സ്പോർട്സ് ഹബ്ബാകാൻ കേരളം ; ക്രിക്കറ്റിനും ഫുട്*ബോളിനും 
പുതിയ രാജ്യാന്തര സ്*റ്റേഡിയങ്ങൾ



കൊച്ചിയിൽ നിർമിക്കുന്ന ക്രിക്കറ്റ് സറ്റേഡിയം ഉൾപ്പെടുന്ന സ്പോർട്സ് സിറ്റിയുടെ രൂപരേഖ


തിരുവനന്തപുരം: രാജ്യാന്തര കായിക ഉച്ചകോടിയുടെ തുടക്കം വമ്പൻ പ്രഖ്യാപനത്തോടെ. കേരളത്തിലെ കളി ആരാധകർ കാത്തിരുന്ന ക്രിക്കറ്റ്*, ഫുട്*ബോൾ സ്*റ്റേഡിയങ്ങൾ ഇനി സ്വപ്*നമല്ല. കൂടുതൽ രാജ്യാന്തര മത്സരങ്ങൾക്ക്* ഇനി കേരളം വേദിയാകും. കേരള ക്രിക്കറ്റ്* അസോസിയേഷൻ സമർപ്പിച്ച കൊച്ചി സ്*പോർട്*സ്* സിറ്റി യാഥാർഥ്യമായാൽ ലോകകപ്പ്* അടക്കമുള്ള മത്സരങ്ങൾക്ക്* വേദിയാകും.

ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റ്* മത്സരങ്ങൾക്ക്* തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ്* സ്*റ്റേഡിയമാണ്* വേദി. ഫുട്*ബോളിന്* കൊച്ചി നെഹ്*റു സ്*റ്റേഡിയവും. കോഴിക്കോട്*, കണ്ണൂർ, മലപ്പുറം സ്*റ്റേഡിയങ്ങളിലാണ്* ഫുട്*ബോൾ മത്സരങ്ങൾ നടക്കുന്നത്*. രാജ്യാന്തര നിലവാരത്തിലുള്ള ഫുട്*ബോൾ സ്*റ്റേഡിയമില്ലാത്തത്* പോരായ്*മയായിരുന്നു. അതിന്* പരിഹാരമായി മലപ്പുറം മഞ്ചേരി പയ്യനാട്ട്* രാജ്യാന്തര നിലവാരത്തിലുള്ള സ്*റ്റേഡിയം ഉയരും. അർജന്റീനയുടെ ലോകകപ്പ്* ടീം അടുത്തവർഷം ഒക്*ടോബറിൽ കേരളത്തിലെത്തിയാൽ പുതിയ സ്*റ്റേഡിയത്തിലാകും കളിക്കുക.

കേരള ഫുട്*ബോൾ അസോസിയേഷനുമായി സഹകരിച്ച്* ഗ്രൂപ്പ്* മീരാൻ കമ്പനി സമർപ്പിച്ച നിർദേശങ്ങളിൽ എട്ട്* ഫുട്*ബോൾ സ്*റ്റേഡിയങ്ങളും നാല്* പരിശീലന അക്കാദമികളുമുണ്ട്*.
ഉച്ചകോടിക്ക്* ആദ്യദിവസം മികച്ച പ്രതികരണമാണ്*. ഇന്ത്യയിലേയും വിദേശങ്ങളിലേയും പ്രമുഖ സ്*പോർട്*സ്* അസോസിയേഷനുകളും കമ്പനികളും 26 വരെ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായിട്ടുണ്ട്*. 5000 കോടിയുടെ നിക്ഷേപമാണ്* പ്രതീക്ഷിക്കുന്നത്*. ആദ്യദിവസം 2000 കോടിയോളം രൂപയുടെ നിക്ഷേപം നേടാനായത്* ഉച്ചകോടിക്ക്* നേട്ടമായി.

വിവിധ വിഷയങ്ങളിലെ സെമിനാറുകൾ, സ്*പോർട്*സ്* എക്*സ്*പോ, കായിക ചലച്ചിത്രോത്സവം എന്നിവ ഇന്നുമുതൽ ആരംഭിക്കും. 13 വിഷയങ്ങളിൽ 105 സമ്മേളനങ്ങൾ, സെമിനാറുകൾ, സ്പോർട്സ് എക്സ്പോ എന്നിവയും സംഘടിപ്പിക്കും. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുൾപ്പെടെ വിദഗ്ധരടക്കം ആയിരത്തോളം പ്രതിനിധികൾ ഉച്ചകോടിക്ക്* രജിസ്റ്റർ ചെയ്*തിട്ടുണ്ട്*.
ആദ്യദിനത്തിൽ അമ്പെയ്*ത്ത്*, കിക്ക്* ബോക്സിങ് മത്സരങ്ങളും സംഘടിപ്പിച്ചു. തെലങ്കാന, തമിഴ്നാട്, കേരളം സംസ്ഥാനങ്ങളിലെ ഇരുപതോളം ക്ലബ്ബുകളിൽനിന്നായി 130 താരങ്ങളാണ്* മത്സരിച്ചത്*. സ്പോർട്സ് എക്സ്പോയ്*ക്കും തുടക്കമായി. സ്പോർട്സ് ഉപകരണ നിർമാതാക്കളുടെയും സ്റ്റാർട്ടപ് സംരംഭങ്ങളുടെയും നാൽപ്പതോളം സ്റ്റാളുകൾ എക്*സ്*പോയിലുണ്ട്*. കായിക ഉപകരണങ്ങൾക്കുപുറമെ ജിം ഉപകരണങ്ങൾ, ഹെൽത്ത് കെയർ, സ്പോർട്സ് ഉപകരണങ്ങളുടെ പ്രദർശനവുമുണ്ട്*.