Ashiq Usman
![]()
Sponsored Links ::::::::::::::::::::Remove adverts | |
വരുന്നത് പൃഥ്വിരാജിന്റെ മാസ് എന്റർടെയ്നർ, ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ജോൺപോൾ ജോർജ്ജ്
പുതുവർഷത്തിലെ ആദ്യ പ്രഖ്യാപനമായി പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ജോൺപോൾ ജോർജ്ജ് ചിത്രം. 'അഞ്ചാം പാതിര'ക്ക് ശേഷം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം മാസ്സ് എന്റർടെയ്നർ ബിഗ് ബജറ്റ് സിനിമയായാണ് ഒരുങ്ങുന്നത്. 'ഗപ്പി', 'അമ്പിളി' എന്നീ സിനിമകൾക്ക് ശേഷം ജോൺ പോൾ സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജിന്റെ മുൻകഥാപാത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്ഥമായ അനുഭവം ആയിരിക്കും പ്രേക്ഷകർക്ക് നൽകുക എന്ന് സംവിധായകൻ 'ദ ക്യു'വിനോട് പറഞ്ഞു.
'ഏപ്രിൽ മെയ് മാസത്തോടെ ഷൂട്ടിങ് ആരംഭിക്കാമെന്നാണ് കരുതുന്നത്, കൊവിഡ് നിയന്ത്രണങ്ങൾ കാരണമാണ് വൈകി ചിത്രീകരണത്തിലേയ്ക്ക് കടക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മാസ്സ് എന്റർടെയ്നർ ആയിരിക്കും ചിത്രം. ലൊക്കേഷൻ കേരളമല്ല, പുറത്ത് എവിടെയാണെന്നതിൽ തീരുമാനമായിട്ടില്ല', സംവിധായകൻ പറയുന്നു.
ദുൽഖർ ചിത്രം കുറുപ്പിന്റെ ക്യാമറ ചെയ്ത നിമിഷ് രവി ആണ് ഛായാഗ്രാഹകൻ. അരുൺ ലാൽ രാമേന്ദ്രനും ജോൺ പോളും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അമ്പിളി സിനിമയുടെ സംഗീത സംവിധായകൻ വിഷ്ണു വിജയ് തന്നെയാണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്. പൃഥ്വിരാജിനൊപ്പം ഗപ്പി സിനിമയിലെ ചേതൻ, പിന്നണി ഗായകൻ ബെന്നി ദയാൽ എന്നിവരും ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നു. ബെന്നി ദയാൽ ആദ്യമായി അഭിനയ രംഗത്തേയ്ക്ക് കടക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
Ithippo weekly oru padam announcement anallo.. janaganamana,cold case,kuruthi,andhadhun remake,johnpaul padam, star, theerppu, karachi 81,kaduva,variyamkunnan,vilayathu budhha etc etc.. ithu ellam koodi oru 10-15 padam kanumallo...
Kerala Distribution By Prithviraj Productions
![]()