Page 46 of 46 FirstFirst ... 36444546
Results 451 to 458 of 458

Thread: 🏕TRAVEL and TOURISM thread 🏖 സഞ്ചാരം || A Travelogue 🌄

  1. #451
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default


    Thailand to offer visa-free travel for Indian travellers, starting June

    Starting next month, Thailand will permit remote workers, graduate students, and retirees from 93 nations to stay for up to 60 days




    Good news for Indian travellers! You can now visit Thailand for up to two months without a visa. To boost tourism, the Thai government has extended its hospitality, allowing individuals from various backgrounds, including employees, students, and retirees, to enjoy longer stays.

    Visa-free entry for 93 nations

    This new policy includes a total of 93 countries. The tourism sector worldwide has struggled due to the Covid-19 pandemic, resulting in fewer tourist arrivals. To counter this, Thailand has eased visa regulations to attract more visitors.

    Perks for remote workers and students
    Starting next month, Thailand will permit remote workers, graduate students, and retirees from 93 nations to stay for up to 60 days. This move aims to enhance tourism and stimulate the economy. For remote workers, the visa validity extends to five years, allowing stays of up to 180 days at a time.
    Known for its affordability and charm, Thailand continues to be a favourite destination for travellers. In 2023, the country welcomed around 24.5 million international tourists. With these new initiatives, the Thai government aims to increase this number, targeting 25 to 30 million foreign tourists annually.

    Thailand's rising appeal
    Thailand has become increasingly popular for its stunning beaches, nature reserves, rustic countryside, hillside towns, vibrant cities with beautiful temples, delicious cuisine, lively nightlife, and affordable, high-quality accommodation.
    In the first three months of this year, Thailand recorded 9.4 million foreign tourists, contributing an estimated 454.6 billion baht (9.7 billion) to the economy. The country aims to reach a record of 40 million tourists this year, nearing its pre-pandemic figures from 2019.






    Thailand Extends Visa-Free Stay To Indian Passport Holders For 60 Days



    Chiang Mai, Thailand.

    If you've been craving an international escape, there's some good news! Thailand will allow Indian passport holders to travel to the country for two months without a visa. It does sound too good to be true, but in a bid to boost tourism, the Thai government has decided to allow tourists and travellers to extend their stay in Thailand visa-free. This includes a list of 93 countries, up from the previous 57. This comes after the COVID-19 pandemic had a massive negative impact on the Thai economy, which majorly depends on tourism and various measures are being undertaken to bring in tourists.
    The economy of Thailand made a strong recovery in tourism post-pandemic. According to a report published by Nikkei Asia, "the number of foreign tourists reached about 28 million in 2023, more than double the 11 million in 2022."

    The new rules were effective from June 1. Passport holders from the following countries, who were previously receiving a 30-day stamp on arrival, will now be allowed to stay for 60 days:

    • Asia: India, Kazakhstan, Uzbekistan, Taiwan, Bhutan, Cyprus.
    • Europe: Malta, Romania, Bulgaria, Georgia.
    • Oceania: Papua New Guinea, Fiji.
    • Americas: Mexico.



    Most of the measures to boost tourism includes introduction of different kinds of visas or relaxation of requirements for one. Thailand has also introduced the Destination Thailand Visa (DTV) " targets digital nomads remote workers and freelancers, as well as those who want to learn muay Thai [boxing] and Thai cuisine," Foreign Ministry spokesperson Chai Wacharonke had announced in the month of May. For details on the visa do visit the official website of Thai Tourism or connect with the Embassy or consulate of your region.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #452
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    ഷെങ്കന്* വിസ ഫീസ് വര്*ധനവ് നിലവില്* വന്നു; യൂറോപ്യന്* യാത്രകള്* ചെലവേറും



    യൂറോപ്പിലേക്കുള്ള യാത്രകള്* ഇനിമുതല്* ചിലവേറും. ഷെങ്കന്* വിസയുടെ ഫീസില്* യൂറോപ്യന്* യൂണിയന്* ഏപ്പെടുത്തിയ വര്*ധനവ് ചൊവ്വാഴ്ച മുതല്* നിലവില്* വന്നു. 12 ശതമാനമാണ് ഫീസ് വര്*ധിപ്പിച്ചിരിക്കുന്നത്. 90 യൂറോ (8,141 രൂപ) ആണ് ഷെങ്കന്* വിസയുടെ പുതിയ ഫീസ്. നേരത്തെ ഇത് 80 യൂറോ ആയിരുന്നു.

    ആറുവയസ് മുതല്* 12 വരെയുള്ള കുട്ടികളുടെ ഫീ 40 യൂറോയില്* നിന്ന് 45 യൂറോയിലേക്കും വര്*ധിപ്പിച്ചിട്ടുണ്ട്. ഫീസ് വര്*ധനവിന്റെ കാര്യത്തില്* അംഗരാജ്യങ്ങള്*ക്കിടയില്* പൂര്*ണ യോജിപ്പില്ലെന്ന വാര്*ത്തകളും പുറത്തുവന്നിരുന്നു. 2020 ഫെബ്രുവരിയിലാണ് ഇതിന് മുന്*പ് ഫീസ് വര്*ധിപ്പിച്ചത്. സാധാരണഗതിയില്* മൂന്ന് വര്*ഷം കൂടുമ്പോഴാണ് യൂറോപ്യന്* കമ്മിഷന്* ഷെങ്കന്* വിസയുടെ ഫീസ് വര്*ധിപ്പിക്കുന്നത്. കഴിഞ്ഞ വര്*ഷത്തെ ഫീസ് വര്*ധനവ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്* നീട്ടിവെക്കുകയായിരുന്നു. അംഗരാജ്യങ്ങളിലെ വിലക്കയറ്റം, ജീവിതച്ചെലവുകള്* എന്നിവ അടിസ്ഥാനമാക്കിയാണ് ഫീസില്* മാറ്റം വരുത്താറുള്ളത്.

    ഫീസ് വര്*ധനവുമായി ബന്ധപ്പെട്ട് യൂണിയന്* പൊതുജനാഭിപ്രായം തേടിയിരുന്നു. ഫെബ്രുവരി 2 മുതല്* മാര്*ച്ച് ഒന്ന് വരെയായിരുന്നു അംഗരാജ്യങ്ങളിലുള്ളവര്*ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം. അഭിപ്രായം രേഖപ്പെടുത്തിയ പലരും ഫീസ് വര്*ധനവിലുള്ള എതിര്*പ്പ് അറിയിച്ചതായാണ് വിവരം. വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്*കുന്ന രാജ്യങ്ങള്*ക്കാണ് ഫീസ് വര്*ധവില്* വലിയ എതിര്*പ്പുള്ളത്. വിസ ഫീസ് വര്*ധിപ്പിക്കുന്നത് വിനോദസഞ്ചാരികളെ യൂറോപ്പില്* നിന്ന് അകറ്റുമെന്നാണ് ഇവരുടെ ആശങ്ക.

    ഇതിനിടയില്* ഇന്ത്യക്കാര്*ക്കായി അഞ്ച് വര്*ഷം വരെ കാലാവധിയുള്ള മള്*ട്ടിപ്പിള്* എന്*ട്രി ഷെങ്കന്* വിസകളും ആരംഭിച്ചിരുന്നു. ഇന്ത്യയും യൂറോപ്യന്* യൂണിയനും തമ്മില്* കുടിയേറ്റ-യാത്ര മേഖലകളിലുണ്ടാക്കിയ പുതിയ ധാരണകള്* പ്രകാരമാണ് വിസ നിയമങ്ങളില്* ഇളവ് വരുത്തിയത്. ഇത് സ്ഥിരമായി യൂറോപ്പ് യാത്രകള്* നടത്തുന്ന ഇന്ത്യക്കാര്*ക്ക് ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

    9,66,687 പേരാണ് കഴിഞ്ഞ വര്*ഷം ഇന്ത്യയില്* നിന്ന് ഷെങ്കന്* വിസയ്ക്കായി അപേക്ഷിച്ചത്. 1985ലാണ് യൂറോപ്പില്* സ്വതന്ത്രസഞ്ചാരം ലക്ഷ്യമിട്ട് ഏഴുരാജ്യങ്ങള്* ഷെങ്കന്* ഉടമ്പടിയില്* ഒപ്പുവെച്ചത്. പിന്നീട് കൂടുതല്* രാജ്യങ്ങള്* ഈ ഗ്രൂപ്പില്* അംഗമായി. ഈ വര്*ഷമെത്തിയ ബള്*ഗേറിയയും റൊമാനിയയും ഉള്*പ്പടെ 29 അംഗരാജ്യങ്ങളാണ് ഇതിലുള്ളത്. അതിര്*ത്തികളെന്ന കടമ്പകളില്ലാതെ പാസ്പോര്*ട്ട് രഹിതമായി യൂറോപ്യന്* യൂണിയനിലെ രാജ്യങ്ങളിലൂടെ യാത്രചെയ്യാമെന്നതാണ് ഷെങ്കന്* വിസയുടെ പ്രത്യേകത.

  4. #453
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    കൊച്ചിയില്* നിന്നും കുറഞ്ഞ ചെലവില്* ആന്*ഡമാന്* യാത്ര; ബഡ്ജറ്റ് പാക്കേജുമായി ഐ.ആര്*.സി.ടി.സി



    ണ്ടുതീരാത്തത്രയും വിസ്മയങ്ങള്* ഒളിപ്പിച്ചുവെച്ചിട്ടുള്ള ഇന്ത്യന്* വിനോദസഞ്ചാര കേന്ദ്രമാണ് ആന്*ഡമാന്* നിക്കോബാര്*. എത്രതവണ പോയാലും വീണ്ടും കാണാന്* തോന്നുന്നത്രയും മനോഹരവും വൈവിധ്യങ്ങള്* നിറഞ്ഞതുമായ കാഴ്ചകളാണ് ആന്*ഡമാന്* സഞ്ചാരികള്*ക്ക് മുന്നില്* തുറന്നിടുന്നത്. അതിമനോഹരമായ ഭൂപ്രകൃതിയും ലോകോത്തര ബീച്ചുകളും ചരിത്ര സ്മാരകങ്ങളുമെല്ലാമായി പെര്*ഫക്ട് ഡസ്റ്റിനേഷന്*.

    നിരവധി സ്വകാര്യ ടൂര്* ഏജന്*സികള്* ആന്*ഡമാനിലേക്ക് ടൂര്* പാക്കേജുകള്* നടത്തുന്നുണ്ടെങ്കിലും ഇതെല്ലാം ചെലവേറിയതാണ്. ഇവിടെയാണ് രാജ്യത്തിന്റെ പ്രിയപ്പെട്ട ട്രാവല്* ഏജന്*സിയായ ഇന്ത്യന്* റെയില്*വേ കാറ്ററിങ് ആന്*ഡ് ടൂറിസം കോര്*പ്പറേഷന്* (ഐ.ആര്*.സി.ടി.സി)യുടെ ആന്*ഡമാന്* പാക്കേജ് (S-E-A12) വ്യത്യസ്തമാകുന്നത്. ആന്*ഡമാനിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്* സന്ദര്*ശിക്കുന്ന പാക്കേജ്* ഈ യാത്ര സെപ്റ്റംബര്* 25ന് കൊച്ചിയില്* നിന്നാണ് പുറപ്പെടുന്നത്.


    5 രാത്രിയും 6 പകലും നീണ്ടുനില്*ക്കുന്ന ഈ യാത്രയില്* ആന്*ഡമാനിലെ പോര്*ട്ട് ബ്ലെയര്*, ഹാവ്*ലോക് ദ്വീപ്, നീല്* ദ്വീപ് തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം സന്ദര്*ശിക്കും. സെപ്തംബര്* 25 രാവിലെ 5.25 ന് കൊച്ചി വിമാനത്താവളത്തില്* നിന്ന് പുറപ്പെട്ട് ഉച്ചയോടെയാണ് പോര്*ട്ട് ബ്ലെയറിലെത്തുക. കോര്*ബിന്*സ് കോവ് ബീച്ച്, സെല്ലുലാര്* ജയില്* (ലൈറ്റ് ആന്*ഡ് സൗണ്ട് ഷോ ഉള്*പ്പടെ) തുടങ്ങിയവയാണ് ആദ്യ ദിവസത്തെ കാഴ്ചകള്*.
    പിറ്റേ ദിവസം റോസ് ദ്വീപിനും നോര്*ത്ത് ബേ ടൂറിനുമാണ് മാറ്റിവെക്കുന്നത്. നോര്*ത്ത് ബേയിലെ മനോഹരമായ സമുദ്രക്കാഴ്ചകളും പവിഴപ്പുറ്റുകളും ഗ്ലാസ് ബോട്ടം ബോട്ടില്* സഞ്ചരിച്ച് കാണാനുള്ള അവസരവുമുണ്ട്. 27 ന് രാവിലെ ക്രൂസ് ഷിപ്പില്* ഹാവ്*ലോക് ദ്വീപിലേക്ക് പോകും. ഹാവ്*ലോകില്* എത്തി ഹോട്ടലില്* വിശ്രമിച്ച ശേഷം ഉച്ചയോടെ ലോകപ്രശസ്തമായ രാധാനഗര്* ബീച്ചിലേക്ക് പോകും. തുടര്* ദിവസങ്ങളില്* കാലാപത്തര്* ബീച്ച്, നീല്* ദ്വീപ്, ലക്ഷ്മണ്*പുര്* ബീച്ച്, ഭരത്പുര്* ബീച്ച്, നാച്ചുറല്* ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്*ശിക്കും. സെപ്തംബര്* 30ന് പോര്*ട്ട്*ബ്ലെയര്* വിമാനത്താവളത്തില്* നിന്നാണ് മടക്കയാത്ര.

    50,900 രൂപ മുതല്* 64,420 വരെയാണ് ഈ പാക്കേജിന്റെ നിരക്ക്. കുട്ടികള്*ക്ക് 38,250 രൂപ മുതല്* 46,250 രൂപ വരെയുമാണ് ടിക്കറ്റ്. വിമാനയാത്രയും ഹോട്ടല്* താമസവും ഗൈഡും മറ്റ് ചിലവുകളും ഉള്*പ്പടെയാണ് ഈ നിരക്ക്. കൂടുതല്* വിവരങ്ങള്*ക്ക് 04842382991 എന്ന നമ്പറില്* ബന്ധപ്പെടാം. ഐ.ആര്*.സി.ടി.സി വെബ്*സൈറ്റ് വഴിയും പാക്കേജ് ബുക്ക് ചെയ്യാം.

    https://www.irctctourism.com/pacakag...kageCode=SEA12


  5. Likes frincekjoseph liked this post
  6. #454
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,197

    Default

    Lakshadweep povan sponsorship veno ? from residents ?
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  7. #455
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    ചെലവ് ഏറ്റവും കുറവ്*, ഇന്ത്യക്കാര്*ക്ക് വിസ വേണ്ടാത്ത രാജ്യം; റോഡ് മാര്*ഗവും പോകാം



    ര്*ണശബളിതമായ കൊടിതോരണങ്ങളാല്* അലംകൃതമായ വഴികള്*... ആധ്യാത്മികനിറവിന്റെ സ്തംഭങ്ങളായ വലിയ ക്ഷേത്രങ്ങളും ബുദ്ധശില്പങ്ങളും. ഒപ്പം അനുഗ്രഹീതമായ പ്രകൃതിയും.... ഹിമാലയന്*ചെരിവിലെ ഭൂട്ടാനെന്ന കുഞ്ഞുരാജ്യത്തിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും സ്വപ്നസാക്ഷാത്കാരമാണ്. മഹത്തായ മതസാംസ്*കാരിക പൈതൃകത്തില്* നിറഞ്ഞുനില്*ക്കുമ്പോഴും സഞ്ചാരികളെ സ്*നേഹത്തോടെ സ്വാഗതം ചെയ്യുന്ന രാഷ്ട്രമാണ് ഭൂട്ടാന്*.

    കണ്ടിരിക്കേണ്ട പ്രകൃതി മനോഹാരിതയും, സോങ് എന്ന് അറിയപ്പെടുന്ന കെട്ടിടങ്ങളുടെ നിർമാണ സൗന്ദര്യവും, മഞ്ഞും മലഞ്ചെരുവുകളിലൂടെയുള്ള യാത്രകളും ഒക്കെയാണ് ഭൂട്ടാനെ എന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസിറ്റേഷനാക്കുന്നത്. തിംഫുവാണ് തലസ്ഥാനമെങ്കിലും രാജ്യത്തെ ഏക രാജ്യാന്തര വിമാനത്താവളം രണ്ടാമത്തെ നഗരമായ പാറോ താഴ് വരയിലാണ്. മലഞ്ചെരുവില്* നദിയുടെ കരയില്* സ്ഥിതി ചെയ്യുന്ന വിമാനത്താവളം ലോകത്തിലെ വിമാനം ഇറക്കാന്* ഏറ്റവും വെല്ലുവിളിയുള്ള എയര്*പോര്*ട്ടുകളില്* ഒന്നാണ്. ആകെ 20 ല്* താഴെ പൈലറ്റുമാര്*ക്ക് മാത്രമാണ് അവിടെ വിമാനം ഇറക്കാനുള്ള അംഗീകാരമുള്ളത്. ഇന്ത്യയില്* ഡല്*ഹി, ഗുവാഹാട്ടി, ബെഗ്ദോഗ്ര എന്നീ എയര്*പോര്*ട്ടുകളില്* നിന്ന് ഭൂട്ടാന്* എയര്*ലൈന്*സ് സര്*വീസുണ്ട്. വിമാനയാത്ര ചെലവേറിയതും കാലാവസ്ഥയെ ആശ്രയിച്ചുമാണിരിക്കുന്നത്. ബംഗാള്* അതിര്*ത്തിയില്* നിന്നുള്ള യാത്രയാണ് റോഡ് മാര്*ഗം ഏറ്റവും എളുപ്പം.



    ഇന്ത്യക്കാര്*ക്ക് വിസ വേണ്ട

    ഇന്ത്യയുമായി മികച്ച ബന്ധം നിലനിര്*ത്തുന്ന രാജ്യമാണ് ഭൂട്ടാന്*. അതിനാല്* തന്നെ ഈ മനോഹരമായ രാജ്യം സന്ദര്*ശിക്കാന്* ഇന്ത്യക്കാര്*ക്ക് വിസ എടുക്കേണ്ട ആവശ്യമില്ല. പകരം അതിര്*ത്തിനഗരമായ ഫുവെന്റ്*ഷോളിങില്* നിന്ന് പെര്*മിറ്റ് എടുക്കണം. ഏഴ് ദിവസമാണ് ഈ പെര്*മിറ്റിന്റെ കാലാവധി. റോഡ് മാര്*ഗം പോകുന്നവര്* എല്ലാ ചെക്ക് പോയന്റുകളിലും ഈ പെര്*മിറ്റ് കാണിച്ചാല്* മാത്രമേ ഭൂട്ടാനിലേക്ക് പ്രവേശിക്കാനാവുകയുള്ളു. ഏഴ് ദിവസത്തില്* കൂടുതല്* ഭൂട്ടാനില്* ചെലവഴിക്കാന്* ഉദ്ദേശിക്കുന്നവര്* തിംഫുവിലെ ഇമിഗ്രേഷന്* ഓഫീസില്* ചെന്ന് പെര്*മിറ്റ് നീട്ടി വാങ്ങണം. ഈ പെര്*മിറ്റ് അപേക്ഷിക്കുന്നതിന് ഇന്ത്യക്കാരില്* നിന്ന് ഒരു രൂപ പോലും ഈടാക്കുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

    പെര്*മിറ്റിന് അപേക്ഷിക്കാന്* വോട്ടര്* ഐഡി, പാസ്പോര്*ട്ട് തുടങ്ങിയവ തിരിച്ചറിയല്* രേഖയായി സ്വീകരിക്കും. അതേ സമയം ഡ്രൈവിങ് ലൈസന്*സും പാന്* കാര്*ഡും അംഗീകരിക്കില്ല. കേരളത്തില്* നിന്ന് ഏറ്റവും കുറഞ്ഞ ചിലവില്* അവിടെ എത്താന്* കോയമ്പത്തൂരില്* നിന്ന് ബെഗ്*ദോഗ്രയിലേക്ക് നേരത്തെ ബുക്ക് ചെയ്താല്* താരതമ്യേന കുറഞ്ഞ നിരക്കിന് വിമാനടിക്കറ്റ് ലഭിക്കും. ഇനി അതല്ലെങ്കില്* ട്രെയിന്* മാര്*ഗം ചെന്നൈയിലെത്തി അവിടെ നിന്ന് കൊല്*ക്കത്തയിലെത്തി വീണ്ടും ട്രെയിന്*മാര്*ഗം സിലിഗുഡിയിലെത്തി ഭൂട്ടാനിലേക്ക് വീണ്ടും റോഡ് മാര്*ഗം എത്തണം. അല്ലെങ്കില്* കൊച്ചിയില്* നിന്ന് കൊല്*ക്കത്ത- ബെഗ്ദോഗ്ര വഴിയെത്താം.


    കാണേണ്ട സ്ഥലങ്ങള്*

    ഭൂട്ടാനിലെത്തിയാല്* മറക്കാതെ പോകേണ്ട ഇടമാണ് ടൈഗേഴ്സ് നെസ്റ്റ്. ഒരു ട്രെക്കിങ് അനുഭവം കൂടിയാണത്. അപൂര്*വ്വമായ നിര്*മ്മിതി അതിന്റെ സൗന്ദര്യം കിഴക്കാം തൂക്കായ പാറക്കെട്ടില്* എങ്ങനെ അത് പണിതെന്നതും കണ്ടിരിക്കേണ്ട അത്ഭുതമാണ്. ഹിന്ദി സംസാരിക്കുന്നവരാണ് ഏറെ. 90 ശതമാനം ജനങ്ങള്*ക്കും ഹിന്ദി ഭാഷ അറിയാം. എന്*ഗുള്*ട്രം എന്നാണ് ഭൂട്ടാന്റെ കറന്*സിയുടെ പേര്. ഇന്ത്യന്* രൂപയുടെ അതേ മൂല്യം. ഇന്ത്യന്* രൂപ നല്*കിയാലും കടക്കാര്* സ്വീകരിക്കും, അതല്ലെങ്കില്* ഇന്ത്യന്* രൂപ കൊടുത്താല്* കറന്*സി മാറ്റിക്കിട്ടും. തിംഫുവിലെ ബുദ്ധ ഡോര്*നെമ ബുദ്ധന്റെ ഏറ്റവും വലിയ പ്രതിമകളില്* ഒന്നാണ്. 206 അടിയാണ് ഉയരം. വെങ്കലത്തില്* തീര്*ത്ത ബുദ്ധന്* പത്മാസനത്തിലിരിക്കുന്ന പ്രതിമയില്* സ്വര്*ണം പൂശിയിരിക്കുന്നു. പുനാക്ക താഴ്*വരയാണ് മറ്റൊരു ഡെസ്റ്റിനേഷന്*. ഡോച്ചുല പാസ്സിലെ ജീവത്യാഗം ചെയ്ത സൈനികരുടെ ഓര്*മ്മയ്ക്കായി സ്ഥാപിച്ചിട്ടുള്ള സ്തൂപങ്ങള്* ഇവിടെയുണ്ട്. താഴ്വരയെത്തിയാല്* പുനാക്ക സോങ് കാണാം.

  8. #456
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    ഒമാന്* - ഒറ്റക്ലിക്കില്* വിസ, രണ്ടര മണിക്കൂര്* യാത്ര; മലയാളികള്*ക്ക് ഏറെ പ്രിയപ്പെട്ട വിദേശ രാജ്യം






    കൊച്ചിയില്* നിന്നും വെറും രണ്ടര മണിക്കൂര്* പറന്നാല്* എത്തുന്ന അതിമനോഹരമായ രാജ്യമാണ് ഒമാന്*. മലയാളിക്ക് പരിചിതമാണെങ്കിലും ഏതൊരു സഞ്ചാരിയെയും ആശ്ചര്യപ്പെടുത്തുന്ന കാഴ്ചകള്* ഒമാനില്* കാത്തിരിപ്പുണ്ടെന്നുള്ള കാര്യം പലര്*ക്കുമറിയില്ല. അതിമനോഹരമായ ബീച്ചുകള്*, മലനിരകള്*, മണല്*തീരങ്ങള്*, മരുപ്പച്ചകള്* തുടങ്ങി അനന്തമായ കാഴ്ചകളാണ് ഒമാനിലുള്ളത്. സാഹസിക വിനോദസഞ്ചാരത്തിന് ലോകോത്തര നിലവാരമുള്ള ഡെസ്റ്റിനേഷനുകളും ഈ അറബ് രാജ്യത്തുണ്ട്.

    ഇന്ത്യയിലെ പ്രധാന നഗരങ്ങളില്* നിന്നെല്ലാം ഒമാനിലേക്കു നേരിട്ട് ഫ്*ലൈറ്റുകള്* ലഭിക്കും. ഇന്ത്യന്* പൗരന്*മാര്*ക്ക് ഇ-വിസയില്* പ്രവേശിക്കാവുന്ന രാജ്യമാണ് ഒമാന്*. ഇപ്പോഴാകട്ടെ ഇ.വിസ പ്രോസസ് ഒമാന്* ഏറെ ലളിതമാക്കിയിട്ടുണ്ട്. വിസ അപേക്ഷകള്* പൂര്*ണമാണെങ്കില്* അപേക്ഷിച്ച ഉടന്*തന്നെ വിസ ലഭിക്കുന്നതിനുള്ള സൗകര്യം ഓണ്*ലൈന്* സംവിധാനത്തിലൂടെ റോയല്* ഒമാന്* പോലീസ് ഒരുക്കിയിട്ടുണ്ട്. സാധാരണഗതിയില്* പത്ത് ദിവസത്തേക്കാണ് ഇ-വിസ ലഭിക്കുക.

    വിസ്മയിപ്പിക്കുന്ന കാഴ്ചകള്*

    രാജ്യത്തിന്റെ വലിയൊരു വിഭാഗവും മരുഭൂമിയാണെങ്കിലും പച്ചപ്പ് നിറഞ്ഞ മലനിരകളും മലനിരകളും കടലുമൊക്കെ ഒമാനിലെ കാഴ്ചകളെ മനോഹരമാക്കുന്നു. മണല്*തീരങ്ങളിലെയും മലമുകളിലെയും ക്യാമ്പിങ്ങ് മറക്കാനാകാത്ത അനുഭവമാണ് സഞ്ചാരികളില്* സൃഷ്ടിക്കുക. ഒമാനിലെ കടല്*തീരങ്ങള്* സ്*കൂബ ഡൈവിങ്, സ്*നോര്*ക്കലിങ്, കയാക്കിങ്, സര്*ഫിങ് പോലുള്ള സാഹസികതകള്*ക്ക് മികച്ച ഇടമാണ്. അപൂര്*വമായ മത്സ്യസമ്പത്തും പവിഴപ്പുറ്റും നിറഞ്ഞ ഒമാന്*തീരത്തെ സ്*കൂബക്കാഴ്ചകള്* മായികമാണ്.



    മരുഭൂമി ക്യാമ്പിങ്ങുകള്* യാത്രക്കാര്* തിരഞ്ഞെടുക്കുന്നത് രാത്രികാലങ്ങളിലെ വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചകള്* കാണാനാണ്. നക്ഷത്രങ്ങള്* നിറഞ്ഞ ആകാശത്തിന്റെ കീഴിലിരുന്ന ഭക്ഷണം കഴിക്കാനും അറബ് നൃത്തങ്ങളാസ്വദിക്കാനും നിരവധി സഞ്ചാരികളാണെത്തുന്നത്. സാന്*ഡ് ബോര്*ഡിങ്, ഡ്യൂണ്* ബാഷിങ്, ക്വാഡ് ബൈക്കിങ്, ക്യാമല്* സഫാരി തുടങ്ങി മരുഭൂമികള്* ഒരിക്കലും സഞ്ചാരികളെ നിരാശപ്പെടുത്തില്ല. കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് സമ്പന്നമാണ് ഒമാന്*. അല്* ആലം പാലസ്, ജബ്റീന്* കോട്ട തുടങ്ങിയവ നിര്*ബന്ധമായും കണ്ടിരിക്കണം.

    ഒമാന്റെ പ്രകൃതിഭംഗി ആസ്വദിക്കാനുള്ള ഏറ്റവും മികച്ച മാര്*ഗങ്ങളിലൊന്നാണ് കപ്പല്*യാത്രകള്*. മലനിരകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് മനോഹരമായ ഒമാന്* കടലിലൂടെ കപ്പലില്* കറങ്ങാം. ട്രക്കിങ്, ഹക്കൈിങ്, മൗണ്ടന്* ബൈക്കിങ് തുടങ്ങി സാഹസിക സാധ്യകള്*ക്ക് അവസാനമില്ല.



    സലാല- അറബ് മണ്ണിലെ കൊച്ചുകേരളം

    ഒമാനിലെ രണ്ടാമത്തെ വലിയ നഗരമാണ് പരമ്പരാഗതസംസ്*കാരമുള്ള സലാല എന്ന പച്ചപ്പാര്*ന്ന പ്രദേശം. സൗദി അറേബ്യ, യു.എ.ഇ., യെമെന്* എന്നീ രാജ്യങ്ങളെ തൊട്ടുനില്*ക്കുന്ന അറബിക്കടലിന്റെ സ്പര്*ശമേറ്റ പ്രദേശം. സിന്ധ്, സാന്*സിബാര്*, ബലൂചിസ്താന്*, ഇറാന്*, യെമെന്* എന്നിവയുമായി തൊട്ടുനില്*ക്കുന്ന ഇന്ത്യന്*മഹാസമുദ്രം സംഗമിക്കുന്ന ഒമാന്റെ പ്രധാനയിടം. ഭൂതകാലത്തിന്റെ മഹാപൈതൃകം രേഖപ്പെടുത്തിയ നാട്.

    മസ്*കറ്റില്*നിന്ന് 1000 കിലോമീറ്റര്* ദൂരെയാണ് സലാല എന്ന കൊച്ചുകേരളം. യു.എ.ഇ.യില്*നിന്നാണെങ്കില്* 1500 കിലോമീറ്റര്* ദൂരം. വിമാനത്തില്* ഒന്നരമണിക്കൂര്* സമയമാണെങ്കില്* റോഡ് മാര്*ഗം 12 മുതല്* 18 മണിക്കൂര്*വരെ വേണ്ടിവരും. പ്രകൃതിസൗന്ദര്യം കനിഞ്ഞ സലാല ഒരു കൊച്ചു സ്വിറ്റ്*സര്*ലന്*ഡ് എന്നും പറയാറുണ്ട്. മഞ്ഞും മഴയും ഇളവെയിലും കുന്നും പുഴയും കാടും മരങ്ങളുമെല്ലാം ഇവിടെയുണ്ട്. മാവും പ്ലാവും തെങ്ങും കവുങ്ങും പച്ചക്കറികളുമെല്ലാം സുലഭം. ഈന്തപ്പനപോലെ തെങ്ങുകളുമുണ്ട്.

    കേരളത്തില്* കാലവര്*ഷം തുടങ്ങുമ്പോള്*ത്തന്നെ സലാലയില്* തുള്ളിമുറിയാതെ മഴപെയ്യും. കേരളത്തിലെ ഹരിതാഭമായ അന്തരീക്ഷമുള്ള സലാലയില്* നാട്ടില്* കാണുന്ന വന്*മരങ്ങളും സമൃദ്ധമായുണ്ട്. മലയാളിയുടെ ശരാശരി ഗൃഹാതുരതയും പൊടിതട്ടി പുറത്തെടുക്കാവുന്ന ഭൂമികയാണിവിടം. സഞ്ചാരികള്*മാത്രമല്ല ഉപജീവനം നടത്തുന്ന മലയാളികളുമേറെയാണ് സലാലയില്*. കൃഷിയാണ് സലാലയിലെ പ്രധാന ഉപജീവനമാര്*ഗം. മലമുകളില്*നിന്നുള്ള ഉറവജാലമാണ് കൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. തദ്ദേശീയരായ ഒമാനികളും ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്*നിന്നുള്ള ലക്ഷക്കണക്കിന് ജോലിക്കാരും ഇവിടെയുണ്ട്. അറബികളാണെങ്കിലും മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്നവരും ഒട്ടേറെ.

    സലാലയില്* കേരളത്തിലേതുപോലെ ഒട്ടേറെ ഊടുവഴികളുമുണ്ട്. അവയ്ക്ക് ഇരുപുറവും സമൃദ്ധമായ വാഴക്കൂട്ടം. 'കദളിയും പൂവനും നേന്ത്രനും' കുലച്ചുനില്*ക്കുന്നു. കരിമ്പിന്*കൂട്ടങ്ങളും ചേമ്പും വെറ്റിലയുമെല്ലാം സലാലയിലുണ്ട്. ഇസ്ലാം മതത്തിന്റെയും സംസ്*കാരത്തിന്റെയും ചെപ്പേടുകള്* സൂക്ഷിക്കുന്ന അല്* ബലിദ് ആര്*ക്കിയോളജിക്കല്* മ്യൂസിയം സലാലയിലെ സഞ്ചാരികളുടെ പ്രധാന സന്ദര്*ശനകേന്ദ്രമാണ്. ഒരു നാടിന്റെ ജൈവസൗന്ദര്യം ഒട്ടും കൃത്രിമത്വമില്ലാതെ സലാലയില്* കാണാം. തലയെടുപ്പുള്ള കുന്നുകള്*, ജലാശയങ്ങള്*, മണല്*ത്തിട്ടകള്*, മേഞ്ഞുനടക്കുന്ന ഒട്ടകങ്ങള്*, കാടും ആകാശവിസ്താരവും എല്ലാം ചേര്*ന്ന മഹാശ്ചര്യമാണ് സലാല. 45 കിലോമീറ്റര്* അകലെ സ്ഥിതിചെയ്യുന്ന ബൈത്ത് സബിഖ് പര്*വതപ്രദേശം. അവിടെയാണ് അയൂബ് നബിയുടെ ഖബറിടം. അവിടത്തെ സ്ഥായിയായ കുളിര്*മ, ഇളംകാറ്റ്. സഞ്ചാരികളുടെ പ്രിയപ്പെട്ട തീര്*ഥാടനകേന്ദ്രം. ബൈത്ത് സബിഖ് പര്*വതങ്ങളുടെ താഴ്വരയിലെ ജലാശയം നബി തിരുമേനി ഉപയോഗിച്ച കുളമാണെന്നും വിശ്വാസികള്* കരുതുന്നു.

  9. #457
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    ഇന്ത്യക്കാര്*ക്ക് സര്*വസ്വാതന്ത്രവുമുള്ള രാജ്യം; തുച്ഛമായ ചെലവില്* എത്താം, പാസ്*പോര്*ട്ട് വേണ്ട



    ന്ത്യക്കും ചൈനക്കുമിടയില്* സ്ഥിതി ചെയ്യുന്ന അതിമനോഹരമായ രാജ്യമാണ് നേപ്പാള്*. എവറസ്റ്റ് ഉള്*പ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളില്* എട്ടെണ്ണവും ഇവിടെയാണ്*. ഇന്ത്യയില്* നിന്നുള്ള സഞ്ചാരികള്*ക്ക് പോക്കറ്റ് കീറാതെ എളുപ്പത്തില്* നേപ്പാളില്* പോയി വരാം. ഇന്ത്യയുമായി തുറന്ന അതിര്*ത്തി പങ്കിടുന്ന രാജ്യം കൂടിയാണ് നേപ്പാള്* എന്നതും സഞ്ചാരികളെ ഇങ്ങോട്ട് ആകര്*ഷിക്കുന്നു.

    പ്രതിവര്*ഷം പത്തുലക്ഷത്തിലേറെ സഞ്ചാരികളാണ് നേപ്പാളില്* എത്തുന്നത്. ഇവരില്* വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്. അതിമനോഹരമായ ഹിമാലയന്* ഭൂപ്രകൃതിയും സാംസ്*കാരിക നിര്*മ്മിതികളും മഹത്തായ സംസ്*കാരവും ടൂറിസം സാധ്യതകളുമെല്ലാം നേപ്പാളിനെ ഒരു പെര്*ഫക്ട് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. വിദേശയാത്രയുടെ യാതൊരു നൂലാമാലകളുമില്ലാതെ, ഒരു പാസ്*പോര്*ട്ട് പോലുമില്ലാതെ ഇന്ത്യക്കാര്*ക്ക് ഈ മനോഹര രാജ്യത്ത് പോകാനാകും.



    സഞ്ചാരികളെ നിരാശരാക്കില്ല

    ഹിമാലയത്തിന്റെ താഴ്*വാരത്തുകിടക്കുന്ന ഒരു ഹൈന്ദവരാജ്യം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതിചെയ്യുന്നത് നേപ്പാളിലാണ്. ഫെഡറല്* ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാള്* എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക വിളിപ്പേര്. കാഠ്മണ്ഡുവാണ് തലസ്ഥാനം.

    കാഠ്മണ്ഡു ദര്*ബാര്* സ്*ക്വയര്*, പശുപതി ക്ഷേത്രം, സ്വയംഭൂനാഥ്, ഗാര്*ഡന്* ഓഫ് ഡ്രീംസ്, താല്* ബരാഹി ക്ഷേത്രം, കാഠ്മണ്ഡുവിലെ രണ്ടു നിലയുള്ള പെഗോഡ, ഇന്റര്*നാഷണല്* മൗണ്ടെന്* മ്യൂസിയം, റോയല്* പാലസ്, അന്നപൂര്*ണ കൊടുമുടി, ചിത്വന്* ദേശീയ ഉദ്യാനം, നാഗര്*കോടിലെ സൂര്യോദയവും അസ്തമനവും, ബുദ്ധന്റെ ജന്*മംകൊണ്ട് അനശ്വരമായ ലുംബിനി തുടങ്ങി സന്ദര്*ശകര്*ക്ക് കണ്*നിറയെ കാണാന്* കാഴ്ചകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്, നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി. അന്നപൂര്*ണ താഴ്*വരയിലെ ട്രക്കിങ് അനേകം യാത്രികരെ ആകര്*ഷിക്കുന്ന നേപ്പാളിലെ പ്രധാന വിനോദമാണ്.




    എങ്ങനെ എത്തിച്ചേരാം

    ഇന്ത്യക്കാര്*ക്ക് വിസയില്ലാതെ ഇവിടെ സന്ദര്*ശിക്കാം. 1950-ല്*ഉണ്ടാക്കിയ ഇന്*ഡോ-നേപ്പാള്* സമാധാന-സൗഹൃദകരാര്* അനുസരിച്ച് ഇന്ത്യക്കാര്* നേപ്പാളില്* സര്*വതന്ത്രസ്വതന്ത്രരാണ്. നേപ്പാളിലെവിടെയും ഇന്ത്യക്കാര്*ക്ക് യാത്രചെയ്യാം, തൊഴിലെടുക്കാം, താമസിക്കാം. വിലക്കുകളൊന്നുമില്ല. വിമായാത്രയ്ക്ക് പാസ്പോര്*ട്ട് ആവശ്യമായി വരും. എന്നാല്* റോഡ് മാര്*ഗമുള്ള യാത്രയ്ക്ക് അതുപോലും ആവശ്യമില്ല. അതേസമയം പാസ്പോര്*ട്ടോ അല്ലെങ്കില്* ഇലക്ഷന്* ഐഡി കാര്*ഡോ കൈയില്* കരുതുന്നത് ഉത്തമമാണ്.

    വിമാനമാര്*ഗവും പോവാമെങ്കിലും റോഡ് മാര്*ഗമുള്ള യാത്രയാണ് ബജറ്റ് യാത്രികര്*ക്ക് നല്ലത്. ഡല്*ഹിയില്* നിന്ന് പോകുന്നവര്*ക്ക് ഭൈരവയ്ക്ക് സമീപമുള്ള സുനൗലി ബോര്*ഡര്* ക്രോസിങ്, പട്ന വഴിയുള്ള റക്സോള്* ബോര്*ഡര്*, ഗാംങ്*ടോക്ക് വഴി പാനിതങ്കി, ഡല്*ഹി- ഉത്തരാഖണ്ഡ് വഴി ബന്*ബാസ എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. നേപ്പാളിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസ് സര്*വീസുകളും ലഭ്യമാണ്.



    താമസം

    ബജറ്റ് ഹോട്ടലുകളുടെയും ബാക്ക്പാക്കിങ് ഹോസ്റ്റലുകളുടെയും നാടാണ് നേപ്പാള്*. നേപ്പാളിലുടനീളം ഇത്തരം താമസസ്ഥലങ്ങള്* ലഭ്യമാകും. ഓണ്*ലൈന്* ബുക്കിങ് സംവിധാനങ്ങള്* ഉപയോഗിച്ച് നേരത്തെ ബുക്ക് ചെയ്താല്* അല്*പം കൂടെ പണം ലാഭിക്കാം. യാത്രകള്*ക്ക് ഷെയര്* ടാക്*സികളും ലോക്കല്* ബസുകളും ലഭ്യമാണ്. മിക്കവാറും എല്ലാ പ്രദേശങ്ങളിലും ലോക്കല്* ബസ് സര്*വീസുകള്* ലഭ്യമാണ്. ഒറ്റയ്ക്കാണ് നേപ്പാളിലെത്തുന്നതെങ്കില്* വിവിധ ട്രാവല്* ആപ്ലിക്കേഷനുകള്* ഉപയോഗിച്ച് സഹയാത്രികരെ കണ്ടെത്തി ഒന്നിച്ച് യാത്ര ചെയ്യുന്നതും ചിലവുകള്* കുറയ്ക്കും.

    നേപ്പാളി ആണ് ഔദ്യോഗിക ദേശീയഭാഷ. അതേസമയം മൈഥിലി, ഭോജ്പുരി, ഇംഗ്ലീഷ് എന്നീ ഭാഷകളും നേപ്പാളില്* വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേപ്പാളി റുപ്പീ ആണ് കറന്*സി. ഒപ്പം ഇന്ത്യന്* കറന്*സിയും വിനിമയരംഗത്തുണ്ട്.

  10. #458
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    കേരളത്തിനും തമിഴ്*നാടിനും ഇടയിലെ ഈ സുന്ദരഗ്രാമം; അതിരപ്പള്ളിയില്* നിന്നും കാടുകടന്നു പോകാം



    തിരപ്പിള്ളിയില്* നിന്നും കാടുകടന്നു ചെന്നാല്*, തേയിലക്കൊളുന്തിലും കോടമഞ്ഞിലും കോര്*ത്തിട്ട അതിര്*ത്തി ഗ്രാമം കാണാം... മലയാളത്തിനും തമിഴിനും ഇടയില്* 'സാന്*ഡ്വിച്ച്' ആയ കൊച്ചുഗ്രാമം... തേയിലയ്ക്കൊപ്പം അവിടുത്തുകാരിപ്പോള്* ടൂറിസവും നുള്ളുന്നു....

    അതിമനോഹരമായ വനപാതകളിലൊന്നിലേക്ക് കയറുംമുമ്പേ അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടത്തിനരികെയെത്തി കാട്ടരുവിയിലൊന്നു മുഖം കഴുകാം. മലക്കപ്പാറയിലേക്കിവിടുന്ന് 53 കിലോമീറ്ററുണ്ട്. അതില്* അമ്പതിലും പച്ചപ്പ് പീലിവിടര്*ത്തി നില്*ക്കും. വിരിഞ്ഞൊഴുകുന്ന ചാര്*പ്പ വെള്ളച്ചാട്ടവും പരന്നൊഴുകി പോകുന്ന വാഴച്ചാല്* വെള്ളച്ചാട്ടവും കഴിഞ്ഞാല്* പിന്നെ കാടിന്റെ തോളില്* കൈയിട്ടാണ് യാത്രാവഴികള്*.




    ഇനിയുള്ള യാത്രയില്* പെരിങ്ങല്*ക്കുത്ത് ഡാം കാണാം (അധികൃതര്* അനുവദിച്ചാല്* മാത്രം). ഇനിയങ്ങോട്ട് വാച്ചുമരവും ആനക്കയവുമൊക്കെ കാടിനെ മുകളിലേക്ക് മുകളിലേക്കെത്തിക്കും. സിദ്ധന്* പോക്കറ്റും കുമ്മാട്ടിയുമെല്ലാം ഉയരങ്ങളിലേക്ക് സഞ്ചാരിയെ പിടിച്ചുകയറ്റും. അമ്പലപ്പാറ കഴിയുന്നതോടെ മുകളിലേക്ക് രണ്ട് കൊടുംവളവുകള്* കാണാം.

    ആനത്താരകള്* കടന്നുവേണം യാത്ര. എപ്പോള്* വേണമെങ്കിലും കുട്ടിയാനകളുമൊത്ത് ആനക്കൂട്ടം വഴിക്ക് വട്ടം വന്നേക്കാം. അല്ലെങ്കില്* മറ്റേതെങ്കിലും വന്യജീവികള്*. വളരെ ശ്രദ്ധിച്ച് അധികം വേഗമില്ലാതെ വേണം പോകാന്*. ഇനിയങ്ങോട്ട് ഇടതുപക്ഷമാകുന്നതാണ് നല്ലത്. ആ ഭാഗത്തൊരു കാഴ്ച കാത്തിരിപ്പുണ്ട്. കേരള ഷോളയാര്* അഥവ ലോവര്* ഷോളയാര്* ഡാമിന്റെ വൃഷ്ടിപ്രദേശം. നീലനിലാവ് കണ്ണാടിയില്* നോക്കിയപോലെ തടാകം.



    ചൊരിങ്ങലും പെരുമ്പാറയും കടന്ന് പോകുമ്പോഴൊരു ചെറിയ വെള്ളച്ചാട്ടമുണ്ട്. ഇവിടം കഴിഞ്ഞാലാണ് മലക്കപ്പാറയെന്ന തേയിലകൊണ്ട് പൊതിഞ്ഞ ഗ്രാമം. തേയിലത്തോട്ടത്തിന് നടുവില്* നിന്ന് നല്ലൊരു ചായ കുടിക്കാം. ചിലപ്പോള്* കോടമഞ്ഞും കൂട്ടിനുണ്ടാകും. റേഷനരിയുടെ കൊതിപിടിച്ച് ഇടയ്ക്കിടെ ആനക്കൂട്ടവുമെത്താറുണ്ടിവിടെ.

    മലക്കപ്പാറ ചെക്പോസ്റ്റില്* കേരളം തീരും. അല്*പം കൂടി ചെന്നാല്* തമിഴ്നാടിന്റെ അപ്പര്* ഷോളയാര്* ഡാം. ഇവിടെ യാത്ര അവസാനിപ്പിച്ച് വേണമെങ്കില്* മടങ്ങാം. അല്ലെങ്കില്* വാല്*പാറയിലേക്കും പൊള്ളാച്ചിയിലേക്കും യാത്ര തുടരാം.

    യാത്ര

    ദൂരം: കൊച്ചി നഗരത്തില്* നിന്നും കറുകുറ്റി, ഏഴാറ്റുമുഖം വഴി പോകാം (112കി.മീ). കെ.എസ്.ആര്*.ടി.സി. യാത്രയാണ് ഉദ്ദേശ്യമെങ്കില്* ചാലക്കുടി വഴി പോകാം (125 കി.മീ). സ്വന്തം വാഹനത്തിലാണെങ്കില്* അതിരപ്പിള്ളിക്ക് മുന്നേ ഇന്ധനം നിറയ്ക്കണം. പിന്നെ വാല്*പ്പാറയിലേ ഇന്ധനം നിറയ്ക്കാനാകു.



    കെ.എസ്.ആര്*.ടി.സി. ചാലക്കുടി ഡിപ്പോയില്* നിന്നും മലക്കപ്പാറയ്ക്കും തിരിച്ചും ദിവസേന നാലു സര്*വീസുകള്* ഉണ്ട്. ഫോണ്*: 0480 2701638. മുന്*കൂര്* ബുക്കിങ് അനുസരിച്ച് ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും പ്രത്യേക സര്*വീസുമുണ്ട്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •