Thanks Harikrishnan.
ഓരോ ചിത്രങ്ങളും പ്രഖ്യാപിക്കുന്നത് മുതല്* നമ്മളെ പോലെ സിനിമയെ അങ്ങേയറ്റം സ്നേഹിക്കുന്ന പ്രേക്ഷകര്*ക്ക്* പ്രതീക്ഷകള്* മുളച്ചു തുടങ്ങും .പുറത്തു വരുന്ന റിപ്പോര്*ട്ടുകളും ചിത്രങ്ങളും പ്രതീക്ഷകള്*ക്ക് ചിറകുവയ്പിക്കും.പിന്നെ സിനിമ ഉണ്ടാകുന്നതും ഫോര്*മാറ്റ്* രൂപപ്പെടുന്നതും ജയിക്കുന്നതും തോല്*ക്കുന്നതും എല്ലാം പ്രേക്ഷകന്റെ മനസിലാണ് . സിനിമകള്* മൂന്നു വിധത്തില്* രൂപപ്പെടാം ഒന്ന് പ്രേക്ഷകന്റെ പ്രതീക്ഷക്ക് അനുസരിച്ച് അവനെ ത്രിപ്തിപെടുത്തി മറ്റൊന്ന് പ്രേക്ഷകനെ ഞെട്ടിച്ചു കൊണ്ട് ഇനിയൊന്നു പ്രേകഷകനെ തീരെ നിരാശപ്പെടുത്തി .ഇതില്* അവസാന വിഭാഗത്തില്* വരുന്ന സിനിമകള്* പാടെ തിരസ്കരിക്കപെടും .മറ്റുള്ളവ മുന്നോട്ടുള്ള പ്രയാണം സുഗമമാക്കും .നമ്മുടെ പ്രശസ്തരായ entertainers എല്ലാം തന്നെ ഒരു safe play ആയ ആദ്യ വിഭാഗം സിനിമകളുടെ ആളുകളാണ് .ഇപ്പോള്* രൂപമെടുത്ത new generation / multiplex സിനിമകളുടെ ഗണത്തില്* പെടുത്താം രണ്ടാം വിഭാഗത്തെ .
തീര്*ച്ചയായും മയമോഹിനി ഇതില്* ആദ്യ വിഭാഗത്തില്* പെടും .സിബി ഉദയ്* സിനിമകളില്* നിന്നും നമ്മള്* ഒരിക്കലും ഒരു ട്രാഫിക്* അല്ലെങ്കില്* അടുത്ത കാലത്ത് പ്രതീക്ഷിക്കില്ലല്ലോ .ഇതിവിടെ കുറിക്കാന്* കാരണം പല സ്ഥലങ്ങളിലും ഈ ചിത്രതിനെതിരായി വരുന്ന പരാമര്*ശങ്ങള്* കണ്ടാണ്. വള്*ഗര്* ആണ് കഥയില്ല കോമാളിത്തരം തുടങ്ങിയ ബുദ്ധിജീവി ജാടകള്* എങ്ങും കാണാം .പക്ഷെ അവയൊക്കെ കാറ്റില്* പറത്തി ഈ സിനിമ നേടുന്ന വിജയം മലയാള സിനിമയിലെ എല്ലാ ബുദ്ധിജീവി facebook വീരന്മാര്*ക്കും ഉള്ള മറുപടിയാണ്* .മലയാള സിനിമയെന്നാല്* തങ്ങള്* നിര്*വചിക്കുന്ന ഫോര്*മാറ്റ് മാത്രമാണെന്നും ബാക്കി എല്ലാ സിനിമക്കാരും വെറും cultureless typical ഡപ്പാംകൂത്ത് സിനിമ ആളുകളാനെന്നും മട്ടിലുള്ള ഭോഷ്കതരത്തിനും കൂടെയുള്ള മറുപടി.
മായാമോഹിനി ഒരു കുറ്റമറ്റ സിനിമയല്ല .അനവധി പാളിച്ചകളും അതിശയോക്തികളും അനൌചിത്യങ്ങളും ഉള്ള ചിത്രം തന്നെ ആണ് ( എല്ലാ സിബി ഉദയന്* പടങ്ങളും പോലെ ) .പക്ഷെ അപ്പോഴും ഇതൊരു രസിപ്പിക്കുന്ന ചിരിപ്പിക്കുന്ന ചിത്രമാണ്* .ഈ ചിത്രം വാഗ്ദാനം ചെയ്തതെന്തോ അത് നല്കാന്* അണിയരപ്രവര്തകാര്*ക്ക് കഴിഞ്ഞിട്ടുണ്ട് .
ഷാര്*ജ കോണ്*കോര്*ഡില്* നിന്നാണ് പടം കണ്ടത് .നേരെ മുന്*പിലാണ് ഫ്ലാറ്റ് എന്നത് കൊണ്ട് ഒരല്*പം അഹങ്കരതോടെ 10.15 ആയപ്പോള്* എത്തി ഫാമിലിയോടൊപ്പം.ഒരു ഉത്സവത്തിനുള്ള ആളുണ്ട് .പടം ഹൌസ്ഫുള്* .ടിക്കറ്റ്* കിട്ടാതെ ഇളിഭ്യനായി .അധികം റിസ്ക്* വേണ്ട എന്ന് കരുതി വെളുപ്പിനെ 1.30 ഷോ ടിക്കറ്റ്* ബുക്ക്* ചെയ്തു .ആ ഷോയും ഫുള്* ആയിരുന്നെന്നു തോന്നുന്നു .
മേന്മകള്*
1. ബിജു മേനോന്* ,ബാബുരാജ്* കൂട്ടുകെട്ടിന്റെ ചിരിപടക്കം .
2. ദിലീപിന്റെ അസാമാന്യ പ്രകടനം .കാഴ്ചയിലും ചലനങ്ങളിലും ചിലപ്പോളൊക്കെ ഒരു ആരോചകത്വം തോന്നുന്നുണ്ടെങ്കിലും ദിലീപ്* എടുത്ത പരിശ്രമത്തെ അഭിനന്ദിക്കാതെ വയ്യ .മലയാള സിനിമയില്* ഒരു നടനും ഇങ്ങനെ ഒരു വേഷപകര്*ച്ച സാധ്യമാവില്ല എന്നത് ഉറപ്പു.ദിലീപ്* - ബാബുരാജ്* ,ദിലീപ്* - ബിജു ടീം നല്*കുന്ന രസകരമായ മുഹുര്*തങ്ങള്* തീയറ്റെറിനെ ഇളക്കി മറിക്കുന്നുണ്ടായിരുന്നു .
3. സഹതാരങ്ങളുടെ നല്ല സപ്പോര്*ട്ട്
പോരായ്മകള്*
1. ക്ലൈമാക്സും അതിനോടടുക്കുന്ന ഭാഗങ്ങളും കുറച്ചു ഓവര്* ആയി
2. ദിലീപിന്റെ ഹീറോയിസം അത്ര ദഹിച്ചില്ല .വല്ലാതെ എച്ചുകെട്ടല്* തോന്നി
പ്രതികരണം
തീയറ്റര്* ഇളകി മറിയുകയായിരുന്നു .എല്ലാവര്ക്കും നല്ലത് പോലെ ഇഷ്ടമായി എന്ന് തോന്നുന്നു .ബാക്കില്* നിന്നും ഒരു ഫാമിലിയുടെ കമന്റ്* ഇതാണോ മോശം പടമാണെന്നൊക്കെ പറഞ്ഞത് .ചുമ്മാ അടിച്ചു വിടുന്നതവും.കലക്കിയിട്ടുണ്ടല്ലോ
പടം എന്തായാലും എന്റെ കുടുംബത്തിനും ഇഷ്ടമായി .
വിമര്*ശനങ്ങലോടുള്ള എന്റെ കാഴ്ചപാട്
1. കോമാളിത്തരം ആ കൊമാളിതരത്തിലും നല്ല ചിരിയുനര്*ത്താന്* അവര്*ക്ക് കഴിയുന്നുണ്ട് .അല്ലാതെ ഇത്രയും പേരെ ഇക്കിളിയിട്ടു ചിരിപ്പിക്കാന്* കഴിയില്ലല്ലോ .
2. പെണ്*വേഷം മെച്ചമായില്ല ദിലീപിന്റെ ശരീര പ്രകൃതിക്ക് അനുസരിച്ച് അങ്ങേയറ്റം മെച്ചമാക്കിയിട്ടുണ്ട് അദ്ദേഹം .ഈ വിമര്*ശനത്തിന് ഉത്തരം ഒന്നേ ഉള്ളൂ .ദിലീപിന് പകരം മറ്റൊരാളെ ചൂണ്ടികാണിക്കൂ .
3. വള്*ഗര്* കമന്റുകള്* - ഡല്*ഹി ബെല്ലി തുടങ്ങിയ ഹിന്ദി ചിത്രങ്ങളും 22 FK ഉള്*പ്പെടെ ഉള്ള new generation സിനിമകളും സ്വീകരിക്കമെങ്കില്* അതിനെയൊക്കെ മലയാള സിനിമയുടെ പുതിയ പാതയായി കാണാമെങ്കില്* മായാമോഹിനിയും വലിയ തെറ്റൊന്നും ചെയ്യുന്നില്ല എന്ന് പറയേണ്ടിവരും .
തീയറ്ററില്* ഇരുന്നു മലക്കം മറിഞ്ഞു ചിരിക്കുകയും പുറത്തിറങ്ങി ബുജി പ്രസംഗം നടത്തുന്നവരുടെയും വികൃതിത്തരങ്ങള്* ബ്ലോഗുകളായി എഴുതിവിടുന്നവരുടെയും facebook ലോകത്തില്* മാത്രം ജീവിക്കുന്ന ആധുനിക സിനിമ നിരൂപകന്മാരുടെയും കപട സദാചാരം പ്രസംഗിക്കുന്ന മാധ്യമ ഗൂണ്ടാകളുടെയും ആക്രമണത്തിനിടയിലും ഗംഭീര കളക്ഷന്* നേടി കുതിക്കുന്ന ഈ ചിത്രത്തിന്റെ വിജയം ദിലീപിനും ബാബുരജിനും ബിജു മേനോനും അവകാശപ്പെട്ടതാണ് .......
Sponsored Links ::::::::::::::::::::Remove adverts | |
thanks bhai.................................
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
thanks sha...ningalu poyille padam kanan...nalla thirakkanu concordil...
Thanks Hari..............
It is never too late or too soon, it is when it is supposed to be..!!