Originally Posted by
nanma
ലയാളത്തിൽ പിറന്നു വളർന്ന എല്ലാ മനുഷ്യരേയും ,അമ്മിഞ്ഞപ്പാൽ പോലെ മധുരമായ ,നാം ഉപ്പു കർപ്പൂരം തൊട്ട് നിത്യ നൈമിത്തികങ്ങളൊക്കെ ചൂണ്ടിക്കാണിച്ച , അമ്മയെ വിളിച്ച ,അച്ഛനെ വിളിച്ച ,പ്രകൃതിയെ ആദ്യമായി അറിഞ്ഞ ഭാഷയെന്ന നിലയിൽ ഈ ഭാഷയെ സ്വന്തം മാതൃഭാഷതന്നെയാണെന്നുള്ള അഭിമാനത്തോടെ കെട്ടിപുണരാൻ ഒരു വൈകാരിക ബന്ധം ഉണ്ടാക്കിയെടുക്കലാണ്.ഇത് വൈകാരികതയാണ് .തന്റെ അമ്മ തന്നെ എന്ന തോന്നല് ഒരു വൈകാരികതയിൽ നിന്ന് ഉണ്ടാകുന്നതാണ്.സ്വന്തം മാതാവിനോട് ആ വൈകാരികത ഉണ്ടാകുന്നില്ല എന്ന തോന്നൽ ആധുനിക നാഗരികയുണ്ടാക്കുന്ന ഒരു പ്രശ്നമാണ്.അമ്മയെ ശരണാലയത്തിലാക്കുന്ന ഒരു ജീവിത സംസ്കാരമുള്ള കാലത്ത് പെറ്റഭാഷ,മാതൃഭാഷ അനാഥമാക്കപ്പെടാം.അത് കൊണ്ട് ഞാൻ എഴുതി ....അത് ഒരു തെറ്റാണോ Mr.?