thanks kollamkaran....
thankappan annan...![]()
ചിത്രത്തിന്റെ റിവ്യൂസ് ഒക്കെ കുറെ കേട്ടിരുന്നു. നെഗറ്റീവ്, പോസ്സിറ്റീവ് , മിക്സഡ്* ഒക്കെ ഉണ്ടാരുന്നു. എന്തായാലും ആറ്റിങ്ങല്* വഴി വെഞ്ഞാറമൂട് പോയ വഴിയില്* സമയം ഉണ്ടാരുന്നത് കൊണ്ട് ഒരു സിനിമ കാണാന്* കയറി. ഗംഗ കോമ്പ്ലെക്സില്* മുന്*പ് അസിസ്റ്റന്റ്* മാനജെര്* ആരുന്ന ഒരു കൃഷ്ണന്* കുട്ടിയെ പരിചയം ഉണ്ടാരുന്നു. വിശേഷങ്ങള്* ഒക്കെ അറിയാന്* അങ്ങേരെ തിരക്കിയപ്പോള്* അയാള്* ന്യൂ തീയേറ്ററില്* കാന്റീന്* മാനേജര്* ആയി പോയി എന്ന് അറിഞ്ഞു. തീയേറ്ററില്* ചെന്നപ്പോള്* ഷോ നടക്കും എന്ന് ഉറപ്പാക്കാന്* പറ്റുന്ന പ്രേക്ഷകര്* ഇല്ല. അങ്ങനെ അവിടെയൊക്കെ കറങ്ങി നടക്കുന്നതിനിടയില്* എന്റെ ചൂണ്ടയില്* പുതിയ ഒരു ഇര വീണു . ശ്രീമാന്* തങ്കപ്പന്* ! പുള്ളിക്കാരന്* തീയേറ്ററിലെ ഓഫീസ് സ്റ്റാഫ്* ആണ്. പുള്ളിയോട് തീയേറ്റര്* വിശേഷം ഒക്കെ ചോദിച്ചു. ആ കോമ്പ്ലെക്സില്* ഒരു കല്യാണ മണ്ഡപം കൂടി വെയ്ക്കുന്നു(ഒന്ന് ഇപ്പോള്* ഉണ്ട്). തീയേറ്റര്* കൊണ്ട് മാത്രം മുന്നോട്ടു പോകാന്* പറ്റില്ല എന്നാണ് മുതലാളി പറയുന്നത് എന്നൊക്കെ അങ്ങൊരു പറഞ്ഞു. ഏതു ഫില്മിനാണ് കളക്ഷന്* എന്നൊക്കെ ചോദിച്ചപ്പോള്* ഭേദപ്പെട്ട കളക്ഷന്* മല്ലു സിങ്ങിനു മാത്രമേ ഉള്ളു എന്ന് പറഞ്ഞു. ഡെയിലി ഒരു 600-800 പേര്* എങ്കിലും നാല് ഷോയ്ക്ക് കൂടിയെങ്കിലും വരുന്നത് മല്ലു സിങ്ങിനു ആണത്രേ. പിന്നെ ജൂണ്* പതിനാലിന് അവിടെ സ്പിരിറ്റ്* ചാര്*ട്ട് ചെയ്തിട്ടുണ്ട്. ഓണത്തിന് റണ്* ബേബി റണ്*, താപ്പാന ഒക്കെ ഈ കോമ്പ്ലെക്സില്* ആണ്.
അങ്ങനെ ഒടുവില്* ഷോ ഉണ്ട് എന്ന് അറിയിപ്പ് വന്നു. ബാല്കണി ടിക്കറ്റ്* എടുത്തു. 60 രൂഫാ ! എല്ലാം കൂടി ഒരു 15 പേര്* ഉണ്ട് ഫിലിം കാണാന്*. തങ്കപ്പന്* അണ്ണനെ സോപ്പ് ഇടാന്* വേണ്ടി തീയെട്ടരിനു വെളിയിലെ ബേക്കറിയില്* കൊണ്ട് പോയി ഒരു നാരങ്ങാ വെള്ളം ഒക്കെ വാങ്ങി കൊടുത്തു. പുള്ളിക്കാരന്* ബഹുത് ഹാപ്പി. ഇനി സിനിമയിലേക്ക്.
ഒറ്റ വാക്കില്* മോഹന്*ലാല്* എന്ന നടന്* സ്വന്തം പ്രായത്തോട് നീതി പുലര്*ത്തിയ ഒരു സിനിമ. ഗംഭീര പെര്*ഫോര്*മന്*സ് എന്നൊന്നും പറയാന്* മാത്രം മണ്ടന്* അല്ല ഞാന്*. അങ്ങനെ പറയാവുന്ന എത്രയോ ലാല്* സിനിമകള്* ഞാന്* കണ്ടു കഴിഞ്ഞു. മോഹന്*ലാല്* എന്ന നടന് ഈസി ആയി ചെയ്യാവുന്ന ഒരു വേഷം. അതാണ്* ചന്ദ്രശേഖര്*. ലാലേട്ടന്* ഇങ്ങനെ സൈലന്റ് ആയി ഇമോഷന്*സ് & ദയലോഗ്സ് ഒക്കെ എക്സ്പ്രസ്സ്* ചെയ്യുന്ന സിനിമകള്* കുറെയേറെ ഞാന്* കണ്ടു കഴിഞ്ഞത് കൊണ്ടാവാം എനിക്ക് ഒരു വല്യ പുതുമയും അനുഭവപ്പെട്ടില്ല. ആക്ഷന്* രംഗങ്ങളില്* ഒക്കെ എന്നത്തേയും പോലെ തകര്*പ്പന്* പ്രകടനം ആരുന്നു ലാലെട്ടന്റെത്. മറ്റു സൂപ്പര്* സ്റാര്* സിനിമകളിലെ പോലെ തന്നെ നായകനെ പുകഴ്ത്താന്* വേണ്ടി, അവര്* പറയുന്നത് അനുസരിക്കാന്* വേണ്ടി രണ്ടു അസ്സിസ്ടന്റ്സ് (ബാബ കല്യാണിയില്* ഒക്കെ നമ്മള്* കണ്ട പോലെ) ജഗതിയുടെയും നരേന്റെയും വേഷം അത്രയേ ഉള്ളൂ. പ്രിയാമണി ഒരു മുതിര്*ന്ന കുട്ടിയുടെ അമ്മയായി അഭിനയിച്ചു തീര്*ത്തു. സിദ്ധിക്ക് , റോമ, വില്ലന്* ആയി അഭിനയിച്ച പയ്യന്*സ് ഒക്കെ നന്നായി ചെയ്തു. മിത്ര കുര്യന്* , കമ്മിഷണര്* ആയി അഭിനയിച്ച മഹതി ഒക്കെ വെറുപ്പിച്ചു. ബാബു അന്റോണിയുടെ ഗെറ്റപ്പ് ഒക്കെ നന്നായി. കഥാപാത്രത്തിന്റെ ശരീരഭാഷ ഒക്കെ സിനിമയിലുടനീളം നന്നായി നില നിര്*ത്താന്* പുള്ളിക്ക് കഴിഞ്ഞു.
അകലെയോ എന്ന ഗാനം കൊള്ളാം. കാമറ വര്*ക്ക്* നന്നായിട്ടുണ്ട്.
ഒരു ത്രില്ലെര്* വിഭാഗത്തില്* പെടുത്താവുന്ന സിനിമയ്ക്ക്* അവശ്യം വേണ്ട ഒരു പഞ്ച് ഇല്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്മ. എന്തൊക്കയോ സംഭവിക്കാന്* പോകുന്നു എന്ന് തോന്നിപ്പിക്കും. പക്ഷെ സംഭവിക്കുന്നതൊക്കെ വളരെ സാധാരണ രീതിയിലും. സിനിമയിലെ എ ബി സി ഡി കളിയൊക്കെ കുറച്ചു കഴിയുമ്പോഴേ വിരസമാകുന്നുണ്ട്. ഒരു ഹോളിവുഡ് ടച് വരുത്താന്* വേണ്ടി ബോധപൂര്*വ്വം ഉണ്ടാക്കുന്ന ഒരു ഇഴച്ചില്* കൂടിയാകുമ്പോള്* സാധരണ പ്രേക്ഷകന് ഇത് ഒരു ശരാശരി സിനിമയായി തോന്നുന്നതില്* അവരെ കുറ്റം പറയാന്* പറ്റില്ല. സ്ഥിരമായി സിനിമകള്* കാണുന്നത് കൊണ്ടും "ഹൈ ക്ലാസ് " ഇല്ലാത്തതു കൊണ്ടും എനിക്ക് ഗ്രാന്*ഡ്* മാസ്റ്റര്* ഒരു വളരെ സാധാരണ സിനിമയായാണ് അനുഭവപ്പെട്ടത്.
ഇനി സൂപ്പെര്* താരങ്ങളുടെ അടുത്ത കാലത്തിറങ്ങിയ പല സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്* ഗ്രാന്*ഡ്* മാസ്റ്റര്* ഒരു ഭേദപ്പെട്ട സിനിമയാണ് എന്ന് ഉറപ്പായും പറയാം.(കോബ്ര ഞാന്* കണ്ടില്ല , കണ്ടിരുന്നേല്* നീ ഈ സിനിമ സൂപ്പര്* എന്ന് പറഞ്ഞേനെ എന്ന് കൂടെ ഉണ്ടാരുന്ന സുഹൃത്ത്* പറഞ്ഞു ). റിലീസ് ദിനങ്ങളിലൊക്കെ നിറഞ്ഞ തീയറ്ററില്* ഇരുന്നു കണ്ടിരുന്നേല്* എനിക്ക് കുറച്ചു കൂടി എന്റര്*ട്ടെയ്നിംഗ് ആയി തോന്നിയേനെ..ആ പോട്ടെ...
ബി ഉണ്ണികൃഷ്ണന്* വളരെ കഴിവുള്ള ഒരു സംവിധായകനാണ് എന്ന് എനിക്ക് അഭിപ്രായമില്ല. അദ്ധേഹത്തിന്റെ ശരീര ഭാഷയിലും അഭിപ്രായ പ്രകടനങ്ങളിലും ഒക്കെ അങ്ങനെ പറയാതെ പറയാന്* അദ്ദേഹം ശ്രമിക്കാരുണ്ടെങ്കിലും ഷാജി കൈലാസ് ഒക്കെ അദ്ധേഹത്തിന്റെ ക്ഷീണ കാലത്ത് പോലും പലപ്പോഴും ഉണ്ണി കൃഷ്ണനെക്കാള്* മികച്ചു നില്*ക്കുന്നുണ്ട്. സംവിധായകന്* എന്ന രീതിയില്* മാടമ്പി ആണ് ഉണ്ണി കൃഷ്ണന്റെ പരമാവധി എന്ന് അതിനു മുന്*പും ശേഷവും അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്* കാണുമ്പോള്* തോന്നിപ്പോകുന്നു.
സിനിമ കണ്ടിറങ്ങിയപ്പോള്* തങ്കപ്പന്* അണ്ണനെ വീണ്ടും കണ്ടു. ടോട്ടല്* എത്ര പേര്* ഉണ്ടാരുന്നു എന്ന് ചോദിച്ചപ്പോള്* 21 പേര്* എന്ന് പുള്ളി മറുപടി പറഞ്ഞു. യമുനയില്* കളിക്കുന്ന "അരികെയ്ക്ക്" എങ്ങനെ എന്ന് ചോദിച്ചപ്പോള്* ഇത് പോലെയൊക്കെ തന്നെ എന്ന് ! ആറ്റിങ്ങല്* പ്രദേശത്ത് നിന്നുള്ള ആരേലും ഇവിടെ ഉണ്ടേല്* ഗംഗയില്* പോകുമ്പോള്* ഈ പുള്ളിക്കാരനെ ഒന്ന് കോണ്ടാക്റ്റ് ചെയ്തു വെച്ചിരിക്കുന്നത് നല്ലതാണ്. അത് വഴിയൊക്കെ പോകുമ്പോള്* ടൈം ഉണ്ടേല്* അങ്ങേരെ കണ്ടാല്* തീയറ്റര്* സ്റ്റാറ്റസ്, ന്യൂ ഫിലിം ചാര്ട്ടിംഗ് ഒക്കെ അറിയാന്* കഴിയും.
For Malayalam film's All India releasing Updates :-
http://www.forumkeralam.com/malayala...g-updates.html
Sponsored Links ::::::::::::::::::::Remove adverts | |
thanks kollamkaran....
thankappan annan...![]()
For Malayalam film's All India releasing Updates :-
http://www.forumkeralam.com/malayala...g-updates.html
For Malayalam film's All India releasing Updates :-
http://www.forumkeralam.com/malayala...g-updates.html
Thanks kollamkaran .....
For Malayalam film's All India releasing Updates :-
http://www.forumkeralam.com/malayala...g-updates.html