ഹൗ ഓള്*ഡ് ആര്* യു ചാക്കോച്ചാ?
പൃഥ്വിരാജിന് ശേഷം റോഷന്* ആന്*ഡ്രൂസിന്റെ നായകനായി കുഞ്ചാക്കോ ബോബനെത്തുന്നു. പൃഥ്വിക്കൊപ്പം ജയസൂര്യയും റഹ്മാനും നായകന്മാരാവുന്ന മുംബൈ പൊലീസിന് ശേഷം ഒരുക്കുന്ന പ്രൊജക്ടിനെപ്പറ്റിയുള്ള വിവരങ്ങളാണ് റോഷന്* പ്രഖ്യാപിച്ചിരിയ്ക്കുന്തന്.
സഞ്ജയ് ബോബിമാര്* തിരക്കഥയൊരുക്കുന്ന ഹൗ ഓള്*ഡ് ആര്* യൂ? എന്ന ചിത്രത്തിലാണ് ചാക്കോച്ചന്* നായകനാവുന്നത്. റോഷന്റെ മൂന്ന് സിനിമകളുടെയും തിരക്കഥയൊരുക്കിയവരാണ് ഇവര്*. നോട്ട്ബുക്ക്, കാസനോവ ഇപ്പോള്* മുംബൈ പൊലീസ് എന്നീ ചിത്രങ്ങളാണ് കൂട്ടുകെട്ടിലുള്ളത്.
ജനങ്ങള്* ഏറ്റവും കൂടുതല്* ചോദിയ്ക്കുന്ന ചോദ്യങ്ങളിലൊന്നാണ് ഹൗ ഓള്*ഡ് ആര്* യൂ എന്ന് റോഷന്* പറയുന്നു. ഇത് തന്നെയാണ് ഇങ്ങനെയൊരു പേര് തിരഞ്ഞെടുക്കാന്* സംവിധായകനെ പ്രേരിപ്പിച്ചതും.
അതേസമയം റോമന്*സിലൂടെ പുതുവര്*ഷത്തില്* ഒരു ഹിറ്റ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബന്*. സുഗീതിന്റെ 3 ഡോട്ട്*സ് തീര്*ത്തതിന് ശേഷം രാജേഷ് പിള്ളയുടെ മോട്ടോര്* സൈക്കിള്* ഡയറീസില്* അഭിനയിക്കാനാണ് താരത്തിന്റെ പ്ലാന്*. ഇമ്മാനുവലിന് ശേഷം ലാല്*ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ചാക്കോച്ചന്* തന്നെയാണ് നായകന്*.
will watch 2.20 pm show