View Poll Results: Who will win Euro 2016 ?
- Voters
- 21. You may not vote on this poll
-
Spain
-
Germany
-
France
-
Belgium
-
Portugal
-
England
-
Croatia
-
Italy
-
Poland
-
Any Other
-
07-11-2016, 07:52 PM
#1781
Champions League trophy and Euro trophy look very similar.
-
07-11-2016, 08:02 PM
#1782
-
07-11-2016, 08:33 PM
#1783
WC final and Euro final similar anallo, randilum substitutes extra time-il adicha goalil team jayichu.
-
07-11-2016, 09:31 PM
#1784
-
07-11-2016, 10:15 PM
#1785
congratz portugal
-
07-12-2016, 12:03 AM
#1786

Originally Posted by
AKKU1221
Bale deserves to be their
-
-
07-12-2016, 01:44 AM
#1787
-
-
07-12-2016, 10:49 AM
#1788
ജയിക്കാനായ് ജനിച്ചവൻ
മഹാനാകുക എന്നതു ബാല്യത്തിന്റെ പിടിവാശികളിലൊന്നാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ മുപ്പതാം വയസ്സിലും അതേ ബാല്യവും പിടിവാശിയും കാത്തുസൂക്ഷിക്കുന്നു. ആരാധക സാമ്രാജ്യം തന്നെയുള്ള അർജന്റീനയുടെ കപ്പിത്താൻ ആം ബാൻഡഴിച്ച് പരാജയം സമ്മതിച്ചപ്പോഴും ആരുമില്ലാത്ത പോർച്ചുഗലിനുവേണ്ടി, ഗ്ലാമർത്തിളക്കമില്ലാത്ത ഏഴാം നമ്പർ ജഴ്സിയിൽ ക്രിസ്റ്റ്യാനോ ലോകകപ്പിലേക്കു യാത്ര തുടരുന്നു. രണ്ടാമൂഴത്തിലെ ഭീമനെപ്പോലെ എവിടെയൊക്കെയോ അയാൾ മെസ്സിയെന്ന അർജുനനെ അപ്രസക്തനാക്കുന്നുണ്ട്.
2012 യൂറോയിൽ പോർച്ചുഗലും ഡെന്മാർക്കും കളിക്കുമ്പോൾ ഡാനിഷ് താരങ്ങൾ അലറിയത് മെസ്സി... മെസ്സി എന്നായിരുന്നു. ക്രിസ്റ്റ്യാനോയെ ദേഷ്യംപിടിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. 2016 ലും അതേവിളി കേൾക്കുന്നു. അതുപക്ഷേ, ക്രിസ്റ്റ്യാനോയ്ക്കു കേൾക്കാൻ വേണ്ടിയുള്ളതല്ല. മെസ്സി കേൾക്കാൻ വേണ്ടിയുള്ളതാണ്. യൂറോ ഫൈനലിൽ ഗോൾപോസ്റ്റിനെ ഉരസിപ്പോയ ഫ്രാൻസിന്റെ ഷോട്ടുകൾ മാത്രം ഓർത്തെടുത്താൽ കാലം ക്രിസ്റ്റ്യാനോയ്ക്കുവേണ്ടി കരുതിവച്ചതാണ് ഈ കപ്പെന്നു മനസ്സിലാകും. ഒപ്പം സ്വപ്നങ്ങളെ വിടാതെ പിന്തുടരണമെന്ന കാര്യവും.
∙ അവനവൻ കടമ്പ
മെസ്സിയെപ്പോലെ ക്രിസ്റ്റ്യാനോയ്ക്കു സംശയങ്ങളില്ല. ഞാൻ തന്നെയാണ് മികച്ചതെന്ന് ഞാൻതന്നെ വിശ്വസിക്കുന്ന അവസ്ഥ. ഒരു അഭിമുഖത്തിൽ ക്രിസ്റ്റ്യാനോ കണ്ണിമ ചലിപ്പിക്കാതെ പറഞ്ഞു. ഞാനാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ, ഞാൻ ഇതിഹാസമാണ്. നാട്ടിൽ സ്വന്തം ചരിത്രം സൂക്ഷിക്കാൻ മ്യൂസിയംതന്നെ പണിത ക്രിസ്റ്റ്യാനോ മറ്റെന്താണു പറയേണ്ടത്. ഇതുപോലെ സ്വന്തം മഹത്വം സ്വയം പറഞ്ഞും നാട്ടുകാരെ കേൾപ്പിച്ചും ചരിത്രത്തിൽ ഇടംനേടിയ മറ്റൊരു കായിക താരം മുഹമ്മദലിയാണ്. ഞാൻ ലോകത്തിന്റെതന്നെ രാജാവാണെന്നു പറഞ്ഞ മുഹമ്മദലി. അലി മഹത്വം ഇടിച്ചു വാങ്ങിയപ്പോൾ നിശ്ചയദാർഢ്യത്തോടെ ക്രിസ്റ്റ്യാനോ ആദരവ് പിടിച്ചുവാങ്ങുന്നു.
∙ കണ്ടില്ല, എങ്കിലും കണ്ടു
ഹംഗറിക്കെതിരായ കുതികാൽ ഗോളിലൊഴികെ യൂറോകപ്പിൽ ക്രിസ്റ്റ്യാനോ സാന്നിധ്യം ഇല്ലെന്നുതന്നെ പറയാം. പക്ഷേ, പോർച്ചുഗൽ കളിച്ച എല്ലാ കളിക്കും ഒരു ക്രിസ്റ്റ്യാനോ സ്പർശമുണ്ടായിരുന്നു. ഐസ്*ലൻഡിനെതിരെ സമനിലയിലേക്കു കളി നീണ്ടതോടെ പാസ് കിട്ടാത്തതിനു ടീമംഗങ്ങളെ പഴിക്കുമ്പോൾ ഫൈനലിൽ കരഞ്ഞുകൊണ്ട് ആം ബാൻഡ് ഊരി നാനിക്കു നൽകുമ്പോൾ ഒറ്റഗോളിന്റെ ഊന്നലിൽ നിൽക്കുമ്പോൾ സൈഡ് ലൈനിനടുത്ത് കാലൂന്നാനാകാതെ നിന്ന് ടീമിനെ പ്രോൽസാഹിപ്പിക്കുമ്പോൾ, ഫൈനൽ വിസിൽ വരെ ഉഴപ്പിക്കളിക്കാൻ വാച്ച് തൊട്ടു കാണിച്ചുകൊടുമ്പോൾ, ഒടുവിൽ ഷർട്ടൂരി മാധ്യമങ്ങൾക്കുള്ള പോസ് നൽകി പിൻവാങ്ങുമ്പോൾ, പോർച്ചുഗലുണ്ടായിരുന്നില്ല, ക്രിസ്റ്റ്യാനോ മാത്രം.
∙ ഇഷ്ടപ്പെടുക, വെറുക്കുക
ക്രിസ്റ്റ്യാനോയിലേക്കു രണ്ടുവഴികൾ മാത്രമേ ഉള്ളൂ. ഒന്നുകിൽ ഇഷ്ടപ്പെടുക, അല്ലെങ്കിൽ വെറുക്കുക. മധ്യമാർഗം ഇവിടെയില്ല. മികച്ചവർ വിനയാന്വിതരാകണമെന്നോ, മണ്ണുപറ്റിക്കിടക്കണമെന്നോ, മിതഭാഷികളാകണമെന്നോ നാടിനു തെറ്റിദ്ധാരണയുണ്ട്. ക്രിസ്റ്റ്യാനോയാകട്ടെ മേൽപ്പറഞ്ഞ ഗുണങ്ങളില്ലാത്തതിനു സ്ഥിരമായി ചുവപ്പുകാർഡ് വാങ്ങുന്നവനും. അതേസമയം ഫുട്ബോളിനെ കായിക വിനോദമെന്ന നിലയിൽ പരിഗണിക്കുമ്പോൾ ഒരു കംപ്ലീറ്റ് പാക്കേജാണ് ക്രിസ്റ്റ്യാനോ. പന്തു കിട്ടിയില്ലെങ്കിൽ സ്വന്തം ടീമിനെ പഴിക്കുന്നത്. വീഴാതെ വീണ് ഫ്രീകിക്ക് നേടിയതിനുശേഷം റഫറിക്കു നേരെ കള്ളക്കണ്ണേറ്, കുളിച്ച കൊമ്പനെഴുന്നേറ്റു നിൽക്കുംപോലെ ആ ഫ്രീകിക്ക് നിൽപ്പ്, തോറ്റാൽ നാലാം ക്ലാസുകാരനെപ്പോലെ കരഞ്ഞുപൊളിക്കുന്നത്. വിവിധ ഭാവങ്ങളുടെ മഴവിൽ കിക്ക് ആണ് ക്രിസ്റ്യാനോ കാണിക്കു സമ്മാനിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്റെ വൈകാരിക സമനിലയല്ല. ഫുട്ബോളിന്റെ ചടുലതാളംതന്നെയാണ് ഇവിടെയും വ്യക്തമാകുന്നത്.
∙ വിജയി ഏകനാണ്
മയിലിനെപ്പോലെ പീലിവിരിച്ചു സ്വയം പുകഴ്ത്താൻ ഇഷ്ടപ്പെടുന്നു, കാശ് കണ്ടമാനം ചെലവിട്ട് രാത്രി പാർട്ടികൾ കെങ്കേമമാക്കുന്നു. പരസ്യത്തിലെ ക്രിസ്റ്റ്യാനോയുടെ സിക്സ് പാക്ക് കണ്ട് ഭാര്യ ചോദിക്കുന്നു. ഇതാരാചേട്ടാ ഈ സുന്ദരൻ.
ക്രിസ്റ്റ്യാനോയെ വെറുക്കാനുള്ള കാരണങ്ങൾ പലർക്കും പലതാണ്. പക്ഷേ, മായം ചേർക്കാത്ത ക്രിസ്റ്റ്യാനോ അദ്ദേഹത്തിന്റെതന്നെ ഒരു പ്രസ്താവനയിൽ വ്യക്തമാകുന്നു. കാമുകിയുമായി സ്വിമ്മിങ് പൂളിൽ നീന്തുമ്പോൾപോലും അവളെ സന്തോഷിപ്പിക്കാനായി ഞാൻ തോറ്റുകൊടുക്കാറില്ല. കാരണം, തോൽക്കുന്നത് എനിക്കിഷ്ടമല്ല യഥാർഥത്തിൽ ഇതുമാത്രമല്ലേ... ക്രിസ്റ്റ്യാനോ; തോൽക്കാൻ ഇഷ്ടമില്ലാത്തവരുടെ ഫുട്ബോളിൽ ജയിക്കാൻ മാത്രം കളിക്കുന്നവൻ!
-
07-12-2016, 02:05 PM
#1789
ഫാൾസ് 7 അഥവാ പ്ലാൻ B
യൂറോ കിരീടവുമായി പോർച്ചുഗൽ താരങ്ങൾ നാട്ടിലെത്തിയ വിമാനത്തെ ആരാധകർ ദേശീയപതാകയുടെ നിറത്തിലുള്ള ജലധാരയുമായി വരവേറ്റപ്പോൾ.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീഴ്ചയെ ഫുട്ബോളിന്റെ സാങ്കേതിക ഭാഷയിൽ ഇനി ഫാൾസ് 7 എന്നു വിളിക്കാം. ലോകഫുട്ബോളിൽ കാലങ്ങളായി പരിശീലകർ പ്രയോഗിക്കുന്ന ഫാൾസ് 9 (ഫാൾസ് നയൻ) തന്ത്രത്തിന്റെ വേറൊരു രൂപമായിരുന്നു യൂറോകപ്പ് ഫൈനലിൽ ആകസ്മികമായി അരങ്ങേറിയത്.
ഇരുപത്തിയഞ്ചാം മിനിറ്റിൽ ക്രിസ്റ്റ്യാനോ പരുക്കേറ്റു പുറത്തായപ്പോൾ പോർച്ചുഗലിനെക്കാൾ പരുങ്ങലിലായതു ഫ്രാൻസാണ്. ക്രിസ്റ്റ്യാനോ പോയതോടെ പിന്നീട് ആരെ തടുക്കണം, ആരെ നോട്ടമിടണം എന്നറിയാതെ ഫ്രഞ്ച് ടീം പതറി. ആ പതർച്ചയ്ക്കിടെയാണ്, എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ പകരക്കാരൻ എദർ ലക്ഷ്യം കണ്ടത്.
സെന്റർ ഫോർവേഡ് പിന്നിലേക്ക് ഇറങ്ങിക്കളിക്കുകയും ഇതുവഴി എതിർ ടീമിന്റെ സെന്റർ ഡിഫൻഡർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കി ആഞ്ഞടിക്കുകയും ചെയ്യുന്ന രീതിയാണു ഫാൾസ്-9. മുൻപു സെന്റർ ഫോർവേഡിന്റെ സ്*ഥിരം ജഴ്*സി നമ്പരായിരുന്നു ഒൻപത്. സെന്റർ ഫോർവേഡ് ഇറങ്ങിക്കളിക്കുന്ന ശൈലിക്ക് അങ്ങനെയാണ് ഫാൾസ്-9 എന്നു പേരു വന്നതും.
പോർച്ചുഗലിന്റെ ഏഴാം നമ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിയിൽനിന്ന് അപ്രത്യക്ഷമായപ്പോൾ അപ്രതീക്ഷിതമായി ഒരു മറുതന്ത്രത്തിനു കളമൊരുങ്ങി. ഫാൾസ് 9 തന്ത്രത്തോടു സാമ്യമുള്ള ഫാൾസ് 7 എന്നു വിളിക്കാവുന്ന കളിയായിരുന്നു പിന്നീടു പോർച്ചുഗലിന്റേത്. പോർച്ചുഗീസുകാർ അതിനെ പ്ലാൻ ബി എന്നു വിളിച്ചു. കിരീടം നേടിയശേഷം പോർച്ചുഗൽ ഡിഫൻഡർ പെപെ അതേക്കുറിച്ചു സൂചിപ്പിക്കുകയും ചെയ്തു. ക്രിസ്റ്റ്യാനോ പുറത്തായതോടെ ഞങ്ങൾക്കു പ്ലാൻ ബിയിലേക്കു കളം മാറേണ്ടി വന്നു. അതു ഗുണകരമാവുകയും ചെയ്തു
ക്രിസ്റ്റ്യാനോയ്ക്കു പരുക്കേറ്റതോടെ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് നടത്തിയ സബ്സ്റ്റിറ്റ്യൂഷനുകളെല്ലാം ഉദ്ദേശിച്ച ഫലം കണ്ടു. സ്ട്രൈക്കറായി നാനി മാത്രം കളത്തിലുള്ള സമയത്താണ് അതുവരെ ഉജ്വലമായി കളിച്ച മിഡ്ഫീൽഡർ റെനറ്റോ സാഞ്ചെസിനെ കോച്ച് തിരിച്ചുവിളിച്ചത്. സാഞ്ചെസിനുപോലും ഉൾക്കൊള്ളാൻ പറ്റുന്നതായിരുന്നില്ല ഈ നീക്കം. പകരമിറങ്ങിയത് ഒരു സ്ട്രൈക്കർ; അതും വിജയഗോൾ നേടിയ എദർ. ഫ്രഞ്ച് ലീഗിൽ ലില്ലിയുടെ താരമായ എദർ വന്നതോടെ പോർച്ചുഗൽ ആക്രമണങ്ങളിലേക്കു തിരികെവന്നു.
ക്രിസ്റ്റ്യാനോയ്ക്കു പകരം നാനിയാവും ടീമിന്റെ കുന്തമുന എന്നു കരുതിയ ഫ്രഞ്ച് താരങ്ങളെ വെല്ലുവിളിച്ച് എദർ ഉൾപ്പെടെ പോർച്ചുഗലിന്റെ ഓരോ കളിക്കാരനും കയറിവന്ന് ആക്രമിച്ചു കൊണ്ടിരുന്നു. ആരാണു കുന്തമുനയെന്നറിയാതെ ഫ്രാൻസ് പ്രതിരോധനിര കുന്തം വിഴുങ്ങിയ അവസ്ഥയിലായി. ഫലത്തിൽ, ക്രിസ്റ്റ്യാനോയുടെ പരുക്കുപോലും പോർച്ചുഗലിനു വിജയത്തിലേക്കുള്ള വഴിയാണൊരുക്കിയത്. ഉർവശീശാപം ഉപകാരം എന്നു പറയുംപോലെ
-
07-12-2016, 04:16 PM
#1790
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules