oru sahayam cheyyamennu vechappo, kodali aayo
1.pala maram ennathilupari, pala poovinte gandamanu predhanam.
oru identity create cheyyan allenkil via sense ghost presence feel cheyyipikkan, pandethe mandrvaadikal pregogicha ori idea aanu paala maram.
palyolam pokkamulla rooksha gandhamulla vere oru maram paryamo?
comparitevily baaki maranhal ellam cheruthaanu
2.prethnagal puthuve raathri mathram kaanunnu.
karimpoocha, marapatti, moonga ithinteyokke kannukalude prethekatha ariyamallo. iruttath vettithilangum.
alkare onnu pedippikkem aakam
valla kozhiyudeyo, pashuvineyo kanichal kannu vetti thilangumo?
3. athu pand alle,
murukkan-last ingradient-chunnamb-vettila, paak, okke ellarum kailyil karuthum expect chunnamb.chunnamb pothuve kadam medikkaranu pathiv
athu kondaanu chunnamb undo ennu chodikkunne?
4.sreekrishana parunthinte dvd kittumonnu realsinu pm ittu chodikku.
ini ee kalikku njan illatto
m,mmmmmm,,,,
Last edited by kandahassan; 12-26-2012 at 11:30 AM.
ghost stories 1
കുന്നുകളും മലകളും പച്ചപ്പുല്*മേടുകളും കാടും മേടും ഒക്കെയുള്ള പ്രകൃതിരമണീയമായ ഞങ്ങളുടെ നാട്. പ്രകൃതി... അതെങ്ങനെയായാലും... പ്രേതങ്ങള്*ക്കെന്തിരിക്കുന്നു...!!!?? എന്തായാലും ഇങ്ങനെയുള്ള ഞങ്ങളുടെ നാട്ടിലെ ഒരു കാട്ടു പ്രദേശം. വല്ലപ്പോഴും മാത്രം മനുഷ്യനെ കാണാന്* കഴിയുന്ന നാടിന്റെ മൂല. അവിടെ സ്ഥിരമായി പോകാറുള്ളത് ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന കള്ള് ചെത്തുകാരന്* കുട്ടപ്പന്* മാത്രം. കാരണം അവിടെ കുറെ പനകള്* ഉണ്ട്... ചെത്താന്*. നാട്ടിലെ അറിയപ്പെടുന്ന ഒരു ധൈര്യശാലിയാണ് ഈ പറയുന്ന കുട്ടപ്പന്*. അതുകൊണ്ട് തന്നെയാണ് അദ്ദേഹം മാത്രം കാടിനോട് സമമായ ആ പ്രദേശത്ത് പോയി യക്ഷിപ്പനകള്* പോലെ നില്*ക്കുന്ന ആ പനകള്*ക്ക് മുകളില്* കയറി കള്ളെടുക്കാന്* തുനിയുന്നതും. അവിടുത്തെ കള്ളിന് പ്രത്യേക ഒരു സുഖമാണ് എന്ന് നാട്ടുകാരുടെ സര്*ട്ടിഫിക്കേറ്റും ഉള്ളതാണ്. എന്നാല്* ഒരു നാള്*....!!!
ഒരു വൈകുന്നേരമാണ് ജനം അറിയുന്നത്... കുട്ടപ്പന്* ആ കാട്ട് പ്രദേശത്ത് ഒരു പനക്ക് ചുവട്ടില്* മരിച്ചു കിടക്കുന്നു. ജനം അങ്ങോട്ട് ഓടിയടുത്തു...! ഒന്ന് പോയി ചത്തു കിടക്കുന്ന കുട്ടപ്പനെ കാണാന്* ആഗ്രഹിച്ച പലരേയും പ്രായമായവര്* തടഞ്ഞു... കാരണം സമയം... 7 മണി കഴിഞ്ഞിരിക്കുന്നു... ഇനി ആ ഭാഗത്തേക്ക് പോകുക അത്ര നല്ലതല്ലാത്രേ...! എന്നാലും ചിലെരെങ്കിലും പോയി കണ്ടു....! ആരോ ഒരു പഴയ തുണി കൊണ്ടുവന്ന് കുട്ടപ്പന്റെ ശവം മൂടി ഇട്ടു. അത് ഭയാനകമായ ഒരു കാഴ്ച്ചയായി കണ്ടവര്* പറഞ്ഞു. രാത്രി വൈകിയതിനാല്* പോലീസില്* അറിയിച്ചെങ്കിലും, ഇനി നാളെ എത്താമെന്നായിരുന്നു മറുപടി. കുട്ടപന്റെ വീട്ടുകാര്*... അത് ആര്*ക്കുമറിയില്ലാത്ത മറ്റൊരു കഥയാണ്...!! കുട്ടപ്പന് സ്വന്തമായി ആരുമില്ലാ എന്ന് പറയപ്പെടുന്നു. എന്തായാലും അന്ന് അങ്ങനെ കുട്ടപ്പന്റെ ശവം ആ പനക്ക് കീഴെ ആരും കൂട്ടില്ലാതെ കിടന്നു. കുട്ടപ്പന്റെ അനാഥശവം കാണാന്* പോയവരില്* കൂട്ടുകാരായ അവരും ഉണ്ടായിരുന്നു....! അവര്* മൂന്ന് പേര്*... റിജോ, വിനു, കണ്ണന്*...!!
റിജോയും വിനുവും അടുത്തടുത്താണ് താമസിക്കുന്നത്. കണ്ണന്* ഇത്തിരി ദൂരെയും. ഇനി ഞാ*ന്* സ്വയം കണ്ണനായി കഥ തുടരാം.
കുട്ടപ്പന്റെ ശവം കണ്ട് തിരിച്ചു മടങ്ങുമ്പോള്* സമയം ഏതാണ്ട് 9 ആവുന്നു. തിരിച്ചു നടക്കുമ്പോള്* ഞങ്ങള്*ക്ക് പറയാന്* പലതുമുണ്ടായിരുന്നു. ആ കാട്ടിനുള്ളില്*... ആ പനകളില്* ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന യക്ഷിയേക്കുറിച്ച്...! കുട്ടപ്പന് അവയുമായി ഉണ്ടായിരുന്ന എന്തോ ഒരു ദുര്*മന്ത്രവാദപരമായ ബന്ധത്തെക്കുറിച്ച്...!! പണ്ടേങ്ങോ പലരും രാത്രി ആ വഴി വരാന്* ശ്രമിച്ച്... അവസാനം ശവമായി തിരിച്ചെത്തിക്കെണ്ടി വന്നതിനേക്കൂറിച്ച്....!! പലതും വിനുവിന്റെ മുത്തച്ചന്* പറഞ്ഞ് കേട്ടതും... അദ്ദേഹത്തിന് അറിയാവുന്നതുമായ കാര്യങ്ങളാണ്. എല്ലാം ഞാനും റിജോയും മൂളികേട്ടു. എനിക്കത്ര പ്രേതത്തിലും പിശാചിലും ഒന്നും വിശ്വാസമില്ലാത്തതിനാല്* തന്നെ ഞാനെല്ലം ഒരു തമാശയായി കേട്ട് നടന്നു. എന്നും നടുന്നു പോകാറുള്ള സ്ഥലമാണേങ്കിലും റിജോക്ക് സ്വല്പം പേടി തോന്നുന്നുണ്ട് എന്നെനിക്ക് ഊഹിക്കാമായിരുന്നു. ഇടക്ക് വച്ച് റിജോയും വിനുവും അവരുടെ വീടെത്തിയതിനാല്* പിരിയാന്* യാത്ര പറയും മുന്*പ്... കുറച്ച് സമയം കൂടി ഞങ്ങള്* അവരുടെ വീട്ടിലേക്ക് പോകുന്ന കോളനി റോഡില്* നിന്ന് സംസാരിച്ചു.
വിനു: “രാത്രിയില്* ആരാ അല്ലെങ്കില്* തന്നെ ആ ശവത്തിന് കാവല്* നില്*ക്കുക... അതുകൊണ്ടല്ലേ പേടിത്തൊണ്ടന്മാര്* പോലീസ് പോലും രാവിലെ എത്താമെന്ന് പറഞ്ഞത്...!!!“
ഞാന്*: “അത് ശരിയാ...!! അല്ലെങ്കിലും ഈ പോലീസ്കാരെല്ലാം തന്നെ പേടിതൊണ്ടന്മാരാന്നേ...!!“
റിജോ: “അല്ലെങ്കിലും അത്രക്ക് ധൈര്യം ഉള്ളവര്* പോലീസിലെന്നല്ല.. ഈ നമ്മുടെ നാ*ട്ടില്* തന്നെ ഇല്ലാ...!! പിന്നെ പോലീസ്കാര്.... അവരും മനുഷ്യരല്ലേ... പിന്നെ പേടി കാണില്ലേ...!!!“
വിനു: “ഇന്നാട്ടില്* ആ കാടിന്റെ ഭാഗത്തേക്ക് ഏതു നേരത്തും ധൈര്യമായി പോയിരുന്നത് കുട്ടപ്പന്* മാത്രമായിരുന്നു... ഇനിയിപ്പോള്* അതും തീര്*ന്നു...!!! “
റിജോ: “അങ്ങനെ വിനൂന്റെ മുത്തച്ചന് പറയാന്* ഇനി ഒരു കഥ കൂടി ആയി...!!! എന്തായാലും ഒന്ന് മനസിലായി... വിനൂന്റെ മുത്തച്ചന്* പറയുന്നതൊക്കെ ശരിയാരുന്നു.. അല്ലേ..!!“
ഞാന്*: “ഹോ... എനിക്കത്ര ഇതിലൊന്നും വിശ്വാസമില്ലാ...!! ഇതെല്ലാം ഓരോ നിമിത്തം മാത്രമാ...!! കുട്ടപ്പന്* പനേന്ന് വീണു.. മരിച്ചു... അതിനിപ്പോ എന്തോന്ന് യക്ഷി പ്രേതം ബന്ധം...!!!??? എനിക്ക് വിനൂന്റെ മുത്തച്ചന്* പറയുന്നത് വേറുതേ ഓരോ തമാശയായിട്ടെ ഇതുവരെ തോന്നിയിട്ടുള്ളൂ.“
വിനുവിനത് അത്ര പിടിച്ചില്ലാ.. എന്നാലും ഒന്നും പറഞ്ഞില്ലാ...!
റിജോ: “പിന്നെ..., എന്നൊന്നും പറയേണ്ടാ...!! എന്റെ അച്ചനും പറഞ്ഞ് കേട്ടിട്ടുണ്ട്...!!! പ്രേതത്തേ ക്കുറിച്ചൊക്കെ..”
ഞാന്*: “എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ട്... എന്നാല്* സത്യത്തില്* ഇവയൊക്കെ കണ്ടിട്ടുള്ളവര്* ആരുമില്ലാ താനും...!!”
വിനു: “ഓഹോ... കണ്ണാ..., അപ്പോ നീ പറഞ്ഞു വരുന്നത്.. എന്റ് മുത്തച്ചന്* വെറുതേ പുളുവടിക്കുവാന്നാ...!!? എന്നാല്* ഞാനൊരു കാര്യം ചോദിക്കട്ടെ...!!!? ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് നിനക്ക് തന്നെ ആ കുട്ടപ്പന്* ചത്ത് കിടക്കുന്നിടത്ത് പോകാന്* പറ്റുവോ...!!?”
ഞാന്*: “അതിനെന്താ... ഞാന്* പോകാല്ലോ...!! നീ എന്തു തരും പോയി വന്നാല്*...!!?”
റിജോ: “എങ്ങനെ അറിയും നീ പോയീന്ന്...!!?”
വിനു: “ഒരു ഐഡിയ ഉണ്ട്... ഞങ്ങള്* ഒരു റോസാപൂ തന്നു വിടുന്നു. നീയത് കൊണ്ടു പോയി കുട്ടപ്പന്റെ നെഞ്ചത്ത് വയ്ക്കണം...”
ഞാന്*: “ഓകെ... ഞാന്* സമ്മതിച്ചു...!! പക്ഷെ എന്താണ് പ്രതിഫലം ലഭിക്കുക..!!? നമുക്ക് ഒരു ബെറ്റായിട്ട് വെക്കാം..!”
റിജോ: “അതു ശരിയാ...!! എന്നാലങ്ങനെ... ബെറ്റ് വയ്ക്കം. 1000 രൂപക്ക്...!!”
വിനു: “ഞാന്* സമ്മതിച്ചു... 100 രൂപ ബെറ്റ്... അഥവാ നിനക്കതിനു കഴിഞ്ഞില്ലെങ്കില്* 1000 രൂപ നീ ഞങ്ങള്*ക്ക് തരേണ്ടി വരും.. നീ പോയി പൂ വച്ച് വന്നാല്* 1000 രൂപ ഞങ്ങള്* നിനക്ക് തരും.”
ഞാന്*: “സമ്മതിച്ചു... അപ്പോ ഒരു കാര്യം ചെയ്യാം... രാത്രി 11 മണിക്ക് നമുക്ക് ഇവിടെ കാണാം...! നിങ്ങള്* പൂവും കാശുമായി പോരെ...!!”
റിജോ: “സമ്മതിച്ചു”
വിനൂന്റെ വീട് അവിടെ നിന്നാല്* കാണാം. വിനൂന്റെ വീട്ടില്* ആരൊക്കെയോ വന്നിട്ടുണ്ടെന്ന് കാണാന്* പറ്റും. വിനു അത് പറയുകയും ചെയ്തു “പണ്ടാരം.. വീട്ടില്* ആരൊക്കെയോ വന്നിട്ടുണ്ടെന്നാ തോന്നുന്നത്...!! ഇനി ഇന്ന് രാത്രി മുഴുവന്* മുത്തച്ചന്റെ കത്തി കേള്*ക്കണം... എല്ലാം കേട്ട കഥ തന്നെയാവും...” അങ്ങനെ പറഞ്ഞ്... ഞങ്ങള്* പിരിഞ്ഞു. റിജോയും വിനുവും ഒന്നിച്ച് കോളനിയിലേക്ക് നടന്നു. ഞാന്* കുറച്ചകലെ എന്റെ വീട്ടിലെക്കും. പേടി തെല്ലു പോലും എന്റെ മനസില്* തോന്നിയില്ലാ...!!!
രാത്രി പതിനൊന്ന് മണി. ഞാന്* കോളനി റോഡില്* എത്തി കാത്തു നിന്നു...! കൂറച്ച് സമയങ്ങള്*ക്ക് ശേഷം റിജോ വന്നു.. അവന്റെ കയില്* ഒരു പൂവുമുണ്ടായിരുന്നു... ഒരു ചുവന്ന റോസാപൂവ്...!! അതു കണ്ട നിമിഷം എന്റെ മനസില്* ഒരു പേടി.. ഒരു ഭയം അരിച്ചിറങ്ങിയതായി എനിക്ക് തോന്നി. “അല്ല വിനു എന്തിയ്യെ...?!” ഞാന്* ചോദിച്ച് തീരും മുന്നേ റിജോ പറഞ്ഞു... “അവന്റെ മുത്തച്ചന് സുഖമില്ലാഞ്ഞിട്ട് അവനവന്റെ അമ്മാവന്റെ കൂടേ ഡോക്ടറുടെ അടുത്തു പോയതാ...! അവന്റെ അമ്മാവനും മറ്റും വന്നിട്ടുണ്ട്..!” ഞാന്*: “എന്നാല്* നമുക്ക് അവന്റെ മുത്തച്ചനെ കണ്ടിട്ട് പോയാലോ...” റിജോ: “വേണേല്*.. കണ്ടിട്ടു പോകാം... എന്നാലും അപ്പോഴേക്കും 12 മണി കഴിഞ്ഞു പോയാലോ...!!??” ഞാന്*: “എന്നാല്* പിന്നെ വന്നിട്ട് പോയി കാണാം...!! നീയിവിടെ നിന്നോ... അല്ലേല്* വീട്ടില്* പോയി ഇരുന്നോ... ഞാന്* എത്തിയേക്കാം...!!” റിജോ: “ങ്ഹാ... അപ്പോഴേക്കും വിനു വരും ഞങ്ങള്* ഇവിടെ തന്നെ കണ്ടേക്കാം....!!! അല്ലാ നീ തിരിച്ചെത്തുമല്ലോ അല്ലേ...” ആ ചോദ്യം എന്നെ ചെറുതായി ഒന്നു കൂടി ഭയപ്പെടുത്തി. ഞങ്ങള്* യാത്ര പറഞ്ഞ് ഞാന്* പുറം തിരിഞ്ഞ് നടന്നു..!! എവിടെയോ ഭയം എന്നെ കാര്*ന്നു തിന്നുന്നത് എന്റെ ഉള്*ബോദ മനസ് അറിയുന്നുണ്ടായിരുന്നു.
കാടിനോട് അടുക്കും തോറും.. തണുപ്പുള്ള ആ രാത്രിയിലും എന്നെ ശരീരമാകെ വിയര്*ത്തൊലിക്കുന്നത് ഞാനറിഞ്ഞു. കയിലിരുന്ന റോസാപ്പൂ ഇളകുന്നതിന്റെ കാരണം എന്നെ വിറക്കുന്നതാണെന്നും എനിക്ക് മനസിലായി...!! എന്റെ നടപ്പ് സ്പീഡിലായി. തിരിഞ്ഞു നോക്കാന്* പോലും ഞാന്* ഭയന്നു. എന്ത്രയും വേഗം കുട്ടപ്പന്* കിടക്കുന്നിടത്തെത്തണം പൂ അയാളുടെ ശരീരത്തില്* വച്ച് തിരിഞ്ഞോടണം...!! എല്ലാം മനസില്* കരുതി വച്ചു. ഇത്തിരി നിലാവുള്ളതിനാല്* വഴി കാണാം. നിലാവിന്റെ വെളിച്ചത്തില്* അവിടേയും ഇവിടേയും എന്തൊക്കെയോ നില്*ക്കുന്നതു പോലെ എനിക്ക് തോന്നി...! എന്തൊക്കെയോ, ആരൊക്കെയോ നിഴലുകളുടെ രൂപത്തില്* തന്നെ പിന്തുടരുകയാണ്..!!!
അങ്ങനെ... പേടിയുടെ കൂട്ട് പിടിച്ച് ഞാന്* കുട്ടപ്പന്റെ ശവത്തിനരികില്* എത്തി. കടവാവലുകള്* എവിടെയോ പറന്നു പോകുന്ന സ്വരം ഞാന്* കേട്ടു. ദൂരെ ഒരു മരത്തില്* ഒരു മൂങ്ങ ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു...!! ആ തുറിച്ച കണ്ണുകളില്* ഞാനാണെന്ന് ഞാനറിഞ്ഞു...!! ഇനി സമയം ഇല്ലാ.... കാല്*ക്കീഴില്* കിടക്കുന്ന കുട്ടപ്പന്റെ ശരീരത്തില്* ആ ചുവന്ന് റോസാപ്പൂ വയ്ക്കാനായി ഞാന്* കുനിഞ്ഞു... പെട്ടന്ന്....!! കുട്ടപ്പന്റെ ശരീരത്തില്* നിന്നും രണ്ട് കൈകള്* വല്ലാത്ത ഒരു അലര്*ച്ചയോടെ ഉയര്*ന്ന് വന്ന് എന്നെ പിടിച്ചു...!!! എന്റെ ഹൃദയം അവിടെ നിലച്ചു....!! എന്റെ ആത്മാവ് എന്റെ ശരീരം വിട്ട് പറന്നു പോയി....!!! കണ്ണന്* എന്ന ഞാന്* മരണത്തിനു കീഴടങ്ങി.
My Blog - Click Here :)