thanks reality .........
127 Hours
Theater : Fanar-Kuwait
Duration : 1.30 Hours
Slumdog Millionaireന്റെ ഓസ്കാര്* നേട്ടങ്ങള്*ക്കു ശേഷം ഡാനിബോയ് ലെ സംവിധാനം നിര്*വഹിച്ചിരിക്കുന്ന പുതിയ ചിത്രമാണ് 127Hours.‘Aron Ralston‘ എന്ന പര്*വ്വതാരോഹകന്റെ ആത്മകഥയായ ‘Between a Rock and a Hard Place‘ നെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് Director Danny Boyleയും Simon Beaufoy യും ചേര്*ന്നാണ്..Slumdog Millionaire'നും Couples retreat നും ശേഷം Oscar Winner A.R Rahman 'original score' നിര്*വഹിച്ചിരിക്കുന്നു എന്നപ്രത്യേകതയും 127 Hoursനുണ്ട്.
സാഹസികനായ പര്*വ്വതാരോഹകനായ ‘Aron Ralston‘ തന്റെ പതിവു പ്രയാണത്തിനിടയില്* വിജനമായൊരു മലയിടുക്കില്* അപകടത്തിലകപ്പെടുന്നു.. വലിയൊരു പാറക്കഷ്ണത്തിന്റെ ഇടയില്* വലതു കൈ അകപ്പെട്ട് രക്ഷപ്പെടാനാ*വാതെ നിസ്സഹായനായ അരോണിന്റെ 127 മണിക്കൂറുകള്* നീണ്ടു നില്*ക്കുന്ന അതിജീവനമാണ് കഥ.മരണത്തോടു മല്ലിടുമ്പോഴും നിരാശനാകാതെ തന്റെ കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ ജീവിതത്തില്* നിന്നും പ്രചോദനമുള്*ക്കൊണ്ട് അത്മവിശ്വാസം നഷ്ടപ്പെടാതെ വേദനകളെ കീഴടക്കി മുന്നേറി ലക്ഷ്യത്തിലെത്തുന്നതാണ് സിനിമക്കു പറയാനുള്ളത്.കഥ ലളിതമാണെങ്കിലും പ്രേക്ഷകന്റെ ഹൃദയമിടിപ്പ് കൂട്ടുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.‘Aron; ന്റെ ചിന്തകളും പ്രതീക്ഷകളും ബുദ്ധിമുട്ടുകളുമെല്ലാം അതിസൂക്ഷ്മമായി അവതരിപ്പിച്ചതു കൊണ്ട് ഒരു ‘real life tragedy' lലൈവായി കാണുന്നപോലെ അനുഭവപ്പെടുന്നുണ്ട്.അതുകൊണ്ടു തന്നെയായിരിക്കണം ‘Aron‘ ന്റെ രക്ഷപ്പെടല്* പ്രേക്ഷകര്* ഒന്നടങ്കം കയ്യടിച്ചു വരവേറ്റത്. ശ്വാസമടക്കിപ്പിടിച്ചിരുന്നു പോകുന്ന ചില രംഗങ്ങള്* ദുര്*ബലഹൃദയര്*ക്ക് സഹിച്ചിരിക്കാന്* പ്രയാസപ്പെടേണ്ടി വരും. ‘Aron Ralston‘ നായി അഭിനയിക്കുന്ന നടന്* ‘James franco' യുടെ മികച്ച അഭിനയപ്രകടനം സിനിമയുടെ വലിയൊരു പോസിറ്റീവ് ഘടകമാണ്..ദുര്*ഘടം പിടിച്ച ഓരോ നിമിഷത്തിലും ‘Aron ’ മനസ്സില്* ചിന്തിക്കുന്നതെല്ലാം സ്ക്രീനില്* നിരത്തിക്കൊണ്ടുള്ള സംവിധാനം ‘127Hours’ ന്റെ ഒരു പ്രത്യേകതയായിത്തോന്നി. അത്യുഗ്രന്* സിനിമാട്ടോഗ്രാഫിയും പരിപൂര്*ണ്ണതയുള്ള ഏഡിറ്റിംങ്ങും രംഗങ്ങളുടെ തീവ്രത ഉള്*ക്കൊണ്ടുള്ള പശ്ചാത്തലസംഗീതവും ‘127 Hours‘ നെ മികച്ചൊരു സിനിമയാക്കിമാറ്റുന്നതില്* പ്രധാനപങ്കുവഹിക്കുന്നുണ്ട്.നിര്*ണ്ണായക ഘട്ടത്തില്* പ്രചോദനമേകുന്ന തരത്തിലുള്ള ‘iIf I rise' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചില വരികള്* ‘credits'എഴുതിക്കാണിക്കുമ്പോള്* ‘play' ചെയ്യുന്നത് വളരെ നന്നായി സിനിമയുടെ ‘mood'നോടു യോജിക്കുന്നുണ്ട്.
ഒരു ‘Documentary'രീതിയിലുള്ള സിനിമയുടെ ending ആത്മകഥയോടു വള്രെയധികം നീതിപുലര്*ത്തുന്നതായി..കൂടാതെ കാണുന്നവര്*ക്കു നല്ലൊരു സന്ദേശവും.
ഈ വര്*ഷത്തെ ഓസ്കാര്* അവാര്*ഡിനു 127Hours നു 5 നോമിനേഷന്* ലഭിച്ചിട്ടുണ്ട്.
Best Picture, Actor in a Leading Role, Film Editing, Music (Original Score), Music (Original Song), Writing (Adapted Screenplay)
Thanks reality macha...
It is never too late or too soon, it is when it is supposed to be..!!
thanks reality..........
Everyone wants a Bhagat Singh to be born, but not in their house!