Page 47 of 47 FirstFirst ... 37454647
Results 461 to 463 of 463

Thread: 🎤🎤 Latest Film Related Interviews and Chat Shows🎙️🎙️

  1. #461
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,359

    Default




    .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #462
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,550

    Default

    പുറത്തുവരാത്ത ആദ്യ സിനിമ, ആകാശവാണിക്കാലം, മൂന്നാമൂഴത്തില്* പാട്ട് വൈറലാക്കി ലീലാ ജോസഫ് | INTERVIEW

    "ഇപ്പോഴും റേഡിയോ കേള്*ക്കാറുണ്ട്. റേഡിയോ ആണ് എന്റെ മുന്നോട്ടുപോക്കിന് ഒരുപാട് സഹായിച്ചത്. മാത്രമല്ല, റേഡിയോയും ശ്രോതാക്കളുമെല്ലാം വല്ലാത്ത നൊസ്റ്റാള്*ജിയയാണ്."



    ദ്യമായി പിന്നണി പാടിയ സിനിമ പുറത്തുവരാതിരിക്കുക. രണ്ടാമതു പാടിയ സിനിമയിലെ ഗാനം ചിത്രത്തില്* ഉള്*പ്പെടാതെപോവുക. വര്*ഷങ്ങള്*ക്കുശേഷം പിന്നണി പാടിയ ചിത്രവും ഗാനവും ഒരേപോലെ ശ്രദ്ധിക്കപ്പെടുക. ലീലാ ജോസഫാണ് ആ ഗായിക. അം അഃ എന്ന ചിത്രത്തിനുവേണ്ടി ലീലാ ജോസഫ് പാടിയ ഇതളേ പൊന്നിതളേ എന്ന ഗാനം ഇതിനോടകം ഹിറ്റ് ചാര്*ട്ടുകളില്* ഇടംപിടിച്ചുകഴിഞ്ഞു. ആകാശവാണി കൊച്ചി നിലയത്തിന്റെ പ്രോഗ്രാം ഹെഡും കോണ്*ഗ്രസ് നേതാവ് ജോസഫ് വാഴക്കന്റെ ഭാര്യയുമായ ലീലാ ജോസഫ് തന്റെ സംഗീതയാത്രയേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുന്നു. ആകാശവാണിക്കാലമാണ് തന്നിലെ സംഗീതജ്ഞയ്ക്ക് ഊര്*ജമായതെന്ന് പറയുകയാണ് ആകാശവാണിയുടെ ടോപ്പ് ഗ്രേഡ് ആര്*ട്ടിസ്റ്റുകൂടിയായ ഇവര്*.

    പ്രത്യേകതയുള്ള ശബ്ദമായിരുന്നു അവര്*ക്ക് വേണ്ടിയിരുന്നത്

    സിനിമയുടെ അണിയറപ്രവര്*ത്തകരാണ് എന്നെ തിരഞ്ഞെടുത്തതും ഗോപി സുന്ദറിന് പരിചയപ്പെടുത്തുന്നതും. എനിക്കൊരു യൂട്യൂബ് ചാനലുണ്ട്. അതില്* ജാനകിയമ്മയുടേയും സുശീലാമ്മയുടേയും ലീലച്ചേച്ചിയുടേയും പഴയ പാട്ടുകള്* പാടി അപ്*ലോഡ് ചെയ്യാറുണ്ട്. ചില പാട്ടുകളൊക്കെ വൈറലായി. അങ്ങനെയായിരിക്കണം ഈ സിനിമയില്* പാടാന്* അവസരം കിട്ടിയത്. ഒരു പ്രത്യേക ശബ്ദം വേണ്ടിയിരുന്നു അവര്*ക്ക്. കുറച്ച് പ്രായം തോന്നിക്കണം, അതേസമയം നല്ലതുമായിരിക്കണം. അങ്ങനെയുള്ള ശബ്ദമായിരുന്നു അണിയറപ്രവര്*ത്തകര്* തേടിയിരുന്നത്.

    ഗോപി സുന്ദറിന്റെ മാര്*ഗനിര്*ദേശങ്ങള്*

    പാട്ട് നേരത്തേ തന്നിരുന്നു. റെക്കോര്*ഡിങ്ങിനുമുന്*പ് ഗോപി സുന്ദറുമൊത്ത് അല്പനേരം ഇരുന്നു. അദ്ദേഹം കാര്യങ്ങളെല്ലാം വിശദീകരിച്ചുതന്നു. ഒരുപാട് സോഫ്റ്റ് ആക്കാനും പാടില്ല, ഒരുപാട് കൊഞ്ചിപ്പാടാനും പാടില്ല. പാടുന്ന സമയത്ത് വേണ്ട മാര്*ഗനിര്*ദേശങ്ങളെല്ലാം അദ്ദേഹം തന്നു. രണ്ടുമണിക്കൂര്* കൊണ്ടാണ് റെക്കോര്*ഡ് തീര്*ത്തത്. ആദ്യം കുറച്ച് ഭയമൊക്കെയുണ്ടായിരുന്നെങ്കിലും അതൊക്കെ തീര്*ത്തിട്ടാണ് റെക്കോര്*ഡിങ്ങിലേക്ക് കടന്നത്.



    ആദ്യസിനിമ ചക്രവാളത്തിനുമപ്പുറം, എന്റെയും ഗിരീഷ് പുത്തഞ്ചേരിയുടേയും

    തിയേറ്ററുകളിലിറങ്ങിയ ചിത്രത്തിലെ പാട്ടെന്ന നിലയില്* നോക്കുകയാണെങ്കില്* അത്തരത്തിലുള്ള ആദ്യത്തേതാണ്. യഥാര്*ത്ഥത്തില്* വര്*ഷങ്ങള്*ക്കുമുന്*പ് ചക്രവാളത്തിനുമപ്പുറം എന്നൊരു ചിത്രത്തില്* ഞാന്* പാടിയിട്ടുണ്ട്. സിനിമ പക്ഷേ ഇറങ്ങിയില്ല. തരംഗിണിയായിരുന്നു പാട്ടുകളെടുത്തത്. ദാസേട്ടനൊപ്പം ചെറിയൊരു പാട്ട് പാടിയിട്ടുണ്ട്. പിന്നെ ഒരു ഡ്യൂയറ്റും സോളോയും. അനഘ പോലുള്ള ചിത്രങ്ങള്* ചെയ്ത കോഴിക്കോട് യേശുദാസായിരുന്നു സംഗീത സംവിധാനം.അന്നത്തെ കാലത്ത് ശ്രദ്ധിക്കപ്പെട്ട പാട്ടുകളായിരുന്നു അതെല്ലാം. ഗിരീഷ് പുത്തഞ്ചേരി ആദ്യമായി ഗാനരചന നിര്*വഹിച്ച ചിത്രമായിരുന്നു ഇത്. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ഗാനങ്ങള്* ആകാശവാണിയില്* പ്രക്ഷേപണം ചെയ്തിരുന്നു. എങ്കിലും പാടിയ പാട്ടുള്ള സിനിമ വരുമ്പോഴാണല്ലോ പൂര്*ണത വരുന്നത്. പിന്നീട് ഒരു കൊച്ചു ഭൂമികുലുക്കം എന്ന ചിത്രത്തിലും പാടിയിരുന്നു. കാലമൊരു ദീപം എന്ന ദാസേട്ടന്റെ പാട്ടിന്റെ ഫീമെയില്* പതിപ്പാണ് പാടിയത്. അത് സിനിമയിലുണ്ടായിരുന്നില്ല.

    ആകാശവാണി തന്ന അവസരങ്ങള്*

    സിനിമയില്* പാടണമെന്നൊന്നും അന്ന് തോന്നിയിരുന്നില്ല. ആകാശവാണിയിലായിരുന്നു ജോലി. ജോലിപരമായി നല്ല തിരക്കായിരുന്നു. ആകാശവാണി പോലൊരു സ്ഥാപനത്തിലായിരുന്നതുകൊണ്ട് ചാനലുകളിലൊക്കെ പാടുന്നതിന് ചില തടസ്സങ്ങളൊക്കെയുണ്ടായിരുന്നു. വീട്ടിലെ ഉത്തരവാദിത്തങ്ങള്* കൂടിയുണ്ടായിരുന്നു. പക്ഷേ പാട്ട് കളഞ്ഞില്ല. ആകാശവാണിയായതുകൊണ്ട് അവസരങ്ങള്* കിട്ടിയിട്ടുണ്ട്. ആകാശവാണിയില്* ലളിതസംഗീതത്തിന്റെ ഓഡിഷന്* ആര്*ട്ടിസ്റ്റാണ് ഞാന്*. ബി ഗ്രേഡില്* തുടങ്ങി ടോപ് ഗ്രേഡ് വരെയായി. ആകാശവാണിയില്* ഇടയ്ക്കിടെ പാടുന്നതുകൊണ്ട് ടച്ച് വിട്ടിട്ടില്ല. ഓള്*ഡ് ഈസ് ഗോള്*ഡ് എന്ന പരിപാടി ഹിറ്റായി നില്*ക്കുന്ന സമയം. അന്നുവന്ന പുതിയ തലമുറയില്*പ്പെട്ടയാളായിരുന്നു ഞാനും ബി.ശ്രീറാമുമെല്ലാം. ഈ പ്രോഗ്രാമിന്റെ ചുവടുപിടിച്ച് അമേരിക്കയില്* പത്ത് ഷോകള്* ചെയ്യാന്* സാധിച്ചു. ഉദയഭാനു ചേട്ടന്*, പി. ലീല ചേച്ചി, കല്ലറ ഗോപന്* എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്.




    മറക്കാനാവാത്ത ആകാശവാണിക്കാലം

    പ്രോഗ്രാം എക്*സിക്യൂട്ടീവ് ആയിട്ടാണ് ആകാശവാണിയില്* ജോലിയില്* പ്രവേശിച്ചത്. ഗസ്റ്റഡ് പോസ്റ്റാണ്. അത്രയേറെ ഉത്തരവാദിത്തമുണ്ട്. എങ്കിലും പ്രോഗ്രാമുകള്* ചെയ്തിരുന്നു. പാട്ടിന്റെ ലൈവ് ഫോണ്* ഇന്* പ്രോഗ്രാം, പൂന്തേനരുവി, സല്ലാപം പോലുള്ള പരിപാടികള്* അതിലുള്*പ്പെടുന്നു. അവതാരകയായിരിക്കുമ്പോള്* ആളുകളുമായി സംസാരിക്കുകയും അവര്*ക്ക് പാട്ടുപാടിക്കൊടുക്കുകയുമെല്ലാം ചെയ്തിരുന്നു. ധാരാളം ലളിതഗാനങ്ങള്* പാടിയിട്ടുണ്ട്. ആകാശവാണി ഇന്ത്യയിലെമ്പാടും ഒരു സമയം പ്രക്ഷേപണം ചെയ്യുന്ന നാഷണല്* പ്രോഗ്രാമിലും ലളിതഗാനങ്ങള്* അവതരിപ്പിച്ചിട്ടുണ്ട്. 2013-ലും ഇക്കഴിഞ്ഞ വര്*ഷവുമാണത് ചെയ്തത്. ആകാശവാണി ഒരിക്കലും എന്റെ പാട്ടിനെ തളര്*ത്തിയിട്ടില്ല, വളര്*ത്തിയിട്ടേയുള്ളൂ. ആകാശവാണി സംഘടിപ്പിക്കുന്ന ഗ്രാമോത്സവങ്ങളുടെ ഭാഗമായിട്ടും ഒരുപാട് പാട്ടുപാടിയിട്ടുണ്ട്. പിന്നെ നാലുവര്*ഷം മുന്*പ് ആകാശവാണിയിലെ മ്യൂസിക് കംപോസര്*ഷിപ്പ് പാസായിരുന്നു. അത് ഇ ഗ്രേഡേ ആയിട്ടുള്ളൂ, സ്റ്റാര്*ട്ടിങ് ലെവലാണ്. പ്രീഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോള്* പാട്ടില്* ബി ഗ്രേഡ് ആര്*ട്ടിസ്റ്റായി. റേഡിയോ സ്റ്റാറെന്ന് പലരും വിശേഷിപ്പിച്ചിരുന്നു. പിന്നെ ബി ഹൈയും എ ഗ്രേഡും ടോപ്പ് ഗ്രേഡും ആവാന്* സാധിച്ചു. ആകാശവാണി കാരണമാണ് പാട്ട് എനിക്ക് നിലനിര്*ത്താന്* പറ്റിയത്.

    മറ്റുഗായകരുടെ ശബ്ദവുമായി താരതമ്യപ്പെടുത്തലുകള്* ഉണ്ടായിട്ടുണ്ട്

    പഴയകാല ഗായികമാരുടെ ശബ്ദം വളരെ ഇഷ്ടമാണ്. എന്റെ ശബ്ദത്തിന് ജാനകിയമ്മയുടേതുമായി സാമ്യമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. സുശീലാമ്മയുടേയും മാധുരിയമ്മയുടേയും പി. ലീല ചേച്ചയുടേയും ശബ്ദവുമായി താരതമ്യങ്ങള്* വന്നിട്ടുണ്ട്. അം അഃയിലെ പാട്ട് പാടിക്കഴിഞ്ഞപ്പോള്* എന്റെ ശബ്ദത്തിന് വാണിയമ്മയുടെ ശബ്ദവുമായി സാദൃശ്യമുണ്ടെന്ന് സിനിമയുടെ സംവിധായകനോട് ഗോപി സുന്ദര്* പറഞ്ഞിരുന്നു. ശബ്ദം അഡ്ജസ്റ്റ് ചെയ്തുപാടാന്* അറിയില്ല. ചിലപ്പോള്* ആ പാട്ടുകളുടെ ഭാവം ഉള്*ക്കൊണ്ട് പാടുമ്പോള്* സംഭവിക്കുന്നതായിരിക്കാം.




    'അം അഃ' മൂന്നുതവണ കണ്ടു

    ഞങ്ങള്* അണിയറപ്രവര്*ത്തകര്*ക്ക് മാത്രമായി ആദ്യം ഒരു പ്രദര്*ശനം സംഘടിപ്പിച്ചിരുന്നു. പിന്നെ രണ്ട് പ്രീമിയര്* പ്രദര്*ശനങ്ങളുമുണ്ടായിരുന്നു. മൂന്ന് പ്രാവശ്യം കണ്ടിട്ടും യാതൊരു ബോറടിയും തോന്നിയില്ല. എല്ലാവര്*ക്കും കിട്ടാത്ത ഭാഗ്യമാണ് സിനിമയില്* പാടുക എന്നത്. തീയേറ്ററിലിരുന്ന് നമ്മള്* പാടുന്നത് കേള്*ക്കുന്നത് വല്ലാത്ത അനുഭവമാണ്. പാട്ട് എവിടെയാണ് വരുന്നത് എന്നതിനെക്കുറിച്ച് ധാരണയില്ലായിരുന്നു. ആദ്യ ഷോയ്ക്ക് പോയപ്പോഴാണ് അതിതീവ്രമായ രണ്ട് സ്ഥലത്താണ് ഈ പാട്ടുവരുന്നതെന്ന് മനസിലായത്. അത്രയും പ്രാധാന്യമുള്ള ഒരു പാട്ടാണ് ഇതെന്ന് അപ്പോഴാണ് വ്യക്തമായത്. ഈ സിനിമയിലൂടെ ഗോപി സുന്ദര്* വളരെ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്.

    വീട്ടില്*നിന്നുള്ള പിന്തുണ

    വീട്ടില്*നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. അല്ലെങ്കില്* എനിക്കിങ്ങനെ പാടാന്* പറ്റില്ലല്ലോ. വളരെ ആത്മാര്*ത്ഥമായിത്തന്നെ ജോലി ചെയ്തിട്ടുണ്ട്. പൊതുവേ എല്ലാവര്*ക്കും പാട്ട് ഇഷ്ടമുള്ള കുടുംബംകൂടിയാണ്. അമേരിക്കയില്* പ്രോഗ്രാം ചെയ്യാന്* ഞങ്ങള്* ഒരുമിച്ചാണ് പോയത്.




    ഇപ്പോഴും റേഡിയോ കേള്*ക്കും

    ഇപ്പോഴും റേഡിയോ കേള്*ക്കാറുണ്ട്. റേഡിയോ ആണ് എന്റെ മുന്നോട്ടുപോക്കിന് ഒരുപാട് സഹായിച്ചത്. മാത്രമല്ല, റേഡിയോയും ശ്രോതാക്കളുമെല്ലാം വല്ലാത്ത നൊസ്റ്റാള്*ജിയയാണ്. യൂട്യൂബ് ചാനല്* തുടങ്ങാനുള്ള കാരണം തന്നെ അതാണ്. ലൈവ് ഫോണ്*-ഇന്* പരിപാടിക്കിടെ ആളുകള്* ആവശ്യപ്പെടുമ്പോള്* പാട്ടുപാടിക്കൊടുക്കും. ഒരുപാട് കത്തുകള്* വന്നിട്ടുണ്ട്. മാഡത്തിന്റെ ശബ്ദം കേള്*ക്കുമ്പോള്* വല്ലാത്ത സമാധാനം കിട്ടുന്നെന്നൊക്കെയാണ് കത്തില്* പറയാറുള്ളത്.

    എല്ലാറ്റിലും പെര്*ഫെക്ഷന്* വേണമെന്ന് കരുതുന്നയാളാണ്

    എല്ലാത്തിലും പെര്*ഫെക്ഷന്* വേണമെന്ന് വിചാരിക്കുന്നയാളാണ് ഞാന്*. യൂട്യൂബ് ചാനലിനുവേണ്ടി പാട്ടുകള്* പാടുമ്പോള്* പശ്ചാത്തലസംഗീതം ചെയ്യാനായി ഏല്*പിച്ചിരിക്കുന്നത് കേരളത്തിലെ ഒന്നാംനിരയില്*പ്പെട്ട ആളുകളെയാണ്. പഴയ പാട്ട് എങ്ങനെയാണോ അതുപോലെ വരണമെന്ന് മാത്രമേ ഞാനാവശ്യപ്പെടാറുള്ളൂ. മഹാരഥന്മാര്* ചെയ്തുവെച്ചിരിക്കുന്ന പാട്ടില്* മാറ്റം വരുത്താന്* നമ്മള്*ക്ക് അവകാശമില്ലല്ലോ. നമ്മുടെ ജീവിതത്തില്* പല കാര്യങ്ങള്*ക്കും കുറച്ച് സമ്പാദ്യം മാറ്റിവെയ്ക്കുന്നതുപോലെ പാട്ടിനും ഞാന്* കുറച്ച് മാറ്റിവെയ്ക്കുന്നു. നിലവില്* 55 പാട്ടുകള്* അപ്*ലോഡ് ചെയ്തിട്ടുണ്ട്. പറ്റാവുന്നിടത്തോളം കാലം ചെയ്യണമെന്നാണ് കരുതുന്നത്. അതുവരെ എല്ലാം വൃത്തിയായിത്തന്നെ ചെയ്യും.

  4. #463
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,550

    Default

    ''ചെറുതായൊന്ന് പ്രതിഫലം കൂട്ടിയതോടെ സിനിമ വരാതായി. പണം കൃത്യമായി തന്നില്ലെങ്കില്* എന്തുചെയ്യും?''



    'കുട്ടന്*പിള്ളയുടെ ശിവരാത്രി'യിലൂടെ അഭിനയരംഗത്തെത്തി ചെറിയ ചെറിയ വേഷങ്ങളിലൂടെ മികച്ച സ്വഭാവനടിയായിമാറിയ താരമാണ് രമ്യ സുരേഷ്. ഞാന്* പ്രകാശന്*, നിഴല്*, ജാനേമന്*, മലയന്*കുഞ്ഞ്, സബാഷ് ചന്ദ്രബോസ്, പടവെട്ട്, സൗദി വെള്ളക്ക, ക്രിസ്റ്റഫര്*, 1001 നുണകള്*, പാച്ചുവും അദ്ഭുതവിളക്കും, വെള്ളരിക്കാപട്ടണം, ആനന്ദപുരം ഡയറീസ്, കുണ്ഡലപുരാണം... തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തഴക്കംവന്ന അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടാന്* രമ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്* തെങ്ങില്* കയറി കരിക്കിടുന്ന, പശുവിനെ വളര്*ത്തുന്ന 'പടവെട്ടി'ലെ പുഷ്പ എന്ന കഥാപാത്രം ഇന്നും ഒരുപടി മുകളിലാണ്. മലയാളത്തിനപ്പുറം തമിഴിലും സജീവമാവുകയാണ് താരം. രജനീകാന്തിന്റെ 'വേട്ടയ്യനു'ശേഷം കാര്*ത്തിക് സുബ്ബരാജിന്റെ സിനിമയില്* അഭിനയിക്കുകയാണ് രമ്യ ഇപ്പോള്*. ഷൂട്ടിങ്ങിന്റെ ഇടവേളയില്* ഹരിപ്പാട്ടുള്ള തന്റെ വീട്ടിലേക്കെത്തിയ രമ്യ പ്രതീക്ഷകളോടെ സംസാരിക്കാനിരുന്നു.


    തമിഴില്* സജീവമാകാന്* തീരുമാനിച്ചോ? രജനീകാന്തിനും മഞ്ജുവാര്യര്*ക്കുമൊപ്പമുള്ള ചിത്രങ്ങള്* വൈറലായിരുന്നല്ലോ...
    'വേട്ടയ്യനി'ലെ കോസ്റ്റിയൂമില്* എടുത്ത പടമായിരുന്നു. അത് വൈറലായതുകൊണ്ട് രക്ഷപ്പെട്ടു. കാരണം സിനിമ കാണുമ്പോള്* പെട്ടെന്ന് ഞാന്* മിന്നിമറയും. കഥ കേട്ടപ്പോഴും ചെയ്യുമ്പോഴും നല്ല വേഷമായിരുന്നു. പക്ഷേ, എഡിറ്റ്*ചെയ്ത് സിനിമ വന്നപ്പോള്* എന്റെ ഭാഗം വളരെ കുറച്ചേയുള്ളൂ. അതുകൊണ്ട് തമിഴില്* സിനിമ ചെയ്തുവെന്ന് പുറത്തുപറയുമ്പോള്* പേടിയാണ്. സിനിമ റിലീസായതിനുശേഷം കണ്ടിട്ട് പറയാമെന്ന് കരുതി. സൂര്യയ്*ക്കൊപ്പം ഒരു സിനിമ ചെയ്തു. അത് റിലീസാവാന്* കാത്തിരിക്കുകയാണ്. ഇപ്പോള്* ചെയ്യുന്ന കാര്*ത്തിക് സുബ്ബരാജിന്റെ സിനിമ എനിക്ക് ഒരുപാട് പ്രതീക്ഷ നല്*കുന്നതാണ്.



    ഈയിടെയായി മലയാളത്തില്* കാണുന്നത് കുറവാണല്ലോ?
    വളരെ കുറവാണ്. എന്തുപറ്റിയെന്നറിയില്ല. ഇപ്പോള്* എല്ലാവരും ചെറിയ ബജറ്റിലല്ലേ സിനിമ ചെയ്യുന്നത്. എന്നെക്കാള്* കുറച്ച് പ്രതിഫലം വാങ്ങുന്നവരും അത് ചോദിക്കാത്തവരുമുണ്ട്. അപ്പോള്*പിന്നെ അവരെ കാസ്റ്റ്*ചെയ്യുന്നതാവും നല്ലതെന്ന് അണിയറക്കാര്*ക്ക് തോന്നിക്കാണും. എന്നുവെച്ച് ഞാന്* വലിയ പ്രതിഫലമൊന്നുമല്ല ചോദിക്കുന്നത്. വളരെ ചെറിയ പൈസയാണ്. പക്ഷേ, അതുതന്നെ കൃത്യമായി തന്നില്ലെങ്കില്* എന്തുചെയ്യും? ആദ്യം വാക്കുപറഞ്ഞ് ഉറപ്പിച്ചിട്ട് പിന്നെ മാറും. അല്ലാതെ കടുംപിടിത്തമില്ല.

    അങ്ങനെ വന്ന് മിസ്സായിപ്പോയ സിനിമകളുണ്ടോ?
    ഇഷ്ടംപോലെ. സംവിധായകന്* പറഞ്ഞിട്ടാവും നമ്മളെ സമീപിക്കുന്നത്. എന്നാല്* പ്രതിഫലത്തിന്റെ പേരുപറഞ്ഞ് ഒഴിവാക്കും. പകരം സംവിധായകനോട് പറയുന്നത് അവര്*ക്ക് ഡേറ്റില്ല, ബിസിയാണ് എന്നൊക്കെയാണ്. പ്രൊഡക്ഷന്* കണ്*ട്രോളേഴ്*സ് തന്നെ അത് പറയാറുണ്ട്. തുടക്കത്തില്* കൈനിറയെ സിനിമകളുണ്ടായിരുന്നു. പതിയേ പ്രതിഫലം കൂട്ടിയപ്പോള്* സിനിമകള്* കുറഞ്ഞുതുടങ്ങി. അതിലെനിക്ക് സങ്കടമില്ല. ഒരേപോലെയുള്ള വേഷങ്ങള്* ചെയ്യുന്നതിനുപകരം വ്യത്യസ്ത വേഷങ്ങള്*ക്കായി കാത്തിരിക്കാമല്ലോ. ഇതുവരെ എനിക്ക് വന്ന കഥാപാത്രങ്ങളെല്ലാം ഏകദേശം ഒരേപോലെയുള്ളവയാണ്. ടൈപ്കാസ്റ്റായിപ്പോകുന്നുവെന്ന് റിവ്യൂ പറഞ്ഞ് പറഞ്ഞ് അങ്ങനെയായിപ്പോകുന്നുമുണ്ട്. സംഘട്ടനം, സൈക്കോ, റൗഡി, കുശുമ്പത്തി, നെഗറ്റീവ് ഷെയ്ഡ്... ഇങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങള്* ചെയ്യണമെന്ന് ആഗ്രഹമുണ്ട്.


    ദുബായില്* നഴ്*സായിരുന്ന രമ്യയുടെ സ്വപ്*നങ്ങളില്*പോലും സിനിമ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ?
    ഇതുവരെ നടന്നതെല്ലാം എന്നെ സംബന്ധിച്ച് വലിയ സംഭവമാണ്. കാരണം ഇത്രയൊന്നും ഞാന്* പ്രതീക്ഷിച്ചതല്ല. കല്യാണം കഴിഞ്ഞിട്ടാണ് നഴ്*സിങ് ഫീല്*ഡിലെത്തിയത്. ജോലിചെയ്തത് ഓട്ടിസം സെന്ററിലായിരുന്നു. കുഞ്ഞുങ്ങളുടെ അവസ്ഥ കാണുമ്പോള്* വല്ലാത്തൊരു വിഷമമാണ്. മനസ്സ് മടുക്കുമായിരുന്നു. ദുബായില്* കുടുംബത്തിനൊപ്പം താമസിക്കുകയായിരുന്നു ഞാന്*. സുഹൃത്തുക്കളുടെ വാട്*സ്ആപ്പ് ഗ്രൂപ്പില്* ഒരു പാട്ട് പാടിയതാണ്. അത് പിന്നീട് കൈമറിഞ്ഞുപോയി സോഷ്യല്*മീഡിയാ ആക്രമണങ്ങള്*ക്ക് ഇരയായി. തന്നെ വിമര്*ശിച്ചവരോട് കാര്യങ്ങള്* തുറന്നുപറയാന്* ഒരു സിനിമാനടിയായാല്* സാധിക്കുമല്ലോ എന്ന ചിന്തയാണ് അഭിനയത്തിലേക്ക് വഴിതുറന്നത്. പ്രശസ്തിക്കുവേണ്ടി പാട്ടുപാടി പോസ്റ്റ്*ചെയ്തതല്ല എന്ന് പറയാന്*വേണ്ടിമാത്രമായിരുന്നു ഞാന്* ശ്രമിച്ചത്. ഒരു സിനിമയില്* അഭിനയിച്ചിട്ട് നിര്*ത്തിപ്പോവാമെന്ന് കരുതി. എന്തോ, എന്റെ നല്ല നേരമാവാം.



    'കുട്ടന്*പിള്ളയുടെ ശിവരാത്രി' യില്* ആദ്യംതന്നെ മരണസീനായിരുന്നു ചെയ്തത്. പേടിയായിരുന്നു. ചുറ്റിലും ഒരുപാട് ആളുകള്*. ശ്രിന്ദയുടെ പെര്*ഫോമന്*സ് കണ്ടിട്ട് ഞാന്* ഞെട്ടിപ്പോയി. ഈശ്വരാ ഇങ്ങനെയൊക്കെയാണോ ചെയ്യേണ്ടതെന്ന് തോന്നിപ്പോയി. ഇപ്പോഴും എല്ലാ സിനിമയിലും ആദ്യ ഷോട്ട് വെക്കുമ്പോള്* പേടിയാണ്. സത്യന്* അന്തിക്കാട് സാറിന്റെ 'ഞാന്* പ്രകാശനി'ലെ കഥാപാത്രം ഹിറ്റായതിനുശേഷം ഞാന്* തിരിച്ച് ദുബായിലേക്ക് പോയി. ആ സമയത്ത് അവസരങ്ങളൊന്നും വന്നില്ല. അങ്ങനെ 2019-ലാണ് നാട്ടില്* സെറ്റിലാവുന്നത്. 'ഞാന്* പ്രകാശന്*' കഴിഞ്ഞപ്പോള്* ശരിക്കും സിനിമചെയ്യണമെന്ന കൊതി വന്നു. പിന്നീട് ഗൗരവത്തോടെതന്നെയാണ് ഞാന്* സിനിമയെ സമീപിച്ചത്.

    ഏറെ പ്രിയപ്പെട്ട കഥാപാത്രം പുഷ്പതന്നെയാണോ?
    ആ കഥാപാത്രം മറക്കാനാവില്ല. ഞാന്* പ്രതീക്ഷയോടെ നോക്കിക്കണ്ട സിനിമയാണത്. അതിനുശേഷം പെര്*ഫോംചെയ്യാന്* നല്ല കഥാപാത്രങ്ങള്* കിട്ടുമെന്നാണ് കരുതിയത്. പക്ഷേ, സിനിമ അത്രയ്ക്ക് ശ്രദ്ധിക്കപ്പെട്ടില്ല. അതെന്റെ ഭാഗ്യദോഷമെന്ന് കരുതുന്നു. ബാക്കിയെല്ലാം ചെറിയ കഥാപാത്രങ്ങള്* കണ്ട് വന്ന അവസരങ്ങളാണ്. എനിക്ക് സങ്കടമില്ല. കാരണം വര്*ഷങ്ങളെടുത്തിട്ടാണെങ്കിലും ഫലം കിട്ടിയിട്ടുണ്ട്. 'പടവെട്ട്' കണ്ടിട്ടാണ് എന്നെ 'വേട്ടയ്യനി'ലേക്ക് വിളിച്ചത്. 'വേട്ടയ്യനി'ലൂടെയാണ് കാര്*ത്തിക് സുബ്ബരാജ്*സാര്* വിളിച്ചത്. മലയാളത്തിലെ പടവെട്ടുപോലൊരു സിനിമയാണ് അത്.

    ദുബായിലേക്ക് പോകാറില്ലേ?
    പോകാറുണ്ട്. സിനിമവരുമ്പോള്* നാട്ടിലേക്ക് വരും. മലയാളത്തില്*നിന്ന് വിളിക്കുന്നില്ല എന്നുപറയുമ്പോള്* ചേട്ടന്* സമാധാനിപ്പിക്കും, വരുമ്പോള്* വരട്ടെ എന്നുപറയും. ദുബായില്* ബെന്*സിന്റെ കമ്പനിയിലാണ് സുരേഷിന് ജോലി. മോന്* നവനീത് പത്താംക്ലാസിലാണ് പഠിക്കുന്നത്. അവന്* ബോര്*ഡിങ്ങിലാണ്. മോള് നിവേദ്യ ഏഴാംക്ലാസിലും. അവള്* അമ്മയ്*ക്കൊപ്പം നാട്ടിലുണ്ട്. സിനിമയില്*നിന്ന് വിളിവന്നാല്* എവിടെയായാലും ഓടിയെത്തും.

    സിനിമയിലെ സൗഹൃദങ്ങള്*?
    എപ്പോഴും ബന്ധമുള്ള ചിലരുണ്ട്. ആശാമഠത്തില്* ശ്രീകാന്ത്, ഗംഗ മീര, ഷൈനി, ശ്രീജാദാസ്, ശരണ്യ, ദേവിക...ഇവരൊക്കെ പൊളി പിള്ളേരാണ്. വ്യക്തികളില്* ഏറ്റവും കൂടുതല്* സ്വാധീനിച്ചത് മമ്മൂക്കയാണ്. ഫഹദ്, നിത്യാമേനോന്*, ഉര്*വശിച്ചേച്ചി...അഭിനയത്തില്* അവരുടെ റെയ്ഞ്ചൊന്നും പിടിക്കാന്* പറ്റില്ല. ഉര്*വശിച്ചേച്ചിയോട് ആരാധനയെന്നല്ല പറയേണ്ടത്. അതിനും മുകളിലാണ്. തമാശയും കുറുമ്പും, അതുപോലൊന്നും നമുക്ക് പറ്റില്ല. എനിക്ക് എന്റെതായ സ്*റ്റൈലുണ്ട്. വാണിവിശ്വനാഥ് ഒക്കെ ചെയ്ത ആക്ഷന്*കഥാപാത്രങ്ങളൊക്കെ എനിക്ക് കിട്ടിയിരുന്നെങ്കില്* എന്ന് തോന്നിയിട്ടുണ്ട്. പിന്നെ 'എ.ആര്*.എം'-ല്* സുരഭിചെയ്ത വേഷം. അതൊക്കെ പെര്*ഫോംചെയ്യാനുള്ള കഥാപാത്രങ്ങളാണ്.




    സിനിമകള്* വരാത്തതില്* നിരാശയുണ്ടോ?
    നല്ല കഥാപാത്രങ്ങളാണെന്ന് പറഞ്ഞ് വിളിച്ചിട്ട് ഒന്നും പെര്*ഫോംചെയ്യാനില്ലാതെ വരുമ്പോള്* ദേഷ്യംവരുമായിരുന്നു. അതിലുംഭേദം സിനിമ ചെയ്യാതിരിക്കുന്നതാണ്. പിന്നെയാണ് സെലക്ടീവ് ആയത്. അപ്പോള്* എട്ടുമാസത്തോളം വെറുതേ ഇരിക്കേണ്ടിവന്നു. ചില അഭിനേതാക്കള്* വിളിക്കും. എന്നിട്ട് ഒരു നിശ്ചിത തുക പറയാമെന്ന് തീരുമാനിക്കും. അപ്പോള്* അതിന് താഴെ ബജറ്റ് വരുന്ന സിനിമകള്* ഞാന്* ഒഴിവാക്കും. എന്നാല്* സിനിമ റിലീസാവുമ്പോള്* എന്നോട് പറഞ്ഞവര്* ആ കഥാപാത്രം ചെയ്തിട്ടുണ്ടാകും. അങ്ങനെ ഞാന്* വിട്ട സിനിമകള്* അവര്* ചെയ്തത് കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. എല്ലാവരെയും വിശ്വസിച്ചുപോകും.




    പശുവളര്*ത്തലൊക്കെ ഇപ്പോഴുമുണ്ടോ?
    എല്ലാം പെട്ടെന്ന് മടുക്കുന്നൊരാളാണ് ഞാന്*. സിനിമയെ മാത്രമാണ് ഇങ്ങനെ ചേര്*ത്തുപിടിച്ചത്. അതും അഭിനയിക്കാന്* ഇഷ്ടമുള്ളതുകൊണ്ട് മാത്രം. പഠിച്ചത് നഴ്*സിങ്. ഒരുവര്*ഷം ജോലിചെയ്തു, അത് ഉപേക്ഷിച്ചു. പതിനഞ്ചുദിവസംകൊണ്ട് തയ്യല്* പഠിക്കാമെന്ന ബോര്*ഡ് കണ്ടിട്ട് അതിനുപോയി. മൂന്നുദിവസം പഠിച്ചു. നാലാമത്തെ ദിവസം മെഷീന്* വാങ്ങി. അഞ്ചാമത്തെ ദിവസം പഠിത്തം നിര്*ത്തി. 'ഹൗ ഓള്*ഡ് ആര്* യു' സിനിമ കണ്ടിട്ട് ദുബായില്* താമസിക്കുന്നിടത്ത് കൃഷിതുടങ്ങി. അങ്ങനെ ചേട്ടന്റെ കുറെ പൈസപോയി. കുമ്പളം, പടവലം, മുളക്, വഴുതന എല്ലാം കൃഷിചെയ്തു. പക്ഷേ, കാലാവസ്ഥ മാറിയപ്പോള്* എല്ലാം നശിച്ചുപോയി. പരിപാലിക്കാന്* അറിയില്ലല്ലോ. ആ മണ്ണും ചട്ടിയുമൊക്കെ എടുത്തുമാറ്റി.


    പേപ്പര്* ജൂവലറി ഉണ്ടാക്കാന്* പഠിച്ചിരുന്നു. വിലകൂടിയ സാധനങ്ങളൊക്കെ വാങ്ങിക്കൂട്ടി. ഒരു ഏരിയതന്നെ സെറ്റുചെയ്തു. രണ്ട് ബോക്*സ് വെറൈറ്റി കമ്മലുണ്ടാക്കി. അത് ആര്*ക്കൊക്കെയോ കൊടുത്തുതീര്*ത്തു. പടവെട്ടിനുവേണ്ടി തെങ്ങുകയറാന്* പഠിച്ചു. പശുവിനെ വാങ്ങിച്ച് പാലുകറന്ന് പഠിച്ചു. പിന്നീട് ഫാം പണിതു. പതിനൊന്ന് പശുക്കളുണ്ടായിരുന്നു. കോവിഡ് വന്നപ്പോള്* എല്ലാം തകര്*ന്ന് തരിപ്പണമായി. ഒരു ലക്ഷത്തിന് വാങ്ങിയ പശുക്കളെയൊക്കെ നഷ്ടക്കച്ചവടത്തിന് വില്*ക്കേണ്ടിവന്നു. എല്ലാം അവസാനിപ്പിച്ചു. ഇപ്പോഴും ഇഷ്ടപ്പെട്ട് നില്*ക്കുന്നത് സിനിമയില്*മാത്രമാണ്. അതെന്നെ വീണ്ടും സ്വപ്*നംകാണാന്* പ്രേരിപ്പിക്കുന്നു...


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •