Asian Games oru vazhikkakkiya shesham sirius -inte adutha akramam.
Ithavanathe aquatics events oke ente veetinte aduthe aane nadakunne :
Asian Games oru vazhikkakkiya shesham sirius -inte adutha akramam.
ഒരുക്കം ഭംഗിയായി, ഇനി മത്സരിക്കാം: ജേക്കബ് പുന്നൂസ്
തിരുവനന്തപുരം: ആശങ്കകള്*ക്കൊടുവില്* ദേശീയ ഗെയിംസ് മലയാളിയുടെ കണ്*മുന്നില്* വിരിയുകയാണ്. തിരുവനന്തപുരം മുതല്* കണ്ണൂര്* വരെയുള്ള വേദികളില്* ആവേശം പൂത്തിരിയായി മാറുന്ന നിമിഷത്തിനായി ഒരാള്* ഇവിടെ കാത്തിരിക്കുന്നു- ദേശീയ ഗെയിംസിന്*റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും മുന്* ഡിജിപിയുമായ ജേക്കബ് പുന്നൂസ്. വന്*പരീക്ഷണങ്ങള്*ക്കു ശേഷം ഗെയിംസ് യാഥാര്*ഥ്യമാകുമ്പോള്* അദ്ദേഹം മനസു തുറക്കുന്നു:
ദേശീയ ഗെയിംസ് പടിവാതില്*ക്കല്* എത്തിയിട്ടും അവസാന മിനുക്കുപണി നടക്കുന്നതേയുള്ളൂ. ഗെയിംസ് സമയത്തുതന്നെ നടക്കുമോ?
ഏതു കാര്യത്തിനും അവസാന നിമിഷത്തെ ഒരുക്കമാണ് ഏറ്റവും പ്രധാനം. കല്യാണത്തിന് പെണ്ണിനെ ഒരുക്കുന്നതുപോലും അങ്ങനെയല്ലേ? അല്ലാതെ ഒരാഴ്ച മുന്*പുതന്നെ ഒരുക്കിനിര്*ത്താറുണ്ടോ? സ്റ്റേഡിയങ്ങളുടെ നിര്*മാണം നേരത്തേ ആയില്ലെന്നതുനേരുതന്നെ. അതിനര്*ഥം താമസിച്ചുവെന്നല്ല. അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്* നടക്കുന്നത്. അതിനെ തട്ടിക്കൂട്ടുന്നുവെന്നു പറയുന്നത് വീക്ഷണത്തിന്*റെ വ്യത്യാസമാണ്. എല്ലാം സമയബന്ധിതമായി പൂര്*ത്തിയാവുകയും ഭംഗിയായി നടക്കുകയും ചെയ്യും.
കേരളം ആതിഥ്യം വഹിക്കുന്ന ഗെയിംസിന്*റെ സവിശേഷത എന്താണ്?
വലിയ തോതിലുള്ള ഒരുക്കമാണ് നടക്കുന്നത്. ഫെബ്രുവരി ഒന്നു മുതല്* കേരളത്തിലെ പത്തിരുപത്തഞ്ചു സ്ഥലങ്ങളില്* നാഷനല്* ഗെയിംസിന്*റെ പല കളികളും ആരംഭിക്കും. നൂറുകണക്കിന് ഇനങ്ങള്*, ആയിരക്കണക്കിന് കളിക്കാര്*. അഞ്ചു കോര്*പ്പറേഷന്*, മൂന്ന് മുനിസിപ്പാലിറ്റികള്*, ഏഴു പഞ്ചായത്തുകള്* തുടങ്ങി 600 കിലോമീറ്റര്* ദൂരത്തായി പരന്നു കിടക്കുന്ന കളിക്കളങ്ങള്*. ലോകചരിത്രത്തില്*ത്തന്നെ ഇത്രയും വിശാലമായ ഭൂമികയില്* ഒരു മത്സരം നടന്നുകാണില്ല. ഞങ്ങള്* അതാണ് ചെയ്യുന്നത്.
ഇത്ര വലിയ ക്യാന്*വാസില്* നടക്കുന്ന ഗെയിംസ് വിജയിക്കുമോ?
ഗെയിംസ് നടത്തിപ്പില്* ഞങ്ങള്* വിജയിക്കുമോ എന്നത് ജനങ്ങളാണ് തീരുമാനിക്കുക. പതിനായിരക്കണക്കിന് ആളുകളെ ഒരുമിപ്പിച്ചാണ് ദേശീയ ഗെയിംസ് നടക്കുന്നത്. കണ്ണൂരിലെ മുണ്ടയാട്ടാണ് ബാസ്കറ്റ് ബോള്* നടക്കുന്നതെങ്കില്* വോളിബോള്* നടക്കുന്നത് തൃപ്രയാറിലും തെയ്ക്ക്വോണ്ടോ നടക്കുന്നത് വെള്ളായണിയിലുമാണ്. ഒരേസമയം പലേടത്തായി നടക്കുന്ന കളികള്* വിജയിപ്പിക്കാന്* ഞങ്ങള്* മാത്രം വിചാരിച്ചാല്* പോരാ.
അത് കണ്ണൂരിലെയും തൃപ്രയാറിലെയും വെള്ളായണിയിലെയും മറ്റു സ്ഥലങ്ങളിലെയും ജനങ്ങളാണ് വിചാരിക്കേണ്ടത്. കേരളത്തിലെ ഏറ്റവും വലിയ ഇന്*ഡോര്* സ്റ്റേഡിയം കണ്ണൂരില്* നിര്*മിച്ചു നല്*കാന്* സാധിച്ചു. അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കി. ബാക്കിയുള്ള കാര്യങ്ങള്* അവിടെ ചെയ്യേണ്ടതാണ്. മറ്റു നാഷണല്* ഗെയിംസില്* എല്ലാം ഒരു സ്ഥലത്തായതിനാല്* സംഘാടകസമിതിക്ക് എല്ലാത്തിന്*റെയും മേല്*നോട്ടം വഹിക്കാനാകും.
ദേശീയ ഗെയിംസ്കൊണ്ട് സംസ്ഥാനത്തിനുള്ള നേട്ടങ്ങളെ എങ്ങനെ കാണുന്നു?
കണ്ണൂരില്* ഏറ്റവും വലിയ ഇന്*ഡോര്* സ്റ്റേഡിയം, കാര്യവട്ടത്ത് ഏറ്റവും വലിയ സ്റ്റേഡിയം തീര്*ത്തു, കേരളത്തില്* ഇതുവരെയില്ലാതിരുന്ന അക്വാട്ടിക് സ്റ്റേഡിയം കൊല്ലത്തുണ്ടാക്കി, ആദ്യമായി നമുക്കൊരു ഷൂട്ടിങ് റേഞ്ച് ഉണ്ടായി, ആദ്യത്തെ ലോണ്* ബൗളിങ് കോര്*ട്ടുണ്ടായി, ഫുട്ബോള്* കളിക്കാന്* ആദ്യമായി ഒരു സിന്തറ്റിക് സ്റ്റേഡിയം ലഭിച്ചു. എന്തിന് പി.ടി. ഉഷയുടെ മലബാറില്* ആദ്യമായി ഒരു സിന്തറ്റിക് ട്രാക്കുണ്ടായത് ഇപ്പോള്* മാത്രമാണ്. ഇതെല്ലാം നമുക്ക് അഭിമാനിക്കാവുന്ന നേട്ടമല്ലേ.
എന്നിട്ടും പണി ഇഴയുന്നു എന്നാണല്ലോ പരാതി?
ആധുനിക സൗകര്യങ്ങളുള്ള നിരവധി സ്റ്റേഡിയങ്ങളാണ് ദേശീയ ഗെയിംസിനായി നിര്*മിച്ചത്. രണ്ടു കൊല്ലമായി നിര്*മാണ പ്രവര്*ത്തനങ്ങള്* നടക്കുകയാണ്. ഒരു സ്ഥലത്ത് നിന്നു നോക്കുമ്പോള്* നിര്*മാണം പൂര്*ത്തിയായില്ലെന്ന് അവിടെയുള്ളവര്*ക്കു തോന്നും. മുപ്പതോളം സ്ഥലങ്ങളിലാണ് പണികള്* നടക്കുന്നത്. അതിന് കാഷ് ഫ്ളോ ഉണ്ടാകണം. 400 കോടി രൂപ സംസ്ഥാന സര്*ക്കാരിന് വലിയ തുക തന്നെയാണ്. അത് ഒറ്റയടിക്ക് ചെലവാക്കാന്* ലഭിക്കില്ല. ഘട്ടംഘട്ടമായേ പറ്റൂ. അതിനുള്ള വിശദമായ പദ്ധതികള്* തയാറാക്കിയാണ് കാര്യങ്ങള്* നടത്തിയത്. അതേസമയം, കാലാവസ്ഥ നമുക്ക് പ്രതികൂലമായിരുന്നു. പല വിമര്*ശനങ്ങളും കാര്യങ്ങള്* അറിയാതെയാണ്.
ഗെയിംസ് ഉയര്*ത്തുന്ന വെല്ലുവിളികളെ എങ്ങനെ കാണുന്നു?
യഥാര്*ഥ വെല്ലുവിളി ഗെയിംസിനുശേഷം ഈ സൗകര്യങ്ങള്* എങ്ങനെ സംരക്ഷിക്കുമെന്നതാണ്. തൃപ്രയാറിലെ വലിയ വോളിബോള്* സ്റ്റേഡിയത്തിലാണ് ബോക്സിങ് നടക്കുന്നത്. ബോക്സിങ് മത്സരത്തിനുള്ള സംവിധാനങ്ങള്* മത്സരം തുടങ്ങുന്നതിനു രണ്ടു മൂന്നു ദിവസം മുമ്പേ സ്ഥാപിക്കൂ. ബോക്സിങ് മത്സരം നടക്കുന്ന സ്റ്റേഡിയത്തില്* നോക്കിയാല്* അവിടെ ഒന്നും ഒരുങ്ങിയിട്ടുണ്ടാകില്ല. ബോക്സിങ് റിങ് അവിടെവരും. മേരി കോം വന്നു മത്സരിച്ചു മടങ്ങുമ്പോള്* നമുക്ക് നാല് ബോക്സിങ് റിങ്ങുകള്* ബാക്കിയുണ്ടാകും. അതു പിന്നീട് എന്തുചെയ്യുമെന്നതിനെക്കുറിച്ചും മറ്റുമാണ് ക്രിയാത്മക ചര്*ച്ച വേണ്ടത്. അതുവയ്ക്കാന്* നാല് ഇന്*ഡോര്* കോര്*ട്ടുകള്* നമുക്കുവേണ്ടേ? കൊല്ലത്ത് ഹോക്കി കഴിഞ്ഞാല്* അക്വാ ടര്*ഫ് ആരു സംരക്ഷിക്കും? ഭാരിച്ച ചെലവുള്ള ജോലിയാണത്.
മിക്ക സ്റ്റേഡിയങ്ങളും ഇപ്പോള്* സ്റ്റേജ് ഷോകള്*ക്കായാണല്ലോ ഉപയോഗിക്കുന്നത്. ദേശീയ ഗെയിംസിന്*റെ വേദികള്*ക്കും ആ അവസ്ഥ ഉണ്ടാവില്ലേ?
ഇതെല്ലം ചെയ്യാനുള്ള പണം ഉണ്ടാക്കുന്നതിനാണ് സ്റ്റേജ് ഷോകള്* അനുവദിച്ചത്. ഇനി അതിന്*റെ ആവശ്യം വരില്ല.
ദേശീയ ഗെയിംസ് നഗരങ്ങളിലെ ഗതാഗതക്കുരുക്ക് വര്*ധിപ്പിക്കുമെന്ന ആശങ്കയുണ്ടല്ലോ?
കേരളത്തിലെ ഗതാഗതക്കുരുക്കിന് ദേശീയ ഗെയിംസിന്*റെ ആവശ്യമുണ്ടോ? മലയാളികളുടെ ഇരട്ടിത്തൂക്കമുണ്ട് കേരളത്തിലെ വാഹനങ്ങള്*ക്ക്. മലയാളിക്ക് എന്നും വാഹനം പ്രശ്നമായിരക്കും.
ലോകത്തിലെ ഏറ്റവും കൂടുതല്* വാഹനസാന്ദ്രതയുള്ള നാടാണ് കേരളം. ഒരു ചതുരശ്ര കിലോമീറ്ററില്* ഇവിടെ 300 വാഹനമുള്ളപ്പോള്* അമെരിക്കയില്* അത് ഇരുപതാണ്. എങ്കിലും ഗതാഗത പ്രശ്നം പരിഹരിക്കാന്* പല നടപടികളുമെടുത്തു. കഴക്കൂട്ടത്തെ റെയില്*വേ മേല്*പ്പാലം തന്നെ ഉദാഹരണം.
24 മാസംകൊണ്ടു പണിയേണ്ടത് പന്ത്രണ്ടു മാസം കൊണ്ട് പൂര്*ത്തിയായി. റോഡുകള്* പലതും നവീകരിച്ചു. നാഷണല്* ഗെയിംസിലാകെ കുഴപ്പമാണ്, നമുക്ക് മാറി നില്*ക്കാമെന്നു ചിന്തിക്കരുത്. എല്ലാവരും സഹകരിക്കണം. ഗെയിംസ് വന്* വിജയമാക്കണം.
FK AVENGERS
njaan maathrame kaanuvullo ???? Arenkilum okke updates idane......Nale curtain raisser....... enikku samaya kuravu lesham undu ippo
FK AVENGERS