പ്രചോദനമായത്* മഹാഭാരതത്തിലെ അഭിമന്യു
മാതൃത്വം സംബന്ധിച്ച്* ഒരു സിനിമയെടുക്കാന്* തനിക്ക്* പ്രചോദനമായത്* മഹാഭാരതത്തിലെ അഭിമന്യുവിന്റെ കഥയാണെന്ന്* ബ്*ളെസി. പഞ്ചപാണ്ഡവരിലെ വില്ലാളിവീരനായ അര്*ജ്*ജുനന്റെയും കൃഷ്*ണന്റെ സഹോദരി സുഭദ്രയുടേയും മകനാണ്* അഭിമന്യു. അഭിമന്യുവിനെ സുഭദ്ര ഗര്*ഭം ധരിച്ചിരിക്കെ ഒരു ദിവസം രാത്രി അര്*ജ്*ജുനന്* സുഭദ്രയോട്* ചക്രവ്യൂഹത്തെപ്പറ്റി വിശദീകരിച്ചു കൊടുക്കുകയായിരുന്നു. ചക്രവ്യൂഹം എന്താണെന്നും അതു ഭേദിച്ച്* അകത്തു കടക്കേണ്ടതെങ്ങിനെയെന്നും അര്*ജ്*ജുനന്* വിശദീകരിച്ചു കഴിഞ്ഞപ്പോഴേക്കും സുഭദ്ര ഉറക്കമായി. അതോടെ സംസാരം നിര്*ത്തി അര്*ജ്*ജുനനും ഉറങ്ങി. സുഭദ്രയുടെ വയറ്റില്* കിടന്ന അഭിമന്യു ഇതെല്ലാം കേട്ടു പഠിച്ചു. പക്ഷേ ചക്രവ്യൂഹത്തില്* നിന്ന്* പുറത്തു വരേണ്ടത്* എങ്ങനെയെന്ന്* അര്*ജ്*ജുനന്* വിശദീകരിക്കാത്തതിനാല്* അത്* അഭിമന്യുവിന്* അറിയാന്* സാധിച്ചില്ല. ചക്രവ്യൂഹത്തില്*നിന്ന്* പുറത്തുവരാന്* പഠിക്കാത്തതു മൂലമാണ്* മഹാഭാരത യുദ്ധത്തില്* അഭിമന്യുവിനെ കൗരവര്* ചതിയില്*പെടുത്തി കൊന്നത്*.
ഗര്*ഭസ്*ഥശിശു എല്ലാം അറിയുന്നുണ്ടെന്നതിന്* തെളിവാണ്* അഭിമന്യുവിന്റെ ഈ കഥയെന്നും ഗര്*ഭസ്*ഥശിശുവും അമ്മയും തമ്മിലുള്ള സംഭാഷണം വിഷയമാക്കി ഒരു സിനിമയെടുക്കണമെന്നത്* വര്*ഷങ്ങളായുള്ള തന്റെ ആഗ്രഹമായിരുന്നെന്നും ബ്*ളെസി. ഈ വിഷയം സംബന്ധിച്ച്* ഒരു സിനിമയെന്ന ആശയം തന്റെ മനസ്സില്* രൂപപ്പെട്ട കാലംമുതല്* ഇതിലെ നായികയായി ശ്വേതയെതന്നെയാണ്* താന്* സങ്കല്*പ്പിച്ചിരുന്നതെന്ന്* ബ്*ളെസി പറയുന്നു. ''ഈയിടെ ഗര്*ഭിണിയായ ശ്വേതയോടും ഭര്*ത്താവ്* ശ്രീവത്സനോടും ഈ സിനിമയുടെ കാര്യം ഞാന്* പറഞ്ഞപ്പോള്* ഗര്*ഭവും പ്രസവവും സംബന്ധിച്ച്* ഒരു സിനിമ ശ്വേതയുടെ ഇപ്പോഴത്തെ അവസ്*ഥയില്* യഥാതഥമായി ചിത്രീകരിക്കുന്ന കാര്യത്തെപ്പറ്റി അവര്* എന്നോടു പറയാനിരിക്കുകയായിരുന്നു എന്നാണ്*. അതു കേട്ടപ്പോള്* ഞാന്* ശരിക്കും അത്ഭുതപ്പെട്ടുപോയി. '' ബ്*ളെസി പറയുന്നു.