Nannayittund
പ്രഭാതത്തിന്റെ നനുത്ത കണങ്ങളോ അതോ മാത്ര്തത്തിന്* കരങ്ങളാല്* വെള്ളം കോരി ഒഴിചതോ,
ചപ്ര തല മുടി നെറ്റിയില്* നിന്ന് നീക്കി ഞാന്* പല്ലിളിച്ചു
പാതി നഗ്നന്*,
നോവിക്കാതെ ഉമിക്കരി എന്റെ പല്ലുകളെ ഉമ്മ വെച്ച് വെളുപ്പിച്ചു ,
തടിയന്* മജീദിന്റെ കൂവല്* കേട്ട് ബാഗും ഉമ്മ അവസാനമായി വായിലേക്ക് വെച്ച് തന്ന തേനില്* മുക്കിയ അപ്പ ക്കഷ്ണം-
തട്ടി മാറ്റി ഞാന്* ദ്രിതിയ്ല്* ചാടി മുറ്റത്തേക്കിറങ്ങി,
തടിയന്റെ വീട്ടില്* നിന്ന് ഒഴുകി വരുന്ന ചാണകവും മഴ വെള്ളവും ചേര്*ന്ന മിശ്രിതം എന്റെ നാല് പാടും ചിന്നി ചിതറി നൃത്തം വെച്ച്,
മഴ ചന്നം പിന്നം ചാടിയും തുള്ളിയും -
പുസ്തകം വെച്ച ടെക്സ്*റ്റയല്* കവറില്* ഏതോ റിംഗ് ടോണ്* കമ്പോസ് ചെയ്തു കൊണ്ടേ ഇരുന്നു ,
ഉമ്മ കുടയെടുക്കാന്* വീടിന്റെ അന്തരാളങ്ങളിലെക്ക് ഊളിയിട്ട തക്കത്തിന് ഇറയത്ത് ഒളിപിച്ച ചൂണ്ടല്* ഞാന്* തടിയന്റെ ബാഗിലേക്ക് മാറ്റി-
ഒന്നും അറിയാത്ത പോലെ ഉമ്മ കൈകളില്* വെച്ച് തന്ന സര്*ക്കാര്* ബസ്* പോലെ ചൂടിയാലും നനയുന്ന
ദ്വാരങ്ങളാല്* അല്ങ്ക്രിതം ആയ പുള്ളി ക്കുടയും നിവൃത്തി നടന്നു
കുടയുടെ പിടിയില്* ഉള്ള വിസിലില്* ആഞ്ഞു ഊതി
കൂടെയുള്ള തടിയനും കൊടുത്തു ഒരു ഊത്
കരി മഷി ഇട്ട ആകാശം ,
നനഞ്ഞ പച്ച പുല്കൊടികള്* തിങ്ങി നിറഞ്ഞ തോടു വരമ്പിന്റെ ഇരു വശവും ,
കുത്തി ഒലിക്കുന്ന തോട്ടിലെ ചെളി നിറമുള്ള വെള്ളവും ,
പുതു മണ്ണിന്* ഗന്ധവും ,
വരി വരി ആയി തൊട്ടു വരമ്പത്ത് ചൂണ്ട ഇട്ടിരിക്കുന്ന കുട്ടി കുറുമ്പന്* മാരുടെ ഇടയില്* ഞാനും സ്ഥാനം പിടിച്ചു .
ബാഗില്* നിന്ന് ചൂണ്ട അനുസരനയോടെ എടുത്തു തന്ന തടിയന്* വിദ്യാലയം ലക്ഷ്യമാക്കി പായുന്നത് ഞാന്* ഇടം കണ്ണിട്ട് നോക്കി
അവന്* എന്ജിയരും ഞാന്* എങ്ങും എത്താതെ പോയി എന്നുള്ളത് വേറെ കാര്യം
Last edited by JabbaR; 06-02-2013 at 02:31 PM.
Jabbu oru kochu sahithyakaran koode ayirunno :) Kollam nannayittundu... Iniyum poratte...
Taaanx alooot for commenting and reaading frendss ::::))))
escape.....buji aavaan kadutha porattam..
Ee thread vannathil pinne mazhayum kuranju/illa :kidding: