ponkunnamkaran aanu fk yile official pretham.....
this is a new thread for all ghost and spirit fans association in forum kerala.you can post ghost related stories,ghost related articles and ghost related photos.also we can talk about life after death.also share your ghostial experience with us.
Last edited by kandahassan; 04-02-2020 at 05:09 AM.
ഓജോബോര്*ഡിലെ ആത്മാക്കള്*
സ്കൂള്* വിദ്യാര്*ത്ഥികള്*ക്കെന്നല്ല, കോളേജ് വിദ്യാര്*ത്ഥികള്*ക്കും മുതിര്*ന്നവര്*്ക്കും മനശാസ്ത്രജ്ഞന്*മാരുടെ ടെ ക്ലാസ്സുകളില്* അറിയാല്* ഏറെ താല്*പര്യം ഹിപ്നോട്ടിസത്തെക്കുറിച്ചും ഓജോബോര്*ഡിനെക്കുറിച്ചുമാണ്. അനാവശ്യമായ ചില ധാരണകളുടെ പുറത്തുണ്ടാവുന്ന ആകാംക്ഷയാണ് ഇതിനു പിന്നില്*. ആത്മാവുണ്ടോ അതുമായി സംസാരിക്കാന്* കഴിയുമോ ഓജോ ബോര്ഡിലെ പ്ലാന്*ചെറ്റ് പരരേതാത്മാവിന്*റെ പേരിലെ അക്കങ്ങളിലൂടെ നീങ്ങുന്നുണ്ടല്ലോ എന്നൊക്കെയാണ് ചോദ്യങ്ങള്*. അധികം പിടികിട്ടാത്ത ആത്മാവിന്*റെ ലോകത്തെക്കുറിച്ച് അറിയാനുള്ള കൗതുകം എല്ലാവര്*ക്കുമുണ്ട്. പക്ഷേ അത് അപകടം പിടിച്ച അവസ്ഥകളിലേക്ക് കൊണ്ടെത്തിക്കുമെങ്കില്* അത്തരം കാര്യങ്ങളെ തടയേണ്ടതാണ്
രസകരമെന്ന് തോന്നാമെങ്കിലും അപകടം പതിയിരിക്കുന്ന ഒരു കളിയാണ് ഓജോ ബോര്*ഡിലുള്ളത്. ഭാവിയെക്കുറിച്ച് അമിതമായ ആകാംക്ഷയുള്ള ചെറുപ്പക്കാര്* ഓജോബോര്*ഡില്* ആശ്രിതരായി മാറുന്നത് കണ്ടിട്ടുണ്ട്. പ്രേതാത്മാക്കള്* ബോര്*ഡിലെ കളങ്ങളിലൂടെ നടത്തുന്ന ചതുരംഗമാണ് ഭാവി നിര്*ണ്ണയിക്കുന്നതെന്ന അവസ്ഥ എത്ര വികലമാണ്.
സ്വന്തം മാനസികവ്യാപാരം ബോധപൂര്*വ്വമല്ലാതെ വിരലുകളിലൂടെ പ്രകടമാവുന്നു എന്ന മനശാസ്ത്രത്തിനപ്പുറം, ഓജോബോര്ഡില്* ഒരു മാന്ത്രികത്വവുമില്ലെന്ന് ചെറുപ്പക്കാര്* തിരിച്ചറിയണം. പഴയ പെന്*ഡുലം വിദ്യയുടെ ചെറു പതിപ്പുമാത്രമാണ് ഈ ഓജോ ബോര്*ഡ്. പെന്*ഡുലം വിദ്യയില്* ഒരത്ഭുതവുമില്ലെന്നും ഒരു ഭൗതികശാസ്ത്രമാണ് അതിന്*റെ പിന്നിലുള്ളതെന്നും വ്യക്തമായി അറിയാമായിരുന്നിട്ടും കിണറിന് സ്ഥാനം കാണാനും ഇതര വാസ്തുശാസ്ത്ര സംബന്ധമായ സംഗതികള്*ക്കും പെന്*ഡുലം ഉപയോഗിക്കുന്നവരും അന്ധമായി അതില്* വിശ്വസിക്കുന്ന വിദ്യാസമ്പന്നരും ഇന്നുമുണ്ട്.
പ്രശസ്തമായ ഒരു മലയാളപത്രത്തിലെ ഞായറാഴ്ചപതിപ്പില്* റിട്ടയ ചീഫ് ജസ്റ്റിസ്, മരിച്ചുപോയ ഭാര്യയുമായി സംസാരിക്കാറുണ്ടെന്നും ഭാര്യാത്മാവിന്*റെ നിര്*ദ്ദേശപ്രകാരമായിരുന്നു കോടതിയില്* പല വിധിന്യായങ്ങളും സ്വീകരിച്ചിരുന്നത് എന്നും പറയുമ്പോള്* അതില്* കഴമ്പുണ്ടെന്ന് സാധാരണ വായനക്കാര്*ക്ക് തോന്നിപ്പോകാം.
പെന്*ഡുലത്തിന്*റെ കാര്യത്തില്* അതുപയോഗിക്കുന്ന ആളിന്*റെ ധാരണയാണ് അതിന്*റെ ചലനദിശക്ക് അടിസ്ഥാനമെന്ന് മൈക്കല്*ഫാരഡേ അസന്നിഗ്ധമായി തെളിയിച്ചിട്ടുണ്ട്. നിരവധി ആളുകളില്* കണ്ണുമൂടിക്കെട്ടിയും മറ്റുമാണ് ഫാരഡേ പരീക്ഷണം നടത്തിയത്. കിണറിനും വീടിനും സ്ഥാനം നിര്*ണ്ണയിക്കുന്ന വ്യക്തികളുടെ ഉപബോധത്തില്* മണ്ണിന്*റെ ഘടനയെക്കുറിച്ചും വെള്ളമുണ്ടാകാന്* സാധ്യതയുള്ളിടത്ത് കാണപ്പെടുന്ന ചെടികളുടെ സാന്നിദ്ധ്യത്തെക്കുറിച്ചും നിരീക്ഷണമുണ്ടായിരിക്കും. ഉപബോധത്തിലെ നിരീക്ഷണം, ബോധപൂര്*വ്വമല്ലാതെ കൈകളിലൂടെ വിന്യസിക്കപ്പെടുന്നു എന്നു മാത്രം. പരിചതനായ ഒരാള്*ക്കുമാത്രമേ അനായാസേന ഇത് സാധ്യമാവുകയുള്ളു. പെന്*ഡുലത്തിന് പകരം മറ്റേത് വസ്തു ഉപയോഗിച്ചും അയാള്*ക്ക് ഇത് സാധ്യമാക്കാനാകും. ഉപബോധത്തിലെ അറിവ് പെന്*ഡുലത്തിലൂടെ കൈകള്* സൃഷ്ടിക്കുന്നുവെന്ന ഈ മെക്കാനിസത്തെ മനശാസ്ത്രഭാഷയില്* ഐഡിയോമോട്ടോര്* മെക്കാനിസം എന്നു പറയുന്നു. നിത്യ ജീവിതത്തിലും ഐഡിയോ മോട്ടോര്* മെക്കാനിസം നമ്മളില്* പ്രവര്*ത്തിക്കുന്നുണ്ട് വികാരങ്ങള്*ക്കനുസരിച്ച് കണ്ണുനീരുണ്ടാകുന്നത് ഐഡിയോ മോട്ടോര്* മെക്കാനിസത്തിലൂടെയാണ്. ഓട്ടോമാറ്റിക് റൈറ്റിംഗ്, ജലം, ധാതു എന്നിവ കണ്ടെത്തുന്ന ഡൗസിംഗ് പ്രക്രിയ, ഫസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷന്*, ഓജോ ബോര്*ഡ് എന്നിവയിലെല്ലാം ഈ മെക്കാനിസം തന്നെയാണുള്ളത്
ഓജോ ബോര്*ഡില്* ഒരാളുടെ ബോധതലത്തിലെ ആഗ്രഹങ്ങളോ വികാരങ്ങളോ സ്വതന്ത്രമായ ഒരു പേശീ ചലനത്തിന് വഴിയൊരുക്കുന്നു എന്ന് വില്യം ബെഞ്ചമിന്* കാര്*പെന്*റര്* അവതരിപ്പിക്കുന്ന സിദ്ധാന്തത്തിലാണ് ഐഡിയോ മോട്ടോര്* മെക്കാനിസത്തെപ്പറ്റി പരാമര്*ശിക്കുന്നത്.
ഒരു പ്രത്യേക മാനസികാവസ്ഥയില്* ഓജോ ബോര്*ഡിനു ചുറ്റുമിരുന്ന് പ്രേതാത്മാക്കളെ വിളിച്ചുവരുത്താന്* തയ്യാറാവുന്നവരില്* വളരെപ്പെട്ടെന്ന് ഐഡിയോ മോട്ടോര്* ഇഫക്ട് പ്രവര്*ത്തനക്ഷമമാവുകയും പ്ലാന്*ചെറ്റ് കളങ്ങളിലൂടെ നീങ്ങുകയും ചെയ്യും. ഓസ്ട്രേലിയക്കാരന്* ആറ്റിങ്ങലില്* വെച്ച് ഓജോബോര്*ഡ് കളിച്ചാല്* ആറ്റിങ്ങലിലെ പ്രേതാത്മാവ് വരില്ല. ഓസ്ട്രേലിയിലെ പ്രേതാത്മാവേ വരൂ. കണ്ണൂരുള്ള ഒരാള്* സൗദിഅറേബ്യയില്* ചെന്ന് ഓജോബോര്*ഡിനു മുന്നിലിരുന്നാല്* കണ്ണൂരുള്ള പ്രേതാത്മാവേ വരൂ. കണ്ണൂരും ഓസ്ട്രേലിയിലുമുള്ളതല്ല സ്വന്തം മനസ്സിലുള്ളത് എന്നതാണ് ഇവിടുത്തെ സയന്*സ്.
ഉത്കണ്ഠാകുലരും മാനസിക ദുര്*ബലരുമായവരെ സംബന്ധിച്ചിടത്തോളം ഓജോബോര്*ഡ് പല മാനസികപ്രശ്നങ്ങള്*ക്കും കാരണമായിത്തീരുന്നു. പെണ്*കുട്ടികളെയാണ് ഇത് കൂടുതല്* കുഴപ്പത്തിലാക്കിത്തീര്*ക്കുന്നത്. ഫോബിയ, ആംഗ്സൈറ്റി ഡിസോര്*ഡര്*, കന്*വെര്*ഷന്* ഡിസോര്*ഡര്* തുടങ്ങിയ പ്രശ്നങ്ങളെ വലുതാക്കാന്* ഓജോബോര്*ഡിലെ കളികള്* കാരണമായിത്തീരും.
മാനസിക ദുര്*ബലതകളില്* നിന്നും വൈകല്യങ്ങളില്* നിന്നും അതിജീവനം നേടേണ്ട കാലമാണ് കൗമാരം. ഉന്നതമായ സൗഹൃദങ്ങളിലൂടെയും ഉദാത്ത ചിന്തകളിലൂടെയുമാണ് അത് സാധ്യമാകേണ്ടത്. ഊര്*ജസ്വലരായി കര്*മ്മപദ്ധതികളില്* സജീവമാകേണ്ട കുട്ടികള്* പ്രേതാത്മാക്കളുമായി കളം പൂരിപ്പിച്ച് ചടഞ്ഞ് കൂടേണ്ടവരല്ല. അത്തരത്തില്* അന്ധവിശ്വാസത്തിന്*റെ അന്ധകാരത്തിലേക്ക് നയിക്കുന്ന എന്തിനേയും നിരുത്സാഹപ്പെടുത്തിയേ തീരു. അതിന് ശാസ്ത്രീയ വിശകലങ്ങള്*ക്ക് തയ്യാറാവുകയാണ് വേണ്ടത്.
Last edited by kandahassan; 04-07-2011 at 07:57 PM.
ilaatha oru kaaryathe kurichu (pretham) ingane oru thread enthinu
"ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."
ee prethangal raathri mathram varunnathinte guttanse entha
ee thread enthaa shavapparambu pole....