മുവാറ്റുപുഴ - മരിയ
മ്മാറ്റിനീ ,65-70% സ്റ്റാറ്റസ്
വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ ആണ് പടം കാണാൻ പോയത് ...പ്രതീക്ഷിച്ചത് പോലെ തന്നെ ഒരു സാധാരണ സിനിമ ....തുടക്കം അല്പം ബോർ അടിപ്പിചെങ്കിലും ഒരു നോർമൽ ലെവലിൽ പടം മുന്നോട്ടു നീങ്ങി .
അഡ്വക്കേറ്റ് സത്യ ആയി ചാക്കോച്ചൻ തിളങ്ങി.ദൈവം തമ്പുരാൻ കോടതിയിൽ നേരിട്ട് ഇറങ്ങി വന്നാലും താൻ കോടതിയിൽ നിന്ന് സാത്താനെ പുല്ലു പോലെ ഇറക്കി കൊണ്ട് പോകും എന്ന് പറയാൻ മാത്രം ധൈര്യമുള്ള അഡ്വക്കേറ്റ് ആണ് സത്യ .അയാളുടെ കയ്യില് ഒരു ആത്മഹത്യാ കേസ് വന്നു പെടുന്നു .അത് സത്യ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ലോ പോയിന്റ്* എന്നാ സിനിമയുടെ കഥ.
എല്ലാവരും അവരവരുടെ റോളുകൾ നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് .തുടക്കത്തിൽ സുരാജ് കുറച്ചു ചിരിപ്പിച്ചു .നമിത വരുന്നതോടെ പടം നമിതയുടെ കൈകളിൽ ആണ് .പിന്നെ പടം മുന്നോട്ടു കൊണ്ട് പോകുന്നത് നമിത അവതരിപ്പിച്ച മായ എന്നാ കഥാപാത്രം ആണ്...വളരെ കൈയ്യടക്കത്തോടെ മായയെ ഭദ്രമാക്കാൻ നമിതയ്ക്ക് സാധിച്ചു.
അവസാനം കുറെ ട്വിസ്ടുകളിലൂടെ കഥാഗതി മാറ്റി മറിക്കാൻ ഡയറക്ടർ & സ്ക്രിപ്റ്റ് റൈറ്റർ സ്രെമിച്ചു എങ്കിലും വലിയ ഒരു ഇമ്പാക്റ്റ് പ്രേക്ഷകരിൽ ഉണ്ടാക്കാൻ അതിനു സാധിച്ചില്ലാ.എന്നിരുന്നാലും മൊത്തത്തിൽ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ് ലോ പോയിന്റ്*...
പോസിറ്റിവ്
ചാക്കോച്ചൻ
നമിത
സംവിധാനം & സ്ക്രിപ്റ്റ് ഒരു പരിദി വരെ
ബാക്ക്ഗ്രൌണ്ട് മ്യൂസിക്*
ക്ലൈമാക്സ് ട്വിസ്റ്റ്*
നെഗറ്റീവ്
ലാഗ്ഗിംഗ് ഉണ്ട് പല ഭാഗത്തും
പ്രീ ക്ലൈമാക്സ് ട്വിസ്റ്റ്* കഴിയുമ്പോൾ നമ്മൾ ശശി ആയ പോലെ തോന്നും
സോങ്ങ്സ്
റേറ്റിംഗ് - 2.75/5
വെർഡിക്റ്റ് - അവെരാജ് ടു അബോവ് ആവെരാജ്
Sponsored Links ::::::::::::::::::::Remove adverts | |
Thanks babichan...
ENNU NINTE MOIDEEN