kerala
മാസ്റ്റർ ബ്ലാസ്റ്ററ് സച്ചിൻ തെണ്ടുൽക്കർ കേരളാ ബ്ലാസ്റ്ററുമായിത്തുടങ്ങുന്ന പുതിയ ഇന്നിങ്ങ്സ് വിജയങ്ങളോടെ മുന്നേറട്ടേ. ലോക ഫുട്ബാളിൽ പിന്നോട്ടിറങ്ങിക്കൊണ്ടേയിരിക്കുന്ന ഇന്ത്യൻ ടീമിന് പുതിയ ജീവവായു നൽകുന്നതാണ് സൂപ്പർ ലീഗിന്റെ രംഗപ്രവേശം. സച്ചിന് അഭിപ്രായപ്പെട്ടത് പോലെ ഒരു കാലത്ത് ഇന്ത്യൻ ടീമെന്നാൽ കേരളാടീം ആയിരുന്നു. പ്രത്യേകിച്ചും കേരളാ* പോലീസ്. ഫുട്ബാളിൽ വേരുകളും ഭാവി വാ*ഗ്ദാനങ്ങളും കളിക്കമ്പക്കാരുമൊക്കെ ഏറ്റവും കൂടുതലുള്ളത് കേരളത്തിൽത്തന്നെയാണെന്നത് സച്ചിനിലെ സ്പോറ്ട്സ് ജീനിയസിന് നന്നായറിയാം. കേരളാഫുട്ബാളിൽ വിത്തിറക്കാനുള്ള സച്ചിന്റെ ഈ വലിയ ശ്രമം വൻ മാറ്റങ്ങളാ*യിരിക്കും സൃഷ്ടിക്കുക്ക.ഇനിയെന്തായാലും നമുക്ക് ഭാവിയിൽ ഇന്ത്യൻ ടീം ലോകകപ്പിൽ കളിക്കുന്നത് സ്വപ്നം കണ്ട് തുടങ്ങാം..
Can we expect some international veterans?
ഐ ലീഗിലും പന്തു തട്ടാനൊരുങ്ങി സചിന്*െറ കൊച്ചി ടീം
കൊച്ചി: സചിന്* ടെണ്ടുല്*കറുടെ കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബാള്* ക്ളബ് ദേശീയ ഐ ലീഗ് ഫുട്ബാളിലും പന്തു തട്ടാനൊരുങ്ങുന്നു. കൊച്ചി ആസ്ഥാനമായി ഇന്ത്യന്* സൂപ്പര്* ലീഗ് ടീമിനെ സ്വന്തമാക്കിയ സചിനും സഹഉടമസ്ഥരായ പി.വി.പി വെഞ്ചേഴ്സും പുതിയ സീസണ്* ഐ ലീഗിലും ടീമിനെ ഇറക്കാനാണ് ശ്രമിക്കുന്നത്. ഇതിന് ദേശീയ ഫുട്ബാള്* ഫെഡറേഷന്* അധികൃതരെ കേരള ബ്ളാസ്റ്റേഴ്സ് ഉടമകള്* സമീപിച്ചതായാണ് റിപ്പോര്*ട്ട്. പുതിയ സീസണില്* ടീമുകളെ ഇറക്കുന്നതിന് എ.ഐ.എഫ്.എഫ് മേയ് ആദ്യവാരത്തില്* അപേക്ഷ ക്ഷണിച്ചിരുന്നു. കോടികള്* ചെലവഴിച്ച് സൂപ്പര്* താരങ്ങളെ അണിനിരത്തിയും ഫുട്ബാള്* അക്കാദമി ഉള്*പ്പെടെ വമ്പന്* പദ്ധതികളുമായും കേരളഫുട്ബാളിന് പുതു ഉണര്*വ് നല്*കാനൊരുങ്ങുന്നതിനിടെയാണ് ഏറെ പ്രതീക്ഷയോടെ ഐ ലീഗിലും കളിക്കാന്* ശ്രമം. സെപ്റ്റംബര്*-നവംബറിലെ ഇന്ത്യന്* സൂപ്പര്* ലീഗില്* മാത്രം ഒതുങ്ങിനില്*ക്കേണ്ടെന്ന തീരുമാനത്തിന്*െറ ഭാഗമായാണ് ഈ നീക്കം.
കോര്*പറേറ്റ് ഗ്രൂപ്പുകളെ പ്രഫനഷല്* ഫുട്ബാളിലേക്കിറക്കാനാണ് അഖിലേന്ത്യ ഫെഡറേഷന്* താല്*പര്യം. ഇതിന്*െറ അടിസ്ഥാനത്തില്* ജാംഷഡ്പുര്* ആസ്ഥാനമായി ടാറ്റയും ചെന്നൈയില്*നിന്ന് നേതാജി സ്പോര്*ട്സ് ക്ളബ്, മുംബൈയില്*നിന്ന് യുണിലേസര്* വെഞ്ചേഴ്സ് എന്നിവര്* ഐ ലീഗ് ടീമിന് താല്*പര്യം പ്രകടിപ്പിച്ച് രംഗത്തിറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് കേരളത്തില്*നിന്ന് സചിന്*െറ സംഘവും ഒരുങ്ങുന്നത്.
നിലവില്* ടീമൊന്നുമില്ലാത്ത സംസ്ഥാനമെന്ന നിലയില്* കേരളത്തിന് ടീമിനെ അനുവദിക്കാനാണ് അഖിലേന്ത്യ ഫെഡറേഷന് താല്*പര്യം. ഫെഡറേഷന്* കപ്പിലെ വന്* ജനപിന്തുണ എ.ഐ.എഫ്.എഫിന് കേരളത്തെ ഇഷ്ട വേദിയാക്കിയെങ്കിലും കോടികള്* കെട്ടിവെച്ച് ടീമിനെ ഇറക്കാന്* ശേഷിയുള്ളവരില്ളെന്നത് കഴിഞ്ഞ സീസണില്* ഐ ലീഗ് സ്വപ്നങ്ങള്* തകര്*ത്തു. എന്നാല്*, ഇക്കുറി കാര്യങ്ങള്* ഏറക്കുറെ എളുപ്പമാവുമെന്നാണ് സൂചന. ഐ.എസ്.എല്* ടീമെന്ന നിലയില്* കേരള ബ്ളാസ്റ്റേഴ്സിന്*െറ വിജയം അഖിലേന്ത്യ ഫെഡറേഷന്*െറയും ആവശ്യമാണ്. കേരള ബ്ളാസ്റ്റേഴ്സിന്*െറ മുഴുവന്* ശ്രമങ്ങള്*ക്കും പിന്തുണ നല്*കി സംസ്ഥാന ഫുട്ബാള്* അസോസിയേഷനും രംഗത്തുണ്ട്.
ലൈസന്*സിങ്ങിന്*െറ പേരില്* ചര്*ച്ചില്* ബ്രദേഴ്സ്, റാങ്ദജീദ് എഫ്.സി, യുനൈറ്റഡ് എസ്.സി എന്നിവര്* പുതു സീസണില്* സസ്പെന്*ഷനിലാണ്. മുഹമ്മദന്*സ് സ്പോര്*ട്ടിങ് തരംതാഴ്ത്തപ്പെട്ടപ്പോള്* ഷില്ളോങ്ങിലെ വാഹിങ്ദോ യോഗ്യത നേടി. ടീമുകളുടെ എണ്ണം 14 ആക്കി ഉയര്*ത്താനാണ് ഫെഡറേഷന്* നീക്കം.
സബീത്തും ടീമില്* ; പ്രതിരോധം ശക്തമാക്കി കേരള ബ്ലാസ്റ്റേഴ്*സ്
മോഹന്*ബഗാന്റെ ലെഫ്റ്റ് വിങ്ങര്* സി.എസ്. സബീത്തിനെയും മുന്* ഇന്ത്യന്* താരങ്ങളായ സന്ദീപ് നന്ദി, റെനഡി സിങ് എന്നിവരെയും സ്വന്തമാക്കി ഇന്ത്യന്* സൂപ്പര്* ലീഗിലെ താരങ്ങളുടെ തിരഞ്ഞെടുപ്പില്* കേരള ബ്ലാസ്റ്റേഴ്*സ് നില ഭദ്രമാക്കി. പ്രതിരോധത്തില്* ഊന്നിയായിരുന്നു താരത്തിരഞ്ഞടുപ്പിന്റെ രണ്ടാംദിനത്തിലും കേരളത്തിന്റെ കളി. പൈലന്* ആരോസിന്റെ പ്രതിരോധനിരയിലെ പ്രധാന ആയുധമായ അവിനാബോ ബാഗ്, കേരളത്തിലെ ഈഗിള്*സ് ഫുട്*ബോള്* ക്ലബ്ബിന്റെ രമണ്*ദീപ് സിങ്, ഈസ്റ്റ് ബംഗാള്* ഗോളി ലൂയിസ് ബരറ്റോ, സാല്*ഗോക്കറിന്റെ ഫോര്*വേഡ് മിലാഗ്രസ് ഗോണ്*സാല്*വസ് എന്നിവരെയാണ് സച്ചിന്* തെണ്ടുല്*ക്കറുടെ കേരളടീം ബുധനാഴ്ച തിരഞ്ഞെടുത്ത മറ്റ് ടീം അംഗങ്ങള്*.
അണ്ടര്*-19 ഇന്ത്യന്* ടീമില്* കളിച്ച സബീത്ത് മൂന്നു വര്*ഷം വിവ കേരളയില്* കളിച്ച ശേഷം പൈലന്* ആരോസിലൂടെയാണ് മോഹന്* ബഗാനില്* എത്തുന്നത്. ബഗാന്റെ ഗോള്* കീപ്പറാണ് 39-കാരനും മുന്* ഇന്ത്യന്* താരവുമായ സന്ദീപ് നന്ദി. 1999-ല്* ബഗാനില്* തുടങ്ങി ഈസ്റ്റ് ബംഗാള്*, മഹീന്ദ്ര, ചര്*ച്ചില്* ബ്രദേഴ്*സ് ടീമുകളിലൂടെ വീണ്ടും കഴിഞ്ഞ വര്*ഷം കൊല്*ക്കത്ത ടീമില്* തിരിച്ചെത്തുകയായിരുന്നു. ഗോള്* കീപ്പറായ ലൂയീസ് ബരറ്റോ സ്വന്തം നാടായ ഗോവയിലെ ചര്*ച്ചില്* ബ്രദേഴ്*സ്, ഡെംപോ എന്നീ ടീമുകള്*ക്ക് കുപ്പായമണിഞ്ഞ ശേഷമാണ് മുഹമ്മദന്*സിലൂടെ കൊല്*ക്കത്തയില്* എത്തുന്നത്. ഇപ്പോള്* ഈസ്റ്റ് ബംഗാളിന്റെ വല കാക്കുന്നു. മുന്* ഇന്ത്യന്* താരം റെനഡി സിങ് ജെ.സി.ടി. മില്*സിലാണ് കളി തുടങ്ങുന്നത്. പിന്നീട് ഈസ്റ്റ് ബംഗാളിലും ബഗാനിലും എത്തി. ഇപ്പോള്* ഷില്ലോങ് ലെജോങ്ങിന്റെ മധ്യനിരയിലെ പ്രധാനിയാണ്. ടാറ്റാ ഫുട്*ബോള്* അക്കാദമിയില്* നിന്നാണ് രമണ്*ദീപ് സിങ് എത്തുന്നത്. മുംബൈ എഫ്.സി.ക്കും എയര്* ഇന്ത്യയ്ക്കും കളിച്ച ശേഷം കേരളത്തിലെത്തി ഈഗിള്*സില്* ചേരുകയായിരുന്നു. 27 -കാരനായ മിലാഗ്രസ് ഗോണ്*സാല്*വസ് സ്*പോര്*ട്ടിങ് ഗോവ ക്ലബ്ബിലാണ് കളി തുടങ്ങുന്നത്. കഴിഞ്ഞവര്*ഷമാണ് സാല്*ഗോക്കറിലേക്കെത്തുന്നത്.
മെഹ്താബ് ഹുസൈന്*, സന്ദേശ് ജിങ്കന്*, ഇഷ്ഫഖ് അഹ്മദ്, ഗുര്*വീന്ദര്* സിങ്, നിര്*മല്* ഛേത്രി, സുശാന്ത് മാത്യു, ഗോഡ്വിന്* ഫ്രാങ്കോ എന്നിവരെ ആദ്യദിനത്തില്* കേരള ടീം സ്വന്തമാക്കിയിരുന്നു. ഇതോടെ രണ്ട് ഗോള്* കീപ്പര്*, അഞ്ച് ഡിഫന്*ഡര്*, നാല് മധ്യനിരക്കാര്*, മൂന്ന് ഫോര്*വേഡുകള്* എന്നിങ്ങനെയാണ് കേരള ടീം തിരഞ്ഞെടുത്തിരിക്കുന്നത്. നേരത്തേത്തന്നെ ടീമിലെത്തിയ ഇംഗ്ലീഷ് താരം ഡേവിഡ് ജെയിംസും ഗോളിയാണ്. ചുരുക്കത്തില്* കേരളത്തിന്റെ വല കാക്കുന്നവരെ മുഴുവന്* തീരുമാനിച്ചു കഴിഞ്ഞു. പ്രതിരോധത്തിലും നല്ല ബലമായി. മധ്യനിരയിലും നാലു പേരുണ്ട്. ഇതോടെ കേരള ടീമിന്റെ മുന്നേറ്റ-മധ്യ നിരകളില്* കൂടുതലും വിദേശതാരങ്ങളായിരിക്കും എന്നുറപ്പായി. എട്ട് വിദേശ താരങ്ങളായിരിക്കും ഓരോ ടീമിലും എത്തുക. ഇവരുടെ തിരഞ്ഞെടുപ്പ് ആഗസ്തില്* നടക്കും.
ഫുട്*ബോളിന്റെ ശക്തികേന്ദ്രമായ കൊല്*ക്കത്തയില്* നിന്നാണ് കേരളം ഭൂരിപക്ഷം താരങ്ങളെയും സ്വന്തമാക്കിയത്. കൊല്*ക്കത്ത ടീമുകളായ മോഹന്*ബഗാന്*, ഈസ്റ്റ് ബംഗാള്*, മുഹമ്മദന്*സ്, പൈലന്* ആരോസ് ടീമുകളില്* നിന്നായി ഒന്*പത് പേര്*. ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ഗോളികള്* ഇതിലുള്*പ്പെടുന്നു. ഈസ്റ്റ് ബംഗാളിന്റെ പരിശീലകന്* ട്രവര്* മോര്*ഗന്* കേരളടീമിന്റെ അസിസ്റ്റന്റ് കോച്ചായപ്പോള്* ഈസ്റ്റ് ബംഗാളില്* നിന്നുമെത്തി നാലുതാരങ്ങള്*. കൊല്*ക്കത്തന്* താരങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നതുകൊണ്ട് തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടുണ്ടാക്കിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.