ഐറ്റം നമ്പറുകള് ബോളിവുഡിലെ താരസുന്ദരിമാര്ക ്കു മാത്രം പറഞ്ഞിട്ടുള്ളതാ ണെന്ന ധാരണ തിരുത്തിക്കുറിയ്ക്കാ നൊരുങ്ങുകയാണ് അമീര്ഖാന്. ഡല്ലി ബെല്ലി എന്ന സിനിമയിലാണ് അമീര് ഐറ്റം ബോയ് ആകുന്നത്.
ഡല്ലി ബെല്ലിയിലെ ഐറ്റം നമ്പര് ചെയ്യാന് പറ്റിയ ഒരു നടിയെ കിട്ടിയില്ലെങ്ക ില് ആ വേഷം താന് തന്നെ ചെയ്യുമെന്ന നിലപാടിലായിരുന് നു അമീര്. കത്രീന കൈഫിനെ ആയിരുന്നു ഈ ഐറ്റം നമ്പര് ചെയ്യാന് പരിഗണിച്ചിരുന്ന ത്. എന്നാല് ഇമ്രാന് ഖാനുമൊത്തുള്ള മേരെ ബ്രദര് കി ദുല്ഹന് റിലീസാകാനിരിയ്ക ്കെ ഇമ്രാന് അഭിനയിക്കുന്ന മറ്റൊരു പടത്തില് ഐറ്റം നമ്പര് ചെയ്യുന്നതിനോട് കത്രീനയ്ക്കു താത്പര്യമില്ലായിരുന് നു. ഈ ഐറ്റം നമ്പറിനായി മല്ലിക ഷെരാവത്തിനേയും ദീപിക പദുക്കോണിനേയും സമീപിച്ചെങ്കിലു ം അവരും കൈമലര്ത്തിയതോടെ അമീര് റിസ്ക്കേറ്റെടുക ്കാന് തയ്യാറാവുകയായിരുന്നു .
അഭിനവ് ഡിയോ സംവിധാനം ചെയ്ത് ബോസ്കോ കൊറിയോഗ്രാഫി നിര്വ്വഹിച്ച ഐറ്റം നമ്പറിന്റെ ഷൂട്ടിങ് അതീവ രഹസ്യമായാണ് നടത്തിയത്. മൊബൈല് ഫോണിന് സമ്പൂര്ണ്ണ നിരോധനമേര്പ്പെടുത്തി യിരുന്നു. അഞ്ച് ദിവസം കൊണ്ട് ചിത്രീകരണം പൂര്ത്തിയായി. എന്തായാലും അമീര് ആരാധകരെ നിരാശപ്പെടുത്തില്ലെന ്നു കരുതാം.