thnx machaaaaaa
ചെന്നൈ - ഈഗ
തിയതി & സമയം - മാർച്ച്* 22 , 6:45
സ്റ്റാറ്റസ് : ബാല്കണി ഏതാണ്ട് 40%.
സംവിധായകന്റെ സിനിമ എന്ന് പറയുന്നത് ഇതാണ്. ലിജോ ജോസ് പല്ലിശ്ശേരിയുടെ മനോഹരമായതും മലയാള സിനിമ പ്രേഷകർക്ക് അപരിചിതിതമായതുമായ അവതരണ ശൈലിയാണ് ചിത്രത്തിന്റെ സുപ്രധാന മേന്മ. അഭിനന്ദൻ രാമാനുജന്റെ ക്യാമറയിൽ ഒപ്പിയെടുത്ത ഒട്ടനവധി രംഗങ്ങളും പ്രേഷകമനസിനെ സംത്രിപ്തരാക്കും എന്ന കാര്യത്തിൽ തരക്കമില്ല. അത്രയ്ക്ക് സുന്ദരമാണ് മിക്കതും തന്നെ.
പരമ്പരാഗത കുട്ടനാടൻ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ പറഞ്ഞിരിക്കുന്ന മികച്ച ഒരു തിരക്കഥ തന്നെയുണ്ട്* ഈ ചിത്രത്തിന്. പി എസ് റഫീക്കിന്റെ നർമത്തിൽ ചാലിച്ച സംഭാഷണ ശകലങ്ങൾ നല്ലത് തന്നെയെങ്കിലും ചില നേരത്ത് സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചതായി അനുഭവപ്പെട്ടു. അത് കൊണ്ട് തന്നെ ഒരു പറ്റം പ്രേഷകർക്ക് ഇഷ്ടപ്പെടണം എന്നില്ല. പഴയ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള കലാസംവിധാനവും മികച്ചു നിന്നു.
പ്രശാന്ത്* പിള്ളയുടെ ഗാനങ്ങൾ മാത്രമായി ആദ്യം കേട്ടപ്പോൾ രസം തോന്നിയില്ല (സോളമനും... പാട്ട് ഒഴിച്ച് ). പക്ഷെ സിനിമയിലെ സന്ദർഭത്തിന് അനുസരിച്ച് മിക്കതും യോജിച്ചു പോകുന്നുണ്ട്. പ്രധാന താരങ്ങളായ ഫഹദ് ഫാസിൽ , ഇന്ദ്രജിത്ത് എന്നിവര് നല്ല പ്രകടനം തന്നെ നടത്തി. എടുത്തു പറയത്തക്ക മറ്റു താരങ്ങൾ കലാഭവൻ മണി , ജോയ് മാത്യു ,രചന , സ്വാതി എന്നിവരാണ്*.
പറയുമ്പോൾ മറുവശവും പറയണമല്ലോ!! സിനിമ മൊത്തത്തിൽ അല്പം പതുക്കെയാണ് നീങ്ങുന്നത്*. ആദ്യപകുതിയിൽ അതനുഭവപ്പെട്ടില്ല. പക്ഷെ രണ്ടാം പകുതിയിൽ ശരിക്കും തോന്നി. ആവശ്യമില്ലാത്ത ഒരു റൊമാൻസ് ട്രാക്കും പിന്നെ ഒരു പാട്ടും പിന്നെ കുറച്ചു സെന്ടിമെൻസ് സംഭാഷണങ്ങളും അല്പം കല്ലുകടിയായി. അവസാനം ഒന്ന് കൂടെ വേഗത്തിൽ ആക്കാമായിരുന്നു.
എന്തൊക്കെയാണെങ്കിലും ഈ ചിത്രത്തിന്റെ സംവിധാനം തന്നെയാണ് ഏറ്റവും കൂടുതൽ അഭിനന്ദനം അർഹിക്കുന്നത്. ആദ്യ 2 ചിത്രങ്ങളും പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇതിന് ആ ഗതി വരില്ലെന്ന് നമുക്ക് പ്രത്യാശിക്കാം. ഗീ വർഗീസ് പുണ്യാളൻ വഴി സർവേശ്വരനോട് പ്രാർത്ഥി ക്കാം .
ആമേൻ!!
Last edited by Jithu; 03-23-2013 at 12:22 PM.
Sponsored Links ::::::::::::::::::::Remove adverts | |
thnx machaaaaaa
thanks jithu...!
Thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso