Page 7 of 7 FirstFirst ... 567
Results 61 to 70 of 70

Thread: Ningalkku priyappetta malayala novelukalum cherukadhakalum

  1. #61
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,296

    Default


    Quote Originally Posted by Johny View Post
    Na

    Kadha nadakunath onnukil indiayil ayirikkum allenkil purath


    Case indiayil anenkil ,anveshikunath detectve.pushpanath ayirikkum.

    Indiakku purathanenkil case anveshanam ,pushpu annante friend oru detective und.ayaal ayirikkum.

    Nee vayicha kadha 2nd categoryileyanu
    Detective Marxin.............

    Enikku mooperude manthrika kadhakalodaanu priyam ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  2. #62
    FK Citizen Johny's Avatar
    Join Date
    Mar 2009
    Location
    kollam/kattappana
    Posts
    7,280

    Default

    Quote Originally Posted by Naradhan View Post
    Detective Marxin.............

    Enikku mooperude manthrika kadhakalodaanu priyam ...
    Detective pushpu annan villainmarude kaikalil akapedumpol ,apathbhandhavanayi marxin annan parannu varum


    Same here.
    Detective novelsokke parakoorayum ,manthrika novelukalokke kikkidumanu.

    Thanks 4 d pm:kudoos:

  3. #63

    Default

    Thank u so much........

  4. #64

    Default

    My favorites...

    1. Randaamoozham
    2. Ini Njaan Urangatte
    3. Mayyazhippuzhayude Theerangalil
    4. Aadu Jeevitham
    5. Khasaakkinte Ithihasam

  5. #65

    Default

    Njan Vayichathil ente favourites
    RANDAMOOZHAM, ORU SANKEERTHANAM POLE, MAYYAYIPUZHAYUDE THEERANGALIL, SMARAKA SHILAKAL

  6. #66

    Default

    Thanks.................

  7. #67
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,296

    Default

    Ee thread varshangalkku shesham anagiyallo ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  8. #68
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,654

    Default

    ee aduthaanu "arabi ponnu" ennoru novel ne patti keattath...
    M T Vasudevan Nair and N P Muhammed..ivar 2 perum koodi chernnu ezhuthiyathaanu...aadyam aayaanu malayaalathil 2 famous writers onnichu oru novel ezhuthunnath...
    othiri ishttappettu novel...nalla kidilan characters...nalla thrilling um aarunnu...

    vaayichittillaathavar try cheyth nokku...it will be a good experience...

  9. #69
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    രണ്ടാമൂഴം
    ഖസാക്കിന്റെ ഇതിഹാസം
    ആടുജീവിതം
    മയ്യഴി പുഴയുടെ തീരങ്ങളിൽ
    അറബിപ്പൊന്ന്
    യക്ഷി
    പ്രഥമ പ്രതിശ്രുതി(വിവർത്തനം)
    നീല നദിയിലെ മരണം (വിവർത്തനം )
    ലേഡി ചാറ്റർലിയുടെ കാമുകൻ (വിവർത്തനം)

  10. Likes BangaloreaN liked this post
  11. #70
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default

    Quote Originally Posted by wideeyes View Post
    രണ്ടാമൂഴം
    ഖസാക്കിന്റെ ഇതിഹാസം
    ആടുജീവിതം
    മയ്യഴി പുഴയുടെ തീരങ്ങളിൽ
    അറബിപ്പൊന്ന്
    യക്ഷി
    പ്രഥമ പ്രതിശ്രുതി(വിവർത്തനം)
    നീല നദിയിലെ മരണം (വിവർത്തനം )
    ലേഡി ചാറ്റർലിയുടെ കാമുകൻ (വിവർത്തനം)
    രണ്ടാമൂഴം


    കഥാപാത്ര സൃഷിക്കു വേണ്ടി ഇത്രയേറെ ഗവേഷണം നടത്തിയ മറ്റൊരു കൃതി ഉണ്ടാവില്ല. ഒരോ വരികളും വായനയുടെ ഇടയിൽ മറ്റൊരു ചിന്ത മണ്ഡലത്തിൽ എത്തിക്കുകയും വായനക്കാരനെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നിർബന്ധിതമാക്കുകയും ചെയ്യുന്ന രചന രീതി. കഥാ തന്തുവിനേക്കാൾ കഥാപാത്രങ്ങളുടെ മനസിലേക്ക് കടന്നു ചെല്ലാൻ പ്രേരിപ്പിക്കുന്ന നോവൽ.

    ഖസാക്കിന്റെ ഇതിഹാസം

    വര്ഷങ്ങള്ക്കു മുമ്പ് വായിക്കുമ്പോൾ വായനയുടെ രീതി തന്നെ മാറ്റി മറിച്ച പുസ്തകം. ഒരു നാടിനെ കഥാപാത്രമാകുന്ന അക്ഷരങ്ങളുടെ വൈവിധ്യമാർന്ന വസന്തം വിരിയിക്കുന്ന രചനാ പ്രപഞ്ചം. എന്നിട്ടും എന്തെ ആ നോവലിനയോ കഥാകാരനെയോ ആരും വില കല്പിച്ചില്ല എന്ന് തോന്നിയിരുന്നു 20 വര്ഷങ്ങള്ക്കു മുമ്പുള്ള ആദ്യ വായനയിൽ. പിന്നീട് ഒരുപാടു കാലം ഒരുപാടു പേര് ഈ പുസ്തകത്തെ നെഞ്ചേറ്റിയപ്പോൾ ഒരുപാടു സന്തോഷവും തോന്നി.

    ആടുജീവിതം

    pdf രൂപത്തിൽ പുതിയ ഡിജിറ്റൽ കാലഘട്ടത്തിലെ വളരെ എളുപ്പം വ്യാപകമാവുകയും ലഭ്യവുമായ പ്രശസ്തമായ പുസ്തകം. നവജീവിത രീതികൾക്കിടയിൽ തിരക്കുള്ള ജനതയെ പുസ്തക വായനയിലേക്കടുപ്പിച്ച അതിഗംഭീരമായ അക്ഷര ലോകം. ഒരു കഥാപാത്രത്തിന്റെ മനസ്സു ഒരു ലോകമായി അവതരിപ്പിച്ചിരിക്കുന്ന ലാളിത്യ പൂർണ്ണമായ എഴുത്തു രീതി.

    മയ്യഴി പുഴയുടെ തീരങ്ങളിൽ

    വായനയുടെ ഇടയിൽ ഗദ്*ഗദം തോന്നുമാറു ജീവിത ഘട്ടങ്ങളെ പച്ചയായി ചിത്രീകരിച്ച വ്യത്യസ്*തമായ ഒരു നോവൽ. വരികൾക്കിടയിൽ ഭാവങ്ങൾ തിങ്ങി നിൽക്കുന്ന ജീവിത ഗന്ധിയായ ഗൗവരവ പൂർണ്ണമായ രചന രീതി. അത് കൊണ്ട് തന്നെ സിനിമയായി ഈ നോവലിനെ രൂപം കൊള്ളിച്ചപ്പോൾ പുസ്തകം പോലെ ഗൃഹ്യമാക്കാൻൻ പറ്റിയിട്ടില്ല എന്ന് തോന്നി.

    അറബിപ്പൊന്ന്

    രണ്ടു പ്രമുഖ കഥാകൃത്തുക്കൾ ഏക മനസ്സോടെ എഴുതി തീർത്ത ആധുനിക ലോകത്തും നിലനിൽക്കുന്ന സംഭവ ബഹുലമായ ഒരു വ്യാപാരത്തിന്റെ അന്തർലീനമായ ചെയ്തികൾ വിസ്തരിച്ചു മനോഹരമായ പുസ്തകം. കഥാ പത്രങ്ങളുടെ സംഭാഷങ്ങൾ വായിക്കുമ്പോൾ യഥാർത്ത ജീവിതത്തെ മാറി നിന്ന് നോക്കിക്കണ്ടു എഴുതി വചിരിക്കുന്നത് പോലെ തോന്നും.

    യക്ഷി

    ഉദ്യോ ഗ പൂർണ്ണമായ, അത് തന്നെയാണോ ഇത്, എന്ന് തോന്നുന്ന സങ്കീര്ണതയുടെ അതിരുകളും കടന്നു ചിന്തയുടെ സാമാന്യ തലങ്ങൾക്കു ഉൽകൊള്ളനാകാത്ത വിധം ഒരു ചോദ്യമായി കടന്നു പോകുന്ന കഥ. വായനയുടെ ആദ്യകാലത്തു സംശയങ്ങൾ ബാക്കി നിർത്തി അവസാനിക്കുന്ന നോവൽ. ഒരു നോവ് പോലെ യക്ഷി(?)യോട് കരുണ തോന്നിപോകുമറു വരികളിൽ രചിച്ച സങ്കല്പം.

    പ്രഥമ പ്രതിശ്രുതി (ബംഗാളി നോവലിന്റെ മലയാള പരിഭാഷ.)

    വായിച്ചു കേറിചെല്ലുന്നതു ഒരു വംശത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്* വേദന അനുഭവിക്കുന്ന അകത്തളങ്ങളിലെ സ്ത്രീകളുടെ മനസിലേക്കാണ്. പിന്നെ മനസ്സിലാവുന്നത് അവരോടൊപ്പം പൊട്ടിച്ചെറിയുന്ന ചങ്ങലകളുടെ കണ്ണികളിൽ ചിലതു നമുക്ക് ചുറ്റും ഇവിടെയും കാണാൻ കഴിയും എന്നാണ്. തുടർച്ചക്കായി വായിച്ചു നിർത്തുന്ന വരികളിൽ വേദനയുടെ ഒരു ചീന്തു ബാക്കി വച്ചിരിക്കും.
    (വിവാഹ ശേഷം ഭാര്യ ആദ്യമായി വാങ്ങി തന്ന പുസ്തകം എന്ന ഒരു പ്രത്യേകത കൂടിയുണ്ട്. അതും ഒരു ബംഗാളി നോവലിന്റെ മലയാള പരിഭാഷ. )

    നീല നദിയിലെ മരണം (ഇംഗ്ലീഷ് നോവലിന്റെ മലയാള പരിഭാഷ)

    അപസർപ്പക നോവലുകളുടെ ഏറ്റവും വലിയ ഉദാഹരങ്ങളിൽ ഒന്ന്. കഥാ നായകൻ ആയ പൊയ്*റൂട്ടിന്റെ കൂടെ ഒരു കപ്പലിന്റെ മുക്കിലും മൂലയിലും കറങ്ങി നടക്കുന്നതായി തോന്നും വായിച്ചു പോകുമ്പോൾ. കുറ്റാന്വേഷണത്തിന്റെ അത്യാനധുനിക സംവിധാനങ്ങൾ ഇല്ലാതെ ഓരോ സാഹചര്യങ്ങളിൽ ഒരോ മനുഷ്യന്റെ ചിന്തകൾ അവനെ എങ്ങനെ പ്രവർത്തിക്കാൻ ഇടയാക്കും എന്ന് വിചിന്തനം ചെയ്ത് കുറ്റവാളിയിലേക്കെത്തുന്ന രീതികൾ അവലംബിച്ചു കൊണ്ട് നായകൻ സഞ്ചരിക്കുമ്പോൾ വായനക്കാരനും ഒരു തീർപ്പിലെത്തിയിരിക്കും. കാരണം പൊയ്*റൂട്ടിനൊപ്പം നമ്മളും സഞ്ചരിക്കുന്നതായി അനുഭവപ്പെടും.

    ലേഡി ചാറ്റർലിയുടെ കാമുകൻ (ഇംഗ്ലീഷ് നോവലിന്റെ മലയാള പരിഭാഷ)

    ലൈംഗികതയുടെ എല്ലാ വരമ്പുകളും ലംഘിച്ചു കൊണ്ട് അക്ഷരങ്ങളിൽ തീർത്ത സാഹിത്യ പ്രപഞ്ചം. ഒരാണും പെണ്ണും കാമകേളികളിൽ കവിത രചിക്കുമ്പോൾ അവർക്കു ചുറ്റുമുള്ള പ്രകൃതിയെ പോലും വികാരവദിയായി വർണ്ണിക്കുന്ന ഭാവനാ ലോകം. വായനക്കാരനെ ആ മഞ്ഞുകാലത്തിന്റെ തണുവിൽ പിടിച്ചിടുന്ന വരികളിലൂടെയുള്ള വികാര വിസ്ഫോടനം. വരികൾക്ക് ഒരു വികാരമുണ്ടെന്നു ഇവിടെ തെളിയിച്ചിരിക്കുന്നു.
    Last edited by wideeyes; 08-20-2017 at 03:14 PM.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •