-
'പൂജ്യനാ'യി ഡ്രസിങ് റൂമിലെത്തിയ ശേഷം ബാറ്റു തല്ലി ഒടിച്ചു; ആരോടും പറയാതെ ഹോട്ടൽ റൂമിൽ നിന്നു മാറി പരിഭ്രാന്തിയുണ്ടാക്കി; ടീമിൽ നിന്നു മാറ്റി നിർത്തിയതിനു കെസിഎ ഭാരവാഹിയെ അച്ഛൻ ഫോണിൽ വിളിച്ചു തെറി പറഞ്ഞു: സഞ്ജു സാംസണിനെതിരെ അച്ചടക്ക നടപടിക്കു കെസിഎ; ശ്രീശാന്തിനു പിന്നാലെ യുവ ക്രിക്കറ്റ് താരവും വിവാദക്കുരുക്കിൽ
തിരുവനന്തപുരം: ഇന്ത്യൻ ജേഴ്സി അണിഞ്ഞ മൂന്ന് ക്രിക്കറ്റർമാരാണ് കേരളത്തിൽ നിന്നുണ്ടായത്. ടിനു യോഹന്നാന് ശേഷം ടീമിലെത്തിയ ശ്രീശാന്ത് വിവാദകുരുക്കിൽപ്പെട്ട് കളത്തിന് പുറത്താണ്. അതിന് ശേഷം സഞ്ജു വി സാംസണിലായി കേരളത്തിന്റെ പ്രതീക്ഷ. ഐപിഎല്ലിലെ ഇന്നിങ്സുകളിലൂടെ ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി. മഹേന്ദ്ര സിങ് ധോണിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ഥരി മുഖമായി മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാറുമെന്നും വിലയിരുത്തലുണ്ടായി. എന്നാൽ ഗുരുതരമായ ആരോപണമാണ് ഈ ക്രിക്കറ്റർക്കെതിരെ ഉയരുന്നത്. ഈ സീസണിൽ തീർത്തും മോശം ഫോമിലായിരുന്നു സഞ്ജു. ഇതേ തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇപ്പോൾ കട്ടക്കിൽ ത്രിപുരയ്ക്കെതിരെ നടക്കുന്ന കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരത്തിനുള്ള ടീമിൽ സഞ്ജുവിനെ ഒഴിവാക്കി. ഇതിൽ പ്രതിഷേധിച്ച് സഞ്ജുവിന്റെ അച്ഛൻ കേരളാ ക്രിക്കറ്റിലെ പ്രധാനിയെ ഫോണിൽ വിളിച്ച് ചൂടായി. ഇതോടെ സഞ്ജുവിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം കേരളാ ക്രിക്കറ്റിൽ സജീവമാവുകയാണ്.
ഈ രഞ്ജി സീസണിൽ മികച്ച തുടക്കമാണ് സഞ്ജുവിന് ലഭിച്ചത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടി. എന്നാൽ തുടർന്നിങ്ങോട്ട് തീർത്തും മുഖം മങ്ങിയതായിരുന്നു പ്രകടനം. 7 മത്സരത്തിൽ നിന്ന് 11 ഇന്നിങ്സുകളിലായി 334 റൺസ് മാത്രമാണ് നേടിയത്. അതിൽ ആദ്യ കളിയിൽ നേടിയ 154 റൺസുമുണ്ട്. അതായത് അവസാന ആറു മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി. ഇതോടെയാണ് സഞ്ജുവിന് വിശ്രമം അനുവദിക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ ധാരണയുണ്ടായത്. ത്രിപുരയ്ക്കെതിരായ മത്സരത്തിൽ നിന്നും ഒഴിവാക്കി. ഇതിന് മുമ്പ് നടന്ന ചില സംഭവ വികാസങ്ങളും ഇതിലേക്ക് നയിച്ചെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. മുംബൈയിൽ നടന്ന ഗോവയ്ക്ക് എതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ സഞ്ജു പൂജ്യനായി പുറത്തായി. തുടർന്ന് ഡ്രെസിങ് റൂമിലെത്തിയ താരം ബാറ്റ് തറയ്ക്കടിച്ച് രോഷം പ്രകടിപ്പിച്ചു. മത്സര ശേഷം ഹോട്ടലിൽ നിന്ന് എങ്ങോട്ടോ പോയി. സഞ്ജുവിനെ കാണാതെ ടീം മാനേജ്മെന്റ് പരിഭ്രാന്തിയിലാവുകയും ചെയ്തു. ഇത് കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ പരാതി ആയി എത്തി.
എന്നാൽ അടുത്ത മത്സരത്തിലും അവസരം നൽകി. ആന്ധ്രയ്ക്ക് എതിരെ ആദ്യ ഇന്നിങ്സിൽ വീണ്ടും പൂജ്യനായി പുറത്തായി. അടുത്ത ഇന്നിങ്സിൽ 7 റൺസാണ് എടുത്തത്. ഇതോടെ സഞ്ജുവിനെ ഒഴിവാക്കാൻ സെലക്ടർമാർ തീരുമാനിച്ചു. അങ്ങനെ ത്രിപുരയ്ക്കെതിരായ മത്സരത്തിൽ നിന്ന് ഒഴിവാക്കി. താരം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. അതിനിടെയാണ് അച്ഛൻ കെസിഎയിലെ ഉന്നതനെ ഫോണിൽ വിളിക്കുന്നത്. വളരെ മോശമായ ഭാഷയിലാണ് പെരുമാറിയത്. സഞ്ജുവിന് എല്ലാ പിന്തുണയും നൽകിയത് കേരളാ ക്രിക്കറ്റാണ്. ഐപിഎൽ മത്സരങ്ങൾക്ക് സാധ്യതയൊരുക്കിയതും ദേശീയ തലത്തിൽ ഉയർത്തിക്കാട്ടിയും കേരളമാണ്. അതുകൊണ്ടാണ് അന്താരാഷ്ട്രതലത്തിൽ കളിക്കാനായത്. എന്നാൽ ഇതൊക്കെ മറന്നുകൊണ്ടുള്ള പ്രതികരണമാണ് അച്ഛന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേരളാ ക്രിക്കറ്റിലെ ഉന്നതൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
ഏകദിന ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കരുതെന്നാണ് അഭിപ്രായം. അച്ചടക്ക നടപടി വേണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുന്നു. എന്നാൽ യുവതാരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ സാധ്യകൾ മങ്ങലേൽപ്പിക്കുന്ന ഒന്നും പാടില്ലെന്നും അഭിപ്രായം സജീവാണ്. ഇക്കാര്യത്തിൽ ടിസി മാത്യുവാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ബിബിസിഐ ഭാരവാഹികൂടിയായ മാത്യു തിരുവനന്തുപരത്തുണ്ട്. അതിശക്തമായ നടപടി വേണമെന്നാണ് കെസിഎയിലെ ബഹുഭൂരിപക്ഷത്തിന്റേയും അഭിപ്രായം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിറഞ്ഞു നിൽക്കുമ്പോൾ പോലും ശ്രീശാന്തിനെതിരെ ഉയർന്നത് കളിക്കളത്തിലെ ആക്രമണോത്സുകതയുടെ പേരിലെ വിവാദമാണ്. കെസിഎ ഭാരവാഹികളെ എന്നും ശ്രീശാന്ത് ബഹുമാനിച്ച് മാത്രമേ പരസ്യമായി പ്രതികരിച്ചിട്ടുള്ളൂ. എന്നാൽ സഞ്ജു കാട്ടിയത് ഗുരുതര അച്ചടക്ക ലംഘനം തന്നെയാണെന്ന് വിലയിരുത്തുന്നു. കെസിഎ ഭാരവാഹിയോട് സഞ്ജുവിന്റെ അച്ഛൻ മോശമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പും കെസിഎയുടെ കൈയിലുണ്ട്.
അതിരൂക്ഷമായ പദപ്രയോഗമാണ് അതിലുള്ളതെന്ന് മുതിർന്ന കെസിഎ ഭാഹവാഹി മറുടനോട് പറഞ്ഞു. ഒരു തരത്തിലും ഈ കീഴ് വഴക്കം അംഗീകരിക്കാൻ കഴിയില്ല. സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റി നിർത്തിയത് താരത്തിന്റെ ഭാവി ഓർത്താണ്. മികച്ച പ്രാക്ടീസ് നടത്തി കളിക്കളത്തിൽ ശക്തമായി തിരിച്ചെത്താനായിരുന്നു അത്. എന്നാൽ അച്ഛന്റെ പ്രതികരണം ക്രിക്കറ്റിൽ സഞ്ജുവിന്റെ ഭാവി കെസിഎ നശിപ്പിച്ചതു പോലെയാണ്. ഇത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. കളിക്കാരൻ എത്ര വലുതായാലും അച്ചടക്കം പ്രധാനമാണ്. അത് തകർത്ത് ഒരു കളിക്കാരനേയും മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് കെസിഎയുടെ പൊതു വിലയിരുത്തൽ. ഏതായാലും കെസിഎയിൽ ചർച്ച ചെയ്ത് മാത്രമേ സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനം എടുക്കൂ. ചെയ്ത് തെറ്റ് മനസ്സിലാക്കി കൊടുക്കാനാകും ആദ്യം ശ്രമിക്കുകയെന്നും കെസിഎ ഭാരവാഹി അറിയിച്ചു.
വലംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. ഈ പ്രകടന മികവിലൂടെ ഐപിഎല്ലിൽ എത്തി. ശ്രീശാന്തിന്റെ പിന്തുണയോടെയാണ് ടീമിലെത്തിയത്. പിന്നീട് രാജസ്ഥാൻ റോൽസിന്റെ കോച്ചായ രാഹുൽ ദ്രാവിഡിന്റെ പ്രിയ താരവുമായി. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും നേടി. പിതാവ് ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്നായിരുന്നു സഞ്ജു പഠിച്ചത്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.
അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു. പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി. ഇതോടെ ഇന്ത്യൻ ടീമിലുമെത്തി. ഏകദിന ടീമിലെത്തിയ സഞ്ജുവിന് പക്ഷേ ഔദ്യോഗികമായി കളിക്കാനായില്ല. എന്നാൽ 2015ൽ ടി20യിൽ ഇന്ത്യൻ കുപ്പായമിടാൻ കഴിഞ്ഞു. 2015ൽ സിംബാബ് വെയ്ക്കെതിരെ ഹരാരയിലായിരുന്നു മത്സരം. ഈ രഞ്ജി സീസണിൽ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനായിരുന്നു സഞ്ജു ലക്ഷ്യമിട്ടത്. ഇതാണ് മോശം ഫോമും വിവാദങ്ങളും തകർക്കുന്നത്.
-
He was over confident about his place in the team.
He gave up keeping, which was his big mistake assumed that he can remain in the team as Captain and main batsman.
Now that he is not keeping, he is not even considered as an option when Saha was injured.
Now with the whole nation hailing Rishab Pant as the next big thing in Indian cricket, Sanju's chances are less.
-
തുടർച്ചയായി അച്ചടക്ക ലംഘനം നടത്തുന്നുവെന്ന് ആക്ഷേപം; സഞ്ജു വിവാദക്കുരുക്കിൽ
കൊച്ചി∙ എസ്.ശ്രീശാന്തിനുശേഷം ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടിയ മലയാളി യുവതാരം സഞ്ജു സാംസൺ വിവാദക്കുരുക്കിൽ. നിലവിൽ കേരള രഞ്ജി ടീമംഗമായ സഞ്ജു, അച്ചടക്ക ലംഘനം നടത്തിയെന്നാണ് ആരോപണം. ഇതേത്തുടർന്ന്, ഇക്കാര്യം അന്വേഷിക്കുന്നതിനായി നാലംഗ സമിതിയെ നിയോഗിക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കെസിഎ സഞ്ജുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്.
ഇത്തവണത്തെ രഞ്ജി സീസണിനിടെ സഞ്ജു നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എല്ലാ അച്ചടക്ക ലംഘനങ്ങളും കെസിഎ നിയോഗിക്കുന്ന കമ്മിറ്റി അന്വേഷണ വിധേയമാക്കും. മുംബൈയിൽ ഗോവയ്ക്കെതിരായ രഞ്ജി ട്രോഫി മൽസരം നടക്കുന്നതിനിടെ സ*ഞ്ജു അധികൃതരുടെ അനുമതിയില്ലാതെ പുറത്തുപോയെന്ന ആരോപണത്തേക്കുറിച്ചും അന്വേഷിക്കും. ചട്ടവിരുദ്ധമായി ഏറെ സമയം പുറത്ത് ചെലവഴിച്ച സഞ്ജു, ഏറെ വൈകിയാണ് ടീമിന്റെ താമസ സ്ഥലത്തേക്ക് മടങ്ങിയെത്തിയതെന്നാണ് ആരോപണം.
-
സഞ്ജുവിനുമേല്* വിലക്കിന്റെ വാള്*
അച്ചടക്കത്തിന്റെ യോര്*ക്കറില്* വിക്കറ്റിന് മുന്നില്** കുടുങ്ങി സഞ്ജു സാംസണ്*. രഞ്ജി ട്രോഫി ക്രിക്കറ്റ് മല്*സരത്തിനിടെയുള്ള മോശം പെരുമാറ്റം ആണ് സഞ്ജുവിന് വിനയായത്. കേരള ക്രിക്കറ്റ് അസോസിയേഷന്* എന്ന മൂന്നാം അംപയറുടെ തീരുമാനത്തിനായി സഞ്ജു ഇപ്പോള്* കാത്തുനില്*ക്കുന്നു. ടീം ഇന്ത്യയുടെ ഭാവിതാരമെന്ന നിലയില്* കേരള ക്രിക്കറ്റ് വളര്*ത്തിയ താരമാണ് ഇപ്പോള്* അച്ചടക്കത്തിന്റെ യോര്*ക്കറിനു മുന്നില്* വീണു നില്*ക്കുന്നത്. സഞ്ജു കുഴപ്പത്തിലായത് ഗോവയ്ക്കെതിരായ മല്*സരത്തിനിടെയിലെ പെരുമാറ്റം കൊണ്ടുമാത്രമല്ല. കുറച്ചു നാളുകളായുള്ള മോശം പെരുമാറ്റത്തിന്റെ രൂക്ഷപ്രകടനമാണ് മുംബൈയില്* ഗോവയ്ക്കെതിരായ മല്*സരത്തിനിടെ കണ്ടത്. ഗോവയ്ക്കെതിരായ രണ്ടാം ഇന്നിങ്സില്* പൂജ്യത്തിന് പുറത്തായ സഞ്ജു ടീം താമസിക്കുന്ന ഹോട്ടല്* റൂമില്* തിരിച്ചെത്തി ബാറ്റ് അടിച്ചുപൊട്ടിച്ചു. പിന്നാലെ ആരോടും പറയാതെ ബീച്ചില്* പോയി ഇരുന്നു. ടീം അംഗങ്ങള്*ക്കൊപ്പമുള്ള യോഗത്തിലും പങ്കെടുത്തില്ല. അതിനുമുമ്പ് പെരിന്തല്*മണ്ണയില്* ഒരു മല്*സരത്തിനിടെ അന്നത്തെ കോച്ചിനോട് തട്ടിക്കയറി. ഇപ്പോള്* കേരള ടീമിന്റെ പരിശീലകന്* ഇന്ത്യക്കുവേണ്ടി കളിച്ച താരമാണ്. അദ്ദേഹത്തിന്റെ നിയന്ത്രണങ്ങളുടെയും കെട്ട് പൊട്ടിച്ചാണ് അച്ചടക്കത്തിന്റെ കുരുക്കില്* അകപ്പെട്ടത്.
വിക്കറ്റിനു പിന്നില്* നില്*ക്കാന്* താരം താല്*പര്യപ്പെടുന്നില്ല. കാല്*മുട്ടിലെ പരുക്ക് കൂടിയായപ്പോള്* വിക്കറ്റിന് പിന്നില്* നില്*ക്കാന്* സഞ്ജു ഒട്ടും ഇ·ഷ്ടപ്പെട്ടില്ല. മാത്രവുമല്ല വിക്കറ്റ് കീപ്പ് ചെയ്യുമ്പോള്* പന്ത് ഗ്ലൗസിനുള്ളില്* നിയന്ത്രിച്ചു നിര്*ത്താന്* നന്നേ പാടുപെടുന്നുമുണ്ട്. ഈ സീസണിലെ മല്*സരങ്ങള്* തുടങ്ങും മുമ്പേ ഒരു ദേശീയ വാര്*ത്താ ഏജന്*സിക്ക് നല്*കിയ അഭിമുഖത്തില്* സഞ്ജു പറയുന്നുണ്ട് വിക്കറ്റ് കീപ്പിങ്ങിനല്ല ബാറ്റിങ്ങിനാണ് കൂടുതല്* താല്*പര്യമെന്ന്. ഒരു വിക്കറ്റ് കീപ്പര്* ബാറ്റ്സ്മാന് ഇന്ത്യന്* ടീമില്* കയറിപ്പറ്റാനുള്ള സാധ്യത വളരെ മുന്നില്* നില്*ക്കുമ്പോഴാണ് സഞ്ജു വിക്കറ്റിനു പിന്നില്* നില്*ക്കുന്നതിലെ താല്*പര്യക്കുറവ് പ്രകടമാക്കിയത്.
ഈ രഞ്ജി സീസണില്* ജമ്മുകശ്മീരിനെതിരെ 154 റണ്*സടിച്ച് മികച്ച തുടക്കമാണ് സഞ്ജു ഇട്ടത്. എന്നാല്* പിന്നീട് അങ്ങോട്ട് 10 ഇന്നിങ്സില്* നിന്ന് നേടിയത് 180 റണ്*സ് മാത്രം. പരുക്കും വ്യക്തിപരമായ പ്രശ്നങ്ങളും താരത്തിന്റെ ഫോമിനെ ബാധിച്ചു. ഇതെല്ലാം മനസിലാക്കിയാണ് ടീം മാനേജ്മെന്റും കേരള ക്രിക്കറ്റ് അസോസിയേഷന്* ഭാരവാഹികളും ഫോം ഔട്ടായിട്ടും സഞ്ജുവിനെ തുടര്*ച്ചയായി ടീമില്* നിലനിര്*ത്തിയത്. ടീമിനൊപ്പമുള്ള താരങ്ങള്*ക്ക് കുടുംബാംഗങ്ങളുമായി സംവദിക്കാനും കാണുവാനും പരിമതമായ സമയം ലഭിക്കാറുണ്ട്. എന്നാല്* ടീം പരിശീലിക്കുന്ന ഗ്രൗണ്ടിലെത്തി സഞ്ജുവിന്റെ പിതാവ് ബാറ്റിങ് പരിശീലനത്തിനുവേണ്ടി മകന് പന്തെറിഞ്ഞുകൊടുത്തു. (ടീമിനൊപ്പമുള്ളപ്പോള്* പുറത്ത് നിന്ന് ആര്**ക്കും ടീമിനൊപ്പമുള്ള താരത്തിന് പന്തെറിഞ്ഞു നല്*കാനാവില്ല) കാല്*മുട്ടിലെ പരുക്കുമൂലം ചികില്*സക്കു പോകണം എന്ന് ആവശ്യപ്പെട്ട താരത്തോട് ടീമിനൊപ്പം തുടരാന്* ആവശ്യപ്പെട്ടെന്നും ഇത് താരത്തിനെ വേദനിപ്പിച്ചെന്നും തുടര്*ന്നാണ് കെസിഎ പ്രസിഡന്റിനെതിരെ പിതാവ് മോശം വാക്കുകള്* വര്*ഷിച്ചതെന്നും ആണ് റിപ്പോര്*ട്ട്. എന്നാല്* താരത്തിന്റെ മോശം ഫോമിനെക്കുറിച്ചും അത് മറികടക്കേണ്ടതിനെക്കുറിച്ചുമാണ് സംസാരിച്ചതെന്ന് അസോസിയേഷന്* വ്യക്തമാക്കുന്നു.
ഐപിഎല്ലില്* മല്*സരങ്ങള്*ക്കിടെയുണ്ടായ പ്രശ്നങ്ങളില്* രക്ഷനായി നിന്നത് രാഹുല്* ദ്രാവിഡായിരുന്നു. സഞ്ജു എന്ന താരത്തിന്റെ ബാറ്റിങ്ങിലെ മികവും യുവതാരമെന്ന പരിഗണനയും ആണ് സംരക്ഷണത്തിനു കാരണം. എന്നാല്* ഇതെല്ലാം മറന്നുള്ള ചില പ്രകടനങ്ങളാണ് താരത്തില്* നിന്നുണ്ടായത്. പിതാവിന്റെ അനാവശ്യ ഇടപെടലുകളും താരത്തിന് വിനയായി. കഴിഞ്ഞ സീസണില്* ഡല്*ഹി ഡെയർ ഡെവിള്*സിനായി കളിച്ച സഞ്ജുവിനെ ഇക്കുറി ടീം നിലനിര്*ത്തില്ല എന്നാണ് സൂചന. അങ്ങനെയെങ്കില്* ലേല പൂളിലേക്ക് സഞ്ജു എത്തും. മികച്ച തുകയ്ക്ക് ഏതെങ്കിലും ടീമിലെത്താനുള്ള ഒരു സാധ്യതയുടെ മേലാണ് അച്ചടക്കമില്ലായ്മ കരിനിഴലായത്.
അച്ചടക്ക ലംഘനത്തിന് കാരണം കാണിക്കല്* നോട്ടീസിന് വിശദീകരണം നല്*കിയാല്* സഞ്ജുവിനെ കാത്തിരിക്കുന്നത് മല്*സരഫീസ് പിഴയൊടുക്കാനോ, ടൂര്*ണമെന്റ് വിലക്കോ, ആറുമാസത്തെ വിലക്കോ ആണ്. വിലക്ക് നേരിട്ടാല്* രഞ്ജി ട്രോഫിയിലും ഐ.പി.എല്ലിലും അതുവഴി ഇന്ത്യന്* ടീമിലേക്കുമുള്ള വാതിലുകള്* തുറക്കുമോ അടയുമോ എന്ന് മൂന്നാം അംപയര്* തീരുമാനിക്കും.
-
ഇന്ത്യൻ താരത്തെ എട്ടു മണിക്കൂർ കാണാതായിട്ടും മാച്ച് റഫറിയെ അറിയിച്ചില്ല; കളി തുടരുമ്പോൾ ഡ്രസിങ് റൂം വിട്ടു പോയതും മറച്ചു വച്ചു; എല്ലാം നടന്നത് സെക്രട്ടറി മുംബൈയിലുള്ളപ്പോൾ; ആദ്യം ശ്രമിച്ചത് വിവാദം പുറത്തറിയാതിരിക്കാൻ തന്നെ; സഞ്ജു സാംസണിന്റെ അച്ചടക്കലംഘനത്തിൽ കെസിഎയും കുടുങ്ങും
കൊച്ചി: മുംബൈയിലെ മത്സരത്തിനിടെ ബാറ്റ് തല്ലിയൊടിച്ച സഞ്ജു വി സാംസൺ ടീം മാനേജ്*മെന്റിനെ മുൾമുനയിൽ നിർത്തിയത് എട്ട് മണിക്കൂറോളം. എന്നിട്ടും സഞ്ജുവിനെ പിന്തുണയ്ക്കാനായിരുന്നു കെസിഎയുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ അച്ചടക്ക വിഷയം ബിസിസിഐയുടെ ശ്രദ്ധയിലേക്ക് കെസിഎ കൊണ്ടു വരാതിരുന്നതും. എന്നാൽ സഞ്ജുവിന്റെ അച്ഛന്റെ പ്രകോപനത്തിലൂടെ കാര്യങ്ങൾ മാറി മറിഞ്ഞു. കെസിഎ സഞ്ജുവിനെതിരെ നടപടിയെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ സ്ഞ്ജുവിനെതിരെ നടപടിയെടുത്താൽ കെസിഎ ഭാരവാഹികളും കുടുങ്ങും. പ്രത്യേകിച്ച് ടിം മാനേജ്മന്റ്. ബിസിസിഐയുടെ മാർഗ്ഗ നിർദ്ദേശമൊന്നും സഞ്ജു വിഷയത്തിൽ പാലിക്കാത്തതാണ് ഇതിന് കാരണം. അതിനിടെ ഈ വിഷയം സുപ്രീംകോടതി നിയോഗിച്ച ലോധാ സമിതിക്ക് മുന്നിലെത്തിക്കാനും കരുനീക്കം സജീവമാണ്.
ഗോവയ്ക്ക് എതിരായ മത്സരത്തിൽ റൺസൊന്നും എടുക്കാതെ പുറത്തായ സഞ്ജു ഡ്രെസിങ് റൂമിലാണ് ബാറ്റ് തല്ലിയൊടിച്ചത്. അതിന് ശേഷം ആരോടും പറയാതെ അവിടെ നിന്നും ഇറങ്ങി പോയി. സഞ്ജുവിനെ പറ്റി ടീം മാനേജ്*മെന്റിന് ഒരു വിവരവും ഇല്ലായിരുന്നു. ഇതു മൂലം പരിഭ്രാന്തി കൂടിയതോടെ ടീം മാനേജ്*മെന്റിന്റെ പ്രതിനിധി ഹോട്ടൽ റൂമിലെത്തി. അവിടേയും സഞ്ജു ഉണ്ടായിരുന്നല്ല. കളിക്കാനുള്ള വേഷം മുറിയിൽ ഊരിവച്ചതും കണ്ടെത്തി. ഇതോടെ ആശങ്ക ഏറി. രാത്രി എട്ട് മണിക്കാണ് സഞ്ജു ഹോട്ടലിൽ മടങ്ങിയെത്തിയത്. മണിക്കൂറുകൾ ടീം മാനേജ്*മെന്റിനെ മുൾമുനയിൽ നിർത്തിയെങ്കിലും താരത്തെ സംരക്ഷിക്കാനായിരുന്നു കെസിഎയുടെ തീരുമാനം. ഇതു കൊണ്ടാണ് അടുത്ത രഞ്ജി മത്സരത്തിലും സഞ്ജു കളിച്ചത്. എന്നാൽ ഈ മത്സരത്തിലും പരാജയപ്പെട്ടതോടെ സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റി നിർത്തി. ഇതോടെ പ്രകോപിതാനാ സഞ്ജുവിന്റെ അച്ഛൻ കെസിഎ പ്രസിഡന്റ് ടിസി മാത്യുവിനെ ഫോണിൽ തെറി പറഞ്ഞു. ഇതോടെ മുംബൈയിൽ അച്ചടക്ക ലംഘനത്തെ ഗൗരവത്തോടെ കാണാൻ കെസിഎ തീരുമാനിക്കുകയായിരുന്നു.
ഇവിടെ കെസിഎയും നിരവധി പിഴവുകൾ വരുത്തി. രഞ്ജി ട്രോഫി മത്സരങ്ങൾക്ക് കടുത്ത മാനദണ്ഡങ്ങളാണ് ബിസിസിഐ ഏർപ്പെടുത്തിയിട്ടുള്ളത്. മത്സരം തുടങ്ങുന്നത് മുതൽ അവസാനിക്കും വരെ പതിനഞ്ച് കളിക്കാരും ഡ്രസിങ് റൂമിൽ ഉണ്ടാകണമെന്നതാണ് നിയമം. ഡ്രസിങ് റൂമിൽ സിസിടിവി ക്യാമറയും ഉണ്ട്. ഈ സ്ഥലത്ത് ബാറ്റ് അടിച്ച് പൊട്ടിക്കുന്നത് ഉൾപ്പെടെയുള്ളത് കടുത്ത അച്ചടക്ക ലംഘനമാണ്. ഇതിന് പുറമേയാണ് സഞ്ജു ഡ്രസിങ് റൂം വിട്ടു പോയത്. ബിസിസിഐുടെ അഴിമതി വിരുദ്ധ സമിതിയും രഞ്ജി ട്രോഫി വേദികളിലുണ്ട്. ഇവരുടെ പൂർണ്ണ നിരീക്ഷണത്തിലാണ് കളക്കാർ. കളി നടക്കുമ്പോൾ അസ്വാഭാവിക സന്ദർഭത്തിൽ പോലും കളിക്കാർക്ക് ഡ്രസിങ് റൂം വിടണമെങ്കിൽ ഇവരുടെ അനുമതി വേണം. എന്നാൽ സഞ്ജുവിന്റെ ഡ്രസിങ് റൂമിൽ നിന്നുള്ള മടക്കം ബിസിസിഐയിൽ ആരും അറിഞ്ഞിട്ടുമില്ല.
ഡ്രസിങ് റൂമിൽ നിന്ന് പോയ സഞ്ജു ബീച്ചിൽ പോയെന്നാണ് കെസിഐ ആരോപിക്കുന്നത്. എന്നാൽ ഇത് സഞ്ജുവിന്റെ അച്ഛൻ പരസ്യമായി നിഷേധിക്കുന്നു. അപ്പോഴും സഞ്ജുവിന്റെ അച്ഛൻ പറയുന്നത് താരത്തെ പ്രതിസന്ധിയിലാക്കുന്നതാണ്. അതായത് സഞ്ജു ഡ്രസിങ് റൂം വിട്ടു പോയെന്നും എന്നാൽ വാങ്കഡെ സ്*റ്റേഡിയത്തിന് തൊട്ടടുത്തുള്ള ഹോട്ടലിലേക്കാണെന്നും സഞ്ജുവിന്റെ അച്ഛൻ തന്നെ സമ്മതിക്കുന്നു. അതായത് ഗ്രൗണ്ടിൽ നിന്നും കളി നടക്കുമ്പോൾ തന്നെ സഞ്ജു മടങ്ങി. ബിസിസിഐയുടെ അറിവോടെയല്ലാതെ സഞ്ജു പോയത് ഗരുതരമായ കുറ്റമാണ്. ഇതിനൊപ്പം ഡ്രസിങ് റൂമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ അവിടെ നടന്നതും ബിസിസിഐയ്ക്ക് അറിയാനാകും. എന്നാൽ ഈ വിഷയം ബിസിസിഐയുടെ ശ്രദ്ധയിൽ ആരും ഇതുവരെ കൊണ്ടു വന്നിട്ടില്ല. അതു സംഭവിച്ചിരുന്നുവെങ്കിൽ ഗോവയ്*ക്കെതിരായ മത്സര വേദിയൽ വച്ചുതന്നെ താരത്തിന് ബിസിസിഐയുടെ വിലക്ക് എത്തുമായിരുന്നു.
എന്തുകൊണ്ട് സഞ്ജുവിന്റെ അച്ചടക്കം ലംഘനം ബിസിസിഐയെ കെസിഎ അറിയിച്ചില്ലെന്നതാണ് വിവാദത്തിന് പുതുമാനം നൽകുന്നത്. ഈ വിഷയം നടക്കുമ്പോൾ കെസിഎ സെക്രട്ടറി അനന്തനാരായണനും മുംബൈയിലുണ്ട്. താരങ്ങളുടെ അച്ചടക്ക ലംഘനം കളിക്കിടെ നടന്നാൽ അത് മാച്ച് റഫറിയെ അറിയിക്കണമെന്നാണ് ചട്ടം. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മാച്ച് റഫറി തീരുമാനം എടുക്കും. എന്നാൽ സഞ്ജുവിന്റെ ഭാവി കണക്കിലെടുത്ത് ഇക്കാര്യം റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് കെസിഎ തീരുമാനിച്ചതായാണ് സൂചന. ആറു മണിക്കൂറിലധികം താരത്തെ കാണാതിരുന്നതും ചർച്ചയാക്കാത്തത് അതുകൊണ്ടാണ്. എന്നാൽ സഞ്ജുവിന്റെ അച്ഛൻ ടിസി മാത്യുവിനെ അസഭ്യം പറഞ്ഞത് എല്ലാ തീരുമാനത്തേയും മാറ്റി മറിച്ചു. ശക്തമായ നടപടിയെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ ഈ വിഷയം ഇനി ബിസിസിയുടെ ശ്രദ്ധയിലെത്തുന്നത് കെസിഎയേയും പ്രതിക്കൂട്ടിലാക്കും. ബിസിസിഐയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച ജസ്റ്റീസ് ലോധാ സമിതിയെ സമീപിക്കാനാണ് നീക്കം.
ഗോവയ്ക്ക് എതിരായ മത്സരത്തിൽ റൺസെടുക്കാതെ ഡ്രസിങ് റൂമിലെത്തിയ സഞ്ജുവന്റെ പ്രകടനം ടീം മാനേജ്*മെന്റിനെ ഞെട്ടിച്ചിരുന്നു. ബാറ്റ് തല്ലിയൊടിച്ചതും ഹോട്ടലിലേക്ക് മടങ്ങിയതും ഏറെ ഞെട്ടലോടെയാണ് ഡ്രസിങ് റൂമിലുണ്ടായിരുന്നവർ ഉൾക്കൊണ്ടത്. ഇതു സംബന്ധിച്ച കളിക്കാരിൽ ചിലർ സഞ്ജുവിനോട് കാര്യങ്ങൾ തിരക്കിയിരുന്നു. ഗ്രൗണ്ടിന് തൊട്ടടുത്താണ് താമസിച്ചിരുന്ന ഹോട്ടൽ. കളിക്കളത്തിൽ നിന്ന് ഹോട്ടലിൽ പോയി ഡ്രസ് മാറി അതിന് തൊട്ടടുത്തുള്ള ബീച്ചിൽ പോയിരുന്നുവെന്നാണ് സഞ്ജു ഇവരോട് പറഞ്ഞത്. അതിനിടെ കെസിഎ നിയോഗിച്ച അച്ചടക്ക സമിതി കളിക്കാരിൽ നിന്നും തെളിവെടുക്കുമെന്നാണ് സൂചന. ടീം തിരിച്ചെത്തിയാൽ ഉടൻ നടപടി തുടങ്ങും. ആദ്യ സംഭവമായതിനാൽ സഞ്ജുവിനെ ശാസിക്കാനാണ് സാധ്യത. പരസ്യമായി ഖേദപ്രകടനത്തിന് ആവശ്യപ്പെടുകയും ചെയ്യും. അല്ലാത്ത പക്ഷം ഏകദിനത്തിനായുള്ള ടീമിൽ സഞ്ജുവിനെ കേരളം ഉൾപ്പെടുത്തില്ല.
ഈ രഞ്ജി സീസണിൽ മികച്ച തുടക്കമാണ് സഞ്ജുവിന് ലഭിച്ചത്. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടി. എന്നാൽ തുടർന്നിങ്ങോട്ട് തീർത്തും മുഖം മങ്ങിയതായിരുന്നു പ്രകടനം. 7 മത്സരത്തിൽ നിന്ന് 11 ഇന്നിങ്*സുകളിലായി 334 റൺസ് മാത്രമാണ് നേടിയത്. അതിൽ ആദ്യ കളിയിൽ നേടിയ 154 റൺസുമുണ്ട്. അതായത് അവസാന ആറു മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി. ഇതോടെയാണ് സഞ്ജുവിന് വിശ്രമം അനുവദിക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ ധാരണയുണ്ടായത്. ത്രിപുരയ്*ക്കെതിരായ മത്സരത്തിൽ നിന്നും ഒഴിവാക്കി. ഇതോടെയാണ് സഞ്ജുവിന്റെ അച്ഛന്ട ടിസി മാത്യുവിനെ തെറിവിളിച്ചത്. ഇതോടെയാണ് കെസിഎ താരത്തിന് എതിരാകുന്നത്. ഇതിലെ പ്രശ്*നങ്ങളുയർത്തി കെസിഎയിൽ ഒന്നും ചട്ടപ്രകാരം നടക്കുന്നില്ലെന്ന് ലോധാ സമിതിയെ അറിയിക്കാനാണ് കരുനീക്കം നടക്കുന്നത്. അതിനിടെ സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിന് വലിയ വെല്ലുവിളിയാണ് ഈ സംഭവമെന്നാണ് വിലയിരുത്തൽ.
വലംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്*സ്മാനായ സഞ്ജു ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. ഈ പ്രകടന മികവിലൂടെ ഐപിഎല്ലിൽ എത്തി. ശ്രീശാന്തിന്റെ പിന്തുണയോടെയാണ് ടീമിലെത്തിയത്. പിന്നീട് രാജസ്ഥാൻ റോൽസിന്റെ കോച്ചായ രാഹുൽ ദ്രാവിഡിന്റെ പ്രിയ താരവുമായി. ഐ.പി.എല്ലിൽ അർദ്ധസെഞ്ച്വറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തിൽ ഡബിൾ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും നേടി. പിതാവ് ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിൾ ആയിരുന്നതിനാൽ ക്രിക്കറ്റിന്റെ ആദ്യപാഠങ്ങൾ ഡൽഹിയിൽ നിന്നായിരുന്നു സഞ്ജു പഠിച്ചത്. ചെറുപ്പത്തിൽ തന്നെ ക്രിക്കറ്റിനോടുള്ള സഞ്ജുവിന്റെ അഭിനിവേശത്തെ പ്രോത്സാഹിപിച്ചതും പരിപൂർണ പിന്തുണ നല്കിയതും അച്ഛൻ തന്നെ ആയിരുന്നു.പിന്നീട് തിരുവനന്തപുരത്ത് ജൂനിയർ തലങ്ങളിൽ സഞ്ജു തന്റെ മികവു കാട്ടി.
അങ്ങനെ സഞ്ജുവിനെ കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപെട്ടു. പിന്നീട് കൂച്ച് ബീഹാർ ട്രോഫിയിലെ ഉജ്ജ്വല പ്രകടനം 2012ഇലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്നു കൊടുത്തു. ഐ.പി.എൽ ആയിരുന്നു സഞ്ജുവിന്റെ കരിയർ മാറിമറിച്ച മറൊരു ഘടകം.രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച ഒട്ടു മിക്ക മത്സരങ്ങളിലും തന്റെതായ സംഭാവന നൽകി. ഇതോടെ ഇന്ത്യൻ ടീമിലുമെത്തി. ഏകദിന ടീമിലെത്തിയ സഞ്ജുവിന് പക്ഷേ ഔദ്യോഗികമായി കളിക്കാനായില്ല. എന്നാൽ 2015ൽ ടി20യിൽ ഇന്ത്യൻ കുപ്പായമിടാൻ കഴിഞ്ഞു. 2015ൽ സിംബാബ് വെയ്*ക്കെതിരെ ഹരാരയിലായിരുന്നു മത്സരം. ഈ രഞ്ജി സീസണിൽ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനായിരുന്നു സഞ്ജു ലക്ഷ്യമിട്ടത്. ഇതാണ് മോശം ഫോമും വിവാദങ്ങളും തകർക്കുന്നത്.
-
സഞ്ജു മറ്റൊരു ശ്രീശാന്താകുമോ ?
ക്രിക്കറ്റ് അധികാരകേന്ദ്രങ്ങളുടെ സ്വാര്*ത്ഥ താല്*പ്പര്യങ്ങള്* കേരളത്തില്*നിന്നുള്ള ഏറ്റവും മികച്ച യുവക്രിക്കറ്റ് താരമായ സഞ്ജു വി സാംസണിന്റെ ഭാവി തുലാസിലാക്കുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തുള്ളവരുടെ നീക്കങ്ങള്* കാണുമ്പോള്* സഞ്ജുവിനും ശ്രീശാന്തിന്റെ അവസ്ഥയാകുമെന്നാണ് സൂചന. കഴിഞ്ഞമാസം 15 ന് ഉണ്ടായതെന്ന് ആരോപിക്കുന്ന സംഭവങ്ങളുടെ പേരില്* സഞ്ജുവിനെതിരെ നടത്തുന്ന അന്വേഷണത്തില്* ഏറെ ദുരൂഹതയുണ്ട്. അച്ചടക്കലംഘനത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും പേരിലുള്ള പരാതി ഈ താരത്തെ അറിയുന്നവര്*ക്കെല്ലാം അവിശ്വസനീയമാണ്. സഞ്ജുവിന്റെ പിതാവ് സംസണ്* കെസിഎ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായ ടി സി മാത്യുവിനെ ഫോണില്* വിളിച്ച് അസഭ്യം പറഞ്ഞുവെന്നും പരാതിയുണ്ട്. പരിക്കേറ്റ സഞ്ജുവിനെ ചികിത്സതേടാന്* അനുവദിക്കാതെ കെസിഎ അധികൃതര്* കളിപ്പിച്ചുവെന്ന സാംസണിന്റെ ആരോപണം നിര്*ണായകമാണ്. കേരള ക്രിക്കറ്റിനെ ഗ്രസിച്ചിരിക്കുന്ന ദുഷ്പ്രവണതകളുടെ ദുര്*ഗന്ധമാണ് ഈ സംഭവത്തിലൂടെ പുറത്തു വരുന്നത്.
പതിനഞ്ചാം വയസ്സില്* രഞ്ജിട്രോഫിയില്* കേരളത്തിനായി അരങ്ങേറ്റംകുറിച്ച സഞ്ജുവിനെ മാതൃകാ യുവതാരം എന്നാണ് സാക്ഷാല്* രാഹുല്* ദ്രാവിഡ് വിശേഷിപ്പിച്ചിട്ടുള്ളത്. ഐപിഎല്* ടീമായ രാജസ്ഥാന്* റോയല്*സില്* രാഹുലിനു കീഴിലാണ് സഞ്ജു മികച്ച താരമായി വളര്*ന്നത്. കഴിഞ്ഞ ഏഴു വര്*ഷത്തിനിടെ കളിക്കളത്തിലോ പുറത്തോ ഒരിക്കല്*പോലും സഞ്ജു മോശമായി പെരുമാറിയതായി റിപ്പോര്*ട്ടില്ല. ഏറ്റവും മാന്യനായ കളിക്കാരന്* എന്നാണ് സഹതാരങ്ങളും മറ്റും സഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. സഞ്ജുവിനെ അറിയുന്ന മാധ്യമപ്രവര്*ത്തകര്*ക്കും മറിച്ചൊരു അഭിപ്രായത്തിന് ഇടയില്ല.
ശ്രീശാന്തിനെതിരെ ആരോപണങ്ങള്* വന്നപ്പോള്* അത് ഏറെപേരും വിശ്വസിച്ചതിനു പ്രധാന കാരണം കളത്തിലെ ഈ താരത്തിന്റെ പെരുമാറ്റമായിരുന്നു. എന്നാല്*, കോഴക്കേസില്* ശ്രീശാന്ത് കുറ്റവിമുക്തനായി. ക്രിക്കറ്റ് ഭരിക്കുന്നവരുടെ കള്ളക്കളികളാണ് കേരളം സൃഷ്ടിച്ച എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൌളറുടെ കരിയര്* തകര്*ത്തതെന്നത് പരസ്യമായ രഹസ്യം. ഇന്ന് ശ്രീശാന്ത് ക്രിക്കറ്റ് ലോകത്തുനിന്ന് പൂര്*ണമായും നിഷ്കാസിതനായിരിക്കുന്നു.
മോശം പ്രകടനത്തോടെ ഡ്രസിങ് റൂമില്* തിരിച്ചെത്തുന്ന കളിക്കാര്* ബാറ്റ് വലിച്ചെറിയുന്നത് ക്രിക്കറ്റില്* പുതിയ കാര്യമല്ല. ഇങ്ങനെ ബാറ്റ് വലിച്ചെറിഞ്ഞ് മറ്റുള്ളവര്*ക്ക് പരിക്കേറ്റ സംഭവങ്ങള്* വരെയുണ്ട്. ഗോവക്കെതിരെ പൂജ്യത്തിനു പുറത്തായ സഞ്ജു തന്റെ കിറ്റിലേക്കാണ് ബാറ്റ് വലിച്ചെറിഞ്ഞതെന്നാണ് പറയുന്നത്. കളത്തില്* വച്ചു തന്നെ ബാറ്റുമായും സ്റ്റംബ് വലിച്ചൂരിയും എതിര്* താരങ്ങളെ അടിക്കാന്* ഒരുങ്ങിയ സംഭവങ്ങള്* ക്രിക്കറ്റ് ലോകത്ത് ഏറെയുണ്ട്.
സഞ്ജു കൊച്ചു കുട്ടിയായിരുന്നപ്പോള്* കുടുംബം ഡല്*ഹിയിലായിരുന്നു. ക്രിക്കറ്റില്* താല്*പ്പര്യമുളള മക്കള്*ക്ക് പക്ഷപാതിത്വം നിറഞ്ഞാടുന്ന ഡല്*ഹിക്രിക്കറ്റിലൂടെ ഉയരങ്ങളിലേക്കു പോകാനാകില്ലെന്ന് തിരിച്ചറിഞ്ഞാണ് സാംസണ്* ഡല്*ഹി പൊലീസിലെ ജോലി ഉപേക്ഷിച്ച് ജന്മനാടായ കേരളത്തിലേക്കു വന്നത്. രണ്ടാമത്തെ മകനായ സഞ്ജുവിനെ പ്രതീക്ഷിച്ച പോലെ മുന്നോട്ടു കൊണ്ടു പേകാനായതില്* ഏറെ അഭിമാനമായിരുന്നു ആ പിതാവിന്. എന്നാല്*, ആ സ്വപ്നങ്ങളെല്ലാം തകര്*ത്തെറിയുന്ന സംഭവവികാസങ്ങളാണ് ഇപ്പോള്* നടക്കുന്നത്. സഞ്ജുവിന്റെ എംആര്*ഐ റിപ്പോര്*ട്ടില്* കാല്*മുട്ടിന് കാര്യമായ കുഴപ്പമുള്ളതായി ഡോക്ടര്*മാര്* പറയുന്നു. ഏറെക്കാലം കളി ബാക്കിയുള്ള ഈ യുവതാരത്തെ സംബന്ധിച്ച് പരിക്ക് എത്രയും പെട്ടന്ന് ഭേദമാക്കുകയാണ് പ്രധാനം. അതിനു കെസിഎ അനുവദിക്കാതിരുന്നെങ്കില്* ഗുരുതരമായ കുറ്റമാണ്.
കേരള ക്രിക്കറ്റ് ടീമിലെ ഇന്നത്തെ സാഹചര്യങ്ങളും സഞ്ജുവിനെതിരായ നീക്കങ്ങളും ചേര്*ത്തു വായിക്കുന്നത് ഈ സംഭവം വിലയിരുത്തുന്നതില്* നിര്*ണായമാണ്. കേരള ക്രിക്കറ്റ് ടീമില്* ഇത്തവണ മറ്റു സംസ്ഥാനങ്ങളില്*നിന്നുള്ള മൂന്നു താരങ്ങളാണ് കളിക്കുന്നത്. മുംബൈ ടീമില്* പോലും ഇടംകിട്ടാതിരുന്ന മുപ്പത്തിനാലുകാരന്* ഭവിന്* തക്കര്*, ഇഖ്ബാല്* അബ്ദുള്ള, ജലജ് സക്സേന എന്നിവരാണ് മറുനാടന്* കളിക്കാര്*. കേരളത്തില്* ക്രിക്കറ്റ് വളര്*ത്താന്* കോടികള്* ചെലവഴിക്കുന്നുവെന്നും മികച്ച യുവതാരങ്ങളെ വളര്*ത്തിയെടുക്കുന്നുവെന്നും കെസിഎയുടെ തലപ്പത്തുള്ളവര്* വീരവാദം മുഴക്കുന്നതിനിടെയാണ് ഈ ഇറക്കുമതി. നമ്മുടെ യുവതാരങ്ങളെ പുറത്തുനിര്*ത്തി മറുനാട്ടുകാര്*ക്കു ആദ്യ ഇലവനില്* ഇടം നല്*കുകയാണ്്. ഈ രഞ്ജി സീസണിലെ ആദ്യ അഞ്ചു കളികളില്* വലിയ മെച്ചം കാണാതായപ്പോഴാണ് മുഹമ്മദ് അസ്ഹറുദ്ദീന്*, അക്ഷയ് ചന്ദ്രന്*, വിഷ്ണു വിനോദ്, കെ സി അക്ഷയ്, സല്*മാന്* നിസാര്* തുടങ്ങിയ യുവതാരങ്ങളെ പരിഗണിച്ചത്. അസ്ഹറുദ്ദീനും അക്ഷയ് ചന്ദ്രനും ചേര്*ന്ന് കഴിഞ്ഞദിവസം ത്രിപുരക്കെതിരായ മത്സരത്തില്* മിന്നുന്ന ജയം സമ്മാനിച്ചു.
പശ്ചിമമേഖലയുടെ പ്രതിനിധിയായാണ് ടി സി മാത്യു ബിസിസിഐയില്* പ്രമുഖനാകുന്നത്. അതുകൊണ്ടു തന്നെ ആ മേഖലയില്*നിന്നുള്ളവരുടെ പിന്തുണ തേടുകയെന്നത് അധികാരത്തിന്റെ പുതിയ ഉയരങ്ങളിലേക്കുള്ള പ്രധാന ചവിട്ടുപടിയാണ്. അതിനായി അവിടത്തെ കളിക്കാരെയും കളിഭരണക്കാരെയും തൃപ്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. അപ്പോള്* മറുനാടന്* താരങ്ങള്* ടീമിലെത്തിയതിനു മറ്റു കാരണങ്ങള്* അന്വേഷിച്ചു പോകേണ്ടതില്ലല്ലോ.
ശ്രീശാന്തിനെയും സഞ്ജുവിനെയും പോലുള്ളവര്* വളര്*ന്നു വലുതായി തങ്ങളുടെ താല്*പ്പര്യങ്ങള്*ക്ക് ഭീഷണിയാകുമെന്ന ഭയവും കെസിഎ ഉന്നതര്*ക്കുണ്ടാകും. ശ്രീശാന്തിനെതിരായ വിവാദം ഉയര്*ന്നയുടന്* കെസിഎ താരത്തെ തള്ളിപ്പറഞ്ഞത് ഓര്*ക്കുക. കേസില്*നിന്ന് മുക്തനായ ശ്രീശാന്ത് ഇപ്പോഴും പടിക്കു പുറത്തുമാണ്. ഇപ്പോള്* ഒരു ഡ്രസ്സിങ്റൂമില്* ഒതുക്കി തീര്*ക്കാവുന്ന പ്രശ്നമാണ് ഊതിപ്പെരുപ്പിച്ച് സഞ്ജുവിനെ പോലെയുള്ള താരത്തിന്റെ ഭാവി തന്നെ ഇല്ലാതാക്കുന്ന തലത്തിലേക്ക് എത്തിക്കുന്നത്. സഞ്ജുവിനെ ആരോ ഭയപ്പെടുന്നു എന്നതു തന്നെയാണ് യാഥാര്*ഥ്യം. ഇന്ത്യന്* ടീമില്* സഞ്ജുവിന് ഇടം കിട്ടാന്* ചെറുവിരലനക്കാത്തവര്* ഇപ്പോള്* അച്ചടക്കത്തിന്റ വാളോങ്ങി ഇല്ലാതാക്കാന്* ആമിതാവേശം കാണിക്കുമ്പോള്* ഒരു ചതി സംശയിക്കാതെ തരമില്ല.
കേരള ക്രിക്കറ്റില്* സീനിയര്*, ജൂനിയര്* താരങ്ങള്* ഒരു പോലെ അവഗണന നേരിടുന്നു. ക്രിക്കറ്റ് അധികാരികള്*ക്കു പ്രിയമുള്ളവര്*ക്കു മാത്രമാണ് ടീമില്* സ്ഥാനവും നായകപദവിയും. മറ്റുള്ളവരെ മോശംപ്രകടനത്തിന്റെ പേരില്* പുറത്താക്കുമ്പോള്* ഇഷ്ടക്കാര്* എന്തു സംഭവിച്ചാലും ടീമിലുണ്ടാകും. കേരള ടീമിന്റെ പരിശീലകന്* പി ബാലചന്ദ്രനെ ഈ സീസണില്* രഞ്ജി മത്സരങ്ങള്* പാതി പിന്നിട്ടപ്പോള്* പുറത്താക്കിയതും വിചിത്ര കാരണങ്ങള്* പറഞ്ഞാണ്. ടീം തെരഞ്ഞെടുപ്പില്* പോലും വലിയ നിയന്ത്രണം ഇല്ലാതിരുന്ന പരിശീലകനെ മോശം പ്രകടനമെന്ന പേരിലാണ് പുറത്താക്കിയത്. കേരളത്തിന് മികച്ച യുവനിരയെ വാര്*ത്തെടുക്കുന്നതില്* നിര്*ണായക പങ്കുവഹിച്ചയാളാണ് ബാലചന്ദ്രന്*. ആ താരങ്ങളെ പരിഗണിക്കാന്* പോലും ബാലചന്ദ്രനു സാധിച്ചിരുന്നില്ല. പകരം നിയമിച്ച ടിനു യോഹന്നാന്* പരിശീലനരംഗത്ത് വലിയ പരിചയസമ്പത്തോ നേട്ടങ്ങളോ അവകാശപ്പെടാനില്ലാത്തയാളാണ്.
ജീവിതത്തില്* കളിക്കളത്തില്* ഇറങ്ങാത്ത കച്ചവടക്കാരും ഉദ്യേഗസ്ഥ പ്രമാണികളും രാഷ്ട്രീയക്കാരും കളി ഭരണം നടത്തുന്ന നമ്മുടെ നാട്ടില്* ഇതൊക്കെ തന്നെയാകും ഇനിയും നടക്കുക. എന്നാല്*, ഇവരുടെ കപടനാടകങ്ങള്*ക്ക് ഇരയായി ഇല്ലാതാകുന്ന പ്രതിഭാശാലികളായ കളിക്കാര്*ക്കു വേണ്ടി ഒരു ചെറുശബ്ദം പോലും ഉയരാത്തതാണ് സങ്കടകരം. സഞ്ജുവിന്റെ വിഷയം പത്ര-ദൃശ്യ മാധ്യമങ്ങളോ ഇന്നത്തെ ട്രെന്*ഡായ നവമാധ്യമങ്ങളോ അറിഞ്ഞതായി കണ്ടില്ല. പകരം മാധ്യമങ്ങളില്* സഞ്ജു കുറ്റം ചെയ്തുവെന്ന മട്ടിലായിരുന്നു വാര്*ത്തകള്*. അതേക്കുറിച്ച് അന്വേഷിക്കാന്* ആരും തയ്യാറാകുന്നില്ല.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules