്*. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിലെ 1016 സീറ്റും നിറഞ്ഞാണ് ഓടുന്നത്*. മംഗളൂരു-തിരുവനന്തപുരം വണ്ടിയിലെ 474 സീറ്റിലും ആളുണ്ട്.

    എന്നാൽ മംഗളൂരു-ഗോവ വന്ദേഭാരതിൽ 474 സീറ്റിൽ 300 സീറ്റുവരെ ഒഴിഞ്ഞുകിടക്കുന്നു. കൊങ്കണിൽ ഈടാക്കുന്ന 'അധികനിരക്ക് ' വന്ദേഭാരതിനും തിരിച്ചടിയായതായാണ് സൂചന. രാജ്യത്ത് 20 കോച്ചുള്ള മൂന്ന് വന്ദേഭാരതുകളാണ് ഓടുന്നത്.

    ഇതിൽ നാഗ്പുർ-സെക്കന്തരാബാദ് വണ്ടിയിൽ 1328 സീറ്റിൽ 1118 സീറ്റിലും ആളില്ല. റൂട്ട് സാന്ദ്രത പരിഗണിക്കാതെ സോണൽ ആവശ്യങ്ങൾക്കനുസരിച്ച് വന്ദേഭാരത് നൽകിയതാണ് തിരിച്ചടിയായതെന്നാണ്* റെയിൽവേയുടെ വിലയിരുത്തൽ.

  6. #425
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    സൗകര്യങ്ങൾ കൂടും, സീറ്റുകൾ കുറയും; കണ്ണൂർ ജനശതാബ്ദിയിൽ ഞായറാഴ്ച മുതൽ എൽ.എച്ച്.ബി. റേക്ക്



    കോഴിക്കോട്: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ ജനശതാബ്ദി എക്സ്*പ്രസിന് 29 മുതൽ എൽ.എച്ച്.ബി. കോച്ചുകൾ അനുവദിച്ചിരിക്കുകയാണ് റെയിൽവേ. പുതിയ കോച്ചുകളെത്തുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുമെങ്കിലും സീറ്റുകളുടെ എണ്ണം കുറയും. 21 ഐ.സി.എഫ്. കോച്ചുകളുമായാണ് നിലവിൽ ജനശതാബ്ദിയുടെ സർവീസ്. ഇവ എൽ.എച്ച്.ബി. കോച്ചുകളായി മാറും. 16 ചെയർകാറുകളും മൂന്ന് എ.സി. ചെയർകാറുകളും അടങ്ങിയ നിലവിലെ കോച്ചുകൾ അതേപടിയാണ് എൽ.എച്ച്.ബി.യിലക്ക് മാറുന്നത്. എന്നാൽ, നിലവിലുള്ള രണ്ട് എസ്.എൽ.ആർ. കോച്ചുകൾക്ക് പകരം ഒരു എസ്.എൽ.ആർ. കോച്ചും ഒരു ജനറേറ്റർ, ലഗേജ് കം ബ്രേക് വാനുമാണ് എൽ.എച്ച്.ബി. റേക്കിൽ ഉണ്ടാവുക.

    നിലവിൽ 16 ചെയർകാറുകളിലായി 106 സീറ്റുകൾ വീതം 1696 പേർക്കും രണ്ട് എസ്.എൽ.ആർ. കോച്ചുകളിലായി 160 പേർക്കും യാത്രചെയ്യാം. ആകെ 1856 സീറ്റുകൾ. പുതിയ എൽ.എച്ച്.ബി. റേക്കിലെ 16 ചെയർകാറുകളിലായി 102 വീതം 1632 സീറ്റുകളാണുള്ളത്. ഒരു എസ്.എൽ.ആർ. കോച്ചിൽ 31 പേർക്ക് യാത്രചെയ്യാം. ആകെ 1663 സീറ്റുകൾ. 193 സീറ്റുകളുടെ കുറവ്. അതേസമയം, എ.സി. ചെയർകാറിൽ നിലവിൽ മൂന്ന് കോച്ചുകളിലായുള്ള 219 സീറ്റുകൾ 234 ആയി ഉയരും. സീറ്റുകളുടെ കുറവിന് പരിഹാരമായി 17 ചെയർകാറുകൾ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.



  7. #426
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    ഒന്നരനൂറ്റാണ്ടിലേറെ സേവനം; ട്രാമുകള്* കൊല്*ക്കത്തയുടെ പാളം വിടുന്നു



    ചെറിയ മണിയടിശബ്ദം, റോഡിലൂടെ കുതിക്കാതെ, കൈ കാണിച്ചാല്* ആര്*ക്കുമുന്നിലും സ്റ്റോപ്പിടുന്ന ട്രാമുകള്*. കൊല്*ക്കത്തയുടെ നിരത്തുകളില്* ഒന്നര നൂറ്റാണ്ടിലേറെയായി വളയംതിരിക്കുന്ന ട്രാംസര്*വീസുകള്* പാളംവിട്ടു പോകാനൊരുങ്ങുകയാണ്.

    പശ്ചിമബംഗാള്* ട്രാന്*സ്*പോര്*ട്ട് കോര്*പ്പറേഷന്റെ കീഴില്* പ്രവര്*ത്തിക്കുന്ന ട്രാമുകള്* ഇനി എസ്പ്*ളനേഡ്-മൈതാന്* റൂട്ടില്* മാത്രമേ സര്*വീസ് നടത്തൂ. 1873-ലാണ് ട്രാമുകള്* കൊല്*ക്കത്തയുടെ നിരത്തിലെത്തുന്നത്.



    151 കൊല്ലം തികഞ്ഞ ട്രാമുകള്* വാര്*ധക്യത്തിലെത്തിയെന്ന് പലഭാഗത്തുനിന്നും ആക്ഷേപമുണ്ടായി. നൂതനസംവിധാനങ്ങളുടെ വരവോടെ കൊല്*ക്കത്ത നഗരത്തില്* ട്രാമുകള്* ബാധ്യതയായിത്തുടങ്ങി. റോഡുകളില്* ക്രമീകരിച്ചിരിക്കുന്ന പാളത്തിലൂടെയാണ് ട്രാമുകളുടെ സഞ്ചാരം. വേഗം കുറവാണെങ്കിലും ചെലവുംകുറവ് പ്രധാന ആകര്*ഷണമാണ്.

    കൊല്*ക്കത്തയുടെ സ്വന്തം ട്രാം

    റോഡില്* ഉറപ്പിച്ച പാളത്തിലൂടെ നീങ്ങുന്ന ഒരു 'ചെറു ട്രെയിന്*'. കൈ കാണിച്ചാല്* എവിടെയും നിര്*ത്തും. കയറേണ്ടവര്*ക്ക് കയറാം, ഇറങ്ങേണ്ടവര്*ക്ക് ഇറങ്ങാം. തിരക്കേറിയ റോഡില്* വാഹനങ്ങള്*ക്കിടയിലൂടെ സഞ്ചരിക്കുന്ന ട്രാം കൊല്*ക്കത്തയിലെ ഒരു അപൂര്*വ കാഴ്ചയാണ്. ഏഷ്യയില്* ആദ്യമായി ട്രാം സര്*വീസ് ആരംഭിച്ച നഗരവും നിലവില്* ഈ സംവിധാനം നിലനില്*ക്കുന്ന ഇന്ത്യയിലെ ഒരേയൊരു നഗരവും ഇതുതന്നെ.



    1873 ഫെബ്രുവരിയില്* ഓട്ടം തുടങ്ങിയ ട്രാമിന് പഴമയുടെ കഥകള്* ഏറെ പറയാനുണ്ടെങ്കിലും ഒന്നര നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്* അന്നത്തെ പ്രൗഢിയൊന്നുമില്ല. ഒരുകാലത്ത് കൊല്*ക്കത്തയുടെ ജീവനാഡിയായിരുന്ന ട്രാമുകള്* ഇന്ന് വാര്*ധക്യത്തിലാണ്. അമ്പതിലേറെ റൂട്ടുകളില്* സര്*വീസ് നടത്തിയിരുന്ന ട്രാമുകള്*ക്ക് ഇന്ന് നഗരത്തിലെ രണ്ട് റൂട്ടുകളില്* മാത്രമാണ് സ്ഥിരം സര്*വീസുള്ളത്. ആകെയുള്ള 257 ട്രാമുകളില്* 35 ട്രാമുകള്* മാത്രമാണ് ഇപ്പോഴും ഓടുന്നത്. തുരുമ്പെടുത്ത് നശിച്ച നിരവധി ട്രാമുകള്* ഇതിനോടകം പാളംവിട്ടു. മതിയായ അറ്റകുറ്റപ്പണിയൊന്നും നടക്കാത്തതിനാല്* പഴയ ട്രാമുകളില്* പലതും ജീവശ്വാസത്തിനായി പെടാപാടുപെടുകയാണ്.

    വൈദ്യുതി നിരക്ക് വര്*ധിച്ചതും ഉയര്*ന്ന പരിപാലന ചെലവും മെട്രോ റെയില്* ഉള്*പ്പെടെയുള്ള നൂതന നഗരഗതാഗത സംവിധാനങ്ങളുടെ ആവിര്*ഭാവവുമാണ് കൊല്*ക്കത്തയില്* ട്രാമുകള്*ക്ക് വില്ലനായത്. ട്രാമുകളെ ആശ്രയിച്ചിരുന്നവരില്* ഭൂരിഭാഗം യാത്രക്കാരും ബദല്* ഗതാഗത മാര്*ഗങ്ങളിലേക്ക് ചുവടുമാറിയിട്ടും പ്രതിസന്ധി പരിഹരിക്കാന്* സര്*ക്കാരുകള്* വലിയ താത്പര്യം കാണിക്കാതിരുന്നതും ട്രാമുകളുടെ നാശത്തിന് ആക്കംകൂട്ടി. നിലവില്* വെസ്റ്റ് ബംഗാള്* ട്രാന്*സ്പോര്*ട്ട് കോര്*പ്പറേഷനാണ് (ഡബ്ലു.ബി.ടി.സി) ട്രാം സര്*വീസിന്റെ മേല്*നോട്ടം.


  8. #427
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    അമൃത് ഭാരത്: കേരളത്തിലെ 15 റെയിൽവേ സ്റ്റേഷനുകളുടെ പണി ജനുവരിയിൽ പൂർത്തിയാവും


    അമൃത് ഭാരത് എക്*സ്പ്രസ്* |

    കണ്ണൂർ: റെയിൽവേ സ്റ്റേഷനുകളിൽ ’അമൃത് ഭാരത്’ ബോർഡ് ജനുവരിയിൽ ഉയരും. ഇന്ത്യയിലെ 1309 റെയിൽവേ സ്റ്റേഷനുകളിൽ 508 ഇടത്ത് നവീകരണം അതിവേഗത്തിലാണ്. കേരളത്തിൽ രണ്ടു ഡിവിഷനുകളിലായി 30 സ്റ്റേഷനുകളുണ്ട്.

    പാലക്കാട് ഡിവിഷനിലെ 16 സ്റ്റേഷനുകളിൽ 249 കോടി രൂപയുടെ പദ്ധതിയാണ് നടക്കുന്നത്. കണ്ണൂർ ഒഴികെ 15 സ്റ്റേഷനുകളിൽ ജനുവരിയിൽ പൂർത്തിയാകും. ഒൻപത് സ്റ്റേഷനുകളിൽ പ്രവൃത്തി 80 ശതമാനത്തിലേറെയായി. കൂടുതൽ തുക അനുവദിച്ചത് കണ്ണൂരിലാണ്- 31.23 കോടി രൂപ. അവസാന നിമിഷം പദ്ധതിയിൽ ഉൾപ്പെട്ട കണ്ണൂരിൽ പ്രവൃത്തി തുടങ്ങിയിട്ടില്ല.

    സ്റ്റേഷൻ വികസനത്തിനൊപ്പം വാണിജ്യ സമുച്ചയങ്ങളും ഉയരും. മുംബൈ ഉൾപ്പെടുന്ന പശ്ചിമ റെയിൽവേയിലാണ് കൂടുതൽ- 22 സ്റ്റേഷനുകൾ. ഡൽഹി ഉൾപ്പെടുന്ന വടക്ക് -21, ദക്ഷിണ റെയിൽവേ-17. കേരളത്തിൽ ഏഴ് സ്റ്റേഷനുകൾ ഉണ്ട്. തിരുവനന്തപുരം-497 കോടി രൂപ, കോഴിക്കോട്- 472.96 കോടി, എറണാകുളം ജങ്ഷൻ-444.63 കോടി, കൊല്ലം-384.39 കോടി, എറണാകുളം ടൗൺ-226 കോടി, വർക്കല-133 കോടി.

    അമൃതിൽ ഒരുക്കുന്നത്

    കുറഞ്ഞ ചെലവിൽ സ്റ്റേഷന്റെ പുനർവികസനമാണ് പദ്ധതിയുടെ ലക്ഷ്യം. അനാവശ്യ/പഴയ കെട്ടിടങ്ങൾ മാറ്റിസ്ഥാപിക്കും. മേൽനടപ്പാതകൾ, എസ്*കലേറ്റർ, ലിഫ്റ്റുകൾ, പാർക്കിങ്, പ്ലാറ്റ്ഫോം, വിശ്രമമുറികൾ ഉൾപ്പെടെ വിപുലീകരിക്കും. ആധുനിക അറിയിപ്പ് സജ്ജീകരണം, കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നവീകരണം, സി.സി.ടി.വി., വൈഫൈ എന്നിവ ഇതിൽപെടും.

    അമൃത് സ്റ്റേഷനുകൾ:

    വടക്കാഞ്ചേരി, ഗുരുവായൂർ, ആലപ്പുഴ, തിരുവല്ല, ചിറയിൻകീഴ്, ഏറ്റുമാനൂർ, കായംകുളം,
    തൃപ്പൂണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശ്ശേരി, നെയ്യാറ്റിൻകര, മാവേലിക്കര,
    ഷൊർണൂർ, തലശ്ശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, തിരൂർ, വടകര, പയ്യന്നൂർ,
    നിലമ്പൂർ റോഡ്, കണ്ണൂർ, കാസർകോട്, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം,
    പൊള്ളാച്ചി(പാലക്കാട് ഡിവിഷന്*), കന്യാകുമാരി, തിരുനെല്*വേലി (തിരുവനന്തപുരം)

  9. #428
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    തിരുവനന്തപുരത്തിന് 'ത'യുമില്ല 'ര' യുമില്ല; ഒടുവില്* തെറ്റ് തിരുത്തി റെയില്*വേ




    'ത'യും 'ര' യും കൂട്ടിച്ചേര്*ത്ത് തിരുവനന്തപുരം സൗത്ത് സ്റ്റേഷന്റെ പേര് പുതുക്കി. നേമത്തിന്റെ പേര് തിരുവനന്തപുരം സൗത്ത് എന്ന് ഹിന്ദിയില്* എഴുതിയപ്പോള്* തെറ്റിപ്പോയതാണ് തിരുത്തിയെഴുതിയത്.

    സ്റ്റേഷന്റെ പേര് മാറ്റി തിരുവനന്തപുരം സൗത്തെന്നാക്കി... ദിവസങ്ങളെടുത്ത് പുതിയ പേര് എഴുതി വന്നപ്പോള്* പക്ഷേ പിഴച്ചു. തിരുവനന്തപുരം 'നിരുവനന്തപും' ആയി മാറി. തായ്ക്ക് പകരം ന വന്നു, ര യാണെങ്കില്* വിട്ടും പോയി. ബോര്*ഡ് കണ്ടവര്* കണ്ടവര്* മൂക്കത്ത് വിരല്* വച്ചു. തുടര്*ന്നാണ് തെറ്റ് തിരുത്തിയത്. തയും രയുമൊക്കെ വേണ്ട അനുപാതത്തില്* ചേര്*ത്ത് തിരുവനന്തപുരം സൗത്തെന്ന് മാറ്റിയെഴുതിയിയാണ് അധികൃതര്* തടി തപ്പിയത്.
    രാജഭാഷ അധികാരി എന്ന പേരില്* ഹിന്ദി പ്രോത്സാഹിപ്പിക്കാന്* റയില്*വേയില്* പ്രത്യേക ഉദ്യോഗസ്ഥര്* വരെയുളളപ്പോഴാണ് സ്ഥലപേരു പോലും തെറ്റിയത്. സമൂഹ മാധ്യമങ്ങളില്* കടുത്ത വിമര്*ശനമുയര്*ന്നതിനു പിന്നാലെയാണ് പേര് ശരിയാക്കിയത്. നേമം തിരുവനന്തപുരം സൗത്തെന്നും കൊച്ചുവേളി തിരുവനന്തപുരം നോര്*ത്തെന്നും പുതിയ പേരുകളാണിപ്പോള്* റയില്*വേ ഭൂപടത്തില്* അറിയപ്പെടുന്നത്. എല്ലാം ശരിയാക്കിയതോടെ കൂടുതല്* യാത്രക്കാരെത്തുമെന്ന പ്രതീക്ഷയിലാണ് റയില്*വേ.

  10. #429
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    അങ്കമാലി-എരുമേലി ശബരിപാതയിൽ കേന്ദ്രത്തിന്റെ പുതിയ നീക്കം, കേരളത്തിന് മുന്നിൽ ത്രികക്ഷി കരാർ നിർദ്ദേശം

    റെയിൽവേയും ആർബിഐയുമായി സാമ്പത്തിക സഹായത്തിന് കരാർ ഉണ്ടാക്കാനാണ് നിർദ്ദേശം. കെ റയിലിനാണ് ഇതിന്റെ ചുമതല.




    കോട്ടയം
    : നിർദ്ദിഷ്ട അങ്കമാലി-എരുമേലി ശബരി പാതയിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. പദ്ധതിക്കായി ത്രികക്ഷി കരാർ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. റെയിൽവേയും ആർബിഐയുമായി സാമ്പത്തിക സഹായത്തിന് കരാർ ഉണ്ടാക്കാനാണ് നിർദ്ദേശം. കെ റയിലിനാണ് ഇതിന്റെ ചുമതല. നേരത്തെ മഹാരാഷ്ട്ര സർക്കാർ, ആർബിഐ റെയിൽവേ എന്നിവരുമായി പദ്ധതികൾക്കുള്ള ഫണ്ടിങ്ങിന് ത്രികക്ഷി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇതേ മാതൃകയിൽ കരാർ ഉണ്ടാക്കാനാണ് കേരളത്തിന് കേന്ദ്രത്തിന്റെ നിർദ്ദേശം.

    കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അങ്കമാലി-എരുമേലി-ശബരി റെയിൽപാത പദ്ധതി, സിൽവൻ ലൈൻ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയിൽ പാതകളുടെ എണ്ണം, റെയിൽപാതകൾ 3,4 വരിയാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തത്. ഇക്കാര്യങ്ങളിൽ ഉദ്യോഗസ്ഥതല ചർച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.


    1997-98 ലെ റെയില്*വേ ബജറ്റില്* പ്രഖ്യാപിച്ച പദ്ധതിയാണ് അങ്കമാലി-ശബരി പാത. അലൈന്*മെന്റ് അംഗീകരിക്കുകയും അങ്കമാലി മുതല്* രാമപുരം വരെയുള്ള 70 കിലോ മീറ്ററില്* സ്ഥലം ഏറ്റെടുക്കല്* തുടങ്ങുകയും ചെയ്തിരുന്നു. പദ്ധതി ചിലവിന്റെ 50% സംസ്ഥാന സര്*ക്കാര്* വഹിക്കാമെന്ന് ഉറപ്പു നല്*കിയതായിരുന്നുവെന്നും എന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാതെ കേന്ദ്രം അലംഭാവം കാണിക്കുകയായിരുന്നുവെന്നുമാണ് സംസ്ഥാന നിലപാട്. കാലതാമസം കാരണം എസ്റ്റിമേറ്റില്* വന്*വര്*ദ്ധനവുണ്ടായി. ആദ്യ എസ്റ്റിമേറ്റ് പ്രകാരം ചെലവ് 2815 കോടിയായിരുന്നു എസ്റ്റിമേറ്റ്. എന്നാല്*, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3811 കോടി ചിലവ് വരും. 36 ശതമാനം വര്*ദ്ധനയാണ് ചിലവിൽ കണക്കാക്കുന്നത്.


  11. #430
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,000

    Default

    Indian Railways’ first hydrogen train all set for December trials

    Unlike traditional diesel or electric engines, this innovative train uses hydrogen fuel cells to produce the electricity needed for propulsion. The hydrogen fuel cells, combined with oxygen, generate electricity.



    Indian Railways’ first hydrogen train all set for December trials – Check speed, route, features here. (Photo: X)India is set to unveil its first-ever hydrogen-powered train in December 2024, a groundbreaking step towards environmentally friendly travel. Operating without diesel or electricity, this hydrogen-powered marvel represents a major milestone for Indian Railways, aligning with its goal of becoming a “net zero carbon emitter” by 2030. Here’s everything you need to know about the route, speed, and special features of this revolutionary train.

    This hydrogen-powered train will be the first in the country to use water as its primary resource for generating power. Unlike traditional diesel or electric engines, this innovative train uses hydrogen fuel cells to produce the electricity needed for propulsion. The hydrogen fuel cells, combined with oxygen, generate electricity, with the byproduct being only steam and water, resulting in zero harmful emissions. This clean energy approach is expected to set the standard for future trains in India.

    Why Hydrogen?

    The hydrogen train is part of Indian Railways’ ambitious plan to cut down its carbon footprint and eliminate air pollution caused by diesel engines. Using hydrogen fuel cells enables the train to avoid emitting carbon dioxide, nitrogen oxides, and particulate matter, making it one of the most sustainable forms of transportation available.
    In addition to being eco-friendly, hydrogen-powered trains produce 60 per cent less noise than diesel-powered engines. With plans to roll out 35 hydrogen trains nationwide, Indian Railways is gearing up for a cleaner, quieter future.

    Route and Speed Details

    The hydrogen train’s trial run will take place on the Jind-Sonipat route in Haryana, covering a distance of 90 kilometres. Additional routes under consideration include heritage mountain railways such as the Darjeeling Himalayan Railway, Nilgiri Mountain Railway, Kalka-Shimla Railway, and others across scenic and remote regions of India.
    The train is expected to achieve a maximum speed of 140 km/h, offering a swift, sustainable, and comfortable journey for passengers. Each hydrogen fuel tank will allow the train to travel up to 1,000 kilometres before refuelling, making it suitable for longer routes in the future.

    The Science Behind Hydrogen Trains

    In this train, hydrogen fuel cells convert hydrogen gas into electricity through a chemical reaction with oxygen. The electricity powers the train’s motors, while the only byproducts of the reaction are water and steam. Each hour, the train will require approximately 40,000 litres of water for the necessary chemical processes. Dedicated water storage facilities will be constructed to support the operation of these trains.

    Investment and Infrastructure

    The development of each hydrogen train comes at an estimated cost of Rs 80 crore. Extensive infrastructure updates, such as hydrogen storage facilities and dedicated refuelling stations, are underway to support the train’s operation. With the success of initial tests and approvals of the hydrogen fuel cells and plants, Indian Railways is optimistic about meeting its 2030 net-zero target with these advancements.

    Plans for Nationwide Expansion

    Following the trial runs, Indian Railways plans to expand its hydrogen train services to other parts of the country, with 35 hydrogen trains expected to run across various routes by 2025. These trains will offer comparable speed and passenger capacity to traditional diesel trains, providing an eco-friendly alternative without sacrificing efficiency.

    Future Outlook for Green Railways

    The launch of India’s hydrogen train marks a pioneering step in sustainable rail transport, helping Indian Railways advance toward its ambitious climate goals. With zero emissions, reduced noise, and high speed, this hydrogen train is expected to reshape the future of rail travel in India.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •