THanks NS....
സാമ്പ്രദായിക നായക സങ്കല്പങ്ങളെ വെല്ലു വിളിച്ച് കൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന നടനാണു ഫഹദ്. അതു കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ തന്റെതായ ഒരു സ്ഥാനം ഉണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഹഫദിന്റെ സിനിമകളും വ്യവസ്ഥാപിത സിനിമ രൂപങ്ങളോട് കലഹിക്കുന്നവ തന്നെയായിരുന്നു. അതിനു ഒരു വിഭാഗം പ്രേക്ഷകരെ ആകർഷിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഫഹദിന്റെ സിനിമകൾ പ്രേക്ഷകരെ വെല്ലു വിളിക്കുകയും കലഹിക്കുകയുമാണു ചെയ്തു കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണു ഇന്നിറങ്ങിയ ഹരം. പ്രശസ്ത എഡിറ്റർ വിനോദ് സുകുമാരൻ രചനയും സംവിധാനവും നിർവ്വഹിച്ച് പി സുകുമാർ നിർമ്മിച്ച ചിത്രം പ്രേക്ഷകരുടെ ഉള്ള ഹരം കൂടി കളയനെ ഉപകരിക്കു എന്ന് ആദ്യമേ പറഞ്ഞ് കൊള്ളട്ടെ.
വിശകലനം.
സെലിബ്രേഷൻ ഓഫ് ലൈഫ്, അപക്വമായ പ്രായത്തിലെ വിവാഹം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്നതൊക്കെയായിരുന്നു ഈ സിനിമയുടെ ടാഗ് ലൈൻസ്. ഇതൊരു പ്രണയകഥയാണു. ജീവിതം യൗവന തീക്ഷ്ണവും പ്രേമസുരഭിലവുമായ ഊഷ്മളമയ വരാനിരിക്കുന്ന വിടരാനിരിക്കുന്ന ചുവന്ന പുലരിയുടെ ആഹ്ലാദ ദായകമായ മണ്ണാങ്കട്ടയും കരിയിലയും.. ഇതാണു ലൈൻ. അതു എ സർട്ടിഫിക്കറ്റിൽ.. എ സർട്ടിഫിക്കറ്റെന്നു കേൾക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷമൊന്നും പടം കാണുമ്പോൾ ഉണ്ടാകില്ല. അതു കൊണ്ട് അത് കണ്ട് ഇടിച്ച് കയറി മിനക്കെടേണ്ട. ഒരു പാട് ഫഹദ് ഫാസിൽ , രാധിക ആപ്തെ, ശ്രീകുമാർ, രാജശ്രീ തുടങ്ങിയ കഥാപാത്രങ്ങൾ സിനിമയിലുണ്ടെങ്കിലും നായകനും നായികയുമൊഴിച്ച് വേറേ ആരും ഈ സിനിമയ്ക്ക് ആവശ്യമില്ലാ എന്നതാണു പരമമായ സത്യം. എന്നിട്ടും ഒരുപാട് ആർട്ടിസ്റ്റുകളെ കൂട്ടി ചേർത്ത് 30 ദിവസം ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിൽ അത് നിർമ്മാതാവിനെ കുത്തു പാളയെടുപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുന്നിൽ കണ്ട് കൊണ്ടായിരിക്കണം. പ്രണയം, വിവാഹം , വിരഹം , വില്പവം ,ന്യുജനറേഷൻ തമാശ, കഞ്ചാവ് അങ്ങനെ സകലമാന കുണ്ടാമണ്ടിത്തരങ്ങളും വളരെ വിരസമായ അവതരണ രീതിയിലൂടെ പറഞ്ഞ പോവുകയാണു ഒരു ഹരവുമില്ലാത്ത ഹരത്തിലൂടെ. ഒരുപാട് ആലങ്കാരികമായ ഡയലോഗുകൾ സിനിമയിലുണ്ട്. എന്താണിതിന്റെയൊക്കെ അർത്ഥം എന്ന് പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ഇതൊക്കെ എഴുതുന്ന തിരകഥാകൃത്ത് ഒരു മഹാനായിരിക്കുമല്ലോ എന്ന് തോന്നിപ്പിക്കാനുമല്ലാതെ 10 പൈസയുടെ ഉപയോഗം സിനിമയ്ക്ക് ഉണ്ടായിട്ടില്ല. രാധികയുടെ അഭിനയവും ലിപ്സ് സിങ്കുമെല്ലാം ശരാശരിയായിരുന്നുവെങ്കിലും സിനിമ മൊത്തത്തിൽ കുളമായത് കൊണ്ട് അതൊന്നും ഒരു വിഷയമാക്കണ്ടേ കാര്യമേ ഇല്ല. തൈക്കുടം ബ്രിഡ്ജിന്റെ ഗാനമേളയാണു സിനിമയുടെ മറ്റൊരു പ്രത്യേകത. ബാൻഡ് നടത്തി തന്നെ അത്യാവശ്യം വെറുപ്പിക്കുന്ന അവരു ഇനി സിനിമയിൽ കൂടി ഇങ്ങനെ തുടങ്ങിയാൽ പാവം പ്രേക്ഷകർ എന്തു ചെയ്യും. പറയുമ്പോൾ എല്ലാം പറയണമല്ലോ നല്ല മനോഹരമായ വിഷ്യലുകളാണു സിനിമയുടേത്. അതു മാത്രമാണു ഒരാശ്വാസം. ഫഹദിനോട് പറയാൻ ഒന്നേയുള്ളു ഇതു പോലെയുള്ള ചവറു സിനിമകളിൽ അഭിനയിക്കുമ്പോൾ താങ്കൾ നഷ്ടപ്പെടുത്തുന്നത് പ്രേക്ഷകർക്കുള്ള വിശ്വാസമാണു. സംവിധായകന്റെയോ ബാനറിന്റെയോ പേരുകണ്ടിട്ടല്ല പ്രേക്ഷകർ ഫഹദ് സിനിമകൾ കാണാൻ വരുന്നത് എന്ന ബോധം ഒരു ഉത്തരവാദിത്വമായി മനസ്സിലാക്കി നല്ല സിനിമകൾ തിരഞ്ഞെടുത്ത് അഭിനയിക്കാൻ ഇനിയും വൈകിയാൽ കൈയ്യെത്തും ദൂരത്തിലേയ്ക്കുള്ള തിരിച്ച് പോകു കയ്യെത്തും ദൂരത്തല്ല എന്ന് പെട്ടെന്ന് തന്നെ മനസ്സിലാക്കിക്കോളും. സംവിധായകനോട് പറയാനുള്ളത് ആദ്യം ഷോർട്ട് ഫിലിമും ഡോക്യുമെന്ററിയുമൊക്കെ എടുത്ത് പഠിക്കുക എന്നിട്ട് സിനിമയെ കുറിച്ച് ചിന്തിക്കാം. അതല്ലാതെ ഇങ്ങനെ പരീക്ഷിക്കരുത്. പണവും സമയവും രണ്ടും വിലപ്പെട്ടതാണു..ഇതൊരു സ്ലോ ലവ് സ്റ്റോറിയാണു ചടുലത ആഗ്രഹിക്കുന്നവർക്ക് മാത്രമേ ഇഷ്ടപ്പെടാതിരിക്കുകയുള്ളു അതു പോലെ പുതുമുഖ സംവിധായകനാണു പാളിച്ചകൾ ഉണ്ടാകും എന്നൊക്കെ ന്യായീകരിക്കുന്നവരോട് നന്ദി നല്ല നമസ്കാരം.
പ്രേക്ഷക പ്രതികരണം..
ഇതു പോലെയുള്ള സിനിമകൾ ഇനിയും ഇറങ്ങിയാൽ പ്രേക്ഷകർ ശരിക്കും പ്രതികരിച്ച് തുടങ്ങും
ബോക്സോഫീസ് സാധ്യത
ബോംബ്
റേറ്റിംഗ്: 1/5
അടിക്കുറിപ്പ്:
പി സുകുമാറിനെ പോലെയുള്ളവർക്ക് വരെ ഇങ്ങനെ അബദ്ധങ്ങൾ പറ്റുകയാണെന്ന് വെച്ചാൽ പിന്നെ മറ്റുള്ള പാവം നിർമ്മാതാക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ.
Sponsored Links ::::::::::::::::::::Remove adverts | |
thanxxxxxxxxxxxxx NS & idivettu....
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Thanks macha...maneesh narayanan 4/5 analle...so kanamennu karuti