വിട പറഞ്ഞത് ഇംഗ്ലീഷ് വില്ലന്‍*
മലയാളി പ്രേക്ഷകര്‍*ക്കും ഇന്ത്യന്‍* സിനിമയ്ക്കും ഏറെ പരിചിതനാണ് കഴിഞ്ഞ ദിവസം അന്തരിച്ച ബ്രിട്ടീഷ് വംശജനായ ഗാവിന്* പക്കാര്‍*ഡ് (48 ). ശ്വാസതടസ്സത്തെ തുടര്‍*ന്ന് കുറേ ദിവസമായി മുംബൈയില്‍* ചികില്*സയിലായിരുന്നു ഗാവിന്*. കഴിഞ്ഞ ഒരു വര്*ഷത്തിലേറെയായി അഭിനയരംഗത്തുനിന്നു വിട്ടു നില്*ക്കുന്ന ഗാവിന്* ബോഡിബില്*ഡിംഗ് പരിശീലകനും വിവിധ ആയോധന കലകളില്‍* നിപുണനുമാണ്.
പത്മരാജന്റെ സീസണ്* എന്ന ചിത്രത്തില്‍* വളരെ ശ്രദ്ധേയമായ വേഷത്തിലാണ് ഗാവിന്* പ്രത്യക്ഷപ്പെടുന്നത്. മോഹന്‍*ലാലുമൊത്തുള്ള മുഴുനീളവേഷമെന്നു പറയാം. അവര്‍* ഒരുമിച്ച് ജയില്‍* ചാടുന്നതും പരസ്പരം ഏറ്റുമുട്ടുന്നതും സിനിമയുടെ പ്രസക്തമായ ഭാഗമാണ്.
ജി. എസ്. വിജയന്റെ ആനവാല്* മോതിരത്തിലെ മയക്കുമരുന്നു കടത്തുന്ന ആളുടെ വേഷത്തിലാണ് ഗാവിന്* എത്തുന്നത്. കമലിന്റെ ആയുഷ്*ക്കാലം, പ്രിയദര്*ശന്റെ ആര്യന്* എന്നീ ചിത്രങ്ങളിലും ഗവിനെ വില്ലന്‍* വേഷത്തില്‍* കാണാം. ബോളിവുഡില്‍* ത്രിദേവ്, സദക്, മൊഹ്*റ, കരണ്‍* അര്*ജ്ജുന്* എന്നീ ചിത്രങ്ങളിലും ഗാവിന്* ശ്രദ്ധിക്കപ്പെടുന്ന വിധം നിറഞ്ഞു നിന്നിരുന്നു.
മുംബൈയില്‍* സ്ഥിര താമസമാക്കിയ ഗാവിന്* സഞ്ജയ് ദത്ത് , സുനില്‍* ഷെട്ടി എന്നിവരുടെ ബോഡിബില്*ഡിംഗ് പരിശീലകനായ് പ്രവര്*ത്തിച്ചിരുന്നു. സല്*മാന്‍* ഖാന്റെ സുരക്ഷ അംഗം ഷെരയുടെ പരിശീലകന്* കൂടിയാണ് ഗാവിന്*. നല്ല കായിക ക്ഷമതയാര്*ന്ന ശരീരവും കൂടിയ അളവിലുള്ള വയലന്*സ് പ്രകടമാക്കുന്ന മുഖവുമായ് വില്ലന്‍* വേഷത്തില്‍* നിറഞ്ഞു നിന്ന ഗാവിന്* പക്കാര്‍*ഡ് മലയാളിക്കു മറക്കാനാവാത്ത മുഖമാണ്.
പഴയ കാല സിനിമകളില്‍* പ്രത്യേകിച്ച് ഐ.വി.ശശി ചിത്രങ്ങളിലൊക്കെ ഉണ്ടായിരുന്ന ഒരു ആസ്*ട്രേലിയന്‍* താരത്തേയും പ്രേക്ഷകര്‍*ക്ക് അറിയാനിടയുണ്ട്. ബോബ് ക്രിസ്റ്റോ എന്ന മൊട്ട, അയാള്‍*ക്കുശേഷം ഗാവിനാണ് തിളങ്ങിയത്.