മാഡ് ഡാഡ്
കല്യാണം കഴിച്ചുപോയാല്* അപ്പനെ പിരിയണമെന്നതുകൊണ്ട് തന്നെക്കാള്* കൂടുതല്* അപ്പനെ സ്നേഹിക്കുന്ന ആളെ മാത്രമേ കെട്ടുവെന്ന് തറപ്പിച്ചുപറയുന്ന മകള്*.
ഈ സ്നേഹനിധിയായ മകള്* അപ്പനെ വിളിക്കുന്ന ഓമനപ്പേരാണ് വട്ടന്* തന്തയെന്ന്. പാലച്ചുവട്ടില്* ഗീവര്*ഗീസ് കുര്യാക്കോസ് ഈശോ. അപ്പന്റെ ഈ പേര് കേള്*ക്കുമ്പോള്*തന്നെ എന്തോ ഒരു പന്തികേട്. ശരിയാണ്. ഒത്തിരി സ്നേഹവും ഒത്തിരി കുറവുമുള്ള മനുഷ്യന്*. സ്വഭാവത്തില്* പഴമയും പ്രകൃതത്തില്* പുതുമയും പ്രകടമാക്കുന്ന ഈ അപൂര്*വ്വ മനുഷ്യന്* തികച്ചും സംഗീതാസ്വാദകനാണ്. ഇപ്പോഴും പലരും മറന്നുപോയ കാര്യങ്ങള്* ജീവിതത്തില്* അനുഷ്ഠിക്കുന്ന വ്യക്തികൂടിയാണ് കുര്യാക്കോസ് ഈശോ.
ഭാര്യ അനുരാധ എന്ന അന്നാമ്മ. മകള്* മറിയം എന്ന മറിയാമ്മ. മറ്റുള്ളവരെ കൊതിപ്പിക്കുംവിധത്തില്* സ്നേഹപൂര്*ണമായ സന്തോഷകരമായ ജീവിതം. സ്വന്തം ജീവനേക്കാള്* പരസ്പരം സ്നേഹിക്കുന്നവര്*. ലോകത്ത് ഇതുവരെ കാണാത്ത തരത്തിലുള്ള ഹൃദയബന്ധമാണ് ഈ അപ്പനും മകളും തമ്മിലുള്ളത്. ഇവരുടെ തീവ്രവും അപൂര്*വ്വവുമായ സ്നേഹബന്ധങ്ങള്*ക്കിടയില്* മറ്റുള്ളവര്* കടന്നുവരുമ്പോള്* സ്വഭാവികമായും ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളും അത് അവരുടെ ജീവിതത്തില്* സൃഷ്ടിക്കുന്ന സംഭവബഹുലമായ മുഹൂര്*ത്തങ്ങളുമാണ് മാഡ് ഡാഡ് എന്ന ചിത്രത്തില്* ദൃശ്യവത്കരിക്കുന്നത്.
രേവതി എസ്. വര്*മ്മ ആദ്യമായി മലയാളത്തില്* സംവിധാനംചെയ്യുന്ന ചിത്രമാണ് മാഡ് ഡാഡ്. അല്പം വട്ടുള്ള അച്ഛനായി ലാലും ഭാര്യ അന്നാമ്മയായി മേഘ്ന രാജും മകള്* മറിയാമ്മയായി നസ്റിയായും അഭിനയിക്കുന്നു.
റോക്ക് ആന്*ഡ് റോള്*, ടു ഹരിഹര്* നഗര്*, ഇന്* ഗോസ്റ് ഹൌസ്, ഒഴിമുറി എന്നീ ചിത്രങ്ങള്*ക്കുശേഷം പി.എന്*. അസോസിയേറ്റ്സിന്റെ ബാനറില്* പി.എന്*. വേണുഗോപാല്* നിര്*മിക്കുന്ന മാഡ് ഡാഡ് എന്ന ചിത്രത്തില്* ശ്രീജിത് വിജയ്, സലിംകുമാര്*, ലാലു അലക്സ്, വിജയരാഘവന്*, ജനാര്*ദ്ദന്*, ബാബു ആര്*. നായര്*, ബാലു ജയിംസ്, പതമപ്രിയ, ഐശ്വര്യ, ലക്ഷ്മിപ്രിയ, പൂജാഗാന്ധി, ശാരി, കോവൈ സരള തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മറിയാമ്മയുടെ ബോ യ്ഫ്രണ്ട് ബോബിയായി ശ്രീജിത് വിജയ് അഭിനയിക്കുമ്പോള്* ഡോക്ടര്* റസിയയായി പത്മപ്രിയയും പ്രത്യക്ഷപ്പെടുന്നു. തമിഴ്- കന്നഡ സിനിമയില്* പ്രശസ്തയായ ഗ്ളാമര്*താരം ആദ്യമായി ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുകയാണ്. ഒരു ഐറ്റം ഡാ9;സ് അടക്കം ശക്തമായ കഥാപാത്രത്തെയും പൂജാഗാന്ധി ഈ ചിത്രത്തില്* അവതരിപ്പിക്കുന്നുണ്ട്.
മലബാര്* ഗോള്*ഡ്, ഹാപ്പി, വി.കെ.ബി തുടങ്ങിയ ദേശീയതലത്തില്* അമിതാഭ് ബച്ചന്*, ഷാരൂഖ് ഖാന്* തുടങ്ങിയ സെലിബ്രിറ്റികളെയും പങ്കെടുപ്പിച്ച് ഏകദേശം നാനൂറ്റിയമ്പതില്*പരം പരസ്യംചെയ്തിട്ടുള്ള രേവതി എസ്. വര്*മ്മയുടെ ആദ്യ മലയാള ചിത്രമാണ് മാഡ് ഡാഡ്. സൂര്യ, ജ്യോതി, കുശ്ബു എന്നിവര്* അഭിനയിച്ച ജൂണ്* ആറ് എന്ന തമിഴ് ചിത്രം രേവതി എസ്. വര്*മ്മ സംവിധാനംചെയ്തതാണ്. യശോദ കണ്ണാ എന്ന ശ്രീലങ്കന്* ചിത്രവും മൂന്നു തെലുങ്കുചിത്രവും രേവതി എസ്. വര്*മ്മയുടെ പട്ടികയിലുണ്ട്.
ജയാ ബച്ചന്*, ആര്*. മാധവന്*, ഐഷാ ടാക്കിയ, രവീണ തണ്ഡര്*, മിഥുന്* ചക്രവര്*ത്തി എന്നിവര്* അണിനിരക്കുന്ന ഒരു ഹിന്ദി ചിത്രവും മാഡ് ഡാഡിന്റെ ഹിന്ദി റീമേക്കും രേവതി എസ്. വര്*മ്മ ഒരുക്കുന്നുണ്ട്. ലാലിന്റെ വേഷവും ഹിന്ദിയില്* അമിതാഭ് ബച്ചനാണ് അഭിനയിക്കുന്നത്.
രേവതി എസ്. വര്*മ്മതന്നെ കഥ, തിരക്കഥ, സംഭാഷണം എഴുതുന്ന മാഡ് ഡാഡ് എന്ന ചിത്രത്തില്* സംഗീതത്തിന് ഏറെ പ്രാധാന്യമുണ്ട്. ഹൃദയബന്ധങ്ങളുടെ സൂക്ഷ്മഭാവങ്ങള്* സംഗീതസാന്ദ്രമായ മുഹൂര്*ത്തങ്ങളില്* ദൃശ്യവത്കരിക്കുന്ന ഈ ചിത്രത്തില്* അലക്സ് പോള്* സംഗീതസംവിധാനം നിര്*വഹിച്ച ഏഴു മനോഹരമായ ഗാനങ്ങളാണുള്ളത്. വൈവിധ്യഭാവ സംഗീതത്തിനായി അലക്സ് പോള്* ഒരു വര്*ഷത്തിലേറെ ശ്രമിച്ചതിന്റെ ഭാഗമായിട്ടാണ് ഹൃദയസ്പര്*ശിയായ ഗാനങ്ങള്* ഒരുക്കാന്* കഴിഞ്ഞത്.
സന്തോഷ് വര്*മ്മ, രേവതി എസ്. വര്*മ്മ, ജോ പീറ്റര്* എന്നിവര്* ഗാനരചയിതാക്കളാണ്. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്*, രാകേഷ് ബ്രഹ്മാനന്ദന്*, വിനോദ് വര്*മ്മ, ശ്യാം, ചിത്രമഞ്ജരി, നേഹ ബേസില്*, സിത്താര, കല്പന, രാഘവേന്ദ്ര, ശ്രീരഞ്ജിനി തുടങ്ങിയവരാണ് ഗായകര്*. മലയാള സിനിമയില്* ആദ്യമായി റെഡ് ഫൈവ് കെ. എപ്പിക് ഡബിള്* കാമറ സെറ്റ് മാഡ് ഡാഡ് എന്ന ചിത്രത്തില്* പ്രയോജനപ്പെടുത്തുന്നു. ഓണനാളുകളില്* തിയേറ്ററുകളില്* രുചിയേറിയ സദ്യ ഒരുക്കാനുള്ള ശ്രമത്തിലാണ് മാഡ് ഡാഡിന്റെ അണിയറ ശില്*പികള്*.
ഛായാഗ്രഹണം- പ്രദീപ് നായര്*, കല- രാജീവ് നായര്*, മേക്കപ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- സഖി, സ്റില്*സ്- ജയപ്രകാശ് പയ്യന്നൂര്*, പരസ്യകല- രമേശ് എം. ചാനല്*, എഡിറ്റര്*- സുജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്*- അനില്* മാത്യു, പ്രൊഡ. കണ്*ട്രോളര്*- വിനോദ് കാലടി.