വിഷുകവിത
വീണ്ടും വിഷുക്കാലം വന്നെത്തി
വീണ്ടും നല്ലൊരു പൂക്കാലവും
പൊൻ ചെമ്പകം പൂത്ത നാട്ടുവഴിയിൽ
മേടക്കാറ്റിൻ ദലമർമരം
വര്ണതേരിൻ ചിറകുമായി
വർണങ്ങൾ ഏറെ വിതറി നിന്നു
മേടമൊരു ഉത്സവ കാലമല്ലോ
മുറ്റത്ത്* മത്താപ്പ് വിരിയും കാലം
നെയ്തലാമ്പൽ പൂത്ത പാടമുണ്ട്
നെന്മണി ഒഴിഞ്ഞ കാലം വിഷു
കളകളം ഒഴുകും അരുവികളും
കൂകു പാടും കുയിലുകളും
കൂവള ചില്ലയിൽ കണ്ട കിളി
ഏതോ പഴംപാട്ട് പാടിയെന്നോ
അതേറ്റു പാടിയ കുഞ്ഞിക്കിളി
മാമ്പഴ കാലത്തിനു മാറ്റ് കൂട്ടി
ദേശാടന പക്ഷി എത്തുമുന്പേ
നാടിനും നാട്ടാർക്കും ഉത്സവമായി
വീണ്ടും വിഷുക്കാലം വന്നെത്തി
വീണ്ടും നല്ലൊരു പൂക്കാലവും...