Yes
No
kandan... thoolika padavaal aakkiya yuvakadhakruthum chinthakanum...
Opinion is Like Asshole...Everybody Has One!
pavizhamaala part 5 releasing today 9 pm
wait for the ultimate battle....
അദ്ധ്യായം 5
വിഷ്ണു വര്മ്മൻ ഒരു സുഹൃത്ത്* മാത്രമായിരുന്നില്ല അബ്ദുൽ റഹ്മാന് മറിച്ചു ഒരു സഹോദരൻ കൂടി ആയിരുന്നു .
രണ്ടു കൈകളിലായി രണ്ടു ബേഗുകൾ തൂക്കി പിടിച്ചു ഇളംബ്രകോട് കൊട്ടാരത്തിലേക്ക് പ്രവേശിച്ചു അബ്ദുൽ റഹ്മാന് .
വിഷാദനായി പൂമുഖത്തു ഇരുന്നിരുന്ന ഉപേന്ദ്ര വർമ്മക്കും ജഗന്നാഥ വര്മ്മക്കും അതിഥിയെ മനസിലായില്ല അതിനാൽ
സ്വയം പരിചയപ്പെടുതിക്കൊടുത്തു അബ്ദുൽ റഹ്മാന് . പേര് കേട്ടപ്പോൾ തന്നെ അവർക്ക് അബ്ദുൽ റഹ്മാനെ മനസിലായി .
വിഷ്ണു വര്മ്മയോടൊപ്പം കുറെ വര്ഷങ്ങളായി ഒരുമ്മിച്ചു താമസിച്ചു പോന്ന അബ്ദുൽ റഹ്മാൻ .വിഷ്ണു വര്മ്മന്റെ
സാധനങ്ങളെല്ലാം ഉൾകൊണ്ട ഒരു ബേഗ് ഉപേന്ദ്രന് കൈമാറി അബ്ദുൽ റഹ്മാൻ. ഇത്രയും ദൂരം താണ്ടി വന്ന കൂട്ടുകാരന്
താമസിക്കുനതിനുള്ള മുറിയെല്ലാം ഉപേന്ദ്രൻ തയ്യാറാക്കി കൊടുത്തു .യാത്രാ ക്ഷീണം കൊണ്ടെന്നോണം ആഹാരം കഴിഞ്ഞു
അബ്ദുൽ റഹ്മാൻ ഉറക്കത്തിലേക്കു വീണു പോയി .
നിർത്താതെ ഉള്ള മണി ഒച്ചകളുടെ ശബ്ദം കേട്ടുകൊണ്ടാണ് അബ്ദുൽ റഹ്മാൻ പിറ്റേന്ന് പ്രഭാതത്തെ വരവേറ്റത് . കൊട്ടാരത്തിൽ
എന്താണ് നടക്കുന്നത് എന്നറിയാൻ പുറത്തേക്കു ഇറങ്ങിയ അബ്ദുൽ റഹ്മാന് കാണേണ്ടി വന്നത് , നല്ല വീതിയിൽ ഒരുക്കിയിരുന്ന ഒരു മാന്ത്രിക കളത്തെയും ഒപ്പം കോപാഗ്നിയിൽ മുങ്ങി കുളിച്ച ഭട്ടതിരെയെയുമാണ്.കാര മുള്ള്
അനേഷിച്ചു പോയ ഭട്ടതിരിയുടെ സഹായി തിരിച്ചെത്തിയിരുന്നു . താൻ പൂജിക്കുന്ന എല്ലാ ദൈവങ്ങളെയും സാക്ഷി
നിർത്തിക്കൊണ്ട് ഭട്ടതിരി മന്ത്രങ്ങൾ ഉച്ചരിച്ചു കൊണ്ടേ ഇരുന്നു . ഇതെല്ലം വീക്ഷിച്ചുകൊണ്ട്* കൊട്ടാരത്തിലെ എല്ലാ
ജനങ്ങളും അവിടെ ഉണ്ടാരുന്നു , കൂടെ അബ്ദുൽ റഹ്മാനും . മന്ത്ര ഉച്ചാരത്തിനോടുവിൽ ഭട്ടതിരി കാര മുള്ളുകൾ ഒന്നൊന്നായി
അഗ്നിയിലേക്ക് ഇടുവാൻ തുടങ്ങി . അവസാനത്തെ കാരമുള്ളും അഗ്നിയിൽ അമർന്നപ്പോൾ കൊട്ടാരത്തിന്റെ പറമ്പിൽ
സ്ഥിതി ചെയ്തിരുന്ന പശു തൊഴുത്തിൽ നിന്നും ഒരു പ്രാവ് നിർത്താതെ ശബ്ദമുണ്ടാക്കാൻ തുടങ്ങി . അത് കേട്ടപ്പോഴേക്കും
ഭട്ടതിരിയുടെ ചുണ്ടിൽ പുഞ്ചിരി തൂകി .
ഭട്ടതിരി : കശ്മലാ ..നോക്കി ഇരിക്കാതെ ആ പ്രാവിനെ പിടിച്ചു കൊണ്ട് വരൂ
( ഭട്ടതിരിയുടെ ശിഷ്യൻ പ്രാവിനെ ലക്*ഷ്യം വച്ച് പശു തൊഴുത്തിലേക്ക്* നീങ്ങി തുടങ്ങി )
ഭട്ടതിരി : തമ്പുരാനേ , അങ്ങ് പറഞ്ഞതുപോലെ അങ്ങേക്ക് ഒരു ശത്രു ജനിച്ചിരിക്കുന്നു .അങ്ങയുടെ മക്കളുടെ
മരണത്തിനെല്ലാം കാരണം ആ ശത്രു തന്നെ . എവിടെയോ ഒളിഞ്ഞിരുന്നു ഈ കൊട്ടാരത്തെ ആക്രമിക്കുന്ന
ആ ശത്രുവിനെ ഞാനിപ്പോൾ പുറത്തു കൊണ്ട് വരികയാണ്
ജഗന്നാഥ വര്മ്മ : അങ്ങേന്താണ്* ചെയ്യാൻ പോകുന്നത് ???
ഭട്ടതിരി : ( ഒരു പൊട്ടിച്ചിരിയോടെ ) ദിശാസ്തംഭം ..........ഇതിലൂടെ ശത്രുവിന്റെ സ്ഥാനം എവിടെയെന്നു
കണ്ടെത്താൻ പറ്റും ..ദിശാ സ്തംഭം ചെയുന്നതോടെ ശത്രുവിന് ഇനി ഒന്നും ഈ കുടുംബത്തോട് ചെയ്യാൻ കഴിയില്ല ..
(അപ്പോഴേക്കും വെള്ള നിറത്തിൽ ഉള്ള ഒരു പ്രാവിനെയും കൊണ്ട് സഹായി ഭട്ടതിരിയുടെ അടുതെത്തി .എന്നിട്ടാ
പ്രാവിനെ ഭട്ടതിരിക്ക് കൈമാറി ..ഭട്ടതിരി ആ പ്രാവിന്റെ ചെവിയിൽ ഒരു മന്ത്രം ഊതി , എന്നിട്ട് ആ പ്രാവിനെ
ആകാശത്തേക്ക് ഉയർത്തിവിട്ടു.ആ പ്രാവ് ഉയർന്നു പൊങ്ങി വടക്ക് ദിശയിലോട്ടു പറന്നു തുടങ്ങി . എന്നാൽ ആകാശ
ചക്രവാളത്തിന്റെ വിദൂരതയിൽ നിന്ന് ആ പ്രാവിനെ ലക്ഷമാക്കി ഒരു പരുന്തു പറന്നു വന്നു . അധികം വൈകാതെ
ആ പ്രാവിനെ കടിച്ചുകൊണ്ട് ഹോമ കളത്തിലേക്ക്* പറന്നു വീണു ആ പരുന്ത് . ഹോമ കളത്തിൽ നിന്നും അഗ്നി പടർന്നു
പൊങ്ങി ഭട്ടതിരിയുടെ ദേഹമാകെ പൊള്ളൽ ഏറ്റു . ഈ കാഴ അവിടെ കൂടി നിന്നവരെ ഒക്കെയും ഞെട്ടിച്ചു കളഞ്ഞു )
ഭട്ടതിരി : ( പൊള്ളിയ ദേഹവുമായി ) മാന്തിക പരുന്ത് ....ശത്രുവിന്റെ മാന്ത്രിക പരുന്ത്
തുടരും..... ]
wow.welldone kandan.adhyayam 5 super.waiting for adhyayam 6
good ....
Mahabharatham kadha pole undallo....
kamsan-----yadhodhara-----Sreekrishnan....