അവസാനം അത് സംഭവിച്ചു. അഹങ്കാരിയും തന്റേടിയും താൻപ്രമാണിത്തവും മുതിർന്നവരെ ബഹുമാനിക്കാൻ അറിയാത്തവനും സഹതാരങ്ങളോട് പുച്ഛമനോഭാവവും വെച്ചു പുലർത്തുന്ന പൊതു ജനം രാജപ്പൻ എന്നും സ്വയം സൂപ്പർ സ്റ്റാർ എന്നും വിളിക്കുന്ന പൃഥ്വിരാജ് മാപ്പ് പറഞ്ഞിരിക്കുന്നു. കളി മലയാളികളോടോ..?? പൃഥ്വിരാജിനൊക്കൊണ്ടെന്നല്ല മരിച്ചു പോയ സുകുമാരനെ കൊണ്ട് വരെ മലയാളികൾ മാപ്പ് പറയിക്കും.. ആ നമ്മളോടാ കൊച്ചന്റെ കളി.
തനിക്കെതിരെ സൈബർ ലോകത്ത്നടക്കുന്ന ആക്രമണങ്ങളിൽ മനം നൊന്താണു പൃഥിരാജ് ഇങ്ങനെയൊരു ക്ഷമ പറച്ചിൽ നടത്തിയത്. താൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നു എന്നാണു പൃഥ്വിപറഞ്ഞത്. അവസാനം നമ്മുടെ ലക്ഷ്യം നിറവേറ്റിയിരിക്കുന്നു. കഷ്ടപ്പെട്ട് SMS ഉണ്ടാക്കുന്നവർക്കുംവീഡിയോ എഡിറ്റിംഗ് നടത്തി യൂട്യൂബിൽ അപ്ലോഡ് ചെയ്ത് അതിന്റെ കമന്റ്സ് വായിച്ചു നിർവൃതിഅടഞ്ഞവർക്കും ഇനി വിശ്രമിക്കാം. നമ്മുടെ എതിരാളി പരാജയം സമ്മതിച്ചിരിക്കുന്നു. കാത്തിരിക്കാംഇനി അടുത്ത ഇരയ്ക്കായ്..!!!
തുടർച്ചയായി രണ്ട് ബിഗ് ബഡ്ജറ്റ് സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണോ പൃഥ്വിയുടെ ഈ മനം മാറ്റത്തിനു കാരണം എന്ന് സംശയം തോന്നാം. അതിനിനി ക്ഷമ പറഞ്ഞിട്ടൊന്നും ഒരുകാര്യവുമില്ല. എന്തായാലും പൃഥ്വിരാജ് ഒന്നോർക്കണമായിരുന്നു, ബിഗ് ബഡ്ജറ്റ് സിനിമകൾ എന്ന് പറയുമ്പോൾ ഒന്ന് വിഖ്യാത സംവിധായകൻ ശ്രീ റോഷൻആൻഡ്രൂസ് സാറിന്റെതാണു.ഉദയനാണു താരം എന്ന ആദ്യചിത്രത്തിനു ശേഷം നോട്ട് ബുക്ക്, ഇവിടംസ്വർഗ്ഗമാണു എന്നീ പടുകൂറ്റൻ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ. ഏതൊരു നടനും കൊതിക്കും അദ്ദേഹത്തിന്റെ സിനിമയിൽ ഒരു വേഷം ചെയ്യുവാൻ. അപ്പോഴാണു പൃഥ്വിരാജ് ഡേറ്റ്ക്ലാഷ് എന്ന് പറഞ്ഞ് അതിൽ നിന്ന് ഒഴിവാവുന്നത് അഹമ്മതി അല്ലാതെന്താ..! പിന്നെ അടുത്ത പടംമല്ലുസിംഗ്.കുഞ്ചാക്കോ, മനോജ് കെ ജയൻ ബിജുമേനോൻ എന്നീ താരങ്ങളോടൊപ്പം ഒരു മൾട്ടി സ്റ്റാർചിത്രത്തിൽ അഭിനയിക്കുക എന്ന സ്വപ്നതുല്യമായ അവസരമാണു പൃഥ്വി നഷ്ടപ്പെടുത്തിയിരിക്കുന്നത്. തീർച്ചയായും വിനാശകാലേ വിപരീത ബുദ്ധി. പക്ഷെ ക്ഷമ ചോദിച്ചത് കൊണ്ട് തൽക്കാലത്തേക്ക് ഞങ്ങൾ വെറുതെ വിടുന്നു.
ഇതിൽ ഏറ്റവും വലിയ തമാശ മലയാളത്തിലെ രണ്ട് ഷുവർ സൂപ്പർ ഹിറ്റുകൾ ഉപേക്ഷിച്ചു കൊണ്ട് പൃഥ്വിരാജ് അഭിനയിക്കാൻ പോയിരിക്കുന്നത് ഹിന്ദിയിൽ ഒരു സിനിമയിൽ അഭിനയിക്കാനാണു. അതും ഏതോ ഒരു അനുരാഗ് കശ്യപ് നിർമ്മിക്കുന്ന സിനിമയിൽ.. അല്ല ആരാണീ അനുരാഗ് കശ്യപ്?? അദ്ദേഹം കരൺ ജോഹറിനെ പോലെ അല്ലെങ്കിൽ യാഷ് ചോപ്രയെ പോലെ അതുമല്ലങ്കിൽ രകേഷ് റോഷനെ പോലെ പ്രശ്സതനായ ഒരാളാണോ..?? ഏതോ ഒരു ബ്ലാക്ക് ഫ്രൈഡേയോ മറ്റോ ചെയ്തിട്ടുണ്ട് പോലും.. അപ്പോൾ ഈ ആനമണ്ടത്തരത്തിനു തലവെച്ച് കൊടുത്തിട്ട് തേജാബായ് എന്ന സിനിമ എനിക്ക് പറ്റിയ പിഴവാണു എന്റെ നിഗമനം തെറ്റി പോയി അതിന്റെ ഉത്തരവാദിത്വം ഞാൻ ഏൽക്കുന്നു എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇനി ഹിന്ദി സിനിമയിൽ അഭിനയിച്ചത് കൊണ്ട് ഫിലിം ഫെയർ മാഗസിനിൽ കവർ ചിത്രം അടക്കം ആർട്ടിക്കിൾ വരുന്നതൊക്കെ വലിയ സംഭവമാണു എന്ന് പൃഥ്വി കരുതുന്നെങ്കിൽ പൊട്ടത്തരം എന്നല്ലാതെ എന്ത് പറയാൻ. ഞങ്ങൾ മലയാളികൾ നാന, ചിത്രഭൂമി, ഫയർ, വെള്ളിനക്ഷത്രം ഇതൊക്കെയാണുവാങ്ങിക്കാറുള്ളതും വായിക്കാറുള്ളതും അപ്പോഴാണു ഒരു ഫിലിം ഫെയർ..!
പൃഥ്വിരാജിനോട് വളരെയധികം വെറുപ്പുള്ള ഞങ്ങൾ മലയാളി സിനിമ പ്രേക്ഷകർക്ക് ഒന്നേ പറയാനുള്ളു. ഇതു പോലെ അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം കിട്ടുമ്പോൾ മലയാള സിനിമ ഒഴിവാക്കുക എന്നിട്ട് വല്ല ഹിന്ദിയിലോ തെലുങ്കിലോ ഒക്കെ പോയി അഭിനയിക്കുക ഇനി മലയാളത്തിൽ അഭിനയിച്ചേ തീരു എന്ന് വാശിയുണ്ടെങ്കിൽ ഇടയ്ക്ക് ഇന്ത്യൻ റുപ്പീ പോലുള്ള തല്ലിപൊളി സിനിമകളിൽ അഭിനയിക്കുക. ഇൻഡ്രൊഡക്ഷൻ സീനിൽ കൂവിയാലും ഇടയ്ക്കൊക്കെ ഞങ്ങൾ കയ്യടിക്കാം. എന്നിട്ട് ഉടനെ സ്റ്റാൻഡ് വിടുക. ഞങ്ങളുടെ മലയാളം ചാനലുകളിൽ വന്നിരുന്നു മലയാള സിനിമയെയും പ്രവർത്തകരെയും വിമർശിച്ച് സംസാരിക്കാതിരിക്കുക..
അവിടെ ബോളിവുഡിൽ പോയി എന്ത് വിടുവായത്തവും പറഞ്ഞോ, മലയാള സിനിമ നടന്മാരിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും മാത്രമേ അവർ അറിയു.അത് കൊണ്ട് ആദ്യമൊക്കെ അവർ ക്ഷമിച്ചു തന്നെന്നിരിക്കും. ഇങ്ങനെയൊക്കെ ചെയ്താൽ സൈബർ ആക്രമണം ഞങ്ങളും കുറയ്ക്കാം. ഞങ്ങൾക്കിവിടെ മലയാള സിനിമയിൽ മാത്രം അഭിനയിക്കാൻ അറിയാവുന്ന നടന്മാർ മതി അതിനിവിടെ ദിലീപും ആസിഫ് അലിയുമൊക്കെ ഉണ്ട്...!!!
adippan.....thanks macha...
"evide ayirunnu machan kure kalam?"
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..
പൃഥ്വിരാജിന്*റെ കരിയറിന്*റെ തുടക്കം മുതല്* അദ്ദേഹത്തിന്*റെ വളര്*ച്ചയുടെ ഓരോ ഘട്ടത്തിലും പിന്തുണ നല്*കിയ വ്യക്തിയാണ് മഹാനടന്* തിലകന്*. പൃഥ്വിക്ക് പ്രതിസന്ധിയുണ്ടായപ്പോഴൊക്കെ തിലകന്* സഹായത്തിനായി രംഗത്തുണ്ടായിരുന്നു. വിനയന്*റെ ‘സത്യം’ എന്ന ചിത്രത്തില്* അഭിനയിച്ചതിന് വിലക്ക് നേരിട്ടപ്പോഴും പൃഥ്വിക്കെതിരെ സൈബര്* ആക്രമണം നടന്നപ്പോഴുമെല്ലാം തിലകന്* പൃഥ്വിയെ അനുകൂലിച്ച് സംസാരിച്ചു. എന്നാല്* ഇപ്പോള്* ആദ്യമായി പൃഥ്വിയെ വിമര്*ശിക്കുകയാണ് തിലകന്*.
പൃഥ്വിരാജിന് തലക്കനം വച്ചുതുടങ്ങിയതായി സംശയമുണ്ടെന്നാണ് തിലകന്* പറയുന്നത്. പൃഥ്വിയെ വഷളാക്കുന്നത് മാതാവ് മല്ലികാ സുകുമാരന്* തന്നെയാണെന്നും തിലകന്* തുറന്നടിക്കുന്നു.
“പൃഥ്വിരാജിന് മാറ്റങ്ങള്* വന്നിട്ടുണ്ട്. സൂപ്പര്*സ്റ്റാര്* ആണെന്നൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. അവന്* കൂളിംഗ് ഗ്ലാസൊക്കെ വച്ചുതുടങ്ങിയിട്ടുണ്ട്. സുകുമാരന്*റെയല്ലേ മോന്*. അവന്*റെ അമ്മയാണ് അവനെ വഷളാക്കുന്നത്.” - മംഗളത്തിനുവേണ്ടി ജിനേഷ് പൂനത്തിന് അനുവദിച്ച അഭിമുഖത്തില്* തിലകന്* പറയുന്നു
കരിയറിന്*റെ തുടക്കത്തിലാണ് പൃഥ്വിരാജെന്നും ഇപ്പൊഴേ സൂപ്പര്*സ്റ്റാര്* കളിച്ചാല്* പൃഥ്വിക്ക് തന്നെയാണ് ദോഷമെന്നും ഈ അഭിമുഖത്തില്* തിലകന്* പറയുന്നു.
“എനിക്കും മോഹന്*ലാലിനുമൊക്കെ നിരീക്ഷണം എന്ന ഗുണമുണ്ടായിരുന്നു. സമൂഹത്തിലുള്ള ഓരോ തരക്കാരെയും നിരീക്ഷിക്കും. കഥാപാത്രങ്ങളെ ഏറ്റെടുക്കുമ്പോള്* ഈ ശീലം ഏറെ ഗുണം ചെയ്യും. ‘മൂന്നാം പക്ക’ത്തില്* ഞാന്* അഭിനയിക്കുമ്പോള്* മുന്നില്* കണ്ടത് എന്*റെ മുത്തച്ഛനെയായിരുന്നു. സ്ഫടികത്തിലെ ചാക്കോമാഷ് എന്*റെ അച്ഛന്* തന്നെയായിരുന്നു. ഇന്ന് ലാലിനും എനിക്കുമൊന്നും അത് നടക്കില്ല. കാരണം, പുറത്തേക്കിറങ്ങുമ്പോള്* ആളുകൂടും. പൃഥ്വി ആദ്യം ചെയ്യേണ്ടത് ഇത്തരത്തില്* നിരീക്ഷണപാടവം ഉണ്ടാക്കിയെടുക്കലാണ്. അവനൊക്കെ സിനിമയിലേക്ക് വന്നിട്ടേയുള്ളൂ. കുറേ കാര്യങ്ങള്* ഇനിയും പഠിക്കാനുണ്ട്. അതിനുമുമ്പേ സൂപ്പര്*സ്റ്റാര്* കളിച്ചുനടന്നാല്* അവനുതന്നെയാണ് ദോഷം” - തിലകന്* പറയുന്നു.
ഫെഫ്കയുടെ വിലക്കിനെ തുടര്*ന്ന് സിനിമയില്* നിന്ന് വിട്ടുനിന്ന തിലകന്* ‘ഇന്ത്യന്* റുപ്പി’യിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇന്ത്യന്* റുപ്പി നിര്*മ്മിച്ചത് പൃഥ്വിരാജായിരുന്നു എന്നതാണ് ഈ അഭിമുഖത്തിന്*റെ പശ്ചാത്തലത്തില്* ചിന്തിക്കുമ്പോള്* ഉണ്ടാകുന്ന കൌതുകം.